ചെറുതാണ് സുന്ദരം
തെലുങ്കാന വിഭജനപ്രശ്‌നം രൂക്ഷമാകുമ്പോള്‍ മാസങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച് ഈ കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു.. ഒരു സംശയവുമില്ല. ചെറുതുതന്നെ സുന്ദരം. ആന്ധ്ര വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുതന്നെ. കഴിയുന്നത്ര വികേന്ദ്രീകൃതമാകുക എന്നതാണ് ജനാധികാരത്തിന്റെ അളവുകോല്‍. ആ അര്‍ത്ഥത്തില്‍ ബീഹാറും യുപിയുമൊക്കെ വിഭജിച്ചതിനുശേഷം സ്വീകരിച്ച വളരെ നിര്‍ണ്ണായകമായ ചുവടുവെപ്പാണ് ആന്ധ്രയുടെ വിഭജനം. പറഞ്ഞാല്‍ ദേശവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഇന്ത്യയുടെ ചരിത്രം തന്നെ എന്താണ്? ചെറിയ നാട്ടുരാജ്യങ്ങളുടേത്. പരസ്പരം യുദ്ധവും സന്ധിയുമായി അവ മുന്നോട്ടുപോയി. വൈദേശികാധിപത്യത്തിനെതിരായ യോജിച്ച പോരാട്ടമാണ് […]
തെലുങ്കാന വിഭജനപ്രശ്‌നം രൂക്ഷമാകുമ്പോള്‍ മാസങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച് ഈ കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു..
ഒരു സംശയവുമില്ല. ചെറുതുതന്നെ സുന്ദരം. ആന്ധ്ര വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുതന്നെ. കഴിയുന്നത്ര വികേന്ദ്രീകൃതമാകുക എന്നതാണ് ജനാധികാരത്തിന്റെ അളവുകോല്‍. ആ അര്‍ത്ഥത്തില്‍ ബീഹാറും യുപിയുമൊക്കെ വിഭജിച്ചതിനുശേഷം സ്വീകരിച്ച വളരെ നിര്‍ണ്ണായകമായ ചുവടുവെപ്പാണ് ആന്ധ്രയുടെ വിഭജനം.
പറഞ്ഞാല്‍ ദേശവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഇന്ത്യയുടെ ചരിത്രം തന്നെ എന്താണ്? ചെറിയ നാട്ടുരാജ്യങ്ങളുടേത്. പരസ്പരം യുദ്ധവും സന്ധിയുമായി അവ മുന്നോട്ടുപോയി. വൈദേശികാധിപത്യത്തിനെതിരായ യോജിച്ച പോരാട്ടമാണ് ഇന്ത്യയെന്ന വികാരം സൃഷ്ടിച്ചതുതന്നെ. സ്വാതന്ത്യത്തിനു ശേഷം പല നാട്ടുരാജ്യങ്ങളേയും ബലമായാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തത്. അന്നുമുതലേ ആരംഭിച്ച ദേശീയപോരാട്ടങ്ങള്‍ പലയിടത്തും ഇന്നും തുടരുന്നു. മറുവശത്ത് പേരിന് ഫെഡറലാണെങ്കിലും പരമാവധി കേന്ദ്രീകൃതമായ ഭരണ സംവിധാനമാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്. നാനത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് അതിനെ നാം ന്യായീകരിച്ചു. ഈ കേന്ദ്രീകൃ സംവിധാനത്തിനെതിരെ പോരാടുന്നവരെ നേരിടുന്നത് പട്ടാളത്തിനു അമിതാധികാരങ്ങള്‍ നല്‍കിയാണെന്നതാണ് വൈരുദ്ധ്യം.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചെന്നു പറയുമ്പോഴും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും എത്രയോ ഭാഷകളാണ് നിലനില്‍ക്കുന്നത്. കേരളത്തിന്റെ ദേശീയഭാഷയായി മലയാളം വളര്‍ന്നതുതന്നെ എത്രയോ തനതു ഭാഷകളുടെ രക്തം കുടിച്ച്. അതുപോലെ നൂറുകണക്കിനു ഭാഷകള്‍ ഇന്ത്യയിലുണ്ട്. ആധുനികകാലത്താകട്ടെ ഭാഷമാത്രമല്ല ഭരണസംവിധാനം രൂപീകരിക്കുന്നതിന്റെ മാനദണ്ഡം. മറ്റനവധി മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടിവരും. അങ്ങനെയാണ് ആന്ധ്രയുടെ വിഭജനപ്രശ്‌നം ഉയര്‍ന്നു വന്നതുതന്നെ. ഈ സാഹചര്യത്തില്‍ ഇനിയും പല സംസ്ഥാനങ്ങളും വിഭജിക്കേണ്ടിവരും. ഉത്തര്‍ പ്രദേശിനെ ഇനിയും നാലു സംസ്ഥാനമാക്കി വിഭജിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങള്‍ക്കുളള ആവശ്യങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഗൂര്‍ഖാലാന്റെ, ബോഡോലാന്റ്, മിത്‌ലാന്റെ്ല്‍, തുളുനാട്, വിദര്‍ഭ, വിന്ധ്യപ്രദേശ്, സൗരാഷ്ട്ര, ദിമരാജി, കോങ്കുനാട്, കോസല്‍, കുകിലാന്റെ്, ലഡാക്ക്, കൂര്‍ഗ് തുടങ്ങിയവയാണവ. പൂര്‍വാഞ്ചല്‍, ഭുന്‍ദല്‍ഗല്‍, അവാക്കപ്രദേശ്, പശ്ചിമ്പ്രദേശ് എന്നിങ്ങനെ ഉത്തര്‍ പ്രദേശിനെ വിഭജിക്കണമെന്നാണ് മായാവതിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ നടപ്പില്‍ വന്നാല്‍ ചെറിയ സംസ്ഥാനങ്ങളുടെ ഒരു സമുച്ചയമായി ഇന്ത്യ മാറും. അപ്പോഴും അവയില്‍ ഭൂരിഭാഗവും കേരളത്തേക്കാള്‍ വലുതായിരിക്കും. അതിനാല്‍തന്നെ അതുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ അസ്ഥാനത്താണ്. പിന്നെയുള്ള പ്രതിഷേധം വൈകാരികം മാത്രമാണ്. അതു തനിയെ കെട്ടടങ്ങും.
സംസ്ഥാനങ്ങളുടെ വിഭജനം ഒരു പടിമാത്രം. സംസ്ഥാനങ്ങള്‍ക്ക് പരമാവധി അധികാരം നല്‍കുക എന്നതാണ് മുഖ്യപ്രശ്‌നം. പ്രതിരോധം പോലുള്ള വകുപ്പുകള്‍ ഒഴികെ മിക്കവാറും വിഷയങ്ങളിലുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. എങ്കില്‍ മാത്രമാണ് ജനാധിപത്യമെന്ന പദം അര്‍ത്ഥവത്താകുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in