അമ്മയുടെ നഗ്നശരീരം കാണുമ്പോള്‍ കുട്ടിയ്ക്ക് സംഭവിക്കുന്നത്.
മനുഷ്യശരീരം ഒരു ബാധ്യതയാണ്. അത് ജീര്‍ണവും നാറുന്നതുമായ അഴുക്കുകൂനയാണ്. സ്ത്രീയെന്നാല്‍ തന്നെ ലൈംഗികതയുടെ രൂപമാണ്. അവരുടെ സാമീപ്യം ഒഴിവാക്കണം. ഇത്തരത്തിലുള്ള നിലപാട് മനുഷ്യ സമൂഹത്തില്‍ വളര്‍ന്നു വന്നു. സ്ത്രീകള്‍ പ്രജനനത്തിനുള്ള ഉപകരണങ്ങളാണ് ഭര്‍ത്താവിന് കിഴടങ്ങി ജീവിക്കുകയും പുനരുത്പാദനം നടത്തുകയും ചെയ്യുക മാത്രമാണ് അവരുടെ ചുമതല എന്ന ധാരണയിലധിഷ്ടിതമായ ആശയങ്ങള്‍ ഒരു സാമൂഹ്യ പ്രബോധനമായി മാറുകയായിരുന്നു. മനുഷ്യന്റെ പെരുമാറ്റത്തെ നവീകരിക്കുന്നതിന് വേണ്ടി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട മനശാസ്ത്രപരമായ സംഗതികളെല്ലാം പുരുഷാധിപത്യത്തിന്റെ യുക്തിക്കനുസരിച്ചു സൃഷ്ടിക്കപ്പെടുകയാണ് പിന്നീട് ഉണ്ടായത്.
ആണ്‍കുട്ടിയ്ക്ക് അമ്മയോട് കാമം തോന്നും. പെണ്‍കുട്ടി അച്ഛനില്‍നിന്ന് കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നു. ആണ്‍കുട്ടി അമ്മയുമായി സാത്മീകരിച്ചു പ്രേമം തേടും. പെണ്‍കുട്ടി അച്ഛനെ വിലോഭിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ലൈംഗികവികാരത്തെ ജനേന്ദ്രിയത്തില്‍ നിന്നുമാറ്റി ശരീരത്തിന്റെ ഇതര ഭാഗങ്ങളുടെ സംതൃപ്തിയിലുടെ സുഖം അനുഭവിക്കാന്‍ സ്ത്രീയ്ക്ക് കഴിയും. ഇത്തരത്തിലുള്ള ധാരണകള്‍ മനഃശാസ്ത്രം എന്നപേരില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.വ്യക്തിത്വം ലൈംഗികതയെ ആധാരമാക്കി മാത്രമുള്ളതാണെന്ന ധാരണ സൃഷ്ടിച്ചു കുറ്റബോധം വളര്‍ത്തുന്ന സമീപനം തുടങ്ങിവെച്ചത് വിക്ടോറിയന്‍ കാലഘട്ടത്തിലാണെങ്കിലും ഫ്രോയിഡും അദ്ദേഹത്തിന്റെ പിന്‍ഗാമികളും അതേറ്റെടുക്കുകയാണ് പിന്നീടുണ്ടായത്. മനുഷ്യന്റെ മാനസികവ്യാപാരങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന ധാരണകള്‍, സിദ്ധാന്തങ്ങള്‍ സമൂഹത്തിലേക്ക് കടത്തിവിട്ടു. മനുഷ്യരുടെ നടപ്പ്, ശരീരഭാഷ സമയനിഷ്ഠ, ഭാഷ, സ്വഭാരൂപങ്ങള്‍, ജീവിത ശൈലികള്‍ തുടങ്ങിയവയെയെല്ലാം അടിസ്ഥാനമാക്കി ഊതിപ്പെരുപ്പിച്ചു വികൃതമാക്കപ്പെടുന്ന മനഃശാസ്ത്രപരമായ വിശദീകരണങ്ങള്‍ വന്നു, ചെറിയ മനോസംഘര്ഷങ്ങള്‍ക്കുപോലും മനഃശാസ്ത്രപരമായി പേര് ചാര്‍ത്തി വികൃതമാക്കപ്പെട്ടു.
സ്ത്രീ ഒരു ശരീരമാണെന്ന യുക്തി.
മനുഷ്യശരീരം ഒരു ബാധ്യതയാണ്. അത് ജീര്‍ണവും നാറുന്നതുമായ അഴുക്കുകൂനയാണ്. സ്ത്രീയെന്നാല്‍ തന്നെ ലൈംഗികതയുടെ രൂപമാണ്. അവരുടെ സാമീപ്യം ഒഴിവാക്കണം. ഇത്തരത്തിലുള്ള നിലപാട് മനുഷ്യ സമൂഹത്തില്‍ വളര്‍ന്നു വന്നു. സ്ത്രീകള്‍ പ്രജനനത്തിനുള്ള ഉപകരണങ്ങളാണ് ഭര്‍ത്താവിന് കിഴടങ്ങി ജീവിക്കുകയും പുനരുത്പാദനം നടത്തുകയും ചെയ്യുക മാത്രമാണ് അവരുടെ ചുമതല എന്ന ധാരണയിലധിഷ്ടിതമായ ആശയങ്ങള്‍ ഒരു സാമൂഹ്യ പ്രബോധനമായി മാറുകയായിരുന്നു. മനുഷ്യന്റെ പെരുമാറ്റത്തെ നവീകരിക്കുന്നതിന് വേണ്ടി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട മനശാസ്ത്രപരമായ സംഗതികളെല്ലാം പുരുഷാധിപത്യത്തിന്റെ യുക്തിക്കനുസരിച്ചു സൃഷ്ടിക്കപ്പെടുകയാണ് പിന്നീട് ഉണ്ടായത്.
സംസ്‌കാരത്തിന്റെ നിലനില്‍പ്പ് ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ടതാണ്. പെണ്ണ് സാമൂഹ്യ പരിസ്ഥിതിയ്ക്ക് പുറത്തുനില്‍ക്കുന്നു. പുരുഷന്റെ താല്‍പര്യങ്ങള്‍ക്കു ഉതകുന്ന സ്ത്രീരൂപങ്ങളാണ് വേണ്ടത്.പുരുഷന്‍ സൃഷ്ടിച്ച സദാചാരക്കാഴ്ചയില്‍ സ്ത്രീയുടെ സ്ഥാനം രണ്ടാംതരമാണ്. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വകതിരിക്കുന്നു.സ്ത്രീ ശരീരത്തെ ലൈംഗികതയുടെ കളിക്കളമായി കാണുന്ന സമീപനം. സ്ത്രീകള്‍ മാറിടങ്ങള്‍ പുറത്തു കാണിക്കരുത്. പുരുഷന് കാണിക്കാം. അതിലെ സാമൂഹ്യ അനീതി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.അമ്മയുടെ മാറിടങ്ങള്‍ കാണുന്ന ആണ്‍്കുട്ടിയ്ക്ക് ലൈംഗികവികാരം ഉണ്ടാവും. കാരണം സ്ത്രീ ശരീരമായി മാത്രം നില്‍ക്കുന്ന ഒരു ലൈംഗിക സാധനമാണ്. പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ കണ്ടുപിടുത്തങ്ങളാണിതെല്ലാം.നാഗരികര്‍ തങ്ങളുടെ കുഞ്ഞുങ്ങളില്‍ ഇത്തരത്തിലുള്ള തെറ്റായ ആശയങ്ങള്‍ കണ്ടിഷനിങ് ചെയ്തു വളര്‍ത്തി നശിപ്പിക്കുന്നു.അവര്‍ക്ക് ഉപോദ്ബലകമായി നിരവധി വാക്കുകളുണ്ട് ലിബിഡോ, ഇന്‍ഫന്റൈല്‍ സെക്ഷ്വലിറ്റി, സപ്‌ളിമെഷന്‍, പ്ലഷര്‍ പ്രിന്‍സിപ്പല്‍, ഈഡിപ്പസ് കോംപ്ലക്‌സ്, കാസ്ട്രേഷന്‍ കോംപ്ലക്‌സ്, ഹെലികോപ്റ്റര്‍ പാരന്റിങ്, പെര്‍മിസ്സിവ് പാരന്റിങ്, ഓതൊട്ടറിയാന്‍ പാരന്റിങ് ……
നഗ്നരാകുമ്പോള്‍ എന്തുസംഭവിക്കുന്നു
നഗ്നരായാണ് മനുഷ്യന്‍ ജനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വസ്ത്രങ്ങളെ ആഭരണങ്ങളായാണ് കണ്ടിരുന്നത്. അത് മാനം മറയ്ക്കാനുള്ളതായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ടതാണ്. ഉന്നതജാതകുലരും ഉന്നതപദവിയുള്ളവര്‍ക്കും മാത്രമേ ഉടയാടകള്‍ ധരിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളു. വസ്ത്രങ്ങള്‍ പദവിയുടെ അടയാളങ്ങളായി കണക്കാക്കപ്പെട്ടു. തീര്‍ച്ചയായും നഗ്‌നത മറച്ചിലെങ്കില്‍ മാനം പോകും എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.അത് സാമൂഹ്യപദവിയായി ബന്ധപ്പെട്ടായിരുന്നു. മനുഷ്യചരിത്രത്തില്‍ ഒരു നിശ്ചിത കാലഘട്ടത്തില്‍ വികസിതമായ പൊതു മര്യാദകളായി വന്നതാണ് മാന്യമായ വസ്ത്രധാരണം എന്ന ആശയം. അത് പിന്നിട് സാംസ്‌കാരികമായി അടിച്ചേല്‍പ്പിക്കുകയായിരുന്നു.
വ്യക്തികള്‍ നിലവിലുള്ള വസ്ത്രധാരണത്തെ ലംഘിക്കാന്‍ ശ്രമിക്കുബോള്‍ അത് സദാചാര ഭ്രംശനമായി വിലയിരുത്തപ്പെടുന്നു.സാമൂഹ്യമായി അംഗീകരിക്കേണ്ട കിഴ്‌വഴക്കങ്ങള്‍ അങ്ങനെതന്നെ പിന്തുടരണം എന്ന ഗോത്രബോധം സാമാന്യബോധത്തെ ശക്തമായി സ്വാധീനിക്കുന്നത് കൊണ്ടാണിത്. സാമൂഹ്യ ധാരണകളുമായി അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ അറിവും പാരമ്പര്യവും തമ്മിലുള്ള പോരാട്ടമായി മാറുന്നു. യഥാര്‍ത്ഥത്തില്‍ അത് നാഗരികമനുഷ്യരുടെ വേവലാതികള്‍ മാത്രമാണ്. ശരീരം മോശമാണ്, നഗ്‌നത അപമാനമാണ്, ലൈംഗികത പാപമാണ് എന്നൊക്കെ ശാസിക്കപ്പെട്ട് വിലക്കുകളായി ജീവിക്കുന്ന നാഗരിക മനുഷ്യരുടെ ഊതിപ്പൊരിപ്പിക്കപ്പെട്ട സ്വതബോധത്തിന്റെ ആശങ്കകളാണ് നാം ഇന്നുകാണുന്ന ആവലാതികള്‍. നാഗരികതയുടെ ലാഞ്ചനയില്ലാത്ത ഗോത്രസമൂഹങ്ങളില്‍ ജീവിതത്തില്‍ സ്വകാര്യത വളരെ പരിമിതമാണ്. അവരുടെ ഇടയില്‍ ഇന്നും ഇത്തരത്തിലുള്ള ആശയങ്ങളില്ല.
അമ്മയുടെ നഗ്നശരീരം കാണുമ്പോള്‍
അമ്മയുടെ നഗ്നശരീരം കുട്ടി കാണരുതെന്ന് പറയുമ്പോള്‍ പ്രസവം മുലയൂട്ടല്‍ സന്താനപരിപാലനം തുടങ്ങിയവയെല്ലാം തെറ്റാണെന്നു പറയേണ്ടിവരും. അതെല്ലാം ശിശുപീഡനമായി കണക്കാക്കേണ്ടിവരും.സ്ത്രീയെന്നാല്‍ ലൈംഗികതയുടെ രൂപമാണെന്നും ലൈംഗികതയുടെമേലുള്ള ശക്തമായ നിയന്ത്രണം ഒരു പൊതുരൂപമായി മാറിയതുമാണ് ശരീരം മറച്ചു വെയ്ക്കണം എന്നൊക്കെയുള്ള സദാചാരം നിലനിര്‍ത്തി മനുഷ്യരുടെ ലൈംഗികവാസനയെ ആക്രമണത്തലത്തിലേയ്ക്ക് ഉയര്‍ത്തിയത്. സ്ത്രീ ശരീരത്തെപ്പറ്റി അധമ സങ്കല്പങ്ങള്‍ സൃഷ്ടിച്ചു മാതാപിതാ ശിശുബന്ധം, സഹോദരബന്ധം, സ്ത്രീപുരുഷബന്ധങ്ങള്‍ എല്ലാം ലൈംഗികപ്രധാനമായ കാമാസക്തിയുടെ നിറമുള്ളതായി ചിത്രീകരിച്ചു കുറ്റബോധം വളര്‍ത്തുന്ന സമീപനം ശൈശവത്തില്‍ തന്നെ കുഞ്ഞുങ്ങളില്‍ അങ്കുരിപ്പിച്ചു അവരെ നശിപ്പിക്കുകയാണ് പാരന്റിങ് എന്നപേരില്‍ എല്ലാവരും ചെയ്യുന്നത്.എന്നാല്‍ ഗോത്ര സമൂഹങ്ങളില്‍ അമ്മമാര്‍ കുട്ടികളോടൊപ്പം നഗ്‌നരായി സ്‌നാനം ചെയ്യുന്നതും ശൗചം ചെയ്യുന്നതും സാധാരണമാണ്. അവിടെ മാതാവും കുട്ടിയും തമ്മിലുള്ള പേലവങ്ങളായ വികാരങ്ങളെല്ലാം തരളമായി നില്‍ക്കുന്നു.പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ മാറിടങ്ങള്‍ മറയ്ക്കാതെ കുളിക്കുന്നതും വെയില്‍ കായുന്നതും സാധാരണമാണ്. അവിടെ ജീവിക്കുന്നവരില്‍ അതൊരു കൗതുകം ഉണര്‍ത്തുന്നില്ല.
നഗ്നതയുടെ ആവിഷ്‌ക്കാരങ്ങള്‍
പുരുഷാധിപത്യ സമൂഹം സ്ത്രീയുടെ സ്വത്വത്തെ മാനിക്കുന്നില്ല.സ്ത്രീ ലൈംഗിക സുഖത്തിനുള്ളതാണെന്ന് മിക്ക പുരുഷന്മാരും കണക്കാക്കുന്നു. സ്ത്രീ സ്വന്തം രൂപഭംഗിയില്‍ ശ്രദ്ധിച്ചു് അടങ്ങിയൊതുങ്ങി കഴിയണം എന്നതാണ് അവരുടെ ഭാഷ്യം. ഗര്ഭാധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീയ്ക്കുണ്ടാക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അവരുടെ പരാധീനതകളുടെ ജൈവശാസ്ത്രപരമായ കാരണങ്ങളായി വ്യാഖ്യാനിച്ചെടുക്കുന്ന പുരുഷ സമൂഹത്തിന്റെ കുരുക്കുകളെ ഭേദിക്കുന്നതിന് വേണ്ടിയുള്ള ബദല്‍ രീതികളിലേയ്ക്കാണ് സ്ത്രീയുടെ ശാരീരികമായ വീണ്ടെടുപ്പ് ശ്രമിക്കുന്നത്.
സ്ത്രീയെ ശരീരം മാത്രമാക്കി ചുരുക്കി, അണ്‍നോട്ടത്തിന് വേണ്ടി സ്ത്രീയെ ആവിഷ്‌കരിക്കുന്ന സാമൂഹിക-സാംസ്‌കാരിക വാര്‍പ്പുമാതൃകകളെ അപനിര്‍മ്മിക്കുന്നതിന്റെ രാഷ്ട്രീയമാണ് സ്ത്രീ സ്വന്തം നഗ്‌നതയെ പോരാട്ടമാക്കി മാറ്റുന്ന കലാ ആവിഷ്‌കാരത്തിന്റെ സത്ത. ലൈംഗിക കേന്ദ്രം മുലകളോ, നിതംബമോ ജനനേന്ദ്രിയങ്ങളോ അല്ല.ലൈംഗിക ബോധം തലച്ചോറിന്റെ സൃഷ്ടിയാണ്.നഗ്നതയുടെ കലാപരമായ ആവിഷ്‌കാരങ്ങള്‍ പുരാതന കാലം മുതലേ മനുഷ്യ ജീവിതത്തിന്റെ ഭാഗമായിരുന്നു.പുരാതന ക്ഷേത്രങ്ങളിലെ ചിത്ര കലകളിലും ശില്പസമുച്ചയങ്ങളിലും പ്രതിനിധാനം ചെയ്തിരിക്കുന്ന സ്ത്രീ- പുരുഷ നഗ്നതയുടെ വൈവിധ്യമായ ആലേഖനങ്ങള്‍ ലൈംഗിക സ്ഥിതി സമത്വത്തിന്റെ, തുല്യമായ ഇടത്തിന്റെ രൂപരേഖ തരുന്നുണ്ട്.സ്ത്രീയുടെ സ്വത്വബോധത്തിന്റെ അവരുടെ ശരീരത്തിന്റെ വീണ്ടെടുപ്പിന്റെ ഒരു ബദല്‍ നിര്‍മ്മിതിയും സാമൂഹ്യ നിര്‍മ്മിതിയും ആവുകയാണ് നഗ്നതയുടെ കലാപരമായ ആവിഷ്‌ക്കാരം.അത് ഉടലിലില്‍ നിന്ന് സ്വത്വനിര്‍മ്മിതിയിലേയ്ക്ക് നാന്ദികുറിക്കലാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in