കിറ്റുകളില്‍ ഒതുങ്ങാത്ത ഓര്‍മ്മക്കാട്

അവശ്യ വസ്തുവായി മൊബൈലിനേയും അവശ്യ സേവനമായി തപാലിനേയും കാണാത്ത, പിണറായി എന്ന പിതൃബിംബംം നമ്മളെ ഇരട്ട മാസ്‌ക്കില്‍ തളച്ചിട്ട കാലം എന്നാവും വരും കാലം ഇതിനെ അടയാളപ്പെത്തുക എന്ന് തീര്‍ച്ഛ. ആ പണി ഞാന്‍ ആദ്യമേ ചെയ്തുവക്കട്ടെ.

പ്രണയ കല എന്ന പുസ്തകത്തില്‍ എറിക് ഫ്രോം പറയുന്നുണ്ട്, ”നമ്മള്‍ പിന്നുവീണിരിക്കുന്ന ഈ ‘ലോകം’ എന്താണെന്ന് നമുക്കറിയില്ല. നമ്മുടെ സമ്മതത്തോടെയല്ല നാം പിറന്നത്, സമ്മതത്തോടെയല്ല മരിക്കുന്നതും. അതു മാത്രം മതി ഒരാളെ വിഷാദിയാക്കാന്‍’.

നാറാണത്ത് ഭ്രാന്തനും സിസിഫസും ഉരുട്ടിക്കയറ്റിയ കല്ലുകള്‍ നിങ്ങളെക്കൂടി ഉന്നം വയ്ക്കുന്നവയല്ലേ! ആ നിലയില്‍ നാമെല്ലാം ഒരേ അവസ്ഥയിലാണെന്നു പറയാം. ഉള്ളവനും ഇല്ലാത്തവനും.. പറയനും നമ്പൂതിരിയും ആണും പെണ്ണും എല്ലാം. വ്യഥകളില്‍ കുതിര്‍ന്ന അനുകമ്പാര്‍ഹ ജീവിതങ്ങള്‍. പക്ഷേ നമ്മുടെ സാമൂഹിക നിര്‍മിതി ഇക്കാലമത്രയും അതിനെ മറച്ചു പിടിച്ഛു. എടുത്തു പറഞ്ഞാല്‍ കൃഷി തുടങ്ങിയ കാലം മുതല്‍. മുതലാളിത്തം അതിനെ മൂര്‍ച്ഛിപ്പിച്ചു. എന്നാല്‍ സൈബറീകൃത മുതലാളിത്തം എന്ന ഉത്തരോത്തരകാലം കാര്യങ്ങളെ തകിടം മറിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കെട്ടിക്കിടക്കുന്ന പൂര്‍വ്വകാര്‍ഷിക കാലം ഇളം തലമുറയില്‍ തികട്ടിക്കഴിഞ്ഞു. കോവിഡും ലോക്ഡൗണുകഴളും അതിനെ ചര്‍ദിയുടെ വക്കില്‍ നിര്‍ത്തിയിരിക്കുകയാണ്. വക്കും വരമ്പും ഉടന്‍ പൊട്ടുമെന്നു തന്നെയാണ് ലേഖകന്‍ കരുതുന്നത്. (പത്തോ മുപ്പതോ വര്‍ഷത്തിനകം എന്ന് കണക്കാക്കാം, അല്ലെങ്കില്‍ തൊട്ടടുത്ത തലമുറയില്‍)

ഏംഗല്‍സിന്റെ ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന പുസ്തകത്തില്‍ കൂട്ടുകുടുംബങ്ങളെ പറ്റിയുള്ള വിവരണമുണ്ട്. അതുക്കും മുന്‍പേ നിലനിന്ന അടുപ്പാധിക്യങ്ങളെ അറുത്തുമാറ്റാന്‍ എത്രമാത്രം പാടുപെട്ടെന്നും.

കോവിഡിന്റേതായ, പുതിയതും അപ്രതീക്ഷിതവുമായ സാഹചര്യം ഓര്‍മകളെ അമ്മിഞ്ഞയൂട്ടുകയാണ്. സച്ചിദാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഓര്‍മയില്‍ കാടുള്ള മൃഗം ഉണരുകയാണ്’.ഇതില്‍ ഈഡിപ്പല്‍ ഇലട്രാ കോംപ്ലക്‌സുകള്‍ തുടങ്ങി പെങ്ങളോടുള്ള അടങ്ങാ പ്രണയവും ‘സഹോദരസ്‌നേഹവും’ ‘പിതൃസ്‌നേഹവുമെല്ലാം വരും അതില്‍. ‘നിനക്കും നിന്റെ കുതിരയ്ക്കും ഞാന്‍ ചിലവിനു തരുന്നില്ലേ’ എന്ന അപ്പന്‍ മൊഴി ചിരിച്ചു തള്ളാവുന്ന ഒന്നല്ല എന്നുതന്നെ ( 2021 ല്‍ പുറത്തിറങ്ങിയ ജോജി എന്ന സിനിമയില്‍ )

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെക് സാഹിത്യകാരാന്‍ ഫ്രാന്‍സ് കാഫ്കയും മലയാളത്തിന്റെ അഭിമാനം വിക്ടര്‍ ലീനസും ഒരുപോലെ പങ്കിട്ട പിതൃഭയം (സൈക്ലോതൈമിയ) ഒച്ചയില്ലാ പെരുമ്പറയായി അന്തരീക്ഷത്തിലുണ്ട്; രാമാനിയന്റെ മുറുക്കിയുടുത്ത അരക്കെട്ടും.

അവശ്യ വസ്തുവായി മൊബൈലിനേയും അവശ്യ സേവനമായി തപാലിനേയും കാണാത്ത, പിണറായി എന്ന പിതൃബിംബംം നമ്മളെ ഇരട്ട മാസ്‌ക്കില്‍ തളച്ചിട്ട കാലം എന്നാവും വരും കാലം ഇതിനെ അടയാളപ്പെത്തുക എന്ന് തീര്‍ച്ഛ. ആ പണി ഞാന്‍ ആദ്യമേ ചെയ്തുവക്കട്ടെ. നന്ദി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply