അറബ് വസന്തം പ്രതിസന്ധിയിലോ…?
നൈനാന്‍ കോശി ഈജിപ്തിലെ സൈനിക വിപ്ലവം സ്വാഭാവികമായും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തിയിരിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ഒട്ടു വളരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ആ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈജിപ്തിനെ മാത്രം ബാധിക്കുന്നതല്ല. അറബി വസന്തത്തിന്റെ ഏറ്റവും വിജയകരമായ വിപ്ലവം നടന്നത് ഈജിപ്തിലായിരുന്നു. മറ്റു പല അറബി രാജ്യങ്ങള്‍ക്കും പ്രചോദനമായത് ഈജിപ്തിലെ വിപ്ലവമായിരുന്നു. ദീര്‍ഘകാലമായി അധികാരത്തിലിരുന്ന മുബാറക്കിനെ പുറത്താക്കാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞു. അത് ജനാധിപത്യപരവും […]
ഈജിപ്തിലെ സൈനിക വിപ്ലവം സ്വാഭാവികമായും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തിയിരിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ഒട്ടു വളരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ആ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈജിപ്തിനെ മാത്രം ബാധിക്കുന്നതല്ല.
അറബി വസന്തത്തിന്റെ ഏറ്റവും വിജയകരമായ വിപ്ലവം നടന്നത് ഈജിപ്തിലായിരുന്നു. മറ്റു പല അറബി രാജ്യങ്ങള്‍ക്കും പ്രചോദനമായത് ഈജിപ്തിലെ വിപ്ലവമായിരുന്നു. ദീര്‍ഘകാലമായി അധികാരത്തിലിരുന്ന മുബാറക്കിനെ പുറത്താക്കാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞു. അത് ജനാധിപത്യപരവും ഒരു വലിയ അളവില്‍ മതനിരപേക്ഷവുമായിരുന്നു. അത്തരം ഒരു വിപ്ലവത്തിന്റെ ചുവടുപിടിച്ച് വരുന്ന ഭരണകൂടം ജനാധിപത്യപരമായിരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. അവിടെ നടന്ന തിരഞ്ഞെടുപ്പ് പൊതുവില്‍ സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പുഫലത്തെകുറിച്ച് അന്ന് ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുമില്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത് മുസ്ലിം ബ്രദര്‍ ഹുഡ് ആയിരുന്നു. അന്നു മുതല്‍ ഇസ്ലാമിക പരിവര്‍ത്തനങ്ങള്‍ക്കുള്ള നിയമങ്ങളും നടപടികളും ആരംഭിക്കുകയും ചെയ്തു. അതിനായി പ്രസിഡന്റ് മുര്‍സി സ്വീകരിച്ച പല നടപടികളും ജനാധിപത്യവിരുദ്ധമായിരുന്നു. ഭരണഘടന അനുശാസിക്കുന്നതില്‍ കൂടുതല്‍ അധികാരങ്ങള്‍ അദ്ദേഹം അവകാശപ്പെട്ടു. അതിനെതിരെ സ്വാഭാവികമായും ജനവികാരം നഷ്ടപ്പെട്ടു. എന്നാല്‍ അവര്‍ക്കൊരു ബദല്‍ ഉണ്ടായില്ല. അതാണ് സൈന്യം ഭംഗിയായി ഉപയോഗിച്ചിരിക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനാധിപത്യം പുനസ്ഥാപിക്കുമെന്നും സൈന്യം പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് സൈന്യം പ്രതിപക്ഷനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. കാത്തിരുന്നു കാണാം. എന്തായാലും അറബ് വസന്തത്തിന്റെ ഈ ഘട്ടം നിരാശാജനകം തന്നെ. ഈജിപ്തില്‍ ഉണ്ടായെന്നു പറയുന്ന ജനാധിപത്യവല്‍ക്കരണം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന സംശയവും ഇപ്പോള്‍ രൂക്ഷമായിരിക്കുന്നു. അറബി വസന്തത്തിന്റെ പല രൂപഭാവങ്ങളും മുതലെടുക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. അതിനോട് ഐക്യപ്പെടാന്‍ മുര്‍സിക്ക് മടിയുണ്ടായിരുന്നില്ല. അതേസമയം ഇപ്പോഴത്തേത് സൈനിക വിപ്ലവമാണെങ്കില്‍ സൈന്യത്തിന് അമേരിക്ക നല്‍കുന്ന സൈനിക സഹായം പുനപരിശോധിക്കേണ്ടിവരും. അമേരിക്കയുടെ പ്രഖ്യാപിത നയമനുസരിച്ച അതിനു കഴിയില്ല.
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ഏറ്റവും ആശങ്കപ്പെടുന്നത് പാലസ്റ്റീന്‍ ജനതതന്നെ. പ്രസിഡന്റ് മുര്‍സി ഇസ്രായേലുമായി സഹകരണത്തിന്റെ പാതയിലായിരുന്നു. പട്ടാളമാകട്ടെ ഈ സമീപനം കൂടുതല്‍ ശക്തമാക്കാനാണ് സാധ്യത. സ്വാഭാവികമായും പാലസ്റ്റീന്‍ ജനത ഭയാശങ്കളിലാണ്. പശ്ചിമേഷ്യ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ജനാധിപത്യ – മതനിരപേക്ഷ ശക്തികളെല്ലാം ഉറ്റുനോക്കുന്നത് ഈജിപ്തിലേക്കാണ്. അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് അറബി വസന്തത്തിനു തുടര്‍ച്ചയുണ്ടാകുമോ എന്നതുതന്നെയാണ് പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in