ആശുപത്രികളുടെ പണക്കൊതിക്കുമുന്നില്‍ ചിറകറ്റുപോയ ഏഴുവയസ്സുകാരന്റെ കഥ

ഇതെല്ലാം പറയുമ്പോള്‍ സ്വാഭാവികമായുമുള്ള മറുപടി നിങ്ങള്‍ക്കെന്തറിയാം, ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യുമോ എന്നായിരിക്കും. മരിച്ചതിനുശേഷം പോലും ഐസിയുവില്‍ കിടത്തിയ സംഭവങ്ങളുണ്ടെന്ന് പോലീസ് സര്‍ജ്ജന്‍ പോലും സാക്ഷ്യപ്പെടുത്തിയ ഒരു നാടാണ് കേരളം. ഇന്ത്യയില്‍ തന്നെ ആരോഗ്യകച്ചവടത്തില്‍ ഒന്നാമത്. ആ സാധ്യതയാണല്ലോ ചൈനയില്‍ പോയിട്ടാണെങ്കിലും ഡോക്ടറാകുന്നവരില്‍ മലയാളികള്‍ ഒന്നാം സ്ഥാനത്തു വരാന്‍ കാരണം. ജനങ്ങളുടെ അറിവില്ലായ്മയെ ത്‌ന്നെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ ജീവനെയോര്‍ത്ത് അറിയാനുള്ള അവകാശം നിഷേധിക്കുന്നതുപോലും നാം അവഗണിക്കുന്നു. എന്തുവിറ്റിട്ടും ചികിത്സക്കു തയ്യാറാകുന്നു. അവസാനം അനിവാര്യമായത് സംഭവിക്കുന്നു.

ഏഴു വയസ്സുകാരനായ എന്റെ മകന്റെ മരണത്തിനു കാരണം ചികത്സിച്ച ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും അനാസ്ഥയും പണക്കൊതിയുമാണെന്നു ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം മരിക്കുമെന്നുറപ്പുണ്ടായിട്ടും , ലക്ഷങ്ങള്‍ക്കായി അതു മറച്ച് വെച്ച് ചികിത്സാ പ്രഹസനം നടത്തുകയായിരുന്നു അവര്‍. അതുവഴി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാനുള്ള ഞങ്ങളുടെ അവകാശം നിഷേധിക്കുകയായിരുന്നു.
2012 ജനുവരി 31നാണ് എന്റെ മകന്‍ ജനിച്ചത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രായക്കൂടുതലുണ്ടായിരുന്നതിനാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റി ആശങ്കയുണ്ടായിരുന്നു. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ടെസ്റ്റുകള്‍ നടത്തിയിരുന്നു. അതില്‍ ബുദ്ധിപരമായി പ്രശ്‌നമൊന്നുമില്ല എന്നു കണ്ടെത്തി. എന്നാല്‍ ആന്തരാവയവങ്ങള്‍ക്ക് കുഴപ്പമുണ്ടാകാനിടയുണ്ടെന്ന വിഷയം എറണാകുളത്തെ വന്‍കിട ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞില്ല. അവിടെനിന്നാരംഭിക്കുന്നു ഞങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ നിഷേധം.
കുട്ടിജനിച്ചത് നിരവധി യൂറോളജിക്കല്‍ പ്രശ്‌നങ്ങളോടെയായിരുന്നു. സിവിയര്‍ ഹൈപോ സ്പഡിയാസ്, യൂറിന്‍ ബ്ലാഡറിനു സമീപം മൂത്രം കെട്ടികിടക്കുന്ന രണ്ടു ബാഗുകള്‍ കൂടി, പോസ്റ്ററേറ്റ് ഗ്രന്ഥിക്കു സമീപം ഒരു ബാഗ് എന്നിങ്ങനെ പോയി പ്രശ്‌നങ്ങള്‍. അതായത് മൂത്രസഞ്ചിക്കു പുറമെ മൂന്നു സ്ഥലത്തുകൂടി മൂത്രെ കെട്ടികിടക്കുന്നു. അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ചികിത്സ എറണാകുളത്തെ തന്നെ അതിനേക്കാള്‍ വലിയ ആശുപത്രിയിലേക്കാക്കി. മൂന്നു വയസ്സായപ്പോഴേക്കും സര്‍ജ്ജറികളിലൂടെ മൂത്രം അസ്വാഭാവികമായി കെട്ടികിടക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ പോസ്റ്ററേറ്റ് ഗ്രസ്ഥിക്കുസമീപമുള്ള ഭാഗം പൂര്‍ണ്ണമായി നീക്കെ ചെയ്തില്ല. ഭാവിയില്‍ പ്രത്യുല്‍പ്പാദനത്തെ ബാധിക്കാം എന്ന കാരണമാണ് അതിനു പറഞ്ഞത്. പിന്നീട് പരിശോധനകളും ചികിത്സയും കൃത്യമായി തുടര്‍ന്നിരുന്നു. എപ്പോഴും മൂത്രത്തില്‍ ഇന്‍ഫെക്ഷന്‍ കണ്ടിരുന്നെങ്കിലും അപകടമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. 2017നുശേഷം മരുന്നു വേണ്ട എന്നും പറഞ്ഞു. രണ്ടാംക്ലാസ്സിലായിരുന്നു അവന്‍ പഠിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് രാത്രിയില്‍ ഫിക്‌സ് വന്നതിനെ തുടര്‍ന്ന് 38 ദിവസം ഐശുപത്രിയില്‍ കിടന്നു. അതില്‍ കുറച്ചുദിവസം ഐസിയുവിലായിരുന്നു. ക്രിയാറ്റിന്‍ അളവ് വളരെ കൂടിയിരുന്നു. പോസ്റ്ററേറ്റ് ഗ്രസ്ഥിക്കു സമീപം മൂത്രം കെട്ടികിടക്കുന്നത് നീക്കം ചെയ്യാമെന്ന ഡോക്ടറുടെ പുതിയ നിര്‍ദ്ദേശപ്രകാരം നവംബര്‍ 10ന് വീണ്ടും ആശുപത്രിയില്‍. നവംബര്‍ 23ന് വീണ്ടും ഫിക്‌സ്. തുടര്‍ന്ന് ഐസിയിവിലേക്ക്. അന്ന് വെന്റിലേറ്ററിലായ അവന്‍ 2020 ജനുവരി 7ന് മരിക്കുന്ന വരെ അവിടെയായിരുന്നു.
ക്രോണിക് വൃക്കരോഗത്തിന് ഫലപ്രദമെന്നു ഉറപ്പിച്ചു പറയാവുന്ന ചികിത്സ അലോപ്പതിയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഡോക്ടര്‍മാര്‍ ഞങ്ങളോട് മറച്ചുവെക്കുകയായിരുന്നു. പറഞ്ഞിരുന്നെങ്കില്‍ പോസ്റ്ററേറ്റ് ഗ്രന്ഥിക്കു സമീപത്തെ ബാഗ് നീക്കം ചെയ്യാന്‍ ആദ്യഘട്ടത്തില്‍ തന്നെ ഞങ്ങള്‍ പറയുമായിരുന്നു. ജീവനേക്കാള്‍ വലുതല്ലല്ലോ പ്രത്യുല്‍പ്പാദനം. മാത്രമല്ല, അക്കാലമാകുമ്പോഴേക്കും പുതിയ ചികിത്സാരീതികളൊക്കെ ഉണ്ടാകാമല്ലോ. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്ക് നല്‍കിയത് പ്രതീക്ഷയായിരുന്നു. അതിന്റെ ലക്ഷ്യം സാമ്പത്തികമാണെന്നു ഞങ്ങള്‍ കരുതുന്നു. ഐസിയു, വെന്റിലേറ്റര്‍ എന്നിവക്കായി ദിവസം 30000 രൂപ വരെയാണ് വാങ്ങിയിരുന്നത്. 415 രൂപ വരുന്ന മെറോന്‍ എന്ന മരുന്നിന് 7500 മുതല്‍ 10000 രൂപ വരെ ഈടാക്കി. ജനറിക് മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് ബോര്‍ഡ് വെച്ചിട്ടും സ്‌റ്റോക്കില്ലെന്ന് പറഞ്ഞ് ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങിപ്പിക്കുകയായിരുന്നു. മെറോപ്പനം എന്ന കമ്പനിയുടെ മരുന്നുകള്‍ ഉദാഹരണം. മരുന്നിനുള്ള പണം മാത്രമേ ഞ്ങ്ങള്‍ അടച്ചിരുന്നുള്ളു. മരുന്നുകള്‍ ഐസിയുവില്‍ ജീവനക്കാര്‍ എത്തിക്കുകയായിരുന്നു. അതിനാല്‍തന്നെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നു ഞങ്ങള്‍ സംശയിക്കുന്നു. അന്നത്തെ മാനസികാവസ്ഥയില്‍ മറ്റാരേയും പോലെ ഡോക്ടര്‍മാരെ അന്ധമായി അനുസരിക്കുകയായിരുന്നു ഞങ്ങള്‍. ജീവന്‍ വെച്ചുള്ള കളി എന്നൊക്കെ പറയുന്നത് ഇതിനെയായിരിക്കും. ഐ സി യുവിലായാല്‍ എത്ര ലക്ഷം ചിലവഴിക്കാനും ബന്ധുക്കള്‍ തയ്യാറാകുമല്ലോ. വെന്റിലേറ്ററുമായാല്‍ ചിത്രം പൂര്‍ത്തിയായി. ഒരിക്കലും രക്ഷപ്പെടില്ല എന്നുറപ്പുള്ളവരേയും ദിവസങ്ങളോളം ഐസിയുവിന്റെ ഏകാന്തതയില്‍ കിടത്തി, സ്‌നേഹിക്കുന്നവരുടെ സാന്ത്വനസ്പര്‍ശം പോലും നിഷേധിച്ച് മരിക്കാന്‍ വിടുകയാണെന്ന് പലരും പറയുന്നതു കേട്ടിട്ടുണ്ട്. മറ്റു ചികിത്സാമാര്‍ഗ്ഗങ്ങള്‍ തേടാനുള്ള അവകാശവും നിഷേധിക്കുന്നു. അതാണ് ഞങ്ങള്‍ക്കും ഉണ്ടായത്. ഏഴുവര്‍ഷത്തിനുള്ളില്‍ മൊത്തം ആശുപത്രിക്ക് നല്‍കിയ തുക 20 ലക്ഷത്തോളം.
ഇതെല്ലാം പറയുമ്പോള്‍ സ്വാഭാവികമായുമുള്ള മറുപടി നിങ്ങള്‍ക്കെന്തറിയാം, ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യുമോ എന്നായിരിക്കും. മരിച്ചതിനുശേഷം പോലും ഐസിയുവില്‍ കിടത്തിയ സംഭവങ്ങളുണ്ടെന്ന് പോലീസ് സര്‍ജ്ജന്‍ പോലും സാക്ഷ്യപ്പെടുത്തിയ ഒരു നാടാണ് കേരളം. ഇന്ത്യയില്‍ തന്നെ ആരോഗ്യകച്ചവടത്തില്‍ ഒന്നാമത്. ആ സാധ്യതയാണല്ലോ ചൈനയില്‍ പോയിട്ടാണെങ്കിലും ഡോക്ടറാകുന്നവരില്‍ മലയാളികള്‍ ഒന്നാം സ്ഥാനത്തു വരാന്‍ കാരണം. ജനങ്ങളുടെ അറിവില്ലായ്മയെ ത്‌ന്നെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ ജീവനെയോര്‍ത്ത് അറിയാനുള്ള അവകാശം നിഷേധിക്കുന്നതുപോലും നാം അവഗണിക്കുന്നു. എന്തുവിറ്റിട്ടും ചികിത്സക്കു തയ്യാറാകുന്നു. അവസാനം അനിവാര്യമായത് സംഭവിക്കുന്നു. അപ്പോഴും അതിനുമുണ്ടാകും വിശദീകരണങ്ങള്‍. പോയവര്‍ പോയില്ലേ എന്നു പറഞ്ഞ് ചൂഷണങ്ങള്‍ക്കെതിരെ നിശബ്ദരായിരിക്കുന്നതാണ് ഇത്തരം കൊള്ളകള്‍ വ്യാപകമാകാന്‍ കാരണം. അതിനാല്‍തന്നെ നീതിക്കായി പോരാടാനാണ് ഞങ്ങളുടെ തീരുമാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആശുപത്രികളുടെ പണക്കൊതിക്കുമുന്നില്‍ ചിറകറ്റുപോയ ഏഴുവയസ്സുകാരന്റെ കഥ

  1. അമൃത ഹോസ്പിറ്റൽ ഹിന്ദുവിന്റെയാണല്ലോ ? അത് തന്നെ പ്രശ്നം . മേത്തന്മാരും കുരിശു കൃഷിക്കാരും അമൃത ആശുപത്രി പൂട്ടിക്കാൻ കള്ളകഥകളുമായി ഇറങ്ങിയിരിക്കുകയാണ്. ഹിന്ദുക്കൾ ഉണർന്നാൽ ഇനി രക്ഷയുള്ളൂ . മെത്താനു കൂട്ടുകൂടി മേത്തന് പറ്റിക്കുറുകയാണ് ചില ഹിന്ദു നാമ ധാരികൾ .

Leave a Reply