ചലോ തിരുവനന്തപുരം യാത്രയില്‍ ഡിവൈഎഫ്‌ഐ കണ്ണിചേരുമോ?

പ്രമോദ് ശങ്കരന്‍ ഭൂ സമരമായ ചലോ തിരുവനന്തപുരം യാത്രയില്‍ എവിടെ വച്ചാണ് Dyfi കണ്ണിച്ചേരുക. നീല്‍ സലാം ലാല്‍സലാം കേരളത്തില്‍ എങ്ങിനെയാവും വിളിക്കപ്പെടുക. ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ദലിത് സമരങ്ങളില്‍ കണിചേരമെന്ന് Dyfi യുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വൈകിയാണങ്കിലും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ വെറും കാഴ്ചക്കാരന്റെ റോളല്ല ചലനാത്മകമായ ഒരു യുവജന സംഘടനയുടേത് എന്ന് തിരിച്ചറിവ് ചെറുതല്ല. ദലിത് സമരങ്ങളെ എറ്റെടുകലല്ല Dyfi യുടേതെന്നും മറിച്ച് അത്തരം സമരമുഖത്ത് ഐക്യപ്പെടലിന്റെ രാഷ്ട്രിയത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെ ദലിത് രാഷ്ട്രിയത്തിനുള്ള […]

DDDപ്രമോദ് ശങ്കരന്‍

ഭൂ സമരമായ ചലോ തിരുവനന്തപുരം യാത്രയില്‍ എവിടെ വച്ചാണ് Dyfi കണ്ണിച്ചേരുക. നീല്‍ സലാം ലാല്‍സലാം കേരളത്തില്‍ എങ്ങിനെയാവും വിളിക്കപ്പെടുക.
ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന ദലിത് സമരങ്ങളില്‍ കണിചേരമെന്ന് Dyfi യുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വൈകിയാണങ്കിലും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ വെറും കാഴ്ചക്കാരന്റെ റോളല്ല ചലനാത്മകമായ ഒരു യുവജന സംഘടനയുടേത് എന്ന് തിരിച്ചറിവ് ചെറുതല്ല. ദലിത് സമരങ്ങളെ എറ്റെടുകലല്ല Dyfi യുടേതെന്നും മറിച്ച് അത്തരം സമരമുഖത്ത് ഐക്യപ്പെടലിന്റെ രാഷ്ട്രിയത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെ ദലിത് രാഷ്ട്രിയത്തിനുള്ള നിര്‍വഹണ കര്‍ത്തൃത്തതെ കുറിച്ച് മാര്‍ക്‌സിസ്റ്റ് യുവജനസംഘടനക്ക് ഉണ്ടായ ബോധ്യം തള്ളി കളയേണ്ടതല്ല.
നില്‍സലാം ,ലാല്‍സലാം എന്ന സമ്മേളനങ്ങളിലെ പ്രമേയ പ്രഖ്യാപനങ്ങളുടെ സത്യസന്ധത ഇടപ്പെടലിന്റെ രാഷട്രിയത്തിലൂടെ വരും നാളുകളില്‍ ബോധ്യപ്പെടേണ്ട ഒന്നുമാത്രമാണ്. Dyfi നില്പാടുകള്‍ സ്വാഗതം ചെയ്യപ്പേടേണ്ടത് ദലിത് രാഷ്ട്രിയവുമായ് ബന്ധപ്പെട്ട് ചില ചോദ്യങ്ങളോട് യുവജന പ്രസ്ഥാനത്തിന്റെ പ്രതികരണത്തെ കൂടി പരിഗണിച്ചാവും. ദലിത് എന്നത് അധികാരമില്ലായമയുടെ ഒരു അവസ്ഥയെ കൂടി പരിഗണിച്ച് പറയുന്നതാണ് എന്നിരിക്കെ ഇന്ത്യയില്‍ ആഗമാനം ഇടതുപ്ക്ഷ രാഷ്ട്രിയത്തിന് അധികാരമില്ലായ്മ എന്ന ദലിത് അവസ്ഥയുണ്ട്. അതു കൊണ്ട് തന്നെ തങ്ങള്‍ക്ക് സധീനമില്ലാത്ത ശുന്യതയുടെ ഇടങ്ങളില്‍ എല്ലാം ശക്തിപ്പെട്ടു വരുന്ന ദലിത് മുന്നേറ്റങ്ങളുടെ കൂടെ കൂടി സംഘടന വളര്‍ത്താനുള്ള ഭാഗ്യാനേഷണം എന്നതില്‍ കവിഞ്ഞ് ഒന്നും Dyfi നിലപാടില്‍ ഉണ്ടെന്ന് കരുതുന്നില്ല. അതല്ല സത്യസ്ന്ധമായ ഒന്നാണെങ്കില്‍ ദലിത് രാഷ്ട്രിയവുമായ് ബന്ധപ്പെട്ട ചോദ്യങ്ങളെ Dyfi എങ്ങിനെ പരിഗണിക്കുന്നു എന്നത് പ്രധാനമാണ്.
ഇന്ത്യയിലെ ദലിത് രാഷ്ട്രിയത്തിന്റെ മര്‍മ്മമെന്നെത് അംമ്പേദക്കര്‍ പ്രത്യയശാസ്ത്രമാണ്. അത് ബ്രാഹ്മണിസത്തെ അസമത്വത്തിന്റെയും സാമൂഹ്യ നീതി നിഷേധത്തിന്‍െയും ഒരു ധാര്‍മിക മൂല്യ വ്യവസ്ഥ ,രാഷ്ട്രിയ പദ്ധതിയായ് തിരിച്ചറിയുകയും ചെയ്യുന്ന തത്വ സംഹിതയാണ്. മാര്‍ക്‌സിയന്‍ മെറ്റാഫര്‍ പ്രയോഗങ്ങിലെ സാംസ്‌ക്കാരിക ഉപരഘടന എന്ന നിലയില്‍ അല്ല അംബേദ്ദക്കര്‍ ജാതിയെ തിരിച്ചറിയുന്നത് മറിച്ച് ഇന്ത്യയിലെ ഉത്പ്പാദന ബന്ധങ്ങളിലെ /സാമ്പാത്തിക പ്രവര്‍ത്തനങ്ങളുടെ സവിശേഷമായ അടിത്തറയാണ് ജാതിയെന്ന് അംബേദ്ദക്കര്‍ തെളിക്കുന്നുണ്ട്.
എല്ലാ സാമൂഹ്യക, സാമ്പത്തിക,അധികാരങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകളില്‍ ജാതി നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട് ഇന്ത്യയെ സംമ്പന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അത് കൊണ്ട് ഇന്ത്യയിലെ പെരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തോടുള്ള ചോദ്യമിതാണ്.ജാതി വ്യവസ്ഥയെന്ന് ഇന്ത്യയെ സംമ്പന്ധിച്ച് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ, സവര്‍ണനെ സംമ്പന്ധിച്ച് പോസറ്റീവ് കാപ്പിറ്റലും ,അവര്‍ണന് ജാതിയൊരു ബാധ്യതയുമാണന്നിരിക്കെ Dyfi ക്ക് ജാതി വ്യവസ്ഥയോട് നില്പാടെന്താണ്. എന്നു വെച്ചാല്‍ ജാതിയെന്നത് നിങ്ങളെ സംമ്പന്ധിച്ച് കേവലും ദലിതന്റെ അയിത്ത / തെട്ടു കൂടായ്മയുടെ പ്രശ്‌നമാത്രമാണോ ?.
ഇന്ത്യയില്‍ നീല്‍സലാം ,ലാല്‍ സലാം ഒരുമിച്ച് വിളിക്കേണ്ടതിന്റെ രാഷ്ട്രിയ സാഹചര്യം സംഘപരിവാര്‍ ഫാസിസം അധികാരത്തിലിരിക്കുന്നതുമായ് ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നതാണ്. അതുകൊണ്ട് തന്നെ Bjp ഗവര്‍മെന്റെ് അധികാരാം നഷ്ട്ടപ്പെടുന്ന ഘട്ടത്തില്‍ നീല്‍ സലാം കൈയൊഴിയുകയും ലാല്‍സലാം മാത്രം ബാക്കിയാവുകയും മാത്രമാണ് സംഭവിക്കാന്‍ പോകുന്നത്. അതായത് സംഘപരിവാര്‍ ഹിന്ദുത്വത്തെ മാത്രമെ ശത്രവായ് പരിഗണിക്കുമ്പോല്‍ ബ്രാഹ്മണിസമെന്ന് സോഷ്യല്‍ ഓഡര്‍ പരിക്കുകളില്ലാതെ നിലനില്‍ക്കും. സംഘപരീവാര്‍ തിവ്ര ഹിന്ദുത്വ മത്രം മുന്നില്‍ കണ്ടാണോ ഈ മുദ്രാവാക്യാം അതൊ ഒരു ധാര്‍മ്മിക മൂല്യവ്യവസ്ഥയായ ബ്രാഹ്മണിസത്തിന് എതിരായ് ദലിതര്‍ നിത്യ ജീവിതത്തില്‍ നടത്തുന്ന ഇടപ്പെടുലുകളള്‍ക്ക് ഒപ്പം ഐക്യപ്പെടുമോ ?
കേരളത്തിലെ ദലിതര്‍ ഒരു സമൂഹമെന്ന് നിലയില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രതിസ്ന്ധികളെ ചര്‍ച്ചെക്കെടുക്കുമ്പോള്‍ ബീഹാറിനേക്കാള്‍ മെച്ചമല്ലെ കേരളം എന്ന് തിരിച്ച് ചോദിക്കാതെ, കേരളത്തിലെ മാറ്റു സാമൂഹ്യ വിഭാകള്‍ നേടിയ പുരോഗതിക്ക് ഒപ്പം ദലിത് ആദിവാസി വികസനത്തെ പരിഗണിക്കാന്‍ തയ്യാറാവുമോ? . കേരളത്തിലെ എയ്ഡഡ് ,ദേവസ്വം മറ്റു സര്‍ക്കാര്‍ ബോഡുകള്‍ ദലിത് സമൂഹത്തിന് പ്രാതിനിത്യം ഉറപ്പിക്കാന്‍ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കപ്പെടുമോ ? തയ്യാറാവുമെങ്കില്‍ ,ദേവസം ബോര്‍ഡ് psc ക്ക് വിടുമെന്ന് സര്‍ക്കാര്‍ നില്പാടിനെ ചേദ്യം ചെയ്ത് NSS രംഗത്ത് വന്നതോടെ , വീണ്ടും ദേവസംറിക്രൂട്ടമെന്റെ് ബോര്‍ഡ് പുനസഥാപിച്ച് ഇടതപക്ഷ സര്‍ക്കാര്‍ നയം തിരുത്തപ്പെടേണ്ടതല്ലെ? ഭൂമി പ്രശ്‌നം ഉന്നയിച്ച് ചലോ തിരുവന്തപുരം പരിപാടിയില്‍ ഐക്യപ്പെട്ട് യുവജന പ്രസ്ഥനം സമര രംഗത്ത് കടന്നു വരുമോ? സംവരണം സാമൂഹ്യ നീതിയുടെ മാത്രം പ്രശ്‌നമായിരിക്കെ മുന്നോക്ക വിഭാകങ്ങളിലെ 10% പേര്‍ക്ക് സംവരണമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നില്പാടില്‍ DYFI ക്ക് എന്താണ് അഭിപ്രായം.
നമ്മള്‍ ജീവിക്കുന്നത് ഇന്ത്യയില്‍ ആണെന്നിരിക്കെ പോരാടുന്നത് ഇന്ത്യയിലെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ആണെന്നിരിക്കെ ഇന്ത്യയുടെ യ്ത്ഥാര്‍ത്ഥ്യം ജാതിയാണെന്നിരിക്ക് സ്വന്തം പ്രവര്‍ത്തകരെ അത് ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതല്ലെ. ജാതിയെന്ന്ത് ദലിതരുടെ മാത്രം എന്തോ പ്രശ്‌നമാണെന്ന് തെറ്റദ്ധരിക്കുന്ന നേതാക്കളും അണികളും പ്രവര്‍ത്തകരുമുള്ള വലിയ യുവജന പ്രസ്ഥാനമാണ് Dyfi. അത് തിരുത്താന്‍ Dyfiയുടെ പഠനക്യാമ്പുകളില്‍ ജാതിയെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നുയെന്നും ബ്രാഹ്മാണിസം എങ്ങിനെയാണ് നമ്മളറിയാതെ നമ്മുടെ നില്പാടുകളെ സ്വാധീനിക്കുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടെ. വൈരുദ്ധ്യാത്മക ഭൗതികവാദവും, വര്‍ഗിയത ,മതേതരത്വവും ക്ലാസെടുക്കുന്ന കൂട്ടത്തില്‍ അംബേദക്കറുടെ ജാതി ഉന്‍്മൂലനത്തേയും Dyfi യുടെ സിലബസില്‍പ്പെടുമ്പോളാണ് നിലസാലാമിനോട് ലാല്‍സലാം മിനിമം നീതിപുലര്‍ത്തുക എന്ന് കരുതുന്നു.
ഇന്ത്യയിലെ ദലിത് /ആദിവാസി, സ്ത്രിപക്ഷ ന്യൃനപക്ഷ , ട്രാന്‍സ് ജെണ്ടര്‍ ,പരിസ്ഥതി സംഘങ്ങള്‍ ,ഇടതു പക്ഷവും എല്ലാം ഉള്‍പ്പെടുന്ന വിശാലമായ സത്യസന്ധമായ ഒരു പൊതു പ്ലാറ്റ്‌ഫോം തന്നെയാണ് ബ്രാഹ്മണിസതിന് എതിരായ് ഇന്ത്യയില്‍ ഉയര്‍ന്ന് വരേണ്ടത് എന്നതിന് ഒരു തര്‍ക്കമില്ല.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply