ടാഗോറിന്റെ ‘മുക്തധാര’യുടെ നൂറ് വര്‍ഷങ്ങള്‍
രവീന്ദ്രനാഥ് ടാഗോറിന്റെ പ്രശസ്ത കൃതി ”മുക്തധാര’ പ്രകാശിതമായിട്ട് 100 വര്‍ഷം തികയുകയാണ്.
1922 ലാണ് ‘ മുക്തധാര’ (the waterfall) എന്ന നാടകം ടാഗോര്‍ എഴുതുന്നത്. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാനവികതയുടെ സ്ഥാനമെന്തെന്ന് വളരെ ദാര്‍ശനികമായി അവതരിപ്പിക്കുന്ന ഈ നാടകം വര്‍ത്തമാന കാലത്ത് കൂടുതല്‍ പ്രസക്തമായ ആഖ്യാനങ്ങളിലേക്ക് കടക്കുന്നുണ്ട്.
ശിവ്തരായ് എന്ന പ്രദേശത്തെ നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കപ്പെടുന്നതോടെ സാമൂഹിക ബന്ധങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന നിരവധി പ്രതിസന്ധികളാണ് ടാഗോര്‍ തന്റെ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്.
ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന വെള്ളം അണകെട്ടി തടയുന്നതോടെ ഭരണകൂടത്തോടുള്ള അവരുടെ ആശ്രിതത്വം കൂട്ടാമെന്ന ചിന്തയില്‍ നിന്നാണ് അണക്കെട്ട് നിര്‍മ്മാണത്തിനുള്ള പദ്ധതി ആരംഭിക്കുന്നത്. മെഗാ നിര്‍മ്മിതികളുടെ ആസുരതകള്‍ ഒന്നൊന്നായി ടാഗോര്‍ തന്റെ നാടകത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നു. കൊളോണിയല്‍ ചൂഷണത്തിന്റെ പ്രതിരൂപമെന്ന നിലയില്‍ കടന്നുവരുന്ന സാങ്കേതിക വിദ്യകളോടുള്ള വിയോജിപ്പ് ഒരു നൂറ്റാണ്ട് കാലം മുന്നെ തന്നെ ടാഗോര്‍ രേഖപ്പെടുത്തുന്നു.
എന്തിനും ഏതിനും സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്ന മനുഷ്യന് (മുതലാളിത്തം എന്ന് കൃത്യമായി നിര്‍വ്വചിക്കാം) അവ സൃഷ്ടിക്കുന്ന വിഷമവൃത്തങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കാതെ വരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഇനിയും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ട്.
‘മുക്തധാര’ യുടെ പിറവിക്ക് പിന്നില്‍ ഗാന്ധിയുടെ സ്വാധീനം നിഷേധിക്കാന്‍ കഴിയില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്നും എന്നെന്നേക്കുമായി ഇന്ത്യയിലേക്ക് വന്ന ഗാന്ധി ഗുജറാത്തില്‍ ആശ്രമം സ്ഥാപിക്കുന്നതിന് മുന്നെ മൂന്ന് തവണ ശാന്തിനികേതനില്‍ വെച്ച് ടാഗോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളുടെ പരിണതഫലം കൂടിയാണ് പ്രശസ്തമായ ഈ നാടകം. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാള്‍ ഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സന്യാസിയാണെന്നും കാണാം.
മുക്തധാരയുടെ പിറവിക്ക് ശേഷം ഒരു ദശാബ്ദം പിന്നിട്ടപ്പോള്‍ ഗാന്ധിയും ചാര്‍ളി ചാപ്‌ളിനും തമ്മിലുണ്ടായ കൂടിക്കാഴ്ച സമാനമായ മറ്റൊരു സര്‍ഗ്ഗ സൃഷ്ടിക്ക് കാരണമായതും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു. 1932ല്‍ നടന്ന ഗാന്ധി – ചാപ്ലിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 1936ല്‍ ‘മോഡേണ്‍ ടൈംസ്’ എന്ന പ്രഖ്യാത ചലച്ചിത്രാവിഷ്‌കാരം ഉണ്ടായത്. ‘മുക്തധാര’യും ‘മോഡേണ്‍ ടൈംസും’ ചര്‍ച്ച ചെയ്യുന്നത് ഒരേ ആശയം തന്നെയാണ്.
(ഗോദാവരി തീരത്തു നിന്നും)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in