ലക്ഷദ്വീപ് : നിയമസഭ പ്രമേയം പാസ്സാക്കണം

സാമൂഹികപരമായും വാണിജ്യപരമായും ഒപ്പം നിയമപരമായ പല കാര്യങ്ങള്‍ക്കും ലക്ഷദ്വീപ് കേരളത്തെയാണ് ആശ്രയിക്കുന്നത്. ദ്വീപിലെ ജനങ്ങളും മലയാളികളാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളവുമായി അഭേദ്യമായ ബന്ധമുള്ള ഒരു പ്രദേശമാണ് ലക്ഷദ്വീപ്. മനോഹരമായ തീരവും ശാന്തശീലരും സമാധാനപ്രീയരുമായ ജനത അധിവസിക്കുന്ന ഒരു ഭൂമി ഈ നൂറ്റാണ്ടിലും ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നത് ഈ സംഘര്‍ഷാത്മകമായ ലോകത്ത് നമുക്ക് ഒരു അത്ഭുതമായി തോന്നാം. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ദ്വീപിന്റെ താളക്രമം പാടെ തെറ്റി. ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോഡിയുമായി നേരിട്ട് ബന്ധമുള്ള പ്രഫുല്‍ ഖോടെ പട്ടേല്‍ എന്ന സംഘപരിവാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇവിടെ അധികാരമേറ്റത് തന്നെ വെറുപ്പിന്റെ അജണ്ട നടപ്പിലാക്കാനാണ്. ഒഴിഞ്ഞ ജയിലും കേസുകള്‍ ഇല്ലാത്ത നാടെന്ന ഖ്യാതിയുമുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി. സിഎഎ നിയമത്തിനെതിരെ ബോര്‍ഡ് വച്ചതിന് ഇപ്പോള്‍ കേസെടുത്തു. മദ്യത്തിന്റെ ഉപയോഗമില്ലാതിരുന്ന ഇവിടെ ടൂറിസത്തിന്റെ മറവില്‍ മദ്യം ഒഴുക്കാന്‍ തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഷെഡുകള്‍ തീരനിയമത്തിന്റെ പേരില്‍ പൊളിച്ചടുക്കി. തദ്ദേശീയരായ താല്‍ക്കാലിക തൊഴിലാളികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ടു. ബേപ്പൂരുമായുള്ള വാണിജ്യബന്ധം വിച്ഛേദിച്ചു. എല്ലാത്തിനും ഒടുവില്‍ ദ്വീപ് വാസികളുടെ കന്നുകാലികളെയെല്ലാം വിറ്റഴിക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. തല്‍സ്ഥാനത്ത് അമുലിന്റെ പാലുല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവ് ഇറക്കിയിരിക്കുന്നു. യാതൊരു രീതിയിലുള്ള ജനാധിപത്യ മര്യാദകളോ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കോ വില കല്‍പ്പിക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ നാസി ജര്‍മ്മനിയുടെ ഇന്ത്യന്‍ പതിപ്പാണ്. സാമൂഹികപരമായും വാണിജ്യപരമായും ഒപ്പം നിയമപരമായ പല കാര്യങ്ങള്‍ക്കും ലക്ഷദ്വീപ് കേരളത്തെയാണ് ആശ്രയിക്കുന്നത്. ദ്വീപിലെ ജനങ്ങളും മലയാളികളാണ്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

പന്ന്യന്‍ രവീന്ദ്രന്‍
നീലലോഹിതദാസന്‍ നാടാര്‍
ശാരദക്കുട്ടി
ജെ ദേവിക
കെ കെ കൊച്ചുമുഹമ്മദ്
ഭാസുരേന്ദ്ര ബാബു
കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്
സുനില്‍ പി ഇളയിടം
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
ഹമീദ് വാണിയമ്പലം
അഡ്വ.കെ പി മുഹമ്മദ്
റോയ് അറയ്ക്കല്‍
എ അബ്ദുല്‍ സത്താര്‍
കെ ഇ അബ്ദുള്ള
ഡോ.എം എച്ച് ഇല്യാസ്
ഡോ. ഫൈസി
ടി പി അഷ്‌റഫ് അലി
മുസ്തഫ മുണ്ടുപാറ
കെ എ ഷഫീഖ്
ജബീന ഇര്‍ഷാദ്
എം ഐ ഇര്‍ഷാന
എന്‍ കെ അലി
ടി അബ്ദുറഹ്മാന്‍ ബാഖവി
നഹാസ് മാള
ഷംസീര്‍ ഇബ്രാഹിം
നജ്ദ റൈഹാന്‍
വസീം ആര്‍ എസ്
എ എസ് മുസമ്മില്‍
എം ഹബീബ
കെ കെ ബാബുരാജ്
ഡോ.വി പി സുഹൈബ് മൗലവി
ശ്രീജ നെയ്യാറ്റിന്‍കര
ഷംസുദീന്‍ മന്നാനി ഇലവുപാലം
റെനി ഐലിന്‍
ഗോപാല്‍ മേനോന്‍
വി പി സുഹ്റ
കെ എം വേണുഗോപാല്‍
ഡോ. ധന്യ മാധവ്
ലക്ഷ്മി സുജാത
പി എ എം ഹാരിസ്
സി പി റഷീദ്
ടി കെ വിനോദന്‍
പി ജ്യോതി
ഡോ. എം എം ഖാന്‍
അമ്പിളി ഓമനക്കുട്ടന്‍
ഡോ. കെ എസ് സുദീപ്
അനൂപ് വി ആര്‍
കെ.മുരളി

(പ്രസ്താവനയുമായി യോജിക്കുന്നവര്‍ നിങ്ങളുടെ പേര് കൂടി ചേര്‍ത്ത് സ്വന്തം FB യില്‍ പോസ്റ്റ് ചെയ്യുക.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply