അടവു ബദല്‍ നയങ്ങള്‍ ഉണ്ടാക്കുകയും തിരുത്തുകയുമല്ല സിപിഎം ചെയ്യേണ്ടത്
വി എം സുധീരന്‍ കമ്യൂണിസ്റ്റുകാരുടെ നിഘണ്ഡുവില്‍ അടവ്, തന്ത്രം തുടങ്ങിയ പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് സുധീരനറിയില്ല എന്നു തോന്നുന്നു. അദ്ദേഹം കാരാട്ടിനയച്ച കത്തില്‍ നിന്നത് വ്യക്തം. അപ്പോഴും നേതാക്കള്‍ തമ്മില്‍ നേരിട്ടുള്ള ആശയസംവാദം ജനാധിപത്യത്തിനു ഗുണം ചെയ്ും. അതിനാല്‍്തന്നെ ഈ കത്ത് പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നത് നല്ലതാണ്. പ്രിയപ്പെട്ട ശ്രീ. പ്രകാശ് കാരാട്ട്, മാര്‍ക്‌സിസ്റ്റ്ലെനിനിസ്റ്റ് സങ്കല്‍പം അടിസ്ഥാനനയമാക്കുന്ന സി.പി.എം. ഇക്കാലമത്രയും സ്വീകരിച്ച അടവു നയങ്ങള്‍ തെറ്റായിരുന്നെന്ന് ഇപ്പോഴെങ്കിലും വിലയിരുത്തിയത് വൈകിവന്ന വിവേകമാണെങ്കിലും സ്വാഗതാര്‍ഹമാണ്. പാര്‍ട്ടി സ്വീകരിച്ച അടവും ബദലും […]
കമ്യൂണിസ്റ്റുകാരുടെ നിഘണ്ഡുവില്‍ അടവ്, തന്ത്രം തുടങ്ങിയ പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് സുധീരനറിയില്ല എന്നു തോന്നുന്നു. അദ്ദേഹം കാരാട്ടിനയച്ച കത്തില്‍ നിന്നത് വ്യക്തം. അപ്പോഴും നേതാക്കള്‍ തമ്മില്‍ നേരിട്ടുള്ള ആശയസംവാദം ജനാധിപത്യത്തിനു ഗുണം ചെയ്ും. അതിനാല്‍്തന്നെ ഈ കത്ത് പൂര്‍ണ്ണരൂപത്തില്‍ വായിക്കുന്നത് നല്ലതാണ്.
പ്രിയപ്പെട്ട ശ്രീ. പ്രകാശ് കാരാട്ട്,
മാര്‍ക്‌സിസ്റ്റ്ലെനിനിസ്റ്റ് സങ്കല്‍പം അടിസ്ഥാനനയമാക്കുന്ന സി.പി.എം. ഇക്കാലമത്രയും സ്വീകരിച്ച അടവു നയങ്ങള്‍ തെറ്റായിരുന്നെന്ന് ഇപ്പോഴെങ്കിലും വിലയിരുത്തിയത് വൈകിവന്ന വിവേകമാണെങ്കിലും സ്വാഗതാര്‍ഹമാണ്. പാര്‍ട്ടി സ്വീകരിച്ച അടവും ബദലും നയങ്ങള്‍ വഴി താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിനു സാധിച്ചത് ഒഴിച്ചാല്‍ ആത്യന്തികമായി ഒരു നേട്ടവും പാര്‍ട്ടിക്കും സമൂഹത്തിനും ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ നയങ്ങള്‍ പാര്‍ട്ടി പുനഃപരിശോധിക്കുന്നു എന്നതിനു വലിയ പ്രസക്തിയുണ്ട്.
എന്നാല്‍ ഇതു വീണ്ടും താല്‍ക്കാലികനേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ അടവും, ബദലും നയങ്ങളുമാവുകയാണെങ്കില്‍ അത് വര്‍ഗീയ ശക്തികള്‍ക്കാകും കൂടുതല്‍ ഗുണകരമാവുക. ആയതിനാല്‍ അടവോ ബദലോ അല്ല, നേരിന്റെ പക്ഷത്തുനിന്നു കൊണ്ട് ജനപക്ഷ, മതേതര, സോഷ്യലിസ്റ്റ് ശബ്ദം രാജ്യത്തുയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയാണു വേണ്ടത്. ഒപ്പംതന്നെ കേവല രാഷ്ട്രീയനേട്ടങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ രാജ്യത്തെ മതേതരശക്തികളെയും സര്‍ക്കാരുകളെയും ദുര്‍ബലപ്പെടുത്തുവാനും അധികാരഭ്രഷ്ടമാക്കാനും ശ്രമിച്ചത് തെറ്റായിപ്പോയി എന്ന് പരസ്യമായി പറയാനും പാര്‍ട്ടി തയ്യാറാകണം.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സ്വീകരിച്ച നയങ്ങള്‍ കൂടി പുതിയ സാഹചര്യത്തില്‍ സി.പി.എം. അവലോകനം ചെയ്യണം. വികസനസാമൂഹികരാഷ്ട്രീയ മേഖലകളില്‍ പാര്‍ട്ടി സ്വീകരിച്ച നയങ്ങളാണ് അവലോകനം ചെയ്യേണ്ടത്.
സി.പി.എം. സ്വീകരിച്ച ബദല്‍ നയങ്ങളും, അടവുനയങ്ങളും കേരളരാഷ്ട്രീയത്തെ വലിയരീതിയില്‍ പുറകോട്ടാക്കുകയാണ് ചെയ്തത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന അടവായിരുന്നല്ലോ. ആശയം കൊണ്ട് നേരിടാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊലക്കത്തികൊണ്ട് നടത്തിയ മനുഷ്യക്കുരുതിയായിരുന്നു അത്. ടി.പി. വധം വര്‍ഗസമരത്തിന്റെഭാഗമായി നടന്നതല്ല. പ്രത്യയശാസ്ത്രപരമായ നയവ്യതിയാനം ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിട്ട സ്വന്തം സഖാവിനെത്തന്നെ വര്‍ഗശത്രുവെന്ന് മുദ്രകുത്തി കൊലപ്പെടുത്തുകയാണു ചെയ്തത്. ഇതുണ്ടാക്കിയ അരക്ഷിതാവസ്ഥ കേരളത്തിന്റെ പൊതുരാഷ്ട്രീയ ബോധത്തില്‍ നിന്നും ഒഴിവാക്കാന്‍ ഇനിയും സി.പി.എം. തെറ്റ് ഏറ്റുപറയാത്തിടത്തോളം കാലം സാധിക്കില്ല. രാഷ്ട്രീയം ഉന്മൂലനസിദ്ധാന്തത്തിലധിഷ്ഠിതമാകരുത്.
ആദര്‍ശത്തിലും, ആശയങ്ങളിലും സംവാദങ്ങളിലും, മനുഷ്യസ്‌നേഹത്തിലും അധിഷ്ഠിതമായിരിക്കണമത്. കൊലക്കത്തി രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മറുവശത്ത് കൊല്ലപ്പെടുന്നത് ഒരു പിതാവാണ്, മകനാണ്, ഭര്‍ത്താവാണ്, കുടുംബനാഥനാണ്. സി.പി.എമ്മിലെ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഉന്മൂലനം ഇന്നും സ്വാഭാവികമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അവരുടെ കാഴ്ച്ചപ്പാടില്‍ ഇത്തരം കാര്യങ്ങള്‍ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കേണ്ട പാര്‍ട്ടിപരിപാടിയാണ്. ഉന്മൂലനരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ സി.പി.എം. നയം മാറ്റുകയാണ് വേണ്ടത്.
അഴിമതിയോടൊപ്പം എതിര്‍ക്കപ്പെടേണ്ട ഒന്നാണ് അവസരവാദരാഷ്ട്രീയവും. അഴിമതിക്കേസില്‍ വിചാരണയെ നേരിട്ട ജയലളിതയെ ചെന്നൈയിലെ പോയസ് ഗര്‍ഡനിലെ വസതിയില്‍ ചെന്ന് കണ്ട് മൂന്നാം മുന്നണി രൂപീകരിക്കാന്‍ താങ്കള്‍ നടത്തിയ ശ്രമം പാര്‍ട്ടിക്ക് ഉണ്ടാക്കിയ മൂല്യച്യുതി എത്രയോ ആഴത്തിലുള്ളതായിരുന്നുവെന്ന് ഇപ്പോഴെങ്കിലും തിര്‍ച്ചറിയാന്‍ തയ്യാറാകുമോ. ആരെ കൂട്ടുപിടിച്ചും അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്നിലുള്ളപ്പോള്‍ എല്ലാ ധാര്‍മികതയും തകര്‍ന്നുപോകുന്നു. ജയലളിതയെ കൂട്ടുപിടിച്ചു മൂന്നാം മുന്നണി ഉണ്ടാക്കാന്‍ ശ്രമിച്ചത് തെറ്റായിപ്പോയി എന്നു തുറന്നു സമ്മതിച്ചു മാപ്പുപറയാന്‍ താങ്കള്‍ തയ്യാറായെങ്കില്‍ മാത്രമേ, മതേതരശക്തികളെ ദുര്‍ബലമാക്കാന്‍ നടത്തിയ ഇത്തരം പ്രവര്‍ത്തിക്ക് പരിഹാരമാകുന്നുള്ളൂ.
ദേശീയതലത്തില്‍ ആണവക്കരാറിന്റെ പേരില്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാട് വര്‍ഗീയശക്തികളെ സഹായിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനെ ഏതുവിധത്തിലും ഇല്ലാതാക്കാന്‍ സി.പി.എം. വിവിധവിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ വര്‍ഗീയ ശക്തികള്‍ക്കാണു ഗുണകരമായത്.
ഈ ഘട്ടത്തില്‍ രാജ്യത്ത് കോണ്‍ഗ്രസിനു താല്‍ക്കാലികമായി ക്ഷീണമുണ്ടാകുമ്പോള്‍ സി.പി.എമ്മിനു പ്രസക്തിയുണ്ടാകുമെന്ന ചിന്ത പാര്‍ട്ടി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. കോണ്‍ഗ്രസിന് ശക്തിയുള്ള പൊതുസമൂഹത്തില്‍ മാത്രമേ സി.പി.എമ്മിനടക്കം, ഏതു പ്രസ്ഥാനത്തിനും ജനാധിപത്യ രാഷ്്രടീയപ്രവര്‍ത്തനം നിര്‍ഭയമായി നടത്താനാകൂ എന്ന വസ്തുത തിരിച്ചറിയണം.
ആയതിനാല്‍ അടവു ബദല്‍ നയങ്ങള്‍ ഉണ്ടാക്കുകയും തിരുത്തുകയുമല്ല വേണ്ടത്, മറിച്ച് രാജ്യതാല്‍പര്യത്തിനും ജനനന്മയ്ക്കും വേണ്ടി മതനിരപേക്ഷ, അഴിമതിരഹിത, അക്രമരഹിതമായ രാഷ്ട്രീയത്തില്‍ സി.പി.എം . അതിന്റേതായ പങ്കുവഹിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
എല്ലാ ക്ഷേമങ്ങളും നേര്‍ന്നുകൊള്ളുന്നു.
സ്‌നേഹപൂര്‍വം,
വി.എം. സുധീരന്‍
കെ.പി.സി.സി. പ്രസിഡന്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
kishore haridas
October 28, 2014 at 5:49 am
dear sudheeran,
the policy declarations, as far as CPIM is concerned, are not up to you and your party. policies are renewed contemporarily and timely. you don’t have to worry or anxious about all those.
well, it would be better for you and your party that who started political murders? and who enjoyed its benefits? physical assault of political opponents commenced as an exercise and developed as a career among your allies. correct, rectify and ratify yourselves, then start teaching CPIM.