എങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ആവശ്യകത എന്താണ്? – താങ്കള്‍ ശരിയാണ്. പക്ഷെ ബാറിലോ?
ഹയര്‍സെക്കന്ററി ഡയറക്ടര്‍ നല്‍കുന്ന ശിപാര്‍ശ അതേപടി അംഗീകരിക്കാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ആവശ്യകത എന്താണെന്ന ഹൈക്കോടതിയോടുള്ള മുഖ്യമന്ത്രി ചോദ്യം വളരെ പ്രസക്തം തന്നെയാണ്. ഒരു ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനങ്ങള്‍ കോടതിയല്ല തീരുമാനിക്കേണ്ടത്. അതേസമയം ബാര്‍ വിഷയത്തിലും ഈ ആര്‍ജ്ജവം മുഖ്യമന്ത്രി പ്രകടിപ്പിക്കണമെന്നുമാത്രം. ഹയര്‍സെക്കന്ററി ഡയറക്ടര്‍ നല്‍കുന്ന ലിസ്റ്റില്‍ മാറ്റം വരുത്തിയതിനു കാരണം എംഎല്ഞഎമാരുടെ ശുപാര്‍ശ പ്രകാരമാണല്ലോ. പ്രാദേശിക വിഷയങ്ങളില്‍ എംെഎല്‍എമാര്‍ക്കല്ലാതെ ആര്‍ക്കാണ് കൃത്യമായി ശുപാര്‍ശ നല്‍കാന്‍ കഴിയുക? ജനാധിപത്യ വ്യ.വസ്ഥയെ നിങ്ങള്‍ അംഗീകരിക്കുമെങ്കില്‍ അതല്ലേ ആദ്യമായി അംഗീകരിക്കേണ്ടത്? […]
ഹയര്‍സെക്കന്ററി ഡയറക്ടര്‍ നല്‍കുന്ന ശിപാര്‍ശ അതേപടി അംഗീകരിക്കാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ആവശ്യകത എന്താണെന്ന ഹൈക്കോടതിയോടുള്ള മുഖ്യമന്ത്രി ചോദ്യം വളരെ പ്രസക്തം തന്നെയാണ്. ഒരു ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനങ്ങള്‍ കോടതിയല്ല തീരുമാനിക്കേണ്ടത്. അതേസമയം ബാര്‍ വിഷയത്തിലും ഈ ആര്‍ജ്ജവം മുഖ്യമന്ത്രി പ്രകടിപ്പിക്കണമെന്നുമാത്രം.
ഹയര്‍സെക്കന്ററി ഡയറക്ടര്‍ നല്‍കുന്ന ലിസ്റ്റില്‍ മാറ്റം വരുത്തിയതിനു കാരണം എംഎല്ഞഎമാരുടെ ശുപാര്‍ശ പ്രകാരമാണല്ലോ. പ്രാദേശിക വിഷയങ്ങളില്‍ എംെഎല്‍എമാര്‍ക്കല്ലാതെ ആര്‍ക്കാണ് കൃത്യമായി ശുപാര്‍ശ നല്‍കാന്‍ കഴിയുക? ജനാധിപത്യ വ്യ.വസ്ഥയെ നിങ്ങള്‍ അംഗീകരിക്കുമെങ്കില്‍ അതല്ലേ ആദ്യമായി അംഗീകരിക്കേണ്ടത്? പിന്നെ അതില്‍ അവിമതിയുണ്ടോ എന്ന പ്രശ്‌നമാണ്. അതന്വേഷിക്കമം. ഹയര്‍സെക്കന്ററി ഡയറക്ടര്‍ തരുന്ന ലിസ്റ്റിലും അവ
ിമതി ഉണ്ടാകാമല്ലോ. പ്രശ്‌നം തത്വത്തില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതാണ്. ജനാധിപത്യവ്യവസ്ഥയില്‍ ജീര്‍ണ്ണതകള്‍ ഉണ്ടാകാം. അതു പരിഹരിച്ച് മു്‌നനോട്ടുപോകണം. എന്നാല്‍ അതിനുപകരമല്ല ഉദ്യോഗസ്ഥരും കോടതിയും എന്നതാണ് യാഥാര്‍ത്ഥ്യം.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധി വിദ്യാര്‍ത്ഥികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുക. ആവശ്യാനുസരണമാണ് സംസ്ഥാനത്ത് സ്‌ക്കൂളുകള്‍ അനുവദിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വാദിക്കും. അതു പരിശോധിക്കേണ്ടതുതന്നെ. എന്നാല്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നരീതിയിലുള്ള കോടതിയുടെ നിരീക്ഷണം തള്ളിക്കളയേണ്ടതുതന്നെ. ഏതുവിഷയത്തിലും അന്തിമ തീരുമാനമെടുക്കുന്നത് കോടതികളായി മാറുന്ന അവസ്ഥ ജനാധിപത്യസംവിധാനത്തില്‍ എത്രയോ ദയനീയമാണ്. ജനാധിപത്യവ്യവസ്ഥ തകരുമ്പോള്‍ കോടതി രക്ഷകരാകുമെന്ന സ്ഥിരം മറുപടി ഇന്ന് അപ്രസക്തമാണ്. പ്ലസ് ടു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ നന്നായി എന്നു പറയുന്നവര്‍ പോലും ബാര്‍ വിഷയത്തില്‍ എന്തുപറയും? ബാര്‍വിഷയത്തില്‍ ഫലത്തില്‍ കോടതിയുടെ ഇടപെടല്‍ ബാറുകള്‍ തുറക്കുന്നതിലേക്കാണല്ലോ നയിക്കാന്‍ പോകുന്നത്. പാറമട വിഷയത്തില്‍ നോക്കുക. കൃത്യമായ പാരിസ്ഥിതികാനുമതിയില്ലാത്തതിനാല്‍ അടച്ചിട്ട പാറമടകള്‍ക്ക് കൂട്ടായതും കോടതിതന്നെ. ഭാഗ്യക്കുറി വിഷയത്തിലും നാമിത് കണ്ടു. മൂന്നാറിലും സോളാറിലുമെല്ലാം ഈ ആരോപണങ്ങള്‍ നിലവിലുണ്ടല്ലോ.
നയപരമായ ഇത്തരം വിഷയങ്ങള്‍ ചട്ടലംഘനം മാത്രം പരിശോധിച്ച് തീരുമാനെമെടുക്കേണ്ട അവസ്ഥയിലെത്തിക്കുന്നത് ജനാധിപത്യസംവിധാനത്തിന്റെ മരണമണിയാണെന്നതില്‍ സംശയമില്ല. താല്‍ക്കാലിക നേട്ടത്തിനായി അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭാവിയില്‍ ദോഷമേ ചെയ്യൂ. രാഷ്ട്രീയമായ വിഷയങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കുകയും അതിനായി പോരാടുകയുമാണ് ചെയ്യേണ്ടത്.
എന്തായാലും പ്ലസ് ടു വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കയ്യടി നല്‍കുമ്പോള്‍ തന്നെ ബാര്‍ വിഷയത്തില്‍ അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്നത് കൗതുകകരമാണ്. നയപരമായി എടുക്കേണ്ട തീരുമാനത്തെ കോടതിയിലെത്തിച്ച്, അവിടെ നിന്നുള്ള തീരുമാനം എന്ന രീതിയില്‍ ബാറുകള്‍ തുറക്കാനായി കാത്തിരിക്കുകയാണ് മുഖ്യനെന്ന വിമര്‍ശനം ശക്തമാണല്ലോ. രാഷ്ട്രീയ തീരുമാനത്തിനു പകരം കോടതി നിയോഗിച്ച വിദഗ്ധസമിതി ബാറുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ചോദിച്ച ചോദ്യം തന്നെ പ്രസക്തം – എങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ആവശ്യകത എന്താണ്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in