ഇത് ജനങ്ങള്‍ക്കെതിരായ യുദ്ധം.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കും നാളെ മുതല്‍ രണ്ടുമാസത്തേക്കുകൂടി സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭ്യമാകുമെന്ന ഒരു ശുഭവാര്‍ത്തയുണ്ട്. ഇതുസംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് വിതരണ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ലഭിച്ചു. ഇതൊരു ശുഭവാര്‍ത്തയാണെങ്കിലും മൊത്തത്തില്‍ പരിശോധിച്ചാല്‍ പാചകവാതകവിഷയവുമായി ബന്ധപ്പെട്ട് എണ്ണകമ്പനികളും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പറയേണ്ടിവരും. ആധാര്‍ ബന്ധപ്പെടുത്താത്തവര്‍ക്കും രണ്ടു മാസത്തേക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ ലഭിക്കുമെന്ന തീരുമാനം സ്വാഗതാര്‍ഹം തന്നെ. ഫെബ്രുവരി 28 വരെയാണ് സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുക. അതിനിടെ എല്‍പിജി യെ […]

download

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കും നാളെ മുതല്‍ രണ്ടുമാസത്തേക്കുകൂടി സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭ്യമാകുമെന്ന ഒരു ശുഭവാര്‍ത്തയുണ്ട്. ഇതുസംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് വിതരണ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ലഭിച്ചു. ഇതൊരു ശുഭവാര്‍ത്തയാണെങ്കിലും മൊത്തത്തില്‍ പരിശോധിച്ചാല്‍ പാചകവാതകവിഷയവുമായി ബന്ധപ്പെട്ട് എണ്ണകമ്പനികളും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പറയേണ്ടിവരും.
ആധാര്‍ ബന്ധപ്പെടുത്താത്തവര്‍ക്കും രണ്ടു മാസത്തേക്ക് സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ ലഭിക്കുമെന്ന തീരുമാനം സ്വാഗതാര്‍ഹം തന്നെ. ഫെബ്രുവരി 28 വരെയാണ് സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുക. അതിനിടെ എല്‍പിജി യെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരാണ്. തല്‍ക്കാലികമായി ഈ തീരുമാനം ആശ്വാസമാണെങ്കിലും ശാശ്വതമായ പരിഹാരമല്ല എന്നു വ്യക്തം.
ഇന്ധനവില നിര്‍ണയാവകാശം എണ്ണ കമ്പനികള്‍ക്ക് വിട്ടുനല്‍കിയ നടപടി തന്നെയാണ് മുഖ്യവിഷയം. അവശ്യവസ്തുക്കളുടെ വില നിയന്ത്രണമെങ്കിലും സര്‍ക്കാരിനില്ലെങ്കില്‍ പിന്നെ ഈ ജനാധിപത്യത്തിന്റെ അര്‍ത്ഥമെന്താണ്? ഈ നടപടി കേന്ദ്രം തിരുത്താന്‍ തയ്യാറാകണം. വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കണം. എണ്ണകമ്പനികളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങളുടെ താല്‍പര്യത്തെയാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്.
പിന്നെ എണ്ണകമ്പനികള്‍ പറയുന്ന ലാഭനഷ്ടകണക്കുകള്‍. അതൊരിക്കലും വിശ്വാസയോഗ്യമല്ല. ഇതില്‍ സിഎജി ഓഡിറ്റിംഗ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മിക്ക രാജ്യങ്ങളിലും എങ്ങനെയാണ് ഇവിടത്തേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇന്ധനങ്ങള്‍ ലഭ്യമാക്കുന്നത് എന്നും പരിശോധിക്കണം. താര്‍ച്ചയായും വലിയ തോതിലുള്ള അഴിമതിയാണ് ഇവിടെ മണക്കുന്നത്. ജനങ്ങളോട് യാതൊരു ബാധ്യതയുമില്ലാത്ത ഉദ്യോഗസ്ഥര്‍ നയങ്ങള്‍ എടുക്കുന്ന അവസ്ഥക്കും സര്‍ക്കാര്‍ അറുതി വരുത്തണം. കരളത്തിലെ പാചക വാതക സിലിണ്ടര്‍ വിതരണം സംബന്ധിച്ച ആശങ്ക രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും മൊയ്‌ലി അറിയിച്ചു.
അതേസമയം സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില വര്‍ധന പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ച്ചായും ഇത് ഗുരുതരമായി ബാധിക്കുക ഹോട്ടലുകളേയും മറ്റുമാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകള്‍ സമരത്തിലാണ്. അവസാനം ഭക്ഷണത്തിന്റെ വില കൂട്ടാന്‍ ഹോട്ടലുടമകള്‍ തീരുമാനിക്കും. അന്തിമമായി അതു ബാധിക്കുക സാധാരണക്കാരെ തന്നെ.
പാചകവാതകവില കുത്തനെ കൂട്ടിയതിനു പിന്നാലെ വിലയിലെ ആശയക്കുഴപ്പം മൂലം സംസ്ഥാനത്ത് പാചകവാതകവിതരണം സ്തംഭിച്ചിരിക്കുകയാണ്. അതിന് ഇന്ന് മാറ്റം വരുമെന്നാണ് പ്രതീക്ഷ. വിലവര്‍ധന പിന്‍വലിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പുനല്‍കിയെന്നും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ രണ്ടുമാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അറിയിപ്പു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏജന്‍സികള്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിയത്. അതിനായി സോഫ്റ്റ് വെയറില്‍ മാറ്റങ്ങല്‍ വരുത്തണമത്രെ.
വാസ്തവത്തില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ കേരളത്തില്‍ അമ്പതുശതമാനത്തിലധികം ഉപഭോക്താക്കളും പുറത്തുനില്‍ക്കുകയാണ്. അതിനു മുഖ്യകാരണം ആധാര്‍ വിതരണത്തില്‍ അധികൃതരില്‍ നിന്നുവന്ന അനാസ്ഥയാണ്. വാസ്തവത്തില്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും എണ്ണക്കമ്പനികളോ കേന്ദ്രസര്‍ക്കാരോ അതിനൊരു വിലയും കല്‍പ്പിച്ചിട്ടില്ല. കാര്‍ഡിന് നിയമപ്രാബല്യം നല്‍കാനുള്ള ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചിട്ടുമില്ല. എല്ലാ നിയമവഴക്കങ്ങളും ധാര്‍മികതയും കാറ്റില്‍പറത്തുകയാണ് അധികാരികളും കോര്‍പറേറ്റുകളും. പാചകവാതകം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് മെയ്8നും ആഗസ്ത് 23നും ലോകസഭയില്‍ മന്ത്രി നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. അതിനിടെ ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ സബ്‌സിഡിയോടെ 12 സിലിണ്ടറെങ്കിലും നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെപോലും അട്ടിമറിച്ചതായും റിപ്പോര്‍ട്ടുണ്ട്. സത്യത്തില്‍ ഇതു ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. ജനാധിപത്യത്തിനെതിരേയും.
അതേസമയം ഇതിനൊരു മറുവശവുമുണ്ട്. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയെ ഊര്‍ജ്ജസ്രോതസ്സായി കാണുന്ന സമീപനം അവസാനിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. എന്നാല്‍ അതേകുറിച്ച് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുളളു. പാരമ്പരേതര ഊര്‍ജ്ജസ്രോതസ്സുകള്‍ തന്നെയാണ് ആവശ്യം. അതെകുറിച്ചെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആരും അതിനായി മുതിരുന്നില്ല. സര്‍ക്കാരിനും ആ ദിശയില്‍ ഗൗരവപരമായ സമീപനമില്ല. വീടുകളില്‍തന്നെ ചെറിയ ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയാല്‍ ഈ കോലാഹലത്തിന്റെയൊന്നും ആവശ്യമില്ലല്ലോ. ഹോട്ടലുകളിലും ഫ്‌ളാറ്റു സമുച്ചയങ്ങളിലുമെല്ലാം അത് സാധ്യമാണ്. പിന്നെ ഇപ്പോള്‍ വൃതതികെട്ട എന്തോ ആയി വ്യാഖ്യാനിക്കപ്പെടുന്ന സോളാറും വ്യാപകമാകണം. അങ്ങനെയാണ് സത്യത്തില്‍ കോര്‍പ്പറേറ്റുകള്‍കകെതിരായ യുദ്ധം നയിക്കേണ്ടത്. ആ ദിശയില്‍ ചിന്തിക്കാതെ ഇതിന് അന്തിമമായി പരിഹാരമാകില്ല. അതുവരെ ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply