വി എം സുധീരന്‍ —– ഹാ കഷ്ടം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

220px-Vm_sudeeranDSC_8810മാത്യു പി. പോള്‍.

കെ പി സി സി പ്രസിഡന്റായി നിയമനം കിട്ടിയ വി എം സുധീരന് അണികളെയോര്‍ത്ത് അഭിമാനിയ്ക്കാം. ഖദര്‍ ധാരികളും,അഹിംസാവാദികളും, സത്യസന്ധതയ്ക്ക് പുകള്‍ പെറ്റവരും, ജഗജാല കില്ലാഡികളുമായ 400 പേരല്ലെ കെ പി സി സി എക്‌സിക്യൂട്ടീവില്‍ അദ്ദേഹത്തെ സഹായിക്കാന്‍ കച്ച മുറുക്കി നില്‍ക്കുന്നത്. അവരെപോലെ ആദര്‍ശശാലികളായ അണികളും.
അല്ലെങ്കിലിതാ ഈ റിപ്പോര്‍ട്ട് നോക്കൂ. ഫെബ്രുവരി 15ന് കൊല്ലത്തു നടന്ന ഐ എന്‍ റ്റി യു സി റാലിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണിത്. യു ഡി എഫിന്റെ, പ്രത്യേകിച്ചു കൊണ്‍ഗ്രസിന്റെ ജിഹ്വയായ മലയാള മനോരമ 16-ാ0 തീയതി പ്രസിദ്ധീകരിച്ച വാര്‍ത്തയാകുമ്പോള്‍ വിശ്വാസ്യത കൂടും.
ഐ എന്‍ റ്റി യു സി റാലിയില്‍ പങ്കെടുക്കാന്‍ വന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസില്‍ നിന്നുണ്ടായ കുപ്പിയേറില്‍ ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക്. ചന്ദനത്തോപ്പ് മാമൂട് ചരുവിള പുത്തന്‍വീട്ടില്‍ മുനീറിനെ നെറ്റിയിലും,മുഖത്തും പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളപുരം സ്‌കൂളിനടുത്ത് ഉച്ചക്കായിരുന്നു സംഭവം.ഇളമ്പള്ളൂരില്‍ മുനീറിന്റെ സുഹൃത്ത് തുടങ്ങുന്ന കടയിലേയ്ക്ക് തൊഴിലാളിയുമായി കേരളപുരത്തു നിന്നു ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന റ്റൂറിസ്റ്റ്ബസില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി എറിയുകയായിരുന്നു. കൊല്ലത്തെ റാലിയില്‍ പങ്കെടുക്കാന്‍ പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ടവരായിരുന്നു ബസില്‍.മുനീറിന്റെ മുഖത്തു മദ്യക്കുപ്പി വീശിയടിച്ചു മൂക്കിന്റെ പാലം തകര്‍ന്നു.ചില്ലുകള്‍ മൂക്കിനകത്തു തുളഞ്ഞുകയറി.നെറ്റിക്കും സാരമായ പരിക്കുണ്ട്.നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നു ബോധരഹിതനായി വീണ മുനീറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.അപകടശേഷം നിര്‍ത്താതെ പോയ ബസിനെ നാട്ടുകാര്‍ കാറില്‍ പിന്തുടര്‍ന്നു വാഹനം കുറുകെയിട്ടു തടഞ്ഞു.കുണ്ടറ പൊലീസ് സ്ഥലത്തെത്തി മദ്യക്കുപ്പി കസ്റ്റടിയിലെടുത്തു.ബസിന്റെ വിവരങള്‍ ശേഖരിച്ച ശേഷം യാത്ര തുടരാന്‍ അനുവദിച്ചു.
കാരണം അത് അവരുടെ യജമാനന്മാരുടെ ശിങ്കിടികളാണല്ലൊ. മദ്യക്കുപ്പി അവശേഷിച്ച തുള്ളികള്‍ നക്കിക്കുടിച്ച ശേഷം സ്‌റ്റേഷനില്‍ പൂജ്യമായി പ്രതിഷ്ടിച്ചിട്ടുണ്ടാവും.
ഇതേക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചുനോക്കു, അദ്ദേഹം പറയും ‘നിയമം നിയമത്തിന്റെ വഴിക്കു പോകും’.അഭ്യന്തര മന്ത്രി പറയും ‘ഞാന്‍ വിഷയം പറിച്ചുകൊണ്ടിരിക്കുകയാണ്’
വണ്ടിയിലിരുന്ന് ഉറക്കെ തുമ്മിയാല്‍ ഓടിവരുന്ന ഒരു മീശക്കാരന്‍ കമ്മീഷണറുണ്ട്. അയാള്‍ ഇതറിഞ്ഞ ഭാവമില്ല. കോണ്‍ഗ്രസുകാരുള്‍പ്പെട്ട കേസാകുമ്പോള്‍ അയളുടെ മീശ കീഴ്‌പോട്ടുവളയും
സോണിയജിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പ്രകടനങ്ങളും വന്‍ വിജയമായിരുന്നല്ലൊ. അതിന്റെ രഹസ്യവും മറ്റെന്താകാം? ഇവരെയൊക്കെയാണ് ഇനി സുധീരന്‍ നയിക്കേണ്ടിവരിക. ഹാ കഷ്ടം….
www.mathewpaulvayalil.blogspot.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply