അരുവിക്കര : തലമുറകളുടെ പോരാട്ടം

അരുവിക്കര ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഏറെക്കുറെ വ്യക്തമായതിനെ തുടര്‍ന്ന് എല്ലാവരും കണക്കുകൂട്ടലുകളിലാണ്. അക്ഷരാര്‍ത്ഥത്തില്‍ പ്രവചനാതീതമാണ് കാര്യങ്ങള്‍. പാളയത്തിലെ പടയേയും എല്ലാവരും ഭയക്കുന്നു. സിപിഎം കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കാത്തവരായിരുന്നു. ഇരുവരുടേയും വരവ് തെരഞ്ഞെടുപ്പ് രംഗത്തെ സജീവമാക്കി. എല്ലാ സമവാക്യങ്ങളും മാറിമറഞ്ഞു. അതോടൊപ്പമാണ് പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥിയും പിഡിപിയുടെ രംഗപ്രവേശവും പി സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വവും. ഇവ കൂടിയായതോടെ രംഗം കൂടുതല്‍ കലുഷിതമായി കഴിഞ്ഞു. കെ എം മാണിയുമായി […]

aruvikkara-electionഅരുവിക്കര ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഏറെക്കുറെ വ്യക്തമായതിനെ തുടര്‍ന്ന് എല്ലാവരും കണക്കുകൂട്ടലുകളിലാണ്. അക്ഷരാര്‍ത്ഥത്തില്‍ പ്രവചനാതീതമാണ് കാര്യങ്ങള്‍. പാളയത്തിലെ പടയേയും എല്ലാവരും ഭയക്കുന്നു.
സിപിഎം കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കാത്തവരായിരുന്നു. ഇരുവരുടേയും വരവ് തെരഞ്ഞെടുപ്പ് രംഗത്തെ സജീവമാക്കി. എല്ലാ സമവാക്യങ്ങളും മാറിമറഞ്ഞു. അതോടൊപ്പമാണ് പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥിയും പിഡിപിയുടെ രംഗപ്രവേശവും പി സി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വവും. ഇവ കൂടിയായതോടെ രംഗം കൂടുതല്‍ കലുഷിതമായി കഴിഞ്ഞു.
കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴ വിഷയം ക്ലൈമാക്‌സിനോടടുക്കുകയാണ്. മാണിക്കെതിരെ വ്യക്തമായ തെളിവില്ല എന്ന നിയമോപദേശത്തില്‍ യുഡിഎഫ് പ്രതീക്ഷയിലാണ്. എങ്കിലും ഐ ഗ്രൂപ്പ് പാരവെക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. ഇതു പ്രതീക്ഷിച്ചതുതന്നെ എന്നു പറയുമ്പോഴും എല്‍ഡിഎഫ് നിരാശയിലാണ്. സോളാര്‍, ബാര്‍, സലിം രാജ് എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രചരണം നീക്കാനാണ് അവരുടെ ശ്രമമെങ്കിലും എത്രത്തോളമത് ഫലിക്കുമെന്ന് ഉറപ്പില്ല. വി എസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനുമായിട്ടില്ല. രാജഗോപാലന്റെ രംഗപ്രവേശം കൂടുതല്‍ ദോഷം ചെയ്യുക എല്‍ഡിഎഫിനാണെന്ന പ്രചരണവും അവര്‍ക്ക് പേടിപ്‌നമാണ്.
എല്ലാ പ്രശ്‌നങ്ങളേയും കാര്‍ത്തികേയന്റെ മകനെന്ന ഇമേജില്‍ മറികടക്കാമെന്നാണ് ശബരിനാഥിന്റെ പ്രതീക്ഷ. വെറും മകന്‍ മാത്രമല്ല താനെന്ന് ഇത്രയും ദിവസത്തിനുള്ളില്‍ അദ്ദേഹം തെളിയിച്ചു. എന്നാല്‍ പിസി ജോര്‍ജ്ജ് എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം കുറവല്ല. പിഡിപിയുടെ വരവും യുഡിഎഫിനു ക്ഷീണമായി. അപ്പോഴും ആന്റണിയടക്കമുള്ള എല്ലാ നേതാക്കളും എത്തുന്നതോടെ മേല്‍കൈ നേടാമന്നാണവരുടെ പ്രതീക്ഷ.
ബിജെപിയാകട്ടെ ലക്ഷ്യം വെക്കുന്നത് വിജയം തന്നെ. എന്നാല്‍ ഇക്കുറിയും അതു സംവിക്കാനിടയില്ല. രണ്ടാംസ്ഥാനമാണ് സത്യത്തില്‍ അവരുടെ ലക്ഷ്യം. അതുതന്നെയാണ് ഇരുമുന്നണികളുടേയും പേടി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ രാജഗോപാലിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുള്ള തീരുമാനവും ബിജെപിക്കുള്ളതായി കേള്‍ക്കുന്നു.
യു.ഡി.എഫിനാണ് എല്‍ഡിഎഫിനേക്കാള്‍ അരുവിക്കര അഭിമാന വിഷയമാകുന്നത്. ഒന്നാമത് സിറ്റിംഗ് സീറ്റ്. അതും സീനിയര്‍ നേതാവും സര്‍വ്വസമ്മതുമായിരുന്ന കാര്‍ത്തികേയന്റെ. പിന്നെ ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ പോലും പരാജയം ബാധിച്ചേക്കാം എന്ന ഭയം നേതാക്കള്‍ക്കുണ്ട്. അടുത്തകാലത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുമെല്ലാം യുഡുഎഫ് മേല്‍കൈ നേടിയവയാണ്.  2006ല്‍ ഇടതുതരംഗം വീശിയടിച്ചപ്പോള്‍ പോലും കാര്‍ത്തികേയന്‍ 2000ല്‍പ്പരം വോട്ടിന് വിജയിച്ച സീറ്റാണിത്. അവിടെ ഇപ്പോള്‍ തോല്‍ക്കുക യുഡിഎഫിന് അചിന്തനീയമാണ്.  കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍നിന്ന് എ.സമ്പത്തിനായിരുന്നു ഭൂരിപക്ഷം എന്നതവര്‍ക്ക് പേടിസ്വപ്‌നമായി തുടരുന്നു.  തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ തന്റെ സ്ഥാനം തല്‍ക്കാലം സുരക്ഷിതമാണെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. അതിനാല്‍ തന്നെ മണ്ഡലത്തില്‍ തന്നെ താമസിച്ച് പ്രചാരണത്തിനു നേതൃത്വം നല്‍കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ചെന്നിത്തലയേയും സുധീരനേയും എന്തിന് ആന്റണിയെപോലും അദ്ദേഹം പേടിക്കുന്നു. മറുവശത്താകട്ടെ പിണറായിയും കോടിയേരിയും എന്തുപറഞ്ഞാലും വിഎസ് തന്നെ കൈവിടില്ല എന്നും പ്രചാരണ രംഗത്ത് സജീവമാകുമെന്നുമാണ് വിജയകുമാറിന്റെ പ്രതീക്ഷ. ബിജെപി്ക്കകത്താകട്ടെ താല്‍ക്കാലികമായി എല്ലാവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചാകും ബി.ജെ.പി.യുടെ പ്രചാരണം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1834 വോട്ട് മാത്രമായിരുന്നു ബി.ജെ.പി.യുടെ സമ്പാദ്യമെങ്കില്‍ 2011ല്‍ അത് 7600 കവിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് 15000ത്തോളമായി. ഇത്തവണ അതും വര്‍ദ്ധിപ്പിക്കാനാണ് അവരുടെ നീക്കം. രണ്ടു മുന്നണികളിലെയും അസംതൃപ്ത വോട്ടുകള്‍ രാജാഗോപാലിനു ലഭിക്കുന്നുണ്ടെന്നതാണ് മുന്‍കാല ചരിത്രം. പാ്#ലിമെന്റിലേക്ക് 2004ല്‍ കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാറിന്റെയും 2014ല്‍ സിപിഐയിലെ ബെന്നറ്റ് ഏബ്രഹാമിന്റെയും സാധ്യതകളെ തകിടംമറിച്ചതില്‍ രാജഗോപാല്‍ നേടിയ വോട്ടിനു തന്നെയായിരുന്നു മുഖ്യ പങ്ക്.  മൂന്നു വര്‍ഷം മുന്‍പു നടന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും രാജഗേപാല്‍ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറായിരത്തില്‍പ്പരം വോട്ട് മാത്രമാണു നെയ്യാറ്റിന്‍കരയില്‍ ബിജെപി നേടിയത് എങ്കില്‍ രാജഗോപാല്‍ അതു മുപ്പതിനായിരത്തില്‍പ്പരമാക്കി. 2011ല്‍ നേമം സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയും മറ്റാരുമായിരുന്നില്ല. 43,661 വോട്ട് നേടി അദ്ദേഹം സിപിഎമ്മിലെ വി. ശിവന്‍കുട്ടിക്കു വെല്ലുവിളി സൃഷ്ടിക്കുകയും യുഡിഎഫിലെ ചാരുപാറ രവിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളുകയും ചെയ്തു.
ഇതെല്ലാം കണക്കിലെടുത്താണു തിരഞ്ഞെടുപ്പു ഗോദയിലേക്ക് അദ്ദേഹത്തെ വീണ്ടും ബിജെപി ഇറക്കിയത്. എന്നാല്‍ നേമം പോലെ ബിജെപിക്കു കാര്യമായ വേരുകളുള്ള സീറ്റല്ല അരുവിക്കര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സി. ശിവന്‍കുട്ടി നേടിയത് 7694 വോട്ട് മാത്രമാണ്. അതിനുശേഷം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിനു കീഴിലുള്ള അരുവിക്കരയില്‍ ബിജെപിയിലെ ഗിരിജാകുമാരി പതിനയ്യായിരത്തില്‍പ്പരം വോട്ട് കരസ്ഥമാക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ രണ്ടു നാടാര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെയായിരുന്നു രാജഗോപാലിന്റെ പോര് എങ്കില്‍ അരുവിക്കരയിലെ എതിരാളികള്‍ രണ്ടും അദ്ദേഹം ഉള്‍പ്പെടുന്ന നായര്‍ സമുദായാംഗങ്ങളാണ്. 45,000 വോട്ടുകളെങ്കിലും ബിജെപി നേടിയാല്‍ മാത്രമേ അട്ടിമറി സാധ്യതയുള്ളു എന്നു യുഡിഎഫും എല്‍ഡിഎഫും പറയുന്നു. അത്രയും വോട്ട് എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എളുപ്പവുമാകില്ല എന്നവര്‍ കരുതുന്നു.
സത്യത്തില്‍ അരുവിക്കരഅരുവിക്കരയില്‍ മൂന്നു തലമുറകളുടെ ഏറ്റുമുട്ടലാണ് ഇനി നടക്കുക. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്നവരുടെ പട്ടികയിലാണു രാജഗോപാലിന്റെ സ്ഥാനം . അടുത്ത തലമുറയില്‍പ്പെട്ടയാളാണ് എം. വിജയകുമാര്‍ (65). മൂന്നാം തലമുറക്കാരനായി മുപ്പത്തിയൊന്നുകാരനായ ശബരീനാഥും. യുവ വോട്ടര്‍മാരുടെ നിലപാടുകള്‍ വളരെ നിര്‍ണായകമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,64,890 പേരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വോട്ടര്‍പട്ടികയിലെ അംഗസംഖ്യ 1,76,707 ആയി ഉയര്‍ന്നു.  2011ന് ശേഷം പുതുതായി എത്തിയ വോട്ടര്‍മാരുടെ എണ്ണം  ഏകദേശം 15,000ത്തിന് മുകളില്‍വരും. 40ന് വയസിന് താഴെ പ്രായമുള്ളവര്‍ 41 ശതമാനമാണ്. ഇവരാണ് എല്ലാ സ്ഥാനാര്‍ത്ഥികളുടേയും പ്രതീക്ഷ. യുവജനം പൊതുവില്‍ ബിജെപിക്കൊപ്പമാണെന്ന അവരവകാശപ്പെടുമ്പോള്‍ ഡിവൈഎഫ്‌ഐയുടേയും എസ്എഫ്‌ഐയുടേയും കരുത്തുകാട്ടി സിപിഎം അതിനെ പ്രതിരോധിക്കുന്നു. കോണ്‍ഗ്രസ്സാകട്ടെ യുവസ്ഥാനാര്‍ത്ഥിയെതന്നെ ചൂണ്ടികാട്ടി മറുപടി പറയുന്നു. ബാക്കിയെല്ലാം കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply