സഹോദരന്‍ അയ്യപ്പനും നവനാസ്തികതയും (ഭാഗം 1)

ഇന്ത്യന്‍ സാഹചര്യത്തില്‍ കേവലമായ നാസ്തികനിലപാട് മാത്രം പിന്തുടര്‍ന്നാല്‍ മതിയാവുകയില്ലെന്നും ജാതി സംബന്ധമായ വിഷയങ്ങളിലും നിലപാട് തറ രൂപീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജാതിബദ്ധമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ ധനാത്മകവും പുരോഗമനാത്മകവുമായ മാറ്റം വരുത്താന്‍ കഴിയൂ എന്നും അയ്യപ്പന് കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതം കരുപിടിപ്പിയ്ക്കപ്പെട്ടതെന്ന് സഹോദരന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതം പരിശോധിച്ചാല്‍ ബോധ്യപ്പെടും.