പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങളെ ഭൂമി നല്‍കി പുനരധിവസിപ്പിക്കുക :

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തോട്ടം തൊഴിലാളികള്‍, ദലിത്, ആദിവാസി സംഘടനകള്‍, ജനാധിപത്യ പൗരവകാശ സംഘടനകള്‍, സ്ത്രീപ്രസ്ഥാനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് പ്രക്ഷോഭണം ആരംഭിക്കും. അതിന് വേണ്ടിയുള്ള പ്രാഥമിക യോഗം സെപ്റ്റംബര്‍ 12 ന് തൊടുപുഴയില്‍ പേരും.

പെട്ടിമുടിയില്‍ 60 ലേറെ പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന്റെ ആഘാതത്തിലാണ് ഇപ്പോഴും കേരളം. കണ്ണന്‍ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തകര്‍ന്ന ലയങ്ങളില്‍ 20 ഓളം കുടുംബങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് മണ്ണിനടിയിലായത്. സര്‍ക്കാര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായ ധനമെന്ന നിലയില്‍ 5 ലക്ഷം രൂപയും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ധനസഹായം പ്രഖ്യാപിച്ചത് തന്നെ അപര്യാപ്തമായതിനാല്‍ അതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കണ്ണന്‍ ദേവന്റെ ഭൂമിയില്‍ തന്നെ ലൈഫ് മിഷന്‍ മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം തോട്ടം തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയം സ്വന്തമായി ഭൂമിയില്ലാത്തതും വാസയോഗ്യമായ വീടുകള്‍ ഇല്ലാത്തതുമാണ്. സ്വന്തമായി ഭൂമിയും വീടും വേണമെന്ന് തോട്ടം തൊഴിലാളികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു സര്‍ക്കാരും ഇതുവരെ അത് പരിഗണിച്ചിട്ടില്ല. പെട്ടിമൂടിയിലെ ദുരന്തബാധിതര്‍ക്ക് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത് തോട്ടം തൊഴിലാളികള്‍ക്ക് കാര്യമായി ഗുണം ചെയ്യുന്നതല്ല. കണ്ണന്‍ ദേവന്‍ കമ്പനിക്കായിരിക്കും വീടുകളുടെ ഉടമസ്ഥാവകാശം ലഭിക്കുക. പ്ലാന്റേഷന്‍ ഉടമകളായ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയമായി അടിമകളെ പോലെ ജീവിക്കുന്നവരാണ് കേരളത്തിലെ തോട്ടം തൊഴിലാളികള്‍. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം. അതിനുള്ള ആദ്യഘട്ടമെന്ന നിലയില്‍ താഴെപ്പറയുന്ന ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

പ്ലാന്റേഷന്‍ കമ്പനികളുടെ കൈവശമുള്ള അധികഭൂമി ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കി അവിടെ വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണം. സ്വന്തമായി ഭൂമിയില്ലാത്ത എല്ലാ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കി ഒരു വര്‍ഷത്തിനകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ തോട്ടം ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. സ്ഥലം ഏറ്റെടുത്ത് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. പൊട്ടിപ്പൊളിഞ്ഞ ലയങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണം. പാരിസ്ഥിതിക ദുരന്ത ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. തോട്ടം മേഖലയില്‍ മികച്ച ആശുപ തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിക്കണം. 60 വയസ്സ് കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് കമ്പനികളും സര്‍ക്കാരും ചേര്‍ന്ന് പെന്‍ഷന്‍ അനുവദിക്കണം… ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തോട്ടം തൊഴിലാളികള്‍, ദലിത്, ആദിവാസി സംഘടനകള്‍, ജനാധിപത്യ പൗരവകാശ സംഘടനകള്‍, സ്ത്രീപ്രസ്ഥാനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് പ്രക്ഷോഭണം ആരംഭിക്കും. അതിന് വേണ്ടിയുള്ള പ്രാഥമിക യോഗം സെപ്റ്റംബര്‍ 12 ന് തൊടുപുഴയില്‍ പേരും.

സണ്ണി എം. കപിക്കാട്, ജി. ഗോമതി, പി, ജെ. തോമസ്, ശശികുമാര്‍ കിഴക്കേടം, പി ഡി ജോസ്, ഏകലവ്യന്‍ ബോധി, കെ എം സാബു, ഫിലോസ് കോശി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply