ഇഴചേര്‍ത്ത പൊതുഗതാഗതം-കൊച്ചിയുടെ അടിയന്തരാവശ്യം

പി കൃഷ്ണകുമാര്‍, ഒരു മഹാനഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ബസ് സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും ബന്ധിപ്പിച്ചുകൊണ്ട് സര്‍ക്കുലര്‍ സര്‍വ്വീസുകളും  സിറ്റി  സര്‍വ്വീസുകളും  ആരംഭിയ്ക്കുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. യൂണിഫൈഡ് മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയില്‍ വരേണ്ട അടിയന്തരാവശ്യമാണിത്.  വിവിധ ഗതാഗത രൂപങ്ങളായ റോഡ്, റെയില്‍, ജലം, മെട്രോ എന്നിവയുടെ  സമര്‍ത്ഥമായ ഇഴചേര്‍ക്കലിലൂടെ മാത്രമേ പൊതു ഗതാഗതത്തെ പുഷ്ടിപ്പെടുത്തുവാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുവാനും കഴിയുകയുള്ളൂ. കൊച്ചി നഗരത്തിനുള്ളില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും നഗരത്തിലും സമീപ ജില്ലകളിലും തൊഴിലും […]

kochiപി കൃഷ്ണകുമാര്‍,

ഒരു മഹാനഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ബസ് സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും ബന്ധിപ്പിച്ചുകൊണ്ട് സര്‍ക്കുലര്‍ സര്‍വ്വീസുകളും  സിറ്റി  സര്‍വ്വീസുകളും  ആരംഭിയ്ക്കുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. യൂണിഫൈഡ് മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയില്‍ വരേണ്ട അടിയന്തരാവശ്യമാണിത്.  വിവിധ ഗതാഗത രൂപങ്ങളായ റോഡ്, റെയില്‍, ജലം, മെട്രോ എന്നിവയുടെ  സമര്‍ത്ഥമായ ഇഴചേര്‍ക്കലിലൂടെ മാത്രമേ പൊതു ഗതാഗതത്തെ പുഷ്ടിപ്പെടുത്തുവാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുവാനും കഴിയുകയുള്ളൂ.
കൊച്ചി നഗരത്തിനുള്ളില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും നഗരത്തിലും സമീപ ജില്ലകളിലും തൊഴിലും വിദ്യാഭ്യാസവുമടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുണ്ട്. അതിരാവിലെ മുതല്‍ ഇവരുടെ യാത്രകള്‍ തുടങ്ങുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബസിലും ബോട്ടിലുമായി നഗരത്തിലെത്തുന്ന ഇക്കൂട്ടര്‍ക്ക് പ്രധാന ബസ് സ്റ്റാന്റുകളിലും റെയില്‍വേ  സ്റ്റേഷനുകളിലും  എത്തിച്ചേരാനാവശ്യമായ പൊതു വാഹനസൗകര്യം ഏര്‍പ്പെടുത്തുകയെന്നതാണ് ഒന്നാമത്തെ കാര്യം. സമാനരീതിയില്‍ ഇവര്‍ക്ക് വൈകീട്ട് മടക്കയാത്രയ്ക്കും സൗകര്യമുണ്ടാകണം.
തൃശൂര്‍, കോട്ടയം, ആലപ്പുഴ തുടങ്ങിയ സമീപജില്ലകളില്‍ നിന്നും എറണാകുളം ജില്ലയിലെ വിദൂര പ്രദേശങ്ങളില്‍ നിന്നും ബസിലും തീവണ്ടിയിലുമായി കൊച്ചിയിലെത്തുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുടെ വിഷയമാണ്. രണ്ടാമതായി പരിഗണിയ്‌ക്കേണ്ടത്. മുകളില്‍ പറഞ്ഞ ആദ്യവിഭാഗക്കാരുടെ തിരക്ക് കുറഞ്ഞ് തുടങ്ഹുന്ന സമയത്ത് രണ്ടാമത്തെ വിഭാഗത്തിന്റെ നഗരത്തിലേക്കുള്ള ഒഴുക്ക് കൂടി വരുന്നു. നേരം വൈകുന്നതോടെ ഇവരെല്ലാം മടങ്ങുകയും ചെയ്യുന്നു.  ഈ വിധത്തില്‍, അതിരാവിലെ മുതല്‍ ഏതാണ്ട് 10-11 മണി വരെയുള്ള ജനത്തിരക്കിന്റെ ‘പ്രഭാത കൊടുമുടി സമയവും’ (മോണിംഗ് പീക് അവര്‍) വൈകീട്ട് 3-4 മണിമുതല്‍  7-8 മണി വരെയുള്ള ‘സായാഹ്ന കൊടുമുടി  സമയവും’ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ഈ സമയങ്ങളില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വലിയൊരു ആള്‍ക്കൂട്ടത്തിന്റെ സുഗമമായ സഞ്ചാരത്തിന്,  പ്രത്യേകിച്ചും അവസാനപാദയാത്രയ്ക്ക്(ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) ആവസ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കൂടുതല്‍  പേരെ പൊതു ഗതാഗതത്തിലേക്ക് ആകര്‍ഷിക്കും
നഗരത്തില്‍ വൈറ്റില ഹബ്ബ്, കലൂര്‍ സ്റ്റാന്റ്, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റ്,  ബോട്ടു ജെട്ടികള്‍, ഇടപ്പള്ളി, എറണാകുളം, ടൗണ്‍ എറണാകുളം ജംഗ്ഷന്‍, നെട്ടൂര്‍, തൃപ്പൂണിത്തുറ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍, പുതുതായി വരുന്ന എറണാകുളം ഓള്‍ഡ്  റെയില്‍വേ  സ്റ്റേഷനുകള്‍, മട്ടാഞ്ചേരി ഹാള്‍ട്ട്, കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്നിവയൊക്കെയായി ബന്ധപ്പെട്ട് പ്രധാന കേന്ദ്രങ്ങളിലേക്ക് പൊതു വാഹനസൗകര്യമുണ്ടാകുന്നത് മേല്‍പ്പറഞ്ഞ രണ്ട് വിഭാഗം യാത്രികര്‍ക്കും ഏറെ ഗുണകരമാകും.
ഏറ്റവും കൂടുതല്‍ യാത്രികര്‍ നഗരത്തിലേയ്‌ക്കെത്തുന്ന തീവണ്ടികള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. എറണാകുളം കേന്ദ്രമാക്കി പ്രാദേശിക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുവാന്‍ റെയില്‍വേ തീരുമാനിച്ച സാഹചര്യത്തില്‍ വിശേഷിച്ചും, പാത ഇരട്ടിപ്പിയ്ക്കലും മറ്റും പൂര്‍ത്തിയാകുന്നതോടെ തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും റെയില്‍വേ കൂടുതല്‍ വണ്ടികളോടിയ്ക്കുമെന്നതുറപ്പാണ്. തൃശൂര്‍  ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ഇടപ്പള്ളിയും കോട്ടയം ഭാഗത്തുനിന്നുള്ളവര്‍ക്ക് തൃപ്പൂണിത്തുറയും ആലപ്പുഴയില്‍ നിന്നുള്ളവര്‍ക്ക് നെട്ടൂരും നഗരത്തിന്റെ പ്രവേശന കവാടങ്ങളായി മാറണം.  പ്രധാന റോഡുകളുടെ സാമിപ്യം ഈ സ്റ്റേഷനുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.  ഇവിടങ്ങളില്‍  ഇറങ്ങുന്നവര്‍ക്ക് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് പോകുവാന്‍  വാഹന സൗകര്യമൊരുക്കേണ്ടത് നഗരവികസനത്തിന് അനിവാര്യമാണ്.
ഉദാഹരണമാണ്. രാവിലത്തെ  ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലെത്തുന്ന സമത്ത് ഒരു സ്വകാര്യ ബസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈ പാസ് വഴി അരൂര്‍ ക്ഷേത്രത്തിലേക്ക്  ഓടുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളിലെല്ലാം തന്നെ തീവണ്ടി യാത്രക്കാരാല്‍ തിങ്ങി നിറഞ്ഞതാണ് ഈ ബസ് ഓടുന്നത്. പാലാരിവട്ടം,  കാക്കനാട്, വൈറ്റില, പനങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള തീവണ്ടി യാത്രക്കാര്‍ക്ക് ഈ ബസ് ഏറെ പ്രയോജനപ്പെടുന്നു.  കൂടുതല്‍ ബസുകള്‍  ഏര്‍പ്പെടുത്തി ഇടപ്പള്ളിയില്‍ നിന്നുള്ള  യാത്രസൗകര്യം വിപുലപ്പെടുത്തുന്നത് ആ പ്രദേശത്തിന്റെ വികസനത്തിനും സഹായകരമാകും
ഇതേ രീതിയില്‍ തന്നെ തൃപ്പൂണിത്തുറയിലും നെട്ടൂരിലും തീവണ്ടിയിറങ്ങിയാല്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ബസുകള്‍ ലഭ്യമാകുന്ന  സ്ഥിതിയുണ്ടായാല്‍ എല്ലാവരും നഗരകേന്ദ്രത്തിലെത്തിയേശേഷം തിരക്കിലൂടെ കുരുക്കിലൂടെ യാത്ര തുടരണമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
റോഡ്, റെയില്‍, ജലം മെട്രോ എന്നീ ഗതാഗത രൂപങ്ങളുടെ  ഏകോപനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. മേല്‍പ്പറഞ്ഞ വകുപ്പുകളും   കോര്‍പ്പറേഷനും ജില്ലാഭരണ കൂടവുമടക്കമുള്ള മറ്റ് ബന്ധപ്പെട്ടവരും  യുടെ ആഭിമുഖ്യത്തില്‍ ഒന്നിച്ചിരുന്നാല്‍ തീരാവുന്ന കാര്യമേയുള്ളൂ. റെയില്‍വേ തുടങ്ങിവെച്ച ലോക്കല്‍ സര്‍വ്വീസും കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ സര്‍വ്വീസും അതിന് വഴി വെക്കുമെന്ന് പ്രതീക്ഷിക്കുന്നു

പി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി
തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply