കടുവാദിനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാകുകയും വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോളും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു.

ഒരു ലോക കടുവാ ദിനം കൂടി കടന്നുപോയത് മനുഷ്യരും കടുവയടക്കമുള്ള മൃഗങ്ങളുമായുള്ള ബന്ധത്തിന്റെ നിരവധി ചോദ്യങ്ങളുമായാണ്. ലോകത്തെങ്ങും കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ കേരളത്തിലും പ്രത്യേകിച്ച് വയനാടുമായി ബന്ധപ്പെട്ട വനങ്ങളിലും അതുതന്നെയാണ് അവസ്ഥ. ഇതുമയി ബന്ധപ്പെട്ട ആശങ്കളും സംഘര്‍ഷങ്ങളും അടുത്ത കാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. വരും കാലത്ത് കേരളം നേരിടുന്ന ഗൗരവപരമായി ഒന്നായി ഈ വിഷയം മാറുകയാണ്.
വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാകുകയും വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോളും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടുചേര്‍ന്നും കയ്യേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയേയും അവ ആക്രമിക്കുന്നു. വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യനിര്‍മ്മിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു.
ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. വയനാട്ടിലും ഇടുക്കിയിലും മലക്കപ്പാറ – വാല്‍പ്പാറ മേഖലകളിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും നടക്കുന്നത്. ആറളം, അട്ടപ്പാടി, മണ്ണാര്‍ക്കാട്, മലക്കപ്പാറ, നിലമ്പൂര്‍, മറയൂര്‍, ചിന്നക്കനാല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും പലയിടത്തും വനംവകുപ്പിനും സര്‍ക്കാരിനുമെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുന്നു. വയനാട്ടില്‍ അടുത്തയിടെ കടുവയുടെ ആക്രമണത്തിന്റെ ഫലമായുണ്ടായ മരണത്തെ തുടര്‍ന്ന് ഇത്തരം സമരങ്ങള്‍ ആളിപടര്‍ന്നിരുന്നു. വയനാട് ജില്ലയുമായി അതിരുപങ്കിടുന്ന ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലൂടെയൊഴുകുന്ന കബനി നദി വറ്റിവരണ്ടുപോയതായിരുന്നു അടുത്ത കാലത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പ്രധാന കാരണമായത്. ബന്ദിപ്പൂരിനോട് ചേര്‍ന്നു കിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിന്റെയും സ്ഥിതി സമാനമായിരുന്നു. അതേസമയം കടുവകള്‍ ഓടുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്ത് വന്‍തോതില്‍ ഭീതി വിതക്കാനും ശ്രമമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
കിടങ്ങുനിര്‍മ്മാണം(ട്രഞ്ച്), ഇലക്ട്രിക്കല്‍ ഫെന്‍സിംഗ്, സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ്, മതിലുകെട്ടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ കൂടി തടയാവുന്ന രീതിയിലല്ല ഈ വിഷയം വളരുന്നത്. ഇവയില്‍ പലതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതഫലമുണ്ടാക്കും. അതേസമയം സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം ആളുകള്‍ക്ക് വനംവകുപ്പിന്റെ മറ്റു പുനരധിവാസ പദ്ധതികള്‍ സ്വീകരിക്കാതെ ഒരു കുടുംബത്തിന് പത്തുലക്ഷംരൂപ കൈപ്പറ്റി വന്യജീവി/ കടുവാസങ്കേതത്തില്‍നിന്ന് ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ പത്തുലക്ഷംരൂപ സ്വീകരിക്കാതെ വനംവകുപ്പ് പുനരധിവസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാവുന്നതാണ്. ഈ പദ്ധതി പ്രകാരം വയനാട് വന്യജീവിസങ്കേതത്തിനകത്തെ മുഴുവന്‍ പേരേയും പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എന്നാല്‍ വനങ്ങളോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍ക്ക് അതിനു സാധ്യമാകുമോ, അത് വനാവകാശ നിയമത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായ സമരങ്ങള്‍ക്ക് കാരണമാകാന്‍ പോകുന്ന ഈ വിഷയത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും യു എനിന്റെ മൃഗാവകാശ പ്രഖ്യാപനം വ്യക്തമായി പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടുതന്നെയാണ് വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തേയും കാണേണ്ടത്. പ്രധാനമായും ബന്ദിപ്പൂര്‍ വന്യമൃഗസങ്കേതത്തിലെ മൃഗങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണ്ണാടക പൊതുവില്‍ നിരോധനത്തിന് അനുകൂലമാണ്. എന്നാല്‍ മൈസൂരിലെക്കും ബാംഗ്ലൂരിലേക്കും നിരന്തരമായി യാത്രചെയ്യുന്നവരാണ് മലയാളികളെന്നതിനാല്‍ കേരളം എതിരുമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നു. രാത്രിയാത്രാനിരോധനത്തെ സംബന്ധിച്ച് പഠിക്കാന്‍ സുപ്രിം കോടതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കി.യിരിക്കുകയാണ്. ഈ വിഷയത്തിനു പരിഹാരം കാണുമെന്ന് വയനാട്ടില്‍ നിന്നു മത്സരിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന വിഷയമല്ല ഇത്. തത്വത്തില്‍ ഈ നിരോധനം അനിവാര്യമാണ്. മൃഗങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അതുന്നയിക്കാതെയുള്ള പ്രക്ഷോഭങ്ങള്‍ നൈതികമാണെന്നു പറയാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply