അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശനസ്വാതന്ത്ര്യത്തിനുമായി കോടതികള്‍
അഭിപ്രായ സ്വാതന്ത്ര്യത്തേയും വിമര്‍ശനസ്വാതന്ത്ര്യത്തേയും ഉയര്‍ത്തിപിടിച്ച് ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും. സര്‍ക്കാറിനെതിരായ വിമര്‍ശത്തെ രാജ്യദ്രോഹക്കുറ്റമായി കാണാനാവില്ലെന്ന് ബോംബെ േൈഹക്കാടതി പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതിനെ ഐ.സി.യുവിലും വെന്റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ലെന്നുമാണ് സുപ്രിംകോടതി ചൂണ്ടികാട്ടിയത്. അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിനിടെ ഭരണകൂടത്തെ കളിയാക്കി വരച്ച കാര്‍ട്ടൂണില്‍ അശോക സ്തംഭവും പാര്‍ലമെന്റും ഉള്‍പ്പെടുത്തിയതിന് അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കെവെയാണ് ചീഫ് ജസ്റ്റിസ് മോഹിത് ഷായും ജസ്റ്റിസ് ജി.എസ്. കുല്‍കര്‍ണിയും ഉള്‍പ്പെട്ട ബെഞ്ച് […]
അഭിപ്രായ സ്വാതന്ത്ര്യത്തേയും വിമര്‍ശനസ്വാതന്ത്ര്യത്തേയും ഉയര്‍ത്തിപിടിച്ച് ബോംബെ ഹൈക്കോടതിയും സുപ്രിംകോടതിയും. സര്‍ക്കാറിനെതിരായ വിമര്‍ശത്തെ രാജ്യദ്രോഹക്കുറ്റമായി കാണാനാവില്ലെന്ന് ബോംബെ േൈഹക്കാടതി പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതിനെ ഐ.സി.യുവിലും വെന്റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ലെന്നുമാണ് സുപ്രിംകോടതി ചൂണ്ടികാട്ടിയത്.
അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിനിടെ ഭരണകൂടത്തെ കളിയാക്കി വരച്ച കാര്‍ട്ടൂണില്‍ അശോക സ്തംഭവും പാര്‍ലമെന്റും ഉള്‍പ്പെടുത്തിയതിന് അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കെവെയാണ് ചീഫ് ജസ്റ്റിസ് മോഹിത് ഷായും ജസ്റ്റിസ് ജി.എസ്. കുല്‍കര്‍ണിയും ഉള്‍പ്പെട്ട ബെഞ്ച് ഭരണകൂടത്തിനെതിരായ വിമര്‍ശങ്ങളെ രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്ന് പറഞ്ഞത്.
കാര്‍ട്ടൂണ്‍ ആക്രമണങ്ങള്‍ക്ക് ഇട നല്‍കുകയോ ക്രമസമാധാന നില തകര്‍ക്കുകയോ ചെയ്യാത്ത പക്ഷം ഒരു കുറ്റവും ചുമത്താനാവില്ലെന്ന്് കോടതി ചൂണ്ടികാട്ടി. സര്‍ക്കാറിനെ വിമര്‍ശിക്കാനും പ്രതികരിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തുംമുമ്പ് നിയമവിദഗ്ധരുടെ അഭിപ്രായം പൊലീസിന് തേടാമായിരുന്നു. 2012ല്‍ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സത്യഗ്രഹ വേദിയിലാണ് അസീം ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചത്. ഈ കാര്‍ട്ടൂണുകളില്‍ ഫലിതമല്ല, ഭരണകൂടത്തോടുള്ള അരിശമാണ് പ്രകടമാകുന്നതെന്നും കോടതി വിലയിരുത്തി.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദന്റെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരാമെന്ന വിധിയിലാണ് സ്വാതന്ത്ര്യത്തെ കുറിച്ച് സുപ്രിംകോടതിയും സുപ്രധാന നിരീക്ഷണം നടത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വിപുലമായ ബെഞ്ചിന് വിട്ടു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം തടയാവുന്ന ഒന്നും ഗുജറാത്ത് പൊലീസിന്റെ പക്കലില്ല. സ്വാതന്ത്ര്യം പരമപ്രധാനമാണ്. അതിനെ ഐ.സി.യുവിലും വെന്റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ല. വന്‍പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതിഗുരുതരമായ ആരോപണങ്ങളുടെ പിന്‍ബലമില്ലാതെ ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെ ശക്തമായ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ വളരെ സുപ്രധാനമാണ് കോടതികളുടെ ഈ നിലപാടുകള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in