അടുത്ത ലക്ഷ്യം സംവരണമോ?
തിളക്കമാര്‍ന്ന വിജയത്തോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡെല്‍ഹിയില്‍ അധികാരമേല്‍ക്കുകയാണല്ലോ. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം. അഴിമതിക്കെതിരായ ശക്തമായ നിലപാടാണ് കെജ്രിവാളിനെ അധികാരത്തിലെത്തിച്ചതില്‍ പ്രധാന ഘടകം. അന്നാഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരേയും ജലലോക്പാലിനുവേണ്ടിയും ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ ഭരണം – അന്നാഹസാരേയും കെജ്രിവാളും വേര്‍പിരിഞ്ഞെങ്കിലും. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു വെല്ലുവിളി തന്നെയാണ് അഴിമതിയെങ്കിലും അതിനേക്കാള്‍ വലിയ വെല്ലുവിളി വേറെയില്ലേ? 2012ല്‍ കെജ്രിവാളിന് ഡെല്‍ഹിയില്‍ ജെഎന്‍യുവില്‍ നടത്തിയ പ്രഭാഷണത്തെ തുടര്‍ന്ന് […]
തിളക്കമാര്‍ന്ന വിജയത്തോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡെല്‍ഹിയില്‍ അധികാരമേല്‍ക്കുകയാണല്ലോ. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം. അഴിമതിക്കെതിരായ ശക്തമായ നിലപാടാണ് കെജ്രിവാളിനെ അധികാരത്തിലെത്തിച്ചതില്‍ പ്രധാന ഘടകം. അന്നാഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരേയും ജലലോക്പാലിനുവേണ്ടിയും ആരംഭിച്ച പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഈ ഭരണം – അന്നാഹസാരേയും കെജ്രിവാളും വേര്‍പിരിഞ്ഞെങ്കിലും.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു വെല്ലുവിളി തന്നെയാണ് അഴിമതിയെങ്കിലും അതിനേക്കാള്‍ വലിയ വെല്ലുവിളി വേറെയില്ലേ? 2012ല്‍ കെജ്രിവാളിന് ഡെല്‍ഹിയില്‍ ജെഎന്‍യുവില്‍ നടത്തിയ പ്രഭാഷണത്തെ തുടര്‍ന്ന് അവിടത്തെ ദളിത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടിന്നു. തുടര്‍ന്ന് സ്റ്റുഡന്റ് എഗെയിന്‍സ്റ്റ് അന്നാ ടീം എന്ന പേരില്‍ ആ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ കുറിപ്പില്‍ നിന്ന് ചില ഭാഗങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അന്നത്തേതില്‍ നിന്ന് വ്യത്യസ്ഥമായി കെജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും ഇത്തരമൊരു പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇത് ഏറെ പ്രസക്തമാണെന്ന വിശ്വാസത്തോടെ.
ഞങ്ങളും ആവശ്യപ്പെടുന്നത് ഒരു അഴിമതിയില്ലാ സമൂഹം തന്നെയാണ്. പക്ഷെ അത് പാര്‍ലിമെന്ററി ജനാധിപത്യത്തെ ബലികൊടുത്താവരുതെന്നുമാത്രം. അന്നാഹസാരേയും കെജ്രിവാളും മറ്റും ഉയര്‍ത്തി പിടിക്കുന്ന ജന ലോക്പാല്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി ഞങ്ങള്‍ കരുതുന്നു. അതേസമയം പാര്‍ലിമെന്ററി ജനാധിപത്യത്തിന് ഇപ്പോള്‍ ഒരു ബദലില്ലതാനും.
ജനപ്രതിനിധികള്‍ അഴിമതിക്കാരാണെങ്കില്‍ അവരെ പിടികൂടാന്‍ നമുക്കവസരമുണ്ട്. ഒന്നുമില്ലെങ്കില്‍ തിരഞ്ഞെടുപ്പുവേളയിലെങ്കിലും അവര്‍ ജനങ്ങളെ അഭിമുഖീകരിക്കും. എന്നാല്‍ അന്നാഹസാരേയും ജെക്രിവാളും ഉയര്‍ത്തിപിടിക്കുന്ന ജനലോക്പാലിന് ആരോടും മറുപടി പറയേണ്ടതില്ല. ജനലോക്പാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നവരല്ലല്ലോ. അവരും അഴിമതിക്കാരാകാം. അപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ എന്തുചെയ്യാനാകും?
സത്യത്തില്‍ 1990നുശേഷം, കൃത്യമായി പറഞ്ഞാല്‍ മണ്ഡല്‍ കമ്മീഷനുശേഷം, ഇന്ത്യയിലെമ്പാടുമുണ്ടായ അധിസ്ഥിത – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉണര്‍വ്വാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ അടിസ്ഥാനകാരണം. മണ്ഡലിനെ തുടര്‍ന്ന് സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്ന് അധികാരം കീഴാളരിലേക്ക് പതുക്കെ പതുക്കെ മാറാന്‍ തുടങ്ങി. അപ്പോള്‍ മുതലാണ് സവര്‍ണ്ണമാധ്യമങ്ങളും സിവില്‍ സൊസൈറ്റിയും പാര്‍ലിമെന്ററി ജനാധിപത്യത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതെന്നുകാണാം. അതിന്റെ തുടര്‍ച്ച തന്നെയാണ് ജനലോക്ബാലും.
എന്താണ് അഴിമതി? അത് കൈക്കൂലി മാത്രമാണോ? നേതാക്കള്‍ അഴിമതിക്കാരാകുന്നതില്‍ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല? സാമൂഹ്യവും മതപരവും ജാതിപരവുമായ അഴിമതികള്‍, അഴിമതികളല്ലേ? എന്തുകൊണ്ടാണ് അന്നാ ഹസാരേ കോര്‍പ്പറേറ്റുകളയും എന്‍ജിഒകളേയും കുറിച്ച് സംസാരിക്കാത്തത്? മതസ്ഥാപനങ്ങളും മാധ്യമങ്ങളും എന്‍ജിഒകളും കോര്‍പ്പറേറ്റുകളുമൊന്നും എന്തേ ജനലോക്പാലിന്റെ പരിധിയില്‍ വരുന്നില്ല?
എല്ലാ അഴിമതിയുടേയും അടിസ്ഥാനമായ ജാതിവ്യവസ്ഥയെ കുറിച്ച് എന്തുകൊണ്ട് ഹസാരേ നിശബ്ദരാകുന്നു? സത്യത്തില്‍ അതിന്റെ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വന്തം മാതൃകാഗ്രാമത്തില്‍ ജാതിവ്യസ്ഥ അതിന്റെ എല്ലാ ഭീകരതയോടും കൂടി നിലനില്‍ക്കുന്നു. അവിടെ ദളിതര്‍ക്ക് ഇപ്പോഴും പൊതുമണ്ഡലത്തില്‍ പ്രവേശനമില്ല. അതിനെതിരെ ശബ്ദിക്കാത്തവര്‍ എങ്ങനെ ബഹുഭൂരിപക്ഷത്തിന്റെ നേതാവാകും? അന്നാഹസാരേയുടെ ഗ്രാമത്തിനടുത്ത് ദളിത് യുവതിയെ നഗ്നയായി നടത്തിയിട്ടും അന്നാഹസാരേ പ്രതികരിച്ചു കണ്ടില്ല. ദളിതരെയും അവരുടെ ഗ്രാമങ്ങളേയും ചുട്ടെരിക്കുമ്പോള്‍ പോലും അന്നാ ടീം മിണ്ടുന്നില്ല. എന്താണ് അഴിമതിയുടെ പേരില്‍ മാത്രം ഇത്രയും മുതലകണ്ണീര്‍? ലോകം കണ്ട ഏറ്റവും ക്രൂരമായ ജാതിവിവേചനത്തെ കുറിച്ച് എന്തേ ഇവരാരും മിണ്ടാത്തത്?
അന്നാ ടീമിനെ തന്നെ ഒന്നു നോക്കൂ. അവരില്‍ നേരത്തെ സൂചിപ്പിച്ച വിഭാഗങ്ങളില്‍ നിന്ന് ആരെങ്കിലുമുണ്ടോ? ജനലോക്പാലിലും ആദിവാസി – ദളിത് – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമോ? ഇപ്പോള്‍ ജനലോക്പാലിനുവേണ്ടി നിലകൊള്ളുന്ന സവര്‍ണ്ണ സിവില്‍ സൊസൈറ്റി നാളെ സംവരണത്തിനെതിരായി നിലപാടെടുക്കില്ല എന്ന് എന്താണ് ഉറപ്പ്? ജനലോക് പാലിനു നേതൃത്വം നല്‍കുന്ന അരവിന്ദ് കേജ്രിവാള്‍ കുറച്ചുകാലം മുമ്പ് ഇന്ത്യ സംവരണത്തിനെതിരെ എന്ന പേരില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. തീര്‍ച്ചയായും അടുത്ത ലക്ഷ്യം സംവരണം തന്നെയായിരിക്കും. മാത്രമല്ല, അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നവരും അധിസ്ഥിത – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങളായിരിക്കും എന്നും ഞങ്ങള്‍ ഭയപ്പെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
mohan pee cee
December 28, 2013 at 6:43 am
…ഈ നിരീക്ഷണം പരിഗണന അര്‍ഹിക്കുന്നുണ്ട്. പക്ഷെ,നിലവിലുള്ള ജനാധിപത്യം ജാതിജന്യവും കോര്‍പറേറ്റ്ജന്യവുമായ അഴിമതികള്‍ക്കൊന്നും പരിഹാരമാവാത്തിടത്തോളം കാലം പുതിയ ചലനങ്ങളെ എഴുതിതള്ളാതിരിക്കലല്ലേ അഭികാമ്യം?
mdharan
December 29, 2013 at 8:11 am
വളരെ അടിസ്ഥാനപരമായ കാര്യങ്ങളാണിവിടെ സൂചിപ്പിച്ചിരിക്കുന്നതെന്നതില്‍സശയമില്ല്.ാഴിമതിയേക്കാള്‍ വലിയവിപത്തുകളാണ് ആര്‍ഭാടവും ധൂര്‍ത്തും.ഇന്‍ഡ്യയുടെ വിദേസകടമെത്രയെന്നും അതിന്‍റെ കാരണക്കാര്‍ ആരൊക്കെയെന്നും കണ്ടെത്തി പരിഹാരം തേടേണ്ടിയിരിക്കുന്നു.
Dude
January 13, 2014 at 7:11 pm
Dude, Please do your research before you comment. There are many in Kejriwals party who belongs to the lower strata of the society. So I would appreciate if you could comment based on facts and not based on perceptions.