കൊവിഡാനന്തരകാലം കൂടുതല്‍ സാമൂഹ്യയാതനകളുടേതാകും

നിയോലിബറല്‍ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ഈ ദരിദ്രവിഭാഗം ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍. സ്വന്തമായി ഒരുകൊച്ചുകൂര പോലുമില്ലാത്തവര്‍ ആയിരകണക്കിനാണ്. കൂരയുള്ളവരില്‍്തന്നെ വലിയൊരു വിഭാഗത്തിന് കൊവിഡിനെ നേരിടാന്‍ ആവശ്യമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള സൗകര്യം പോലുമില്ല. ധാരാവിയുടെ അവസ്ഥയൊക്കെ ഏറെ ചര്‍ച്ചചെയ്തതാണല്ലോ. സ്വന്തമായി ഇടമില്ലാത്തതും ഉണ്ടെങ്കില്‍തന്നെ സൗകര്യങ്ങളില്ലാത്തുമായ ഈയവസ്ഥ ഇന്ത്യയിലൂം രൂപംകൊണ്ടതില് പ്രധാന പങ്കുവഹിച്ചത് ജാതിയമായ ഉച്ചനീചത്വങ്ങളാണ്. അതിനാകട്ടെ സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. മറ്റൊന്ന് ലിംഗപരമായ വിവേചനമാണ്. സാമൂഹ്യമായ ഒരുവലിയ വിടവാണ് അത് സൃഷ്ടിക്കുന്നത്

സാമൂഹ്യയാതന എന്നതിനെകുറിച്ച് സാമൂഹ്യശാസ്ത്രജ്ഞര്‍ കുറെയൊക്കെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക വൈജ്ഞാനികമേഖലയുടെ ഭാഗമായല്ല, മറിച്ച് പൊതുവില്‍ സമൂഹത്തില്‍ കാണുന്ന വിവിധങ്ങളായ സാമൂഹ്യയാതനകളെ കുറിച്ചുള്ള പഠനം എന്ന നിലയില്‍ വ്യത്യസ്ഥങ്ങളായ വൈജ്ഞാനിക – സാമൂഹ്യശാസ്ത്രമേഖലകളെ ഒന്നിച്ചുകൊണ്ടുവന്നിട്ടുള്ള ഒരു പഠനമേഖലയായി ഇതിനെ കണക്കാക്കാം. ഇത് കൂടുതല്‍ അനുഭവഭേദ്യമാകുന്നത് ദൈനംദിനജീവിതത്തിന്റെ കാഴ്ചപ്പാടുകളിലൂടെയായിരിക്കും. പൊതുവില്‍ ഈ മേഖലയില്‍ പഠനം നടത്തിയിട്ടുള്ളവര്‍ ചൂണ്ടികാണിക്കുന്നത് യുദ്ധങ്ങള്‍, ക്ഷാമം, രോഗങ്ങള്‍, മര്‍ദ്ദനങ്ങള്‍ ഇങ്ങനെ വ്യത്യസ്ഥമായ അനുഭവങ്ങള്‍, അല്ലെങ്കില്‍ മാനസികമായോ ശാരീരികമായോ ഉള്ള ഡിപ്രഷന്റെ അവസ്ഥകള്‍, ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സാമൂഹ്യയാതനകളെ വര്‍ദ്ധിപ്പിക്കുകയും അവയെകുറിച്ച് അന്വേഷിക്കാന്‍ നമ്മെ നിര്ബന്ധിതമാക്കുന്ന സാഹചര്യങ്ങളാണ്. മാത്രമല്ല ഇവയൊക്കെ സംഭവിക്കുന്നത് നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തിനകത്താണ്.

ഏതുതരത്തിലാണ് ഈ സാമൂഹ്യയാതനകളോട് നാം പ്രതികരിക്കുന്നത് എന്നതു വളരെ പ്രധാനമാണ്. ചില സാമൂഹ്യശാസ്ത്രജ്ഞര്‍, ഇത്തരത്തില്‍ സാമൂഹ്യയാതന നേരിടുന്നവരെ ലോകത്തിന്റെ മൊത്തം ദുരിതം പേറുന്നവരായി കണ്ട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അടിമകളായി ജീവിച്ചിരുന്ന വിഭാഗങ്ങള്‍ എങ്ങനെയാണ് സാമൂഹ്യയാതനകളെ നേരിട്ടതെന്നും അത്തരമൊരവസ്ഥയെ മാറ്റിമറിക്കാന്‍ ശ്രമിച്ചതെന്നും ഞാന്‍ എന്റെ ഗവേഷണങ്ങളില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പില്‍കാലത്ത് ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരുമെല്ലാം എഴുതിയ പോലെ കൃത്യതയുള്ള നിര്‍വ്വ്വചനങ്ങളോ വിശകലനങ്ങളോ കൊടുക്കാന്‍ ഈയാതനകള്‍ അനുഭവിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ അവയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ആ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്കുണ്ടായിരുന്നു. സാമൂഹ്യയാതനകള്‍ക്ക് പലരും വ്യത്യസ്ഥങ്ങളായ അര്‍ത്ഥങ്ങള്‍ കല്പ്പിച്ചു കൊടുത്തിരുന്നതായും കാണാം. അതുപോലെ സാമൂഹ്യയാതനകളെകുറിച്ചു പറയുമ്പോള്‍ വൈയക്തികമായ ഘടകങ്ങളും കയറിവരും. വ്യക്തിശരീരവും സമൂഹശരീരവും നേരിടുന്ന യാതനകള്‍ ഒരു ഘട്ടത്തില്‍ ത്യജിച്ചുകൊണ്ട് അവ പരിഹരിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കു നീങ്ങുന്നതായും കാണാന്‍ കഴിയും. ക്രിസ്തുവിന്റെ വൈയക്തികയാതനകള്‍ സാമൂഹ്യമായ മാറ്റത്തിനു കാരണമായതായി കാണാമല്ലോ. അത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുടനീളം കാണാം.

ജനാധിപത്യസംവിധാനത്തില്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഐക്യപ്പെട്ട് സാമൂഹ്യയാതനകള്‍ സൃഷ്ടിക്കുന്ന അവസ്ഥകളെ എങ്ങനെ മാറ്റിമറിക്കാമെന്നു ചിന്തിക്കുന്നു. അപ്പോഴും മനുഷ്യന്റെ ആത്മസത്തയുടെ പ്രശ്‌നം അതിനകത്ത് ഉള്‍ചേര്‍ന്നിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ മനുഷ്യയാതനകളെ പ്രശ്‌നവല്‍ക്കരിച്ച്, അതില്‍ നിന്നുയര്ന്നുവരുന്ന വിമോചനാത്മകമായ രാഷ്ട്രീയപ്രയോഗത്താല്‍ അവയെ മാറ്റിമറിക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപംകൊടുത്തത്. വര്‍ഗ്ഗപരമോ വംശപരമോ മറ്റേതെങ്കിലും തരത്തിലോ അടിച്ചമര്‍ത്തപ്പെടുന്നവര്‍്ക്ക് അവരനുഭവിക്കുന്ന സാമൂഹ്യയാതനകളെ വിമര്‍ശനവിധേയമാക്കുക എന്നത് പ്രധാനമാണ്. അടുത്തയിടെ ജോര്‍്ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന്, കൊവിഡ് 19ന്റെ കാലമായിട്ടുപോലും വംശീയതക്കെതിരായ പ്രക്ഷോഭങ്ങള്‍ ലോകമെങ്ങും വീശിയടിച്ചതു നാം കണ്ടല്ലോ. വംശീയതയെ ഓര്‍മ്മിപ്പിച്ച് നിലനില്ക്കുന്ന പ്രതീകങ്ങള്‍ക്കും അധീശവിഭാഗങ്ങളുടെചിഹ്നങ്ങള്‍ക്കും നേരെയെല്ലാം പ്രതിഷേധമുയര്‍ന്നു. വൈയക്തികമായ ഒരു അനുഭവമാണ് ഇവിടെ ശക്തമായ ഒരു സാമൂഹ്യ – രാഷ്ട്രീയപ്രസ്ഥാനമായി മാറിയത്. ഏറെകാലത്തെ അനുഭവങ്ങളുടേയ.ും ചരിത്രത്തിന്റേയും പിന്‍ബലവും അതിനുണ്ട്.

ഇത്രയും പറഞ്ഞത് സാമൂഹ്യയാതനകള്‍ക്ക് ചരിത്രനിര്‍മ്മിതിയിലെ പ്രാധാന്യം എന്താണെന്ന് സൂചിപ്പിക്കാനാണ്. കൊവിഡ് 19 കാലത്തെ ലോകാനുഭവങ്ങള്‍ വ്യക്തമാക്കുന്നത് നിലനില്ക്കുന്ന രാഷ്ട്രീയ – സാമൂഹ്യ – സാമ്പത്തിക സംവിധാനം ഇത്തരമൊരു സാമൂഹ്യയാതന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല എന്നാണ്. കൊവിഡ് മൂലം വന്‍തതോില്‍ മരണമുണ്ടാകുന്ന സാഹചര്യത്തില്, ലോകത്ത് പലയിടത്തും മരിച്ചവരുടെ ശവശരീരങ്ങള്‍ തിരിച്ചറിയപ്പെടുകപോലും ചെയ്യാതെ, മരണാനന്തര ചടങ്ങുകള്‍ നടത്താതെ, കൂട്ടമായി സംസ്‌കരിക്കുകയാണ്. അങ്ങനെ ഈ മരണപ്പെടുന്ന വ്യക്തികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോകുകയാണ്. ജീവിച്ചിരിക്കുന്നവര്‍ക്കാകട്ടെ, മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുന്നു. മാത്രമല്ല, രാഗങ്ങളെകുറിച്ചും വേദനകളെകുറിച്ചും ഇന്നോളമുള്ള പഠനങ്ങളും മാറിപോകുകയാണ്. അവയെ കുറിച്ചെല്ലാം പുതിയ സങ്കല്‍പ്പനങ്ങള്‍ വളര്ത്തിയെടുക്കേണ്ടിയിരിക്കുന്നു.

കൊവിഡിനെതുടര്‍ന്ന് പതിനായിരകണക്കിനു കുടിയേറ്റതൊഴിലാളികളുടെ യാതനാപൂര്‍ണ്ണമായ പലായനത്തിന്റെ ദൃശ്യങ്ങള്‍ നാംകണ്ടു. പതിറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സംവിധാനത്തിനകത്താണ് ഇത്തരമൊരവസ്ഥ വളര്ന്നുവന്നത്. ഈ കുടിയേറ്റതൊഴിലാളികളാണ് ഈ നിയോ ലിബറല്‍ സംവിധാനത്തില്‍ ഒരു വിഭാഗം അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും നഗരങ്ങളുമെല്ലാം പടുത്തുയര്‍ത്തിയത്. കേരളത്തില്‍ ഉള്‍നാടുകളില്‍പോലും നടക്കുന്ന നിര്മ്മാണപ്രക്രിയകള്‍ മുതല്‍ കാര്ഷികമേഖലകള്‍ വരെനിലനിന്നിരുന്നത് ഇവര്‍ മൂലമാണ്. എന്നാല്‍ ്‌കൊവിഡ്ഭീതിയിയുടെ പശ്ചാത്തലത്തില് സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനായി സംഘടിച്ച അവരെ പോലീസും നാട്ടുകാരമൊക്കെചേര്‍ന്ന് നേരിട്ടത് നാം കാണുകയുണ്ടായി. രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇവരെ തടഞ്ഞത് നിര്മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്നതിനാലും ചിലയിടങ്ങളില്‍ രോഗം പരത്തുമെന്ന ഭീതിയാലുമായിരുന്നു. നിലവിലെ സാമൂഹ്യസംവിധാനത്തിനു പുറത്ത് പല പ്രശ്‌നങ്ങളും ഇവരുണ്ടാക്കുമെന്ന ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിലേക്കെല്ലാം നയിച്ചത് നേരത്തെ പറഞ്ഞ നിയോ ലിബറല്‍ സംവിധാനമാണ്. കേരളത്തില് ഇവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതൊരു പ്രശ്‌നമായി സമൂഹത്തിനു ബോധ്യമായത് കൊവിഡ ്പശ്ചാത്തലത്തിലാണ്. സര്‍ക്കാരും നമ്മളുമെല്ലാം കരുതിയത് ഭക്ഷണം കൃത്യമായി നല്കിയാല്‍ ഇവര്‍ ഇവരുടെ താമസസ്ഥലത്തു തുടരുമെന്നായിരുന്നു. എന്നാലിവരുടെ താമസസ്ഥലമെന്നത് എത്രമാത്രം അസൗകര്യങ്ങളോടെയുള്ളതാണ്. അവിടെ കൊവിഡിനെ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളെന്ന് നാംപറയുന്ന ഒന്നും നടപ്പാകില്ല. പുറത്തിറങ്ങാന്‍ പോലുമാകാതെ എട്ടുംപത്തുംപേര്‍ ഒരു കൊച്ചുമുറിയില്‍ കഴിയുക എന്നതുതന്നെ എത്രവലിയ യാതനയാണ്. അതിനാല്‍തന്നെ സ്വന്തം നാട്ടിലേക്കു പോകുക എന്നത് അവരുടെ അസ്തിത്വത്തിന്റെ തന്നെ പ്രഖ്യാപനമാണ്. ഇതിനെ ഒരു ക്രമസമാധാനപ്രശ്‌നമായോ പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നമായോ മാറ്റി അവരെ ഒരു പ്രശ്‌നമാക്കി മാറ്റുകയാണ് നാം ചെയ്തത്.

ചെറിയചെറിയ ജോലികള്‍ ചെയ്തു ജീവിച്ചുവന്നിരുന്ന തദ്ദേശീയരുെട അവസ്ഥയും വലിയ ദുരിതത്തിലാണ്. അവരില്‍ വലിയൊരു വിഭാഗത്തിന്റെ തൊഴില്‍ പോയി. വലിയൊരു വിഭാഗത്തിന് വേതനമില്ലാതായി. ഇത്തരമൊരവസ്ഥ കൊവിഡ് മൂലമാണുണ്ടായത് എന്നുപറയുമ്പോഴും അതിനുമുന്നെ നിലനില്ക്കുന്ന സാമൂഹ്യരാഷ്ട്രീയസംവിധാനത്തിന്റെ സൃഷ്ടിയാണ്. ആ സംവിധാനത്തില്‍ ഒപ്രസ്ഡ് ആയിജീവിച്ചിരുന്നവര്‍ തന്നെയാണ് കൊവിഡിന്റെ വരവില്‍ കൂടുതല്‍ ്ഒപ്രസ്ഡ് ആയത്.്.

നിയോലിബറല്‍ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ഈ ദരിദ്രവിഭാഗം ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍. സ്വന്തമായി ഒരുകൊച്ചുകൂര പോലുമില്ലാത്തവര്‍ ആയിരകണക്കിനാണ്. കൂരയുള്ളവരില്‍്തന്നെ വലിയൊരു വിഭാഗത്തിന് കൊവിഡിനെ നേരിടാന്‍ ആവശ്യമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള സൗകര്യം പോലുമില്ല. ധാരാവിയുടെ അവസ്ഥയൊക്കെ ഏറെ ചര്‍ച്ചചെയ്തതാണല്ലോ. സ്വന്തമായി ഇടമില്ലാത്തതും ഉണ്ടെങ്കില്‍തന്നെ സൗകര്യങ്ങളില്ലാത്തുമായ ഈയവസ്ഥ ഇന്ത്യയിലൂം രൂപംകൊണ്ടതില് പ്രധാന പങ്കുവഹിച്ചത് ജാതിയമായ ഉച്ചനീചത്വങ്ങളാണ്. അതിനാകട്ടെ സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. മറ്റൊന്ന് ലിംഗപരമായ വിവേചനമാണ്. സാമൂഹ്യമായ ഒരുവലിയ വിടവാണ് അത് സൃഷ്ടിക്കുന്നത്. കൊവിഡ് കാലത്തെ പോരാളികള്‍ എന്നു നാം വിശേഷിപ്പിക്കുന്ന നഴ്‌സുമാരാണ് അടുത്തകാലംവരെ മാന്യമായ വേതനത്തിനായി സമരം ചെയ്തിരുന്നത് എന്നു മറക്കരുത്. തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ലിംഗവിവേചനം നേരിട്ടിരുന്ന അവരില്ലാതെ ഇന്ന് കൊവിഡ ്പ്രതിരോധത്തെകുറിച്ച് ആലോചിക്കാനാവുമോ?

ചുരുക്കത്തില്‍ നമ്മുടെ സമൂഹത്തില്‍ മുന്നേ നിലനിന്നിരുന്ന സാമൂഹ്യവിവേചനങ്ങളെ തീഷ്ണമാക്കുകയാണ് കൊവിഡ് ചെയ്തിരിക്കുന്നത്. നിലനിന്നിരുന്ന സാമൂഹ്യവിവേചനങ്ങള്‍ വലിയ തോതില്‍ പുറത്തുവരുകയാണ്. കൊവിഡിന്റെ ഉല്‍ഭവം എന്തായാലും ഇത്തരത്തില്‍ വലിയ രീതിയിലുള്ള സാമൂഹികയാതനക്ക് അത് കാരണമായിട്ടുണ്ട്. അതിനുകാരണം ലോക്ഡൗണ്‍ മാത്രമല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന് ജാതിയുമായുള്ള ബന്ധം വ്യക്തമാണല്ലോ. ഇക്കാലത്ത രാജ്യത്തിന്റെ പലഭാഗത്തും ജാതീയകലാപങ്ങള്‍ നടന്നതായി വാര്ത്ത കണ്ടു. കേരളത്തില്‍ പുകസയുടെ ഒരു ഷോര്‍ട്ട് ഫിലിം വിവാദമായിരുന്നല്ലോ.

നിലവിലെ സംവിധാനത്തിലെ മൂല്യബോധത്തിനള്ളില്‍ പുതിയ സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ അര്‍ത്ഥങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതിനെകുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം പ്രസക്തമായ ഒരുചോദ്യവും കൂടിയുണ്ട്. പൊതുവില്‍ വിേദശരാജ്യങ്ങളില്‍ നിന്നുവന്നവരിലൂടെയാണ് ഈ രോഗം വ്യാപിച്ചത്. അതിനുപകരം പാവപ്പെട്ടവര്‍ക്കാണ് ഈ രോഗം വ്യാപകമായതെങ്കില്‍ ഇത്രമാത്രം പ്രതിരോധവും ചര്‍ച്ചകളുമുണ്ടാകുമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചിരുന്നു. കുട്ടനാട്ടില്‍ വര്ഷംതോറും എലിപ്പനി ബാധിച്ച എത്രയോ പേരാണ് മരിക്കുന്നത്. എന്നാലത് കേരളത്തില്‍ വലിയ വിഷയമല്ലല്ലോ എന്നദ്ദേഹം ചൂണ്ടികാട്ടി. ഇതുരണ്ടും താരതമ്യം ചെയ്യുകയല്ല. എങ്കിലും ആ ചോദ്യവും പ്രസക്തമാണ്. എന്തായാലും നിലവിലെ അധികാരഘടന, സാമൂഹ്യയാതനകളെ രൂക്ഷമാക്കുന്നതാണ് എന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ കൊവിഡാനന്തരകാലം കൂടുതല്‍ സാമൂഹ്യയാതനകളുടെ കാലമായിരിക്കും എന്നതില്‍ സംശയംവേണ്ട.

(കടപ്പാട് – ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ സോഷ്യല്‍ & ഇക്കോളജിക്കല്‍ സ്റ്റഡീസ്, കോഴിക്കോട്.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply