പുസ്തകപരിചയം : സ്ത്രീജീവിതം തന്നെ സമരമാണ്

വിവാഹിതയെന്നതൊഴിച്ച് അവിവാഹിതയെന്നോ വിവാഹമോചിതയെന്നോ വിധവയെന്നോ ഉള്ള വിലാസം സ്ത്രീകള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്ത മലയാളിയുടെ മനോഭാവം തുറന്നു കാണിക്കുന്നതാണ്‌ വിവാഹമോചിതയുടെ വിലാസം എന്ന ലേഖനം. നിലവിലെ കുടുംബസംവിധാനത്തിനകത്ത് സ്ത്രീ നേരിടുന്ന അടിമത്തം ലേഖനം തുറന്നു കാണിക്കുന്നു. സ്ത്രീയുടെ വ്യക്തിഹത്യയിലാണ് വിവാഹവും കുടുംബവുമൊക്കെ നിലകൊള്ളുന്നത്. വിവാഹം സാമൂഹ്യസ്ഥാപനമാണെങ്കില്‍ വിവാഹമോചനവും അങ്ങനെതന്നെയാണെന്നു സമര്‍ത്ഥിക്കുന്ന ഈ ലേഖനം സമാഹാരത്തിലെ മികച്ച ഒന്നാണ്.

ലിംഗപദവി, ജാതി, മതം, വര്‍ഗം, അധികാരം, രാഷ്ട്രീയം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യ സംഘടനാ ഘടകങ്ങളേയും സാമൂഹ്യസ്ഥാപനങ്ങളേയും അക്കാദമിക – താത്വിക സ്വഭാവത്തോടെ വിശകലനം ചെയ്യുന്ന 25 ലേഖനങ്ങളുടെ സമാഹാരമാണ് ഡോ മായ എസിന്റെ ദാമ്പത്യേതര സഹജീവിതം എന്ന പുസ്തകം. മിക്കവാറും ലേഖനങ്ങള്‍ സ്ത്രീപുരുഷ വിവേചനങ്ങളുടേയും ലിംഗപദവി പ്രശ്‌നങ്ങളുടേയും രാഷ്ട്രീയവും താത്വികവുമായ വിമര്‍ശനപഠനങ്ങളാണ്. ഒപ്പം രാഷ്ട്രീയപരി്ഹാരങ്ങളും ചര്‍ച്ച ചെയ്യുന്നു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഗവര്‍ണ്ണര്‍ പോലും ഉപവാസം നടത്തുന്ന അവസ്ഥയിലെത്തിയിട്ടുള്ള കേരളത്തില്‍ വളരെ പ്രസക്തമായ ആശയങ്ങളാണ് ദാമ്പത്യേതര സഹജീവിതം എന്ന ലേഖനസമാഹാരത്തില്‍ മായ മുന്നോട്ടുവെക്കുന്നത്. കേരളവര്‍മ്മ കോളേജിലെ തത്വചിന്താവിഭാഗത്തിലെ വകുപ്പധ്യക്ഷയായ ലേഖിക 2008 മുതല്‍ 2020 വരെ എഴുതിയ ലേഖനങ്ങളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.

സ്ത്രീപക്ഷരാഷ്ട്രീയത്തെ ഇനി അവഗണിക്കാനാവില്ല എന്ന ആദ്യലേഖനം 1980കള്‍ ശക്തമായ കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളെയാണ് വിശകലനം ചെയ്യുന്നത്. പാര്‍ട്ടിപ്രവര്‍ത്തനം മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന പരമ്പരാഗത ധാരണയെ തകര്‍ത്തുകൊണ്ട് കേരളത്തില്‍ രൂപം കൊണ്ട പരിസ്ഥിതി, ആദിവാസി, ദളിത് മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്ത്രീപക്ഷരാഷ്ട്രീയവും ചര്‍ച്ചാവിഷയമാക്കുന്നത്. അതിനോട് മുഖം തിരിച്ച് ഇനിയും കേരളീയ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല എന്ന് ലേഖിക സമര്‍ത്ഥിക്കുന്നു. അടുത്ത ലേഖനത്തിലാകട്ടെ കാമ്പസുകളില്‍ ഇനിയും ശക്തമാകേണ്ട സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് പുതുചരിത്രം രചിച്ച ചങ്ങറ സമരത്തിന്റെ ആദ്യഘട്ടത്തില്‍ സമരക്കാരെ ഉപരോധിച്ചും സമരഭൂമിയിലെ സ്ത്രീകളെ അക്രമിച്ചുമൊക്കെ തകര്‍ക്കാന്‍ ശ്രമിച്ച തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെയാണ് മൂന്നാമതു ലേഖനത്തില്‍ ചോദ്യം ചെയ്യുന്നത്. 2021ലും കേരളത്തില്‍ സജീവചര്‍ച്ചാവിഷയമായ ലൗ ജീഹാദിന്റെ രാഷ്ട്രീയമാണ് ലൗ ജിഹാദും സ്ത്രീയും എന്ന ലേഖനത്തിന്റെ പ്രതിപാദ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിവാഹിതയെന്നതൊഴിച്ച് അവിവാഹിതയെന്നോ വിവാഹമോചിതയെന്നോ വിധവയെന്നോ ഉള്ള വിലാസം സ്ത്രീകള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്ത മലയാളിയുടെ മനോഭാവം തുറന്നു കാണിക്കുന്നതാണ്‌ വിവാഹമോചിതയുടെ വിലാസം എന്ന ലേഖനം. നിലവിലെ കുടുംബസംവിധാനത്തിനകത്ത് സ്ത്രീ നേരിടുന്ന അടിമത്തം ലേഖനം തുറന്നു കാണിക്കുന്നു. സ്ത്രീയുടെ വ്യക്തിഹത്യയിലാണ് വിവാഹവും കുടുംബവുമൊക്കെ നിലകൊള്ളുന്നത്. വിവാഹം സാമൂഹ്യസ്ഥാപനമാണെങ്കില്‍ വിവാഹമോചനവും അങ്ങനെതന്നെയാണെന്നു സമര്‍ത്ഥിക്കുന്ന ഈ ലേഖനം സമാഹാരത്തിലെ മികച്ച ഒന്നാണ്. പ്രസ്തുത ലേഖനത്തിന്‍െ തുടര്‍ച്ചയാണ് ദാമ്പത്യേതര സഹജീവിതം എന്ന ലേഖനം. അത്തരം ജീവിതവും വിവാഹം പോലെ സ്ഥാപനവല്‍ക്കരിക്കാന്‍ സാധ്യതയുണ്ടെങ്കിലും സ്ത്രീ സമത്വചിന്തകര്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായ അന്വേഷണത്തിന് സാധ്യത നല്‍കുന്നതായി മായ പറയുന്നു. അടുത്ത കാലത്ത് നടക്കുന്ന പല താരവനിതകളുടേയും വിവാഹമോചന വാര്‍ത്തകള്‍ ഗുണകരമാണെന്ന് അടുത്ത ലേഖനത്തില്‍ അവര്‍ ചൂണ്ടികാട്ടുന്നു. സ്ത്രീകളും സമരങ്ങളും തമ്മിലുള്ള ബന്ധം ഔപചാരികതയുടേതല്ല, സ്ത്രീകളുടെ ജീവിതം തന്നെ സമരമുഖത്തിന്റേതാണ്, അതുകൊണ്ടുതന്നെ സ്ത്രീജീവിതവും സമരവും വേറിട്ടുകാണാനാവാത്ത വിധം കെട്ടുപിണഞ്ഞതാണെന്ന് സംഘടിതയില്‍ 2015ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ മായ സമര്‍ത്ഥിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീപക്ഷസാഹിത്യത്തെ ഒരു നവസാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സാഹിത്യം എന്ന നിലക്ക് വേറിട്ടുകാണണമെന്ന് ശഠിക്കേണ്ടത് ഫെമിനിസ്റ്റ് എഴുത്തുകാരുടെ ഉത്തരവാദിത്തമാണെന്നാണ് സാഹിത്യവും സാഹിത്യനിരൂപണവും : സ്ത്രീപക്ഷം എന്ന ലേഖനത്തില്‍ മായ പറയാന്‍ ശ്രമിക്കുന്നത്. അതോടൊപ്പം കൃത്യമായ സ്ത്രീപക്ഷ എഴുത്തുകള്‍ അങ്ങനെയല്ല എന്നും അങ്ങനെ എഴുതുന്നവര്‍ ഫെമിനിസ്റ്റല്ല ന്നെു പറയുകയും ചെയ്യുന്ന ഫെമിനിസ്റ്റ് ഫോബിയയേയും അവര്‍ വിമര്‍ശിക്കുന്നു. അടുത്ത ലേഖനത്തില്‍ ഫെമിനിസ്റ്റ് ഫോബിയ ഒരു സാമൂഹ്യപ്രശ്‌നമാണെന്നും മായ വിശദീകരിക്കുന്നു. അതേസമയം സ്ത്രീകളെന്നാല്‍ ഒറ്റവാര്‍പ്പില്‍ സൃഷ്ടിക്കപ്പെട്ടവരല്ല എന്നും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവരെ വിഭജിക്കുന്ന ജാതി, മതം, വര്‍ഗ്ഗം, ദേശീയത, രാഷ്ട്രീയം എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും ആരാണ് സവര്‍ണ്ണ സ്ത്രീകള്‍ എന്ന ലേഖനത്തില്‍ മായ വാദിക്കുന്നു. അപ്പോഴും ദളിത് സ്ത്രീയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന നാം സവര്‍ണ്ണ സ്ത്രീയെ കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും അവരും ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് കാണാതിരുന്നു കൂട എന്നും മായ കൂട്ടിചേര്‍ക്കുന്നു. ആര്‍ത്തവ ലഹള എന്നു ഭാവിയില്‍ രേഖപ്പെടുത്താനിടയുള്ള ശബരിമലവിവാദം സ്ത്രീയുടെ അശുദ്ധി എന്ന വിഷയത്തെ ചര്‍ച്ച ചെയ്യാന്‍ നിമിത്തമായതിനാല്‍ അഭികാമ്യമാണെന്ന് ശബരിമല യുദ്ധക്കളമാകുമോ എന്ന ലേഖനത്തില്‍ ലേഖിക പറയുന്നു. വെട്ടിക്കൊലകളും സംഘട്ടനങ്ങളാലും പൗരുഷപ്രകടനമായി മാറുന്ന രാഷ്ട്രീപ്രവര്‍ത്തനത്തെ സ്ത്രീപക്ഷമാക്കേണ്ടതിന്റെ ആവശ്യവും മറ്റൊരു ലേഖനത്തില്‍ ചര്‍ച്ചയാവുന്നു. അതിനായി ജനപ്രതിധിസഭകളും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പു പ്രക്രിയയുമെല്ലാം ഉടച്ചുവാര്‍ക്കണം. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യാ ഹരിദാസിനെതിരെ നടന്ന അശ്ലീല പ്രയോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വി്ഷയം വിശദമായി ചര്‍ച്ച ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യാവകാശം, ബലാല്‍സംഗത്തിന്റേയും പ്രണയത്തിന്റേയും രാഷ്ട്രീയം, പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെടുമ്പോള്‍ തുടങ്ങിയ ലേഖനങ്ങളും ശക്തമായ സ്ത്രീപക്ഷരചനകളാണ്. ലോക് ഡൗണ്‍കാലത്ത് സ്ത്രീകള്‍ നേരിടുന്ന ട്രിപ്പിള്‍ ലോക്ഡൗണിനെ കുറിച്ചുള്ള ലേഖനവും സമകാലിക പ്രസക്തമാണ്. ഇത്തരമൊരവസ്ഥയിലാണ് എന്താണ് സാംസ്‌കാരിക കേരളം എന്ന ലേഖനവും പ്രസക്തമാകുന്നത്.

പുസ്തകത്തിലെ മിക്കവാറും ലേഖനങ്ങള്‍ സ്ത്രീപക്ഷ കുറിപ്പുകളാണെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍, ബീഫ് രാഷ്ട്രീയം, തെരഞ്ഞെടുപ്പു പ്രക്രിയയിലെ താളപ്പിഴകള്‍, ഉന്നതവിദ്യാഭ്യാസം തുടങ്ങി മറ്റുപല വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. കണ്ണൂരിലെ കൈരളി ബുക്്‌സാണ് പ്രസാധകര്‍. വില 160 രൂപ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply