
ഉദാര ജനാധിപത്യത്തിന്റെ അസ്തമയമോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ബഹു ഘടനാത്മകമായ – ബഹുധ്രുവ ലോകം സംജാതമായിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍, സാമ്പത്തിക അരാജകത്വവും, യുദ്ധങ്ങളും കൊണ്ട്, ഒരു സംവത്സരത്തോളമായി നിലനിന്നു പോരുന്ന ജനാധിപത്യവാദികളുടെതെന്ന് പറയാവുന്ന തഥാ കഥിത ‘ഉദാര ജനാധിപത്യം’ ഉദാരദ’ ഒരു പരിധിവരെ അനുവദിച്ചു നിലനിന്നു പോരുന്ന ജനാധിപത്യ പ്രക്രിയകളില്‍ നിന്ന്, ഭരണകൂട ഏകാധിപത്യ -മുതലാളിത്തത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന ചുറ്റുപാടാണ് ഇന്ന് ലോകത്ത് സംജാതമായിരിക്കുന്നത്. ചില്ലറ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒഴിച്ചാല്‍, മിക്ക വന്‍കിട രാജ്യങ്ങള്‍ക്കുള്ളിലും, പുറമേ കാണത്തക്കതായി ഒരു നിഴല്‍ ഭരണകൂടമടക്കമുള്ള രണ്ടുതരം ഭരണ കര്‍ത്താക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന – സമ്പത്തിന്റെ കേന്ദ്രീകരണത്തിനോപ്പം, അതിനു സമാനമായി രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണവും – ഒരു യഥാര്‍ത്ഥ്യമാകുന്ന സ്ഥിതിയാണ് പ്രകടമായിരിക്കുന്നത്. എന്താണ് വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധികളും അസമത്വങ്ങളും നിറഞ്ഞ ഈ ലോകത്ത് ഇനി ജനാധിപത്യത്തിന്റെ ഭാവിയെന്നത്, ലോക ജനതയെ വ്യാകുലപ്പെടുത്തുന്ന സ്ഥിതിയാണ് ഉളവായിരിക്കുന്നത്.
അമേരിക്കന്‍ തത്വ ചിന്തകന്‍ ജോണ്‍ ദ്വിവെ (John Dewey) പറഞ്ഞതുപോലെ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ‘ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടേയെ പരിഹരിക്കാനാവു’ എന്നാല്‍, ഇന്ന് അമേരിക്കയില്‍, പ്രസിഡന്റെ ട്രംപിന്റെ നടപടികള്‍ കൂടുതല്‍ സ്വച്ഛാധിപത്യത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമായാണ് ദൈനദിനം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ട്രംപ് തീരുവകള്‍ ചുമത്തി തന്റെ മിത്രരാജ്യങ്ങളെ കൂടെ അകത്തി കൊണ്ടിരിക്കുകയെന്നതും, കാനഡ, ഗ്രീന്‍ലാണ്ട് മുതലായ സ്വതന്ത്ര ആസ്തിത്വമുള്ള രാജ്യങ്ങളെ അമേരിക്കന്‍ വിസ്താരവല്‍ക്കരണത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുക മാത്രമല്ല ചെയ്തത്, ഇസ്രേയലിനും, നിത്യാന്യൂഹിനും ഒപ്പം നിന്ന്, കോണ്‍ഗ്രസ്സിന്റെ സഭാനുമതി തേടാതെയുള്ള ഇറാനെ ആക്രമിച്ചുള്ള നടപടിയടക്കം, കഴിഞ്ഞ ആറു മാസമായി ജനാധിപത്യ- അഭിപ്രായസ്വാതന്ത്ര്യം തുടങ്ങി, ഉപരിപഠന വിദ്യാഭ്യാസരംഗം തൊട്ട്, ഒട്ടു മിക്ക സ്ഥാപനങ്ങളേയും അവകാശങ്ങളേയും ഇല്ലാതാക്കി കൊണ്ടുള്ള നീക്കം വരെയും, തികച്ചും ഭരണഘടനാ വിരുദ്ധവും, തികഞ്ഞ സ്വോഛാധിപത്യവുമായി വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ നിലനിര്‍ത്തേണ്ട സ്ഥാപനങ്ങളെ നശിപ്പിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ, ഇന്‍ഡ്യയുടെ ഭരണാധികാരി നോട്ടു നിരോധനം നടത്തി സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചതുപോലെ, അടിക്കടി ഉള്ളാലെ ശീഥീലികരിച്ചു കൊണ്ടുമിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. തീരൂവ വഴി അമേരിക്കക്ക് താല്‍ക്കാലിക നേട്ടങ്ങള്‍, സ്വന്തം ജനതയില്‍ നിന്ന് വിലക്കയറ്റത്തിലൂടെ ഉണ്ടാക്കാന്‍ ആവില്ലാന്നാണ് പുതിയ യുദ്ധ സന്നാഹങ്ങള്‍, ഭീഷണികള്‍ സൂചിപ്പിക്കുന്നത്. യുക്രയിനും തായ്‌വാനും കേന്ദ്രീകൃതമായി നടത്തികൊണ്ടിരിക്കുന്ന നിക്കങ്ങള്‍ അതാണ് ഇപ്പോള്‍ സൂചിപ്പിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അപ്പോള്‍ തന്നെ, ട്രംപ് നേതൃത്വം വഹിക്കുന്ന ഭരണകൂടം ഇന്ന് അമേരിക്കയെ താല്‍ക്കാലികമായെങ്കിലും റഷ്യ, ചൈന, ഇന്‍ഡ്യ എന്നി രാജ്യങ്ങളുടെ തലത്തില്‍ ഉണ്ടായിട്ടുള്ള ഏകാധിപത്യ സ്വഭാവമുള്ള കേന്ദ്രികൃത അധികാര രൂപത്തിനടിപ്പെട്ട സ്ഥിതിയിലാണ് അകപ്പെടുത്തിയിട്ടു ള്ളത്. ഈ സ്ഥിതി ഒരു ഉദാര ജനാധിപത്യ രാഷ്ട്രമെന്ന് അറിയപ്പെട്ടിരുന്ന അമേരിക്കയെ ഒരു മൂന്നാം ലോകരാജ്യത്തിന്റെ അവസ്ഥാവിശേഷത്തിലേക്ക് ഇന്ന് തരം താഴ്ത്തിയിരിക്കുന്നു.
ഈ ചുറ്റുപാട് ജനാധിപത്യത്തിന്റെ ലോക വക്താവായി, മാതൃകയായി, ഉദാര ജനാധിപത്യത്തിന്റെ ഈറ്റില്ലമായി, മനുഷാവകാശ പ്രശ്‌നങ്ങള്‍ ലോകത്ത് ഏറ്റവും അധികം ഉയര്‍ത്തിയിരുന്ന, മറ്റു ഏകാധിപത്യ ഭരണകുടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളെ ചോദ്യം ചെയ്തു കൊണ്ടിരുന്നിരുന്ന, എന്നാല്‍ സ്വതാല്‍പ്പര്യത്തില്‍ ജനകീയ ജനാധിപത്യ ഭരണകൂടങ്ങളെ തന്നെ അട്ടിമറിച്ചിട്ടുള്ള ഇരട്ട സ്വഭാവം പുലര്‍ത്തിയിരുന്ന, അമേരിക്കന്‍ ഉദാര ജനാധിപത്യത്തിനു തന്നെ വന്നു ഭവിച്ചുവെന്നത് കൗതുകരമായ വിഷയമായാണ് ഇന്ന് വീക്ഷിക്കാനാവുന്നത്. പ്രത്യേകിച്ചും ലോസ്സ് എന്‍ജല്‍സ്സിന്റെ ഗവര്‍ണ്ണര്‍ ഗാവിന്‍ ന്യൂസം തുറന്ന് ട്രമ്പിനെ ഏകാധിപതിയെന്നു അഭിസംബോധന ചെയ്യുകയും, ഇതുവരെ കാണാത്ത ശക്തമായ പ്രതിഷേധം ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് എതിരെ ലോസ്സ് ഏജന്‍സില്‍ ജനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, ട്രംമ്പിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ്സില്‍ നടന്ന ഇംപീച്ച്‌മെന്റെ ശ്രമങ്ങളും കൂടെ ഈ സ്ഥിതിഗതികളില്‍ കൂട്ടി വായിക്കേണ്ടതായിട്ടുണ്ട്.
നാളിതുവരെ നിലനിന്നിരുന്ന ഉദാര ജനാധിപത്യത്തിന് അടിത്തറയായി വര്‍ത്തിച്ചിരുന്നത് ഉപഭോക്ത സാധനങ്ങളുടെ ഉല്പാദന കുത്തക, പുത്തന്‍ കോളണിയല്‍ സാമ്രാജ്യത്വ ആധിപത്യം, സങ്കേതിക വിദ്യാരംഗത്തെ മേല്‍ക്കോയ്മ, പെട്രോ – ടോളര്‍ ആധിപത്യം, സര്‍വ്വോപരി ആയുധശേഷി ഇവയായിരുന്നു. ഈ ഘടകങ്ങള്‍ക്കു ലോകവ്യാപകമായി എതിരായി പുതിയ എതിരാളികള്‍ ഉടലെടുത്തതോടെ, ലോകത്ത് ഇന്ന് പഴയ ആധിപത്യ ക്രമങ്ങള്‍ പൊളിച്ചടുക്കേണ്ടി വന്നിരിക്കുന്നു. ഡോളര്‍ ലോക നാണയമായുള്ള ജൈത്രയാത്ര ഉടനെ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് BRICS രാജ്യങ്ങളുടെ കൂട്ടായ്മ ഇന്ന് വികസിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, പുത്തന്‍ കൊളോണിയല്‍ സാമ്പത്തിക വ്യവസ്ഥയുടെ തനതായ ആവശ്യമായിരുന്നു ഉദാര ജനാധിപത്യവും, സാമ്പത്തിക ആധിപത്യനുവിധേയമായി പുത്തന്‍ കോളണികളായി മാറിയ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് മേല്‍ സ്വാധീനം ചെലുത്താവുന്ന ആധിപത്യ രാജ്യങ്ങളും. എന്നാല്‍ കാലക്രമത്തില്‍ സ്വാഭാവികമായി തീര്‍ന്ന ലാഭ ലക്ഷ്യങ്ങളാല്‍ പ്രേരിതമായി, ലോക ഉല്പാദന- വിതരണ വ്യവസ്ഥ, കുറഞ്ഞ വേതനമുള്ള ചൈന, ഇന്‍ഡ്യ, തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങളിലേക്ക് പറിച്ച് മാറ്റപ്പെടുന്നതോടെ, സാമ്പത്തിക സഹായമെന്ന പേരില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതോടെ, മൗലികമായ സാമ്പത്തിക ഉടച്ചു വാര്‍ക്കലുകള്‍ക്ക് പുത്തന്‍ കൊളനികളില്‍ അടിസ്ഥാനമിടുകയായിരുന്നു. ഇതു വെറും ചരിത്രത്തോടു നീതി പുലര്‍ത്തിയ നീക്കമായിരുന്നു താനും. 1600 കള്‍ തൊട്ട് 1840 -കളില്‍ കോളണികള്‍ ആക്കപ്പെടുന്നതുവരെ,ലോകത്ത് സാമ്പത്തിക സ്വാധീനം ചെലുത്തിയിരുന്ന രാജ്യങ്ങളായ ചൈനയിലേക്കും ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലേക്കും വന്‍തോതില്‍ വ്യവസായങ്ങള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.
തല്‍ഫലമായി അടിസ്ഥാന വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാത്ത വെറും ആയുധക്കോപ്പുകള്‍, സങ്കേതിക വിദ്യകള്‍ അടങ്ങുന്ന സര്‍വ്വിസ്സ് വ്യവസാങ്ങള്‍ മാത്രമുള്ള രാജ്യങ്ങളായി പശ്ചാത്യ രാജ്യങ്ങള്‍ പരിവര്‍ത്തനപ്പെട്ടു. 1971-ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറിന് ഗോള്‍ഡ് സ്റ്റാര്‍ഡ് വേണ്ടന്നു വെച്ചതും, OPEC അംഗത്വമില്ലാതെ തന്നെ ഡോളറില്‍ ഇന്ധന വില്പന അടിച്ചേല്‍പ്പിച്ച് സൂപ്പര്‍ സാമ്രാജ്യത്വ നയങ്ങളിലേക്ക് മുന്നേറിയപ്പോള്‍ സംഭവിച്ചത്, തിരികെ പോകാന്‍ സാദ്ധ്യമല്ലാത്ത രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യ പിന്നോട്ടടികള്‍ക്ക് ഒന്നാം ലോക രാജ്യങ്ങള്‍ക്ക് വഴിവെച്ചു വെന്നുള്ളതായിരുന്നു. ഇതോടെ യുദ്ധങ്ങളില്ലാതെ, സങ്കേതികവിദ്യയില്‍ ആധിപത്യമില്ലാതെ നിലനില്‍ക്കുകയെന്നത് പശ്ചാത്യ രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് അമേരിക്കക്ക് അസാധ്യമായി തീര്‍ന്നു. ഉദാര മുതലാളിത്തം പോയിട്ട് ഏകാധിപത്യ ഭരണകൂട മുതലാളിത്ത വ്യവസ്ഥക്കു തന്നെ ആയുധശേഷി വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല എന്ന സ്ഥിതിയാണ് ഇന്നുള്ളത്.
ഭരണകുട ഏകാധിപത്യ മുതലാളിത്ത വ്യവസ്ഥ എല്ലാ വന്‍കിട സമ്പത്ത് വ്യവസ്ഥയേയും ഇന്ന് കീഴപ്പെടുത്തിയിരിക്കുന്നു. ഉള്ളടക്കത്തില്‍ ഫ്രഞ്ചു വിപ്ലവം മൂന്നോട്ടു വെച്ച ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള സാമൂഹ്യ വിപ്ലവങ്ങള്‍ നടന്ന ഇടങ്ങളാണ് എല്ലാ മേല്‍ത്തരം വികസിത രാജ്യങ്ങളെങ്കിലും, അരാജക രാഷ്ട്രിയ സ്ഥിതിഗതികളെ കീഴടക്കാന്‍ – ജനാധിപത്യ കേന്ദ്രീകരണം എന്ന് ലെനിന്‍ മുന്നോട്ട് വെച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാ സ്വരൂപത്തെ തന്നെ കീഴ്‌പ്പെടുത്തി ചൈനയില്‍ സംഭവിച്ചതുപോലെ,എളുപ്പത്തില്‍ ഭരണകൂടത്തെ മുതലാളിത്ത താല്പര്യങ്ങള്‍ക്കായി വഴിതെറ്റിക്കാന്‍ കഴിഞ്ഞതോടെ, ഭരണകൂടത്തിനും, അതിന്റെ ഉള്ളിന്റെയുളളില്‍ നിഴല്‍ ഭരണകൂടം (Deep state) അടങ്ങുന്ന ഒരു നിഗൂഢ സംഘ സമാനമായ – ഭരണകൂടാതീത നിഴല്‍ ഭരണകൂട സംവിധാനം, മുമ്പെങ്ങും ലോകം കാണാത്ത, ഒരു പരോക്ഷ നിയന്ത്രണ സംവിധാനം ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. തീരുമാനങ്ങള്‍ ഇന്ന് ഇക്കൂട്ടര്‍ അറിയാതെ, അവരുടെ അനുമതി ഇല്ലാതെ, നടക്കുന്നില്ലയെന്നതാണ് കറ കളഞ്ഞ യഥാര്‍ത്ഥ്യമായി തീരുന്നത്. 2017-ല്‍ ഫ്രഞ്ചു മാഗസ്സീന്‍ ലീ- ഫീഗാരോക്ക് നല്‍കിയ അഭീമുഖത്തില്‍ റഷ്യന്‍ പ്രസിഡന്റെ പുട്ടിന്‍ പറഞ്ഞതുപോലെ, അമേരിക്കന്‍ പ്രസിഡന്റ്മാര്‍ ധാരാളം ആശയങ്ങളുമായി വരും, എന്നാല്‍ കറുത്ത കോട്ടിട്ട്, നീല ടൈയി കെട്ടി, കൂടെ വരുന്ന കറുത്ത ബ്രീഫ്‌കേസ്സ് ധാരികള്‍, ആ ideas ഇല്ലാതാക്കുന്നത് കാണം. ഭരണാധികാരികള്‍ സ്വയം സൃഷ്ടിച്ച ഉപദേശക സമതികള്‍ സ്ഥിരമായ ഭരണചക്രമായി, വ്യവസായ കുത്തകളുടെ നിയന്ത്രണമുള്ള, ഭരണ സമതികളായി സ്ഥായിയായി നിലകൊള്ളുന്നു ഭരണകുടത്തിനുള്ളില്‍ തന്നെ എന്നാണ് ഇന്നത്തെ യഥാര്‍ത്ഥ്യം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണകൂടം അവരുടെ നഗ്‌നമായ നിയന്ത്രണത്തിലുമായി, വോട്ടു ജനാധിപത്യമെന്നത് ഭരണകൂട മുതലാളിത്തത്തിന്റെ വോട്ടു മറിക്കലും, ജനപ്രതിനിധിയെ തന്നെ വിലക്കെടുക്കലുമായതോടെ ജനകീയ അംഗീകാരം നേടിയെടുക്കല്‍ എന്ന ഒരു പ്രഹസനം മാത്രമായി മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഇത് ഏക പാര്‍ട്ടി സംവിധാനത്തിലും ബഹുപാര്‍ട്ടി സാവിധാനത്തിലും ഒരുപോലെ യഥാര്‍ത്ഥ്യമാണു താനും. ബഹു കക്ഷി ജനാധിപത്യത്തിലും ഏക പാര്‍ട്ടി, രാജവാഴ്ച അടക്കമുള്ള ഭരണത്തിലും – പാര്‍ട്ടി കൊടികള്‍ മാറ്റി നിര്‍ത്തിയാല്‍, അന്തസത്തയില്‍ ഭരണക്രമം വ്യത്യസ്തമല്ലന്ന് സമഗ്രമായി ഇന്ന് ദൈനം ദിനം വ്യക്തമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ലോകം. അമേരിക്കന്‍ പ്രസിഡന്റിനെ നിയന്ത്രിക്കുന്നത് വാള്‍ സ്ട്രീറ്റിലും, സിലിക്കോണ്‍ വാലിയിലും ഇരിക്കുന്ന ബില്യണയര്‍മാരണന്ന വസ്തുത ഇന്ന് പരസ്യമായ രഹസ്യം മാത്രമാണ്.
ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണവും മറുഭാഗത്ത് രാഷ്ട്രിയ അധികാരത്തിന്റെ കേന്ദ്രീകരണവും സ്വാഭാവികമായി സംഭവിക്കുന്ന മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍, സ്വകാര്യമേഖലയെന്നോ, പൊതുമേഖലയെന്നോ വ്യത്യാസമില്ലാതെ തന്നെ, ഉദാര ജനാധിപത്യത്തേയും ജനകീയ അധികാര കേന്ദ്രങ്ങളേയും ഇല്ലാതാക്കാമെന്ന് വന്നിരിക്കെ, ജനാധിപത്യ അവകാശ സംരക്ഷണവും, സാമ്പത്തിക വ്യവസ്ഥയുടെ വികേന്ദ്രീകരണവും, ചുരുക്കത്തില്‍ വേര്‍തിരിക്കാനാവത്ത വിധം ഇഴ ചേര്‍ന്നിരിക്കവെ, എല്ലാ ജനാധിപത്യ പുരോഗമന ശക്തികളും ഒന്നിച്ചു അണി ചേരേണ്ട രാഷ്ട്രിയ ചുറ്റുപാടാണ് ജനാധിപത്യ പുനര്‍ സ്ഥാപനത്തിനു തന്നെ ലോക ജനതക്ക് മുന്‍പില്‍ ഇന്നു വന്നു ചേര്‍ന്നിരിക്കുന്നത്.