അടുക്കളയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചകളും ഞങ്ങള്‍ കൈമാറുന്ന രഹസ്യജ്ഞാനങ്ങളും
ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചു നിരവധിയായ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചിട്ടുണ്ട്. കാള്‍ മാര്‍ക്‌സ്, ആേ്രന്ദ ബീറ്റല്‍, ലൂയിസ് ഡമോണ്‍ട്, ജി എസ് ഗുര്യെ, എം എന്‍ ശ്രീനിവാസന്‍, എ ആര്‍ ദേശായി അങ്ങനെ നിരവധിയായ പണ്ഡിതന്മാര്‍. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ തൊട്ടുകൂടായ്മ, ശുദ്ധി സങ്കല്‍പം, േ്രശണീകൃതമായ അതിന്റെ ഘടന അങ്ങനെ അനവധിയായ പഠനങ്ങള്‍. ഇന്ത്യന്‍ ഘടനയുടെ മാര്‍ക്‌സിസ്‌റ് വിശകലങ്ങള്‍, സാംസ്‌കാരിക പഠനങ്ങള്‍, ഘടനപരവും പ്രവര്‍ത്തനപരവുമായ വിശകലനങ്ങള്‍ അങ്ങനെ അനേകം. എല്ലാവര്ക്കും ദലിതുകളും പിന്നോക്കക്കാരും അനുഭവിക്കുന്ന അടിച്ചമര്‍ത്തലും അവരുടെ ദയനീയമായ അവസ്ഥയും വിഷയങ്ങള്‍ ആയിരുന്നു. എല്ലാവരും ദളിതുകളെ രക്ഷിക്കുവാനുള്ള സാദ്ധ്യതകള്‍ എന്തെന്ന് അന്വേഷിച്ചു. നീതിബോധം കൊണ്ട് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പിടഞ്ഞു.
നാളിതുവരെയുണ്ടായിട്ടുള്ള മലയാള സിനിമകളില്‍ നിന്നും മഹത്തായ ഭാരതീയ അടുക്കളക്ക് വ്യത്യാസമുണ്ട്. പൊതുവില്‍ സ്ത്രീകള്‍ സാമൂഹികമായി അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെ ചിത്രീകരിക്കുന്ന അനേകം സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായൊരു സ്വഭാവം മഹത്തായ ഭാരതീയ അടുക്കളക്കുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സ്ത്രീകള്‍ അനുഭവിക്കുന്ന ഘടനാപരമായ അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് അനേകം സിനിമകള്‍ ചര്‍ച്ചചെയ്യപ്പെട്ടുണ്ടെങ്കിലും മഹത്തായ ഭാരതീയ അടുക്കളയിലെ കാഴ്ചകള്‍ അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുണ്ട്. ഒരുപാട് സാമൂഹ്യ ശാസ്ത്രജ്ഞര്‍ അതിനെ പരിശോധിച്ച് കഴിഞ്ഞെങ്കിലും അതിന്റെ ഏറ്റവും സവിശേഷമായ കേന്ദ്രത്തിലേക്ക് ആരും എത്തപ്പെട്ടിട്ടില്ല എന്ന വസ്തുത അതിപ്രധാനമാണ്.
അതിനെക്കുറിച്ചു മനസിലാക്കുവാന്‍ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ നൂലാമാലകള്‍ അഴിച്ചെടുക്കേണ്ടത് അനിവാര്യമാണ്. എന്തോ ഒരു സവിശേഷത ഭാരതീയ അടുക്കള എന്ന സിനിമക്ക് ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിനെ വിശകലനം ചെയ്തുവരുമ്പോള്‍ പലര്‍ക്കും മതിയായില്ലെന്നും ഒരു അസംതൃപ്തി ആ പരിശോധനകളിലെല്ലാം ഉണ്ടായിരുന്നു എന്നതും അവിതര്‍ക്കമാണ്. മഹത്തായ ഭാരതീയ അടുക്കള ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചു നമുക്ക് ചില രഹസ്യ വിവരങ്ങള്‍ നല്‍കുന്നുണ്ട് എന്നതാണതിന് കാരണം.
ചില സിദ്ധാന്തങ്ങളുടെ സ്വഭാവം അതാണ്. സിദ്ധാന്തങ്ങള്‍ക്ക് അനേകം തലമുറകള്‍ കടന്നുപോകാനുള്ള ശേഷിയുണ്ട് വിശേഷിച്ചും അതൊരു രഹസ്യ സ്വഭാവത്തിലുള്ളതാണെങ്കില്‍. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ദലിതുകള്‍ രഹസ്യമായി കടത്തിക്കൊണ്ടുവരുന്ന സൈദ്ധാന്തിക അടിത്തറയുടെ മറ്റൊരു ബഹിസ്ഫുരണമാണ് ഭാരതീയ അടുക്കള. അതൊരു മികച്ച സിനിമയാണെന്നും അതിനൊരു രഹസ്യ സിദ്ധാന്ധം കൈമാറാനുണ്ടെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അതിശയോക്തിയായി നിങ്ങള്‍ക്കനുഭവപ്പെടും.
എന്നാല്‍ ഞാന്‍ പറയട്ടെ ദലിതുകളും ബഹുജനങ്ങളും മുഴുവന്‍ സെബാള്‍ട്ടണ്‍ ഐഡിന്റിറ്റികള്‍ക്കും മാത്രം ഭാരതീയ അടുക്കളയുടെ രഹസ്യം മനസിലായിക്കഴിഞ്ഞു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യന്‍ സാമൂഹ്യ ഘടനയെക്കുറിച്ചുള്ള സവിശേഷമായ രഹസ്യത്തെക്കുറിച്ചു ഇവിടുത്തെ ജനങ്ങളെ പഠിപ്പിക്കുവാന്‍ തലമുറകള്‍ക്ക് മുന്‍പ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടുവന്ന രഹസ്യം സവര്‍ണര്‍ക്കും ഇന്ത്യന്‍ സാമൂഹ്യ ഘടനയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കും മാത്രമാണ് മനസിലാകാത്തത്. തീര്‍ച്ചയായും ഞങ്ങള്‍ക്കിടയില്‍ ഇല്ലുമിനാട്ടികളുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് ഭാരതീയ അടുക്കള കണ്ടാല്‍ മനസിലാകുന്ന കാര്യങ്ങളല്ല ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ബഹുജനങ്ങള്‍ക്കും മനസിലാകുക. അതുകൊണ്ട് തന്നെയാണ് ഒരു ത്രില്ലര്‍ നോവല്‍ എഴുതുന്ന രീതിയില്‍ ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഹിന്ദുത്വ സാമൂഹിക ഘടനയുടെ ആനുകൂല്യങ്ങള്‍ പേറുന്നവര്‍ സൂക്ഷിച്ചുകൊള്ളുക. ഈ ഘടനയെ തകര്‍ക്കുവാനുള്ള രഹസ്യ ജ്ഞാനങ്ങള്‍ ഞങ്ങള്‍ കൈമാറുന്നത് ഇങ്ങനെയാണ്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ബോധ്യങ്ങളിലേക്ക് ഞങ്ങള്‍ രഹസ്യ വിവരങ്ങള്‍ കൈമാറും.
ഭാരതീയ അടുക്കളയിലൂടെ ഞങ്ങള്‍ കൈമാറുന്ന രഹസ്യങ്ങള്‍ കണ്ട് നിങ്ങള്‍ കൈയ്യടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ രാജ്യത്തെ പൗരന്മാരുടെ മൂല്യബോധങ്ങളെ ഒരു പൂവിരിയുന്നതിനോളം പതുക്കെ ഞങ്ങള്‍ പുതുക്കി പണിയും.
സിനിമ നന്നായിട്ടുണ്ടെന്നോ സിനിമ മോശമെന്നോ നിങ്ങള്‍ പറഞ്ഞിരിക്കാം, പക്ഷെ അതിനെക്കുറിച്ചു സംസാരിക്കാതെ നിങ്ങള്‍ക്ക് ഈ ചരിത്ര ഘട്ടത്തിലൂടെ കടന്നുപോകാന്‍ കഴിയില്ല. അതിന്റെ രഹസ്യം ഈ സമൂഹത്തിലെ ഞങ്ങളുടെ രാഷ്ട്രീയ ചേരിക്ക് പുറത്ത് നില്‍ക്കുന്ന ഇപ്പോള്‍ ഞങ്ങളുടെ സഖ്യകക്ഷികളായ സ്ത്രീകള്‍ക്കും ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്കും മുഴുവന്‍ സബാള്‍ട്ടണ്‍ സ്വത്വങ്ങള്‍ക്കും ഞങ്ങള്‍ കൈമാറിക്കഴിഞ്ഞു.
ഇതൊരു തുടര്‍ച്ചയാണ് എന്ന് നിങ്ങള്‍ ബോധ്യപ്പെടുക. സത്യത്തില്‍ ഭാരതീയ അടുക്കളയിലൂടെ പടര്‍ന്ന് പോകുന്ന വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവം കൈവരുന്നതിന് തന്നെ സാമൂഹ്യ ശാസ്ത്രപരമായ കാരണങ്ങളുണ്ട്.
ഗോപാല്‍ ഗുരുവും സുന്ദര്‍ സറുക്കയും ചേര്‍ന്നെഴുതിയ ”ക്രാക്ക്ഡ് മിറര്‍” എന്ന പുസ്തകത്തില്‍ സാമൂഹിക ഘടനയുടെ സ്വഭാവത്തെ ആര്‍ക്കാണ് എളുപ്പത്തില്‍ മനസ്സിലാകുക എന്ന് വ്യക്തമാക്കുന്നുണ്ട്. സമൂഹത്തെക്കുറിച്ചുള്ള ജ്ഞാനം ചില വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് അവര്‍ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക ഘടനയെ മനസിലാക്കുവാന്‍ ഈ ഘടനയുടെ ആനുകൂല്യങ്ങള്‍ പറ്റിപോരുന്ന വിഭാഗങ്ങള്‍ക്ക് കഴിയുകയില്ല എന്നതാണ് അതിന്റെ സാമൂഹ്യശാസ്ത്രപരമായ പ്രയോഗവത്കരണം.
അതുകൊണ്ടാണ് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ സവിശേഷ അധികാരങ്ങളുള്ള സവര്‍ണര്‍ക്കും ഈ ഘടനയുടെ അധികാരം ലഭിക്കുന്നവര്‍ക്കും മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ ഞങ്ങളിലേക്ക് പകര്‍ന്ന് തരുന്ന രഹസ്യ ജ്ഞാനങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുകയില്ലെന്ന് ഞാന്‍ വാദിക്കുന്നത്. നിങ്ങള്‍ സിനിമ കണ്ട് അതിനെ വിമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയുമ്പോള്‍ ഞങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചുള്ള ഈ രഹസ്യം സമൂഹത്തിന്റെ ബോധത്തിലേക്ക് ആഴ്ന്നിറക്കിയിരിക്കും.
ഒരര്‍ത്ഥത്തില്‍ നിങ്ങള്‍ക്കിത് മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ ഞങ്ങള്‍ ഒന്നും പ്രത്യേകിച്ച് ചെയ്യുന്നില്ല എന്ന് നിങ്ങള്‍ അറിയണം. മറിച്ച് മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ ഘടനയുടെ സവിശേഷ സ്വഭാവം കൊണ്ടുമാത്രമാണ് നിങ്ങള്‍ക്കിത് മനസിലാക്കാത്തത്. അതെന്താണെന്ന് ഈ ലേഖനത്തിന്റെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ഞാന്‍ വ്യക്തമാക്കിത്തരാം. അതിന് സാമൂഹ്യശാസ്ത്രം അനിവാര്യമാണ്.
ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചു നിരവധിയായ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പഠിച്ചിട്ടുണ്ട്. കാള്‍ മാര്‍ക്‌സ്, ആേ്രന്ദ ബീറ്റല്‍, ലൂയിസ് ഡമോണ്‍ട്, ജി എസ് ഗുര്യെ, എം എന്‍ ശ്രീനിവാസന്‍, എ ആര്‍ ദേശായി അങ്ങനെ നിരവധിയായ പണ്ഡിതന്മാര്‍. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ തൊട്ടുകൂടായ്മ, ശുദ്ധി സങ്കല്‍പം, േ്രശണീകൃതമായ അതിന്റെ ഘടന അങ്ങനെ അനവധിയായ പഠനങ്ങള്‍. ഇന്ത്യന്‍ ഘടനയുടെ മാര്‍ക്‌സിസ്‌റ് വിശകലങ്ങള്‍, സാംസ്‌കാരിക പഠനങ്ങള്‍, ഘടനപരവും പ്രവര്‍ത്തനപരവുമായ വിശകലനങ്ങള്‍ അങ്ങനെ അനേകം. എല്ലാവര്ക്കും ദലിതുകളും പിന്നോക്കക്കാരും അനുഭവിക്കുന്ന അടിച്ചമര്‍ത്തലും അവരുടെ ദയനീയമായ അവസ്ഥയും വിഷയങ്ങള്‍ ആയിരുന്നു. എല്ലാവരും ദളിതുകളെ രക്ഷിക്കുവാനുള്ള സാദ്ധ്യതകള്‍ എന്തെന്ന് അന്വേഷിച്ചു. നീതിബോധം കൊണ്ട് സാമൂഹ്യ ശാസ്ത്രജ്ഞര്‍ പിടഞ്ഞു. അതില്‍ ഏറ്റവും സവിശേഷമെന്ന് ഇന്ത്യന്‍ അക്കാദമിയ വിശ്വസിക്കുന്നത് എം.എന്‍. ശ്രീനിവാസന്റേതായ സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തമാണ്.
ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവുമധികം ആഘോഷിക്കപെട്ട ഒന്നായിരുന്നു അത്. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ പുതിയ മാറ്റത്തെ 1956 റോടുകൂടെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചിലപ്പോള്‍ ഇന്ത്യന്‍ ജാതീയ ഘടനയെ വളരെ പതുക്കെ പരിഹരിക്കാം എന്നൊക്കെ അക്കാദമിയയില്‍ പ്രത്യാശ ഉയര്‍ത്തിയ ഒന്നുമായിരുന്നു ഈ സിദ്ധാന്ധം.
സംസ്‌കൃടൈസേഷന്‍ എന്നാണ് എം. എന്‍ ശ്രീനിവാസന്‍ അതിനെ അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ ചില മധ്യ ജാതികള്‍ ബ്രാഹ്മണരെ അനുകരിച്ച് ഭൂമി അടക്കമുള്ള വിഭവങ്ങളുടെ അധികാരം നേടി എന്നും, രാഷ്ട്രീയ അധികാരത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും മെച്ചപ്പെട്ട പ്രാതിനിധ്യം നേടിയെന്നും അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസ പുരോഗതിയും മുന്‍പ് സൂചിപ്പിച്ച വിഭവാധികാരവും രാഷ്ട്രീയ ഉദ്യോഗസ്ഥ അധികാരവും നേടിയ ഈ മധ്യജാതികള്‍ ബ്രാഹ്മണരോളമോ അതിനേക്കാളേറെയോ സാമൂഹിക അധികാരം നേടിയെന്നോ ആയിരുന്നു ശ്രീനിവാസന്റെ വാദം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരം അനുകരിക്കുമെന്ന ഈ അനുകരണ സിദ്ധാന്തം ഗബ്രിയേല്‍ റ്റാര്‍ഡ് എന്ന സാമൂഹ്യ ശാസ്ത്രജ്ഞനാണ് ആദ്യമായി മുന്നോട്ട് വക്കുന്നത്. അദ്ധേഹത്തിന്റെ അനുകരണ സിദ്ധാന്ത ആശയത്തില്‍ നിലനിന്നുകൊണ്ടാണ് എം.എന്‍. ശ്രീനിവാസന്‍ സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തം വികസിപ്പിച്ചത്.
രാജ്യത്തെ അക്കാദമിയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട എം.എന്‍. ശ്രീനിവാസന്റെ ഈ അനുകരണ സിദ്ധാന്തത്തിന്റെ സവിശേഷത അത് സവര്‍ണര്‍ പിന്നോക്ക ജനതയ്ക്ക് നേരെ നടത്തിവന്ന ഹീനമായ അതിക്രമങ്ങളെയും വിവേചനങ്ങളെയും മറച്ചുപിടിച്ചു എന്നതാണ്. പിന്നോക്ക ജനത ബ്രാഹ്മണരുടെ മുഴുവന്‍ അതിക്രമങ്ങളെയും അതിജീവിച്ചുകൊണ്ട് നേടിയ സാമൂഹിക അധികാരത്തെ ബ്രാഹ്മണരെ അനുകരിച്ചതായി വരുത്തി തീര്‍ക്കുക വഴി ബ്രാഹ്മണ്യം എന്ന ആശയപ്രപഞ്ചത്തിന് തന്നെ സ്വീകാര്യതയുണ്ടാകുകയായിരുന്നു എം എന്‍ ശ്രീനിവാസന്‍ ചെയ്തത്. അനുകരിക്കാന്‍ കഴിയുന്ന ഒരു മികച്ച ഒന്നായി ബ്രാഹ്മണ്യത്തിന്റെ സൈദ്ധാന്തിക അടിത്തറയെ ശ്രീനിവാസന്‍ ന്യായീകരിച്ചു. ബ്രാഹ്മണര്‍ പിന്നോക്ക ജനതകളോട് ചെയ്ത അതിക്രമങ്ങളെയും വിവേചനകളെയും ശ്രീനിവാസന്‍ ഇന്ത്യന്‍ സോഷ്യോളജിക്കല്‍ അക്കാദമിയയില്‍ നിന്നും അപ്രത്യക്ഷമാക്കി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യത്തില്‍ വിഭവങ്ങളും സാമൂഹിക അധികാരവും ബ്രാഹ്മണരിലേക്ക് മാത്രം കേന്ദ്രീകരിക്കണമെന്ന ബ്രാഹ്മണ മൂല്യബോധത്തെയും അതിനനുസരിച്ചു പുനരുല്പാദിപ്പിക്കപ്പെട്ട സാമൂഹ്യ ഘടനയെയും വളരെ പതുക്കെ സമയമെടുത്ത് തകര്‍ക്കുകയാണ് പിന്നോക്ക ജനത ചെയ്തത് എന്ന സത്യം എം. എന്‍. ശ്രീനിവാസന്‍ മറച്ചു വച്ചു. ലോകത്തിലെ ഏറ്റവും ക്രൂരത നിറഞ്ഞ ബ്രഹ്മണ്യമെന്ന ആശയപ്രപഞ്ചത്തെ അതിന്റെ അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയ വിഭാഗങ്ങള്‍ സമയമെടുത്ത് തകര്‍ത്തതിനെ ‘സംസ്‌കൃതവത്കരണം അല്ലെങ്കില്‍ ബ്രാഹ്മണവത്കരണം’ എന്നൊക്കെ അടയാളപ്പെടുത്തിയത് ബ്രാഹ്മണ്യത്തിന്റെ അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയവരോട് ചരിത്രപരമായി ചെയ്ത വഞ്ചനയായിരുന്നു.
ഒരു മലയാള സിനിമയേക്കുറിച്ചു വ്യക്തമാക്കാന്‍ എന്തിനാണ് ഇത്രയും വരട്ടു തത്വവാദം ഇറക്കുന്നതെന്ന് വായനക്കാര്‍ക്ക് തോന്നിയിരിക്കാം. എന്നാല്‍ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ രഹസ്യത്തെക്കുറിച്ചു വ്യക്തമാക്കാന്‍ ഈ ചരിത്രഘട്ടം പരാമര്‍ശിക്കാതെ പോകുവാന്‍ കഴിയില്ല. ഇന്ത്യന്‍ സോഷ്യോളജിക്കല്‍ അക്കാദമിയയില്‍ നിന്നും ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ബ്രാഹ്മണര്‍ നടത്തിവരുന്ന അതിക്രമങ്ങളെ അപ്രത്യക്ഷമാക്കുക മാത്രമല്ല സത്യത്തില്‍ എം. എന്‍ ശ്രീനിവാസന്‍ ചെയ്തത്. മറിച്ച് ലോകം കണ്ട ഏറ്റവും ധിഷണാശാലിയായ സാമൂഹ്യശാസ്ത്രജ്ഞന്റെ സാമൂഹ്യശാസ്ത്ര വിശകലങ്ങളെ കട്ടെടുക്കുകയും അതിനെ തന്റെ ആവശ്യത്തിനായി വളച്ചൊടിക്കുകയുമാണ് ഉണ്ടായത്.
ഗബ്രിയേല്‍ ടാര്‍ഡിന്റെ അനുകരണ സിദ്ധാന്തം ഉപയോഗിച്ചു രൂപപ്പെടുത്തിയ സംസ്‌കൃതവത്കരണം 1956 റോട് കൂടിയാണ് എം. എന്‍ ശ്രീനിവാസന് മുന്നോട്ട് വക്കുന്നത്.
അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഒരു മനുഷ്യന്‍ ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ അനുകരണ സിദ്ധാന്ധം പ്രയോഗിക്കുകയും ഈ ഘടനയുടെ പ്രത്യുല്പാദനത്തിന്റെ കാര്യകാരണങ്ങളുടെ കേന്ദ്ര ബിന്ദുവിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചുള്ള അയാളുടെ ഒരു പ്രധാന കൃതിയിലെ ജ്ഞാനോല്പാദങ്ങളെയാണ് എം.എന്‍ ശ്രീനിവാസന്‍ ഉപയോഗിച്ചത്. 1916 ല്‍ എഴുതപ്പെട്ട ആ ഗ്രന്ഥം ഇപ്പോഴും കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്.
”CASTES IN INDIA: Their Mechanism, Genesis and Development’ എന്ന് വെറുതെ ഗൂഗിള്‍ ചെയുമ്പോള്‍ ആദ്യം തന്നെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ആ വെബ് പേജ് ആയിരിക്കും തുറന്ന് വരിക.
1916 മെയ് 9നു കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഡോ. എ. എ. ഗോള്‍ഡന്‍വീസര്‍ പഠിപ്പിച്ചിരുന്ന ആേ്രന്താപ്പോളജി വിഷയത്തിന്റെ സെമിനാര്‍ പ്രവര്‍ത്തനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ധത്തിന്റെ പേരിന് താഴെ അതെഴുതിയയാളുടെ പേരെഴുതി വെച്ചിട്ടുണ്ട്. സംസ്‌കൃതവത്കരണം എന്ന സിദ്ധാന്തം രൂപപെടുത്തപ്പെട്ട 1956ല്‍ നിന്ന് 40 വര്ഷം പുറകിലേക്കാണ് ഈ സംഭവം നടക്കുന്നത്. അന്ന് എം എന്‍ ശ്രീനിവാസന്‍ ജനിച്ചിട്ടില്ല.
ആ പുസ്തകത്തില്‍ എഴുതിവച്ച പേര് ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നായിരുന്നു.
2021ല്‍ പുറത്തിറങ്ങിയ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയും 1916ല്‍ അംബേദ്കര്‍ എഴുതിയ ഒരു ഗ്രന്ഥവും തമ്മില്‍ എന്ത് രഹസ്യ ബന്ധം എന്ന് നിങ്ങള്‍ ആലോചിക്കാം. ഡാവിഞ്ചി കോഡ് എന്ന നോവലിലേതുപോലെ തലമുറകള്‍ കടന്ന് അംബേദ്കര്‍ പകര്‍ന്ന നല്‍കിയ രഹസ്യം സംവിധായകന്‍ ജിയോ ബേബി സിനിമയില്‍ ഒളിപ്പിച്ചു വച്ചു എന്നൊക്കെ വേണമെങ്കില്‍ രസകരമായി പ്രത്യാശിക്കാം. അതെന്താണെന്ന് ബോധ്യമാകണമെങ്കില്‍ വീണ്ടും എം.എന്‍.ശ്രീനിവാസന്റെയും അംബേദ്കറിന്റെയും സാമൂഹ്യ ശാസ്ത്ര വിശകലനങ്ങളെ പരിശോധിക്കേണ്ടിവരും.
സംസ്‌കൃതവത്കരണം എന്ന അനുകരണ സിദ്ധാന്തത്തിലൂടെ ബ്രാഹ്മണ്യത്തെയും അതിന്റെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെയും എം.എന്‍. ശ്രീനിവാസന്‍ ഇന്ത്യന്‍ സാമൂഹ്യശാസ്ത്ര പരിശോധനയില്‍ നിന്ന് പുറത്ത് നിര്‍ത്തുന്നുണ്ടെന്നും അത് അംബേദ്കറൈറ്റ് സിദ്ധാന്തത്തിന്റെ വളച്ചൊടിക്കല്‍ ആയിരുന്നു എന്നതിന് കാരണങ്ങള്‍ അനേകമുണ്ട്. അതിന്റെ പരിശോധന പൂര്‍ത്തിയാകുമ്പോഴാണ് മഹത്തായ ഭാരതീയ അടുക്കളയിലെ രഹസ്യവും അംബേദ്കറിസവും തമ്മിലുള്ള ബന്ധം വ്യക്തമാകൂ.
അംബേദ്കര്‍ അനുകരണ സിദ്ധാന്ധം അവതരിപ്പിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു.
ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ജാതിേ്രശണിയുടെ പുനരുത്പാദനത്തിന്റെ കാരണം ബ്രഹ്മണ്യമാണെന്ന് അംബേദ്കര്‍ വാദിക്കുന്നു. ബ്രാഹ്മണര്‍ മറ്റ് വിഭാഗങ്ങളുമായുള്ള സമൂഹ്യ ഇടപെടലില്‍ നിന്നും സ്വയം അടച്ചുകളഞ്ഞെന്നും, ബ്രാഹ്മണര്‍ ദൈവികമായി സാമൂഹിക അധികാര കേന്ദ്രമായതുകൊണ്ട് അവരെ മറ്റു വിഭാഗങ്ങള്‍ അനുകരിച്ചെന്നും അതുവഴി ബ്രഹ്മണ്യ മൂല്യഘടന സമൂഹത്തിലെ മറ്റുവിഭാഗങ്ങളില്‍ പുനരുല്പാദിപ്പിക്കപ്പെട്ടു എന്നുമാണ് അംബേദ്കര്‍ വാദിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യഘടനയുടെ സവിശേഷ അധികാരങ്ങള്‍ മുഴുന്‍ ലഭ്യമായിപ്പോരുന്ന ബ്രാഹ്മണരെയും അവരുടെ മൂല്യബോധത്തെയും വിമര്‍ശനവിധേയമാക്കുകയും ഈ മൂല്യബോധത്തെ ഉന്മൂലനം ചെയ്യാനുള്ള ആശയാടിത്തറ വികസിപ്പിക്കുകയുമാണ് അംബേദ്കര്‍ ചെയ്തത്. ഇതുവഴി ഇന്ത്യന്‍ സാമൂഹ്യഘടനയിലെ േ്രശണീകൃതമായ അസമത്വങ്ങളുടെ പുനരുത്പാദനത്തിന്റെ ഉത്തരവാദിത്വം ബ്രഹ്മണ്യത്തില്‍ കേന്ദ്രീകരിപ്പിക്കുകയായിരുന്നു അംബേദ്കര്‍ ചെയ്തത്. പരിഷ്‌കരിക്കപ്പെടേണ്ടത് ബ്രാഹ്മണരാണ് എന്ന ഏറ്റവും മര്‍മപ്രധാനമായ സാമൂഹ്യശാസ്ത്ര രഹസ്യമാണ് അംബേദ്കര്‍ തന്റെ നരവംശശാസ്ത്ര വിശകലനത്തിലൂടെ കണ്ടെത്തിയത്. ഇന്ത്യന്‍ സോഷ്യോളജിക്കല്‍ അക്കാദമിയയില്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞനും ഈ ഘടനയുടെ ഉത്പത്തിയുടെ കേന്ദ്ര പ്രശ്‌നത്തിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാദമിയയില്‍ ഈ പുസ്തകം അധ്യയനത്തിന് ഉപയോഗിക്കാന്‍ ആരുംതന്നെ ധൈര്യപ്പെട്ടില്ല.
ഈ കണ്ണിലൂടെ നോക്കുമ്പോഴാണ് എം.എന്‍.ശ്രീനിവാസന്റേത് അനുകരണ സിദ്ധാന്തത്തിന്റെ എത്രമാത്രം അപകടം നിറഞ്ഞ വളച്ചൊടിക്കല്‍ ആണെന്ന് ബോധ്യപ്പെടുക.
ബ്രാഹ്മണര്‍ എങ്ങനെയാണ് മറ്റു വിഭാഗങ്ങളുമായുള്ള സാമൂഹിക ഇടപെടല്‍ അടച്ചുകളയുന്നതെന്ന് അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. അത് ബ്രാഹ്മണ വിഭാഗത്തിലെ സ്ത്രീകളെ ദൈവികമായ മൂല്യബോധങ്ങളിലൂടെ അടിച്ചമര്‍ത്തിയിട്ടാണെന്നാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്.
‘Thus the superposition of endogamy on exogamy means the creation of caste’ എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണര്‍ മറ്റ് വിഭാഗങ്ങളുമായി വിവാഹബന്ധങ്ങള്‍ അടച്ചുകളയുകയും അതുകൊണ്ട് തന്നെ ബ്രാഹ്മണ സമൂഹത്തിലെ വലിയ വിഭാഗത്തെ ശക്തമായ മൂല്യബോധങ്ങള്‍കൊണ്ട് നിയന്ത്രിക്കേണ്ടതായി വന്നു എന്നും അദ്ദേഹം വാദിക്കുന്നു. ബ്രാഹ്മണരുടെ അടച്ചുവക്കപ്പെട്ട ജീവിതരീതികളില്‍ വൈവാഹിക ബന്ധങ്ങളില്‍ സ്ത്രീക്കും പുരുഷനും ലഭിക്കുന്ന പരിഗണകളിലെ വ്യത്യാസങ്ങളെ അദ്ദേഹം വിശകലനം ചെയുന്നുണ്ട്. വിവാഹ ബന്ധങ്ങളിലെ ഈ നിഷ്ഠകളും സ്വയം സാമൂഹികമായി അടച്ചുകളയലും ബ്രാഹ്മണ സ്ത്രീക്ക് സതി ആചാരവും വിധവത്വവും നല്‍കിയെന്നും,ഭാര്യമാര്‍ മരിക്കുന്ന ബ്രാഹ്മണ പുരുഷന്മാര്‍ക്ക് ബാലവിവാഹത്തിന് അനുമതി നല്കയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ അംബേദ്കര്‍ ബ്രാഹ്മണ്യത്തിന്റെ ഏറ്റവും ക്രൂരമായ അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയവരായി സ്ത്രീകളെ കാണുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ ഈ േ്രശണീകൃതമായ അതിക്രമങ്ങളില്‍ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് സമുദായത്തിനകത്തെ സ്ത്രീകളായിട്ടാണ് അംബേദ്കര്‍ വരച്ചുകാണിക്കുന്നത്. ഈ മാതൃകയുടെ അനുകരണം മറ്റു സമൂഹങ്ങള്‍ ചരിത്രപരമായി തുടര്‍ന്നതിന്റെ ആത്യന്തിക ഫലമാണ് ഇന്നത്തെ ഹിന്ദു സമൂഹം എന്ന് അദ്ദേഹം ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തുന്നു.
അത്തരത്തില്‍ ബ്രാഹ്മണരുടെ മൂല്യബോധത്തിലെ അതിക്രമങ്ങളെയും രക്തം പൊടിയാത്ത അതിന്റെ അക്രമണോല്‌സുകതയും സ്ത്രീകളുടെയും മുഴുവന്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പക്ഷത്ത് നിന്ന് കാണുകയായിരുന്നു അംബേദ്കര്‍.
എം. എന്‍. ശ്രീനിവാസന്റെ സാമൂഹ്യശാസ്ത്ര വിശകലങ്ങളില്‍ അപ്രത്യക്ഷമാകുന്നതും ഇതാണ്. അംബേദ്കര്‍ രൂപപ്പെടുത്തിയെടുത്ത ഇന്ത്യന്‍ സമൂഹത്തിലെ അനുകരണസിദ്ധാന്ധം ശ്രീനിവാസന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ലക്ഷ്യബോധം അപകടകരമായിരുന്നു എന്നുവേണം മനസിലാക്കാന്‍.
മഹത്തായ ഭാരതീയ അടുക്കളയില്‍ എങ്ങനെയാണ് കേരളത്തിലെ ശുദ്രവിഭാഗമായിരുന്ന നായന്മാര്‍ ഈ ബ്രഹ്ണ്യ ജീവിത രീതി അനുകരിക്കുന്നത് എന്നാണ് സംവിധായകന്‍ ജിയോ ബേബി കാട്ടിത്തരുന്നത്. അതിന്റെ പ്രാഥമികമായ സവിശേഷത അത് സ്വസമുദായത്തിലെ സ്ത്രീകളോട് ഒരല്പം പോലും രക്തം പൊടിയാതെ ആക്രമണങ്ങള്‍ നടത്തി കീഴ്‌പെടുത്തുന്നത് എങ്ങനെയാണ് എന്നതാണ്. ഒരല്പം പോലും അതിക്രമം കാണിക്കാതെ ഒരു മന്ദസ്മിതംപോലെ അത്രമേല്‍ പതുക്കെ അക്രമണോല്‌സുകമായി അധികാരം സ്ഥാപിക്കാമെന്നതാണ് അതിന്റെ സവിശേഷത.
സമൂഹത്തില്‍ നായന്മാരടക്കമുള്ള ശൂദ്രരും മറ്റു പിന്നോക്ക വിഭാഗങ്ങളും എങ്ങനെയാണ് ഇതേ ബ്രഹ്മണ്യ മൂല്യബോധങ്ങള്‍ അനുകരിച്ചു സ്വസമുദായത്തിലെ സ്ത്രീകളെയും കീഴാളരെയും അടിച്ചമര്‍ത്തുന്നത് എന്നാണ് സിനിമ കാട്ടിത്തരുന്നത്. അതിന്റെ ഏറ്റവും മര്‍മപ്രധാനമായ ഭാഗം ഈ മൂല്യഘടനയെ തകര്‍ക്കാന്‍ ദളിതുകള്‍ക്കും അതോടൊപ്പം സവര്‍ണ സ്ത്രീകള്‍ക്കും കഴിയുന്നുണ്ട് എന്ന പ്രത്യാശയാണ്. ഈ രഹസ്യം ഹിന്ദുത്വ സാമൂഹിക ഘടനയുടെ സവിശേഷാധികാരങ്ങള്‍ ലഭ്യമായിപ്പോരുന്ന സവര്‍ണ പുരുഷന്മാര്‍ക്കും വിഭാഗങ്ങള്‍ക്കും ഒരിക്കലും മനസിലാകുകയില്ല. അവര്‍ക്ക് ആ പ്രശ്‌നത്തെ ബോധ്യപെടുകയില്ല. ഹിന്ദുത്വ മൂല്യഘടനയുടെ മാതൃകയെ സവര്‍ണ സ്ത്രീ തകര്‍ക്കുമ്പോള്‍ അതിന് മുന്‍പേ അതിനെ തകര്‍ക്കാന്‍ ദളിത് സ്ത്രീ ശ്രമിക്കുന്നത് സിനിമയില്‍ വ്യക്തമാണ്. ദളിതുകളും സ്ത്രീകളും ഈ മൂല്യഘടനയെ തകര്‍ക്കാന്‍ ഐക്യപ്പെടേണ്ടതിന്റെ അനിവാര്യതയെ സിനിമ രഹസ്യമായി നമുക്ക് മുന്നില്‍ വക്കുകയാണ്.
ഇന്ത്യന്‍ സാമൂഹിക ഘടനയിലെ മൂര്‍ത്തമായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ബ്രാഹ്മണരിലും ബ്രാഹ്മണ്യ മൂല്യ ബോധ്യങ്ങളിലും അവരെ അനുകരിക്കുന്ന നായര്‍ ശൂദ്ര പുരുഷന്മാരിലും കേന്ദ്രീകരിക്കുന്ന ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയ പ്രതിരോധമാണ് സത്യത്തില്‍ മഹത്തായ ഭാരതീയ അടുക്കള.
ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ചുള്ള ഈ ജ്ഞാന രഹസ്യങ്ങളാണ് സത്യത്തില്‍ ജിയോ ബേബി സമൂഹത്തിലേ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി കാഴ്ചക്ക് വക്കുന്നത്. അത് സവര്‍ണ വിഭാഗങ്ങള്‍ക്ക് മനസിലാകാത്തത് ഈ ബ്രഹ്മണ്യ മൂല്യഘടനയുടെ സവിശേഷ അധികാരങ്ങള്‍ അവര്‍ക്ക് ലഭ്യമായിപോരുന്നതുകൊണ്ടാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in