രാഷ്ട്രീയം പറയാതെ, ജനക്ഷേമത്തിലൂന്നി നേടിയ വിജയം

ഇന്ത്യയില്‍ തന്നെ ഏറ്റവും ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനം ഡെല്‍ഹിയാണെന്നതില്‍ ബിജെപിക്കുപോലും തര്‍ക്കമുണ്ടാകാനിടയില്ല. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ പദ്ധതികള്‍ സഹായിച്ചിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനെന്ന കെജ്രിവാളിന്റെ ഇമേജും വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. അപ്പോഴും തീഷ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ രാജ്യം കടന്നു പോകുമ്പോള്‍, രാജ്യതലസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും രാഷ്ട്രീയം പറയാന്‍ അദ്ദേഹമോ പാര്‍ട്ടിയോ തയ്യാറായില്ല എന്നതാണ് വസ്തുത.

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം സമകാലിക രാഷ്ട്രീത്തിലെ ഉജ്ജ്വലമായ ഒന്നാണെന്നതില്‍ സംശയമില്ല. എന്നാല്‍ രാഷ്ട്രീയം പറയാതെയാണ് കെജ്‌രിവാള്‍ ഈ വിജയം നേടിയതെന്നത് അതിന്റെ തിളക്കം കുറക്കുന്നു എന്നും പറയാതിരിക്കാനാവില്ല.
ഇന്ത്യയില്‍ തന്നെ ഏറ്റവും ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനം ഡെല്‍ഹിയാണെന്നതില്‍ ബിജെപിക്കുപോലും തര്‍ക്കമുണ്ടാകാനിടയില്ല. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദമായ പട്ടിക പലയിടത്തും പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അതിലേക്കു കടക്കുന്നില്ല. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ പദ്ധതികള്‍ സഹായിച്ചിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനെന്ന കെജ്രിവാളിന്റെ ഇമേജും വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. അപ്പോഴും തീഷ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ രാജ്യം കടന്നു പോകുമ്പോള്‍, രാജ്യതലസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും രാഷ്ട്രീയം പറയാന്‍ അദ്ദേഹമോ പാര്‍ട്ടിയോ തയ്യാറായില്ല എന്നതാണ് വസ്തുത. രാജ്യത്തെ മുഴുവന്‍ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളോട് കെജ്രിവാള്‍ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ലോകം ശ്രദ്ധിച്ച ഷാഹിന്‍ബാഗ് പോലും അദ്ദേഹം ശ്രദ്ധിച്ചില്ല. ജാമിയയിലും ജെഎന്‍യുവിലംു വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചപ്പോള്‍ പോലും അദ്ദേഹം നിശബ്ദനായിരുന്നു. തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയതന്ത്രമായി അതിനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അതു ശരിയാണെന്നാണ് ഫലം വിളിച്ചുപറയുന്നതും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതുണ്ടാക്കാന്‍ പോകുന്നത് ഗുണകരമായ ഒന്നായിരിക്കില്ല എന്നുറപ്പ്. ഇപ്പോള്‍ പരാജയപ്പെട്ട ബിജെപി തന്നെയായിരിക്കും ഈ മൗനത്തിന്റെ ഭാവിയിലെ ഗുണഭോക്താക്കള്‍.
80 ശതമാനം ഹിന്ദുക്കളുള്ള ഡെല്‍ഹിയില്‍ ബിജെപിയുടെ ചൂണ്ടയില്‍ കൊത്തണോ എന്ന ചോദ്യം താല്‍ക്കാലികമായി ശരി തന്നെയാണ്. കെജ്രിവാളിനെ പ്രകോപിപ്പിച്ച് വിഷയത്തില്‍ ഇടപെടീക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിനായിരുന്നു അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത്. മോദിയും വെറുതെയിരുന്നില്ല. ഇവരെല്ലാം വര്‍ഗ്ഗീയവിഷം തുപ്പി തന്നെയായിരുന്നു പ്രചാരണം നടത്തിയത്. എന്നിട്ടും കെജ്രിവാളും എപിപിയും ഭരണനേട്ടങ്ങളില്‍ ഉറച്ചുനിന്നു. ഭരണനേട്ടങ്ങളാല്‍ പാവപ്പെട്ടവരുടെ പിന്തുണ അവരുറപ്പിച്ചിരുന്നു. സ്വാഭാവികമായും ന്യൂനപക്ഷങ്ങളുടേയും. പിന്നെയുള്ളത് പ്രധാനമായും മധ്യവര്‍ഗ്ഗ ഹിന്ദുക്കളാണ്. പൗരത്വനിയമത്തില്‍ കയറിപിടിച്ചാല്‍ അവരിലൊരുഭാഗം ശത്രുക്കളാകുമോ എന്ന ഭയമായിരുന്നു എപിപിക്ക്. അതിനാലായിരുന്നു പ്രായോഗികരാഷ്ട്രീയത്തിന്റെ മാനദണ്ഡത്തില്‍ ഏറ്റവും ബുദ്ധിപരമായ തീരുമാനം അവരെടുത്തത്. അപ്പോഴും ഇതൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നില്ല. രാജ്യതലസ്ഥാനമായ സംസ്ഥാനത്തെ തെരഞ്ഞെടുപ്പായിരുന്നു. അതിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും കാണാത്ത രീതിയില്‍ പ്രാദേശികവിഷയമാക്കി ചുരുക്കിയത് ശരിയാണോ എന്നു കാലം തീരുമാനിക്കട്ടെ. പരാജയപ്പെടാന്‍ മാത്രം മത്സരിച്ച കോണ്‍ഗ്രസ്സിനെ കുറിച്ച് തല്‍ക്കാലം ഒന്നും പറയുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “രാഷ്ട്രീയം പറയാതെ, ജനക്ഷേമത്തിലൂന്നി നേടിയ വിജയം

  1. ജനക്ഷേമം ഒരു ‘രാഷ്ടീയ വിഷയമല്ല’ന്നുള്ള കണ്ടെൽ പരിഹാസ്യമായിരിക്കുന്നു…

  2. ജനപക്ഷ നിലപാടുകൾ
    ‘രാഷ്ടീയമല്ലന്ന ‘ കാഴ്ച്ചപ്പാട് വികലമാണ്

Leave a Reply