കര്‍ണ്ണാടകയിലെ മതപരിവര്‍ത്തന വിരുദ്ധബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ക്രിസ്ത്യന്‍ മിഷനറിമാര്‍ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ വശീകരണത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്, ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങളായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് നേരെ നിരന്തരമായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ജനസംഖ്യാ സെന്‍സസ് കാണിക്കുന്നത് 1971-ല്‍ 2.6 ശതമാനമായിരുന്ന ക്രിസ്ത്യാനികള്‍ 2011-ല്‍ 2.3 ശതമാനമായി കുറഞ്ഞു എന്നാണ്. സത്യത്തില്‍ ഈ നിയമങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ്.

രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന് നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. 2022 ഫെബ്രുവരി 14-ന് കര്‍ണാടക ഉപരിസഭയില്‍ അവതരിപ്പിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ ബില്ലിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പൗരപ്രമുഖര്‍ ബില്‍ പിന്‍വലിക്കണണെന്ന് സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

ഒരു പൗരന് സ്വന്തം മതം ഏതാണെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്നിരിക്കെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് രാജ്യത്ത് ഒരു പ്രസക്തിയുമില്ല. ന്യൂനപക്ഷങ്ങളും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നേരിടുന്ന പീഡനങ്ങള്‍ക്കുള്ള ന്യായീകരണം മാത്രമാണ് ‘മതസ്വാതന്ത്ര്യ നിയമം’ എന്ന് വിളിക്കപ്പെടുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം. ക്രിസ്ത്യാനികളുടെയും മുസ്ളീങ്ങളുടെയും പ്രത്യേകിച്ച് ആദിവാസികളുടെയും ദളിതരുടെയും സ്ത്രീകളുടെയും അന്തസ് തകര്‍ക്കാനുള്ള ആയുധമായാണ് ഈ നിയമം ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അടുത്ത കാലത്ത് കുത്തനെ വര്‍ധിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു. ന്യൂനപക്ഷങ്ങളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും മനുഷ്യാവകാശ സംരക്ഷണത്തിനായും, 2007-2008 കാലഘട്ടത്തില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്കും ദളിത് ക്രിസ്ത്യാനികള്‍ക്കുമെതിരായി നടന്ന കുപ്രസിദ്ധമായ കന്ധമാല്‍ വംശഹത്യയ്‌ക്കെതിരെയും പ്രതികരിച്ച ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും ശൃംഖലയായ നാഷണല്‍ സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം തയ്യാറാക്കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ വശീകരണത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്, ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങളായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് നേരെ നിരന്തരമായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ജനസംഖ്യാ സെന്‍സസ് കാണിക്കുന്നത് 1971-ല്‍ 2.6 ശതമാനമായിരുന്ന ക്രിസ്ത്യാനികള്‍ 2011-ല്‍ 2.3 ശതമാനമായി കുറഞ്ഞു എന്നാണ്. സത്യത്തില്‍ ഈ നിയമങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ്. കര്‍ണാടകയില്‍ അതിനായി വളറെ ശക്തമായ നിയമം തന്നെ നിലവിലുണ്ടെന്ന് നാഷണല്‍ സോളിഡാരിറ്റി ഫോറം (എന്‍എസ്എഫ്) കണ്‍വീനര്‍ പ്രൊഫ. രാം പുനിയാനി പറയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്‍എസ്എഫിന്റെ കോ-കണ്‍വീനര്‍ അജയ് കുമാര്‍ സിംഗിന്റെ അഭിപ്രായത്തില്‍, ‘ക്രിസ്ത്യന്‍ മതത്തിലേക്കോ, ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചൈയ്യുന്ന ഒരു ദളിതന് സംസ്ഥാനത്ത് നിന്നുള്ള സംവരണവും സംരക്ഷണവും നഷ്ടപ്പെടുന്നു. അതേസമയം സിഖ് മതം, ജൈനമതം, ബുദ്ധമതം എന്നിവയിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ സംവരണവും സംരക്ഷണവും നഷ്ടപ്പെടുന്നുമില്ല. ഏത് മതത്തിലും ദളിതര്‍ വിവേചനം നേരിടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ദളിതരും ആദിവാസികളും ക്രിസ്തുമതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്യുന്നതു തടയാന്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ കടുത്ത ശിക്ഷാനടപടികളാണുളള്ളത്. അതിലൂടെ എല്ലാവരും തന്നെ ഹിന്ദുമതത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയും താല്‍പ്പര്യമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടപ്പെടുകയും ചെയ്യുന്നു.

മറ്റൊരു പ്രധാനപ്രശ്‌നം ഈ നിയമം സ്ത്രീകളെ അനാദരിക്കുന്നു എന്നതാണ്. ഒരു സ്ത്രീക്ക് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് നിയമം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവരല്ല എന്ന മുന്‍വിധിയോടെയാണ്‌നിയമം വിഭാവനം ചെയ്തിരിക്കുന്നത്. അത് അങ്ങേയറ്റം പുരുഷാധിപത്യപരവുമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയും എന്‍എസ്എഫിന്റെ കോര്‍ ടീം അംഗവുമായ വിദ്യാ ദിന്‍കര്‍ പറഞ്ഞു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും നാഷണല്‍ സോളിഡാരിറ്റി ഫോറത്തിന്റെ സ്ഥാപക അംഗവുമായ ഡോ. ജോണ്‍ ദയാല്‍ നിയമത്തെ കുറിച്ച് പറയുന്നിങ്ങനെയാണ്. ‘മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ക്രിസ്ത്യാനികളെ മാത്രം ബാധിക്കുന്നതല്ല, മുസ്ളീങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ കൂടുതല്‍ കൂടുതല്‍ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടുട്ടുള്ളതാണ്. ഒപ്പം ഇന്ത്യന്‍ ഭരണഘടനയുടെയും ഇന്ത്യയുടെ മതേതര പൈതൃകത്തിന്റെയും അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ നിയമം ചില മതങ്ങളോട് വിവേചനം കാണിക്കുന്നു എന്നതും പ്രധാനമാണ്. എല്ലാ മതങ്ങളും തുല്യമാണെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണിത്. മതപരമായ സംഘര്‍ഷങ്ങളും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ശക്തിപ്പെടുത്തുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ദരിദ്രരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുകയും ചെയ്യുന്നു.’ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ബ്രിനെല്‍ ഡിസൂസ പറയുന്നു.

ഇതിനകം ആയിരക്കണക്കിന് പേര്‍ ഈ നിവേദനത്തെ അംഗീകരിച്ച്് പ്രതികരിച്ചിട്ടുണ്ട്. അഡ്മിറല്‍ എല്‍ രാംദാസ് (ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ചീഫ് ഒഫ് നേവല്‍ സ്റ്റാഫ്), മല്ലിക സാരാഭായ് (പ്രഗത്ഭ നര്‍ത്തകി & നൃത്തസംവിധായിക), മേധാ പട്കര്‍, ആനന്ദ് പട്വര്‍ധന്‍ (ചലച്ചിത്ര നിര്‍മ്മാതാവ്), മണിശങ്കര്‍ അയ്യര്‍ (മുന്‍മന്ത്രി), പ്രൊഫ. കാഞ്ച ഇലയ്യ ഷെപ്പേര്‍ഡ് (എഴുത്തുകാരന്‍, അക്കാദമിഷ്യന്‍), റവ. പീറ്റര്‍ മച്ചാഡോ (ബാംഗ്ളൂര്‍ ആര്‍ച്ച് ബിഷപ്പ്), മാര്‍ഗരറ്റ് ആല്‍വ (ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് മുന്‍ ഗവര്‍ണര്‍), ടീസ്റ്റ സെതല്‍വാദ് (അഡ്വക്കേറ്റ്, പൗരാവകാശ പ്രവര്‍ത്തക), കെ. സച്ചിദാനന്ദന്‍ (എഴുത്തുകാരന്‍, കവി, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി), ആനി രാജ (നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍), പ്രൊഫ. രാം പുനിയാനി, ഹര്‍ഷ് മന്ദര്‍ (ലേഖകന്‍, സാമൂഹിക പ്രവര്‍ത്തകന്‍), കവിതാ കൃഷ്ണന്‍ (എഐപിഡബ്ള്യുഎ), ഡോ. ജോണ്‍ ദയാല്‍ (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ), സന്ദീപ് പാണ്ടെ (ജനറല്‍ സെക്രട്ടറി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), തെഹ്മിന അറോറ (മനുഷ്യാവകാശ പ്രവര്‍ത്തക), ബ്രിനെല്‍ ഡിസൂസ (സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത്, ഠകടട ), സുസ്മിത് ബോസ് (സംഗീതജ്ഞന്‍), ഇര്‍ഫാന്‍ എഞ്ചിനീയര്‍ (സെന്റര്‍ ഫോര്‍ സൊസൈറ്റി ആന്‍ഡ് സ്റ്റഡി ഒഫ് റിലീജിയന്‍), വിദ്യാ ദിനകര്‍ (മനുഷ്യാവകാശ പ്രവര്‍ത്തക) തുടങ്ങി നിരവധി പ്രമുഖര്‍ നിവേദനത്തില്‍ ഒപ്പ് വച്ചു.

ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിന്‍ ഗവര്‍ണറായിരുന്ന മാര്‍ഗരറ്റ് ആല്‍വ ഈ ഹര്‍ജിയെ പിന്തുണച്ചിട്ടുണ്ട്: കോണ്‍ഗ്രസ്, ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെതിരെയും ഇന്ത്യന്‍ ഭരണഘടനയേയും മതേതര പാരമ്പര്യവും സംരക്ഷിക്കുന്നതിനായും രംഗത്തെത്തിയിട്ടുണ്ട്. . ബില്‍ പാസാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ദേശീയ സോളിഡാരിറ്റി ഫോറം എല്ലാ മതങ്ങളിലും പെട്ടവരുടെ ഒപ്പ് ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. ക്രിസ്ത്യന്‍ വിരുദ്ധ ബില്ലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ അത്തരം നിയമങ്ങളും പിന്‍വലിക്കാന്‍ ഈ നിവേദനത്തില്‍ ഒപ്പിടാന്‍ ഫോറം എല്ലാ ജനാധിപത്യ – മതേതര വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചു. നിവേദനം https://chng.it/gBYcGCPZyV എന്ന സൈറ്റില്‍ ലഭ്യമാണ്.

ഡോ. രാം പുനിയാനി, കണ്‍വീനര്‍, നാഷണല്‍ സോളിഡാരിറ്റി ഫോറം
കെ പി ശശി, കോ-കണ്‍വീനര്‍, നാഷണല്‍ സോളിഡാരിറ്റി ഫോറം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply