കേരളപ്പിറവി : വേണം കര്‍ഷകരുടെ കേരളം
കേരളം രൂപം കൊണ്ടിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് അത് ഏറ്റവും കൂടതല്‍ അനുഭവപ്പെടേണ്ട ഒന്നാണ് പൊതു ഭരണരംഗം അഥ വാ സിവില്‍ സര്‍വീസ്. മലബാര്‍ മേഖലയില്‍ അത് അനുഭവപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വടക്കന്‍ ജില്ലകളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ജനങ്ങളോടുള്ള പെരുമാറ്റം പണ്ടു കാലത്തുണ്ടായിരുന്ന ഒരു തരം അടിമ – ഉടമ മനോഭാവത്തോടെയാണ് നടന്നു പോകുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു പക്ഷെ അത് കാലാകാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് അധിവസിച്ചു വരുന്ന ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല എങ്കിലും മറ്റു പ്രാദേശങ്ങളില്‍ നിന്നും മലബാര്‍ മേഖലയില്‍ വന്നു അധിവസിക്കുന്നവര്‍ക്ക് അത് വളരെയധികം അരോചകമായ അവസ്ഥയാണ് പ്രദാനം ചെയ്യുന്നത്.
ഭാഗം ഒന്ന്
കേരളം എന്ന പേരില്‍ ഒരു സംസ്ഥാനം രൂപീകൃതമായിട്ട് അറുപത്തിനാല് വര്‍ഷം തികയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഭരണ സൗകര്യാര്‍ത്ഥം സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍, വളരെ ഗഹനമായ ചര്‍ച്ചകള്‍ക്ക് ശേഷം അതിന്റെ അടിസ്ഥാനമായി തിരഞ്ഞെടുത്തത് ഭാഷയെ ആയിരുന്നു.1956 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഏഴാം ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന സംസ്ഥാന പുന:സംഘടന നിയമത്തിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളും കേരളവും നിലവില്‍ വരുന്നത്. മലയാളം മുഖ്യ സംസാര ഭാഷയായി ഉപയോഗിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം എന്ന പേരില്‍ ഒരു സംസ്ഥാനം രൂപീകൃതമാകുന്നതിനു തൊട്ടു മുന്‍പ് വരെ അതില്‍ ഉള്‍പ്പെടുവാന്‍ പോകുന്ന ഭൂപ്രദേശങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി എന്നീ രാജ്യങ്ങളായി രാജഭരണത്തിന്‍ കീഴിലും, ഭാരതപുഴക്ക് വടക്കുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഭരണത്തില്‍ മദ്രാസ് പ്രസിഡന്‍സിക്ക് കീഴില്‍ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു. വ്യത്യസ്തമായ ഭരണത്തിന്‍ കീഴില്‍ തുടരുമ്പോഴും ‘ഐക്യ കേരള’മെന്ന ആശയവുമുയര്‍ത്തി പ്രക്ഷോഭങ്ങളും സമ്മേളനങ്ങളും അതത് ഭൂപ്രദേശങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെയെല്ലാം ഫലമായിട്ടാണ് എന്നു വേണമെങ്കില്‍ പറയാം തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് ഉപ്പള വരെയുള്ളതും പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യാദ്രിക്കും ഇടയിലുള്ള ഭൂപ്രദേശങ്ങള്‍ ഒന്നാകെ കൂട്ടി ചേര്‍ത്ത് കൊണ്ട് കേരളം എന്ന സംസ്ഥാനം രൂപീകൃതമാകുന്നത്. ഐക്യകേരളം നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ അതിന്റെ ആദ്യപടിയെന്ന നിലയില്‍ രാജഭരണത്തിന്‍ കീഴിലായിരുന്ന തിരുവിതാംകൂര്‍ കൊച്ചി എന്നീ രാജ്യങ്ങള്‍ സംയോ ജിച്ചുകൊണ്ട് തിരു കൊച്ചി എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപം കൊണ്ടിരുന്നു. ത് കൊണ്ട് സാങ്കേതികമായി കേരളം രൂപം കൊണ്ടത് തിരുകൊച്ചി- മലബാര്‍ സംയോജനത്തിലൂടെയാണ് എന്നും വേണമെങ്കില്‍ പറയാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തെക്കേ ഇന്ത്യയില്‍ കേരളത്തോടൊപ്പം രൂപീകൃതമായ പല സംസ്ഥാനങ്ങളും കാലക്രമേണ അവരുടെ മാതൃഭാഷയുടെ പേരില്‍ അറിയപ്പെടുന്ന സംസ്ഥാനങ്ങളായി പേര് മാറ്റിയെങ്കിലും കേരളം മാത്രം ആ വഴിക്കുള്ള യാതൊരു ചിന്തക്കും ഇടം നല്‍കാതെ ഇക്കഴിഞ്ഞ ആറര പതിറ്റാണ്ടും കേരളമെന്ന പേരുമായി നില കൊള്ളുന്നു. ഇനി വരും കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ഊഹിക്കാം.അതിന്റെ പ്രത്യേകതകള്‍ ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു രാഷ്ട്രീയകേരളമെന്ന ശിശുവിന്റെ ജനനം.ലോക ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്‌റ് മന്ത്രിസഭയെ അധികാരത്തിലേറ്റിക്കൊണ്ട് കേരളം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചു. ആറര പതിറ്റാണ്ടുകള്‍ക്കിപ്പറവും ഏത് വിഷയത്തിലായാലും ലോകം ഊറ്റു നോക്കുന്ന ഒരു ഭൂപ്രദേശമായി കേരളം തുടരുന്നു. പല രംഗങ്ങളിലും നാം ലോക നിലവാരത്തിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ട് എങ്കിലും ആറര പതിറ്റാണ്ട് മുന്‍പ് കേരളത്തോടൊപ്പം രൂപം കൊണ്ട പല സംസ്ഥാനങ്ങള്‍ക്കും പല മേഖലകളിലും കൈവരിക്കാന്‍ സാധിച്ച നേട്ടം,പുരോഗതി എന്നിവയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍, അതിന് അനുസൃതമായ നേട്ടം കൈവരിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്നും, ഇല്ലെങ്കില്‍ അത് എന്ത് കൊണ്ടാണെന്നും, പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഒരു ആത്മ പരിശോധന നടത്തേണ്ട അവസരമാണ് കേരളത്തിന് അറുപത്തിനാല് വയസ്സ് തികയുന്ന ഈ ഘട്ടം. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് വഴി തുറന്നു കൊടുത്തു കൊണ്ട് കേരളത്തിന്റെ അറുപത്തി നാലാം പിറന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.
കേരളം രൂപം കൊണ്ടിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് അത് ഏറ്റവും കൂടതല്‍ അനുഭവപ്പെടേണ്ട ഒന്നാണ് പൊതു ഭരണരംഗം അഥ വാ സിവില്‍ സര്‍വീസ്. മലബാര്‍ മേഖലയില്‍ അത് അനുഭവപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വടക്കന്‍ ജില്ലകളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ജനങ്ങളോടുള്ള പെരുമാറ്റം പണ്ടു കാലത്തുണ്ടായിരുന്ന ഒരു തരം അടിമ – ഉടമ മനോഭാവത്തോടെയാണ് നടന്നു പോകുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു പക്ഷെ അത് കാലാകാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് അധിവസിച്ചു വരുന്ന ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല എങ്കിലും മറ്റു പ്രാദേശങ്ങളില്‍ നിന്നും മലബാര്‍ മേഖലയില്‍ വന്നു അധിവസിക്കുന്നവര്‍ക്ക് അത് വളരെയധികം അരോചകമായ അവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. സാധാരണ ജനങ്ങളാകട്ടെ സര്‍ക്കാരുദ്യോഗസ്ഥന്മാരെ കാണുന്നത് പോലും ഏതോ ഒരു ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ്. പ്രായ വിദ്യാഭ്യാസ ഭേദമന്യേ ചെരുപ്പെല്ലാം അഴിച്ചു വെച്ചാണ് പലരും ആഫീസുകളില്‍ പ്രവേശിക്കുന്നത് പോലും. ഉദ്യോഗസ്ഥന്മാരാകട്ടെ ഈ അനുകൂലാവസരം പരമാവധി മുതലെടുത്ത് കൊണ്ട് അസഹനീയമായ ധാര്‍ഷ്ട്ട്യത്തോടെയാണ് സാധാരണ ജനങ്ങളോട് പെരുമാറുന്നത്. പല വകുപ്പുകളിലും നടപടി ക്രമങ്ങളില്‍ പോലും തെക്കന്‍ ജില്ലകളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് മലബാര്‍ മേഖലയി ല്‍ അനുഭവത്തില്‍ കണ്ടു വരുന്നത്. സിവില്‍ സര്‍വീ സില്‍ മലബാര്‍ സര്‍വീസ് എന്ന പേരിലുള്ള ഒരു നിര്‍ബന്ധ സേവന കാലഘട്ടം കൂടിയുണ്ട് എന്നു കേള്‍ ക്കുമ്പോള്‍ ആ പ്രദേശത്ത് ജോലി ചെയ്യുകയെന്നത് ഒരു ശിക്ഷയായിട്ടാണോ കണക്കാക്കിയിരിക്കുന്നത് എന്നു തോന്നി പോകുന്നു. ഒരുപക്ഷെ ഇത് മൂലം ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടാകാനിടയുള്ള നിരാശയാകാം ജനങ്ങളോടുള്ള ധാര്‍ഷട്ട്യം കലര്‍ന്ന പെരുമാറ്റത്തിന്റെ അടിസ്ഥാനം എന്ന് കരുതാം. ഒരുപക്ഷേ അതായിരിക്കാം നാടിന്റെ വികസനത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിക്ഷേപത്തില്‍ ഈ മേഖലയില്‍ ജനകീയ പങ്കാളിത്തം തീരെ കുറയാന്‍ കാരണമെന്ന് നിരീക്ഷിക്കുന്നു. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ സര്‍ക്കാരും ഉദ്യോഗസ്ഥന്മാരുമായും ബന്ധപ്പെട്ട് അനുഭവങ്ങള്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം മാനസീക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവെക്കുന്നു. പലപ്പോഴും അറിഞ്ഞു കൊണ്ട് മണ്ടന്മാരാകേണ്ടുന്ന ഒരവസ്ഥ.വികസനത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഈയൊരവസ്ഥക്ക് മാറ്റം വരുത്തെണ്ടിയിരിക്കുന്നു. ഭരണ നേതൃത്വത്തിലുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇക്കാര്യം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വികസന രംഗത്തും പുരോഗതിയിലും അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തെ പിന്നോട്ടടിക്കുന്ന, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നാം ഉപേക്ഷിച്ചു കടന്നു വന്ന ഇരുണ്ട കാലങ്ങളിലേക്ക് തിരികെ ആനയിക്കുവാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ അതീവ ജാഗ്രതയോടെ കേരളത്തിലെ പുരോഗമന പൊതു സമൂഹം വീക്ഷിക്കേണ്ടിയിരിക്കുന്നു. സവര്‍ണ്ണാധിപത്യം പോലെയുള്ള കുടില ജാതി ചിന്തകള്‍ക്ക് ഒരിക്കലും വേരോട്ടമുണ്ടാകാനിടയുള്ളതൊ വളക്കൂറുള്ളതോ അല്ല കേരളത്തിന്റെ മണ്ണ് എന്ന് ഒന്നിലധികം തവണ പല കാലങ്ങളിലായി തെളിയിച്ചി ട്ടുള്ളതാണ്. അത് തിരിച്ചറിഞ്ഞിട്ടുള്ള പിന്തിരിപ്പന്‍ ശക്തികള്‍ ആചാര വിശ്വാസ സംരക്ഷണങ്ങളുടെ മറവില്‍ കേരളീയ സമൂഹത്തിന് മേല്‍ സവര്‍ണ്ണ ജാതീയ ചിന്തകള്‍ അടിച്ചേല്‍പ്പിക്കാനായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങള്‍ സംസ്ഥാനത്ത് പല രൂപത്തിലും അരങ്ങേറുന്നുണ്ട്. അതുകൊണ്ട് തൃപ്തിയാകാതെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ ഒരു പ്രബല മായ സാമുദായിക സംഘടന, അടുത്ത കാലത്ത് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍, അതിന്റെ അംഗങ്ങളോട് സാമുദായിക അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നത് വരെ നാം കണ്ടു. മതേതര പാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ക്കേണ്ടുന്ന ഈ പ്രവണതയെ, പക്ഷെ സൗകര്യപൂര്‍വ്വം അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണ്ട് ചിലര്‍ മൗനമായി അംഗീകരിക്കുന്നു.കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആപല്‍ക്കരമായ അവസ്ഥയിലേക്കാണ് നമ്മുടെ സംസ്ഥാനത്തെ നയിക്കുന്നത്. പ്രബുദ്ധരായ ഒരു സമൂഹമെന്ന നിലയില്‍ ഇത്തരം പിന്തിരിപ്പന്‍ ചിന്തകളെ മുളയിലേ നുള്ളേണ്ടുന്ന ചുമതലയും ബാധ്യതയും നാം മലയാളികള്‍ക്കുണ്ട്. അതിലേക്കുള്ള ഉറച്ച ചുവടുവയ്പുകള്‍ക്കുള്ള തുടക്കമാകാട്ടെ അറുപത്തി നാലാമത് കേരളപ്പിറവി ദിനം.
ഭാഗം രണ്ട്
അറുപത്തി നാല് സംവത്സരങ്ങള്‍ക്ക് മുന്‍പ് കേരളം രൂപം കൊള്ളുമ്പോള്‍ ജനങ്ങളില്‍ ബഹു ഭൂരിപക്ഷത്തിന്റേയും പ്രധാന തൊഴിലോ ഉപതൊഴിലോ ആയിരുന്നു കൃഷി. ഏതെങ്കിലും തരത്തില്‍ കാര്‍ഷീക വൃത്തിയുമായി ബന്ധമില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല.അറുപത്തി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ തികച്ചും നിരാശാജനകമാണ് അവസ്ഥ. നെല്‍കൃഷി ചെയ്ത് കൊണ്ടിരുന്ന ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. വിശാലമായ പറമ്പുകള്‍ പലതും തുണ്ടം തുണ്ടമാക്കി ഗാര്‍ഹീക സമുച്ചയങ്ങളായിരിക്കുന്നു. അവശേഷിക്കുന്നവ രൂപാന്തരം കാത്തു കഴിയുന്ന തരിശുപാടങ്ങള്‍. സമയാസമയത്ത് വേണ്ട പണികള്‍ ചെയ്യാതെ, കൊത്തും കിളയും നടത്താതെ കാട് കയറി നശിച്ചു കൊണ്ടിരിക്കുന്ന പറമ്പുകള്‍. എന്താണ് ഈ രൂപമാറ്റത്തിന് കാരണം. അതിനുമുണ്ടൊരു കഥ പറയാന്‍. കാര്‍ഷീകവൃത്തി പ്രധാന ജീവിതമാര്‍ഗമായി സ്വീകരിച്ച മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ടൊരു കഥ. കണ്ണുനീരിന്റെ ഉപ്പിലും വേദനയിലും ദുഖത്തിലും ചാലിച്ചെടുത്തൊരു കഥ. തേക്കുപാട്ടിന്റേയും കൊയ്ത്തുപാട്ടിന്റേയും മെതിപ്പാട്ടിന്റേയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വയലേലകളിലെ ഏറുമാടങ്ങളിലിരുന്ന് പാടിയ ജീവഗന്ധിയായ, ഭ്രമണാത്മകമായ നാടന്‍ സംഗീതത്തിന്റെ അകമ്പടി പേറുന്ന കഥകള്‍. അവയ്ക്ക് വിയര്‍പ്പിന്റെ, ചേറിന്റെ, ചാണകത്തിന്റെ ദുര്‍ഗന്ധമുണ്ടായിരുന്നു. പക്ഷേ അവയിലൊക്കെ ജീവന്റെ, ജീവിതത്തിന്റെ തുടിപ്പുണ്ടായിരുന്നു. പകലന്തിയോയോളം ചേറ്റുകണ്ടത്തിലെ ചേറിലും ചൊറിയണവും ചേരയും തിങ്ങി നിരങ്ങുന്ന പറമ്പിലും മെയ്യനങ്ങി പണിയെടുത്തു മണ്ണിനെ പൊന്നാക്കുന്ന വെറുമൊരു നാടന്‍ കര്‍ഷകന്റെ, കര്‍ഷകത്തൊഴിലാളിയുടെ കഥ. വികസനത്തിന്റെ വാഗ്‌ധോരണികള്‍ വാനില്‍ മുഴങ്ങുമ്പോഴും, നേട്ടങ്ങളായി അവ നിരത്തുമ്പോഴും മെ ട്രോയും ഫ്ളൈഓവറും അമ്പര ചുമ്പികളായ ബഹുനില മന്ദിരങ്ങളും മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിംഗ് മാളുകളും പടുത്തുയര്‍ത്തി നാം നാടിന്റെ വികസനം ആഘോഷിക്കുമ്പോഴും അതില്‍ നിന്നെല്ലാം അകന്ന് നമുക്ക് വേണ്ടി, നമ്മുടെ പശിയടക്കാന്‍ വേണ്ടി രാപകല്‍ ഭേദമന്യേ മഴയെന്നോ മഞ്ഞെന്നോ നോക്കാതെ, പാടത്തും പറമ്പിലുമായി ജീവിതം ഹോമിക്കുന്ന പാവം കര്‍ഷകരെ, കര്‍ഷകത്തൊഴിലാളിയെ ആരെങ്കിലും ഓര്‍ക്കാറുണ്ടോ. ഡി.എ. വര്‍ദ്ധനവിന് വേണ്ടി സമരം ചെയ്യുന്നവര്‍ ആരെങ്കിലും അവന്‍ ഉണ്ടോ, ഉടുത്തോ, ഉറങ്ങിയോയെന്ന് അന്വേഷിച്ചോ. ആഴ്ചയിലെ അവധിദിനങ്ങളുടെ അപര്യാപ്തതയെ കുറിച്ചു മുറവിളി കൂട്ടുന്നവര്‍ക്ക് കര്‍ഷകന്റെ അദ്ധ്വാനസമയത്തെ കുറിച്ചു വല്ല നിശ്ചയമുണ്ടായിരുന്നോ. സ്വന്തം മക്കളുടെ പഠനത്തെക്കുറിച്ചു വേവലാതിപ്പെടുന്നവര്‍ കര്‍ഷകന്റെ കര്‍ഷക തൊഴിലാളി യുടെ മക്കളുടെ പഠനത്തെക്കുറിച്ചു് ഒരു നിമിഷം ആലോചിട്ടുണ്ടോ. ജീവിത സായന്തനങ്ങളില്‍ പെന്‍ഷനും വാങ്ങി സുഖമായി കഴിയുന്ന നമ്മള്‍, ഒരിക്കലെങ്കിലും നമുക്ക് നേരെ നീളുന്ന, നമ്മുടെ വിശപ്പടക്കാന്‍ വേണ്ടി തൂമ്പാ പിടിച്ചു തളര്‍ന്ന വിറയാര്‍ന്ന കരങ്ങള്‍ക്ക് ജീവിത സായാഹ്നത്തില്‍ അല്‍പ്പം ബലമേകാന്‍ എന്തു ചെയ്തു എന്ന് ആലോചിട്ടുണ്ടോ. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണെന്ന് നാം നമ്മുടെ കുട്ടികളെ പഠിപ്പിച്ചു.പരീക്ഷയില്‍ ഉന്നത വിജയം നേടുന്നതിന് വേണ്ടി അവര്‍ അത് പഠിച്ചു. പക്ഷേ നാം അവരെ കൃഷി പഠിപ്പിച്ചില്ല. കര്‍ഷകന്റെ, കര്‍ഷക തൊഴിലാളിയുടെ ജീവിതമെന്തെന്ന് മനസ്സിലാക്കി കൊടുത്തില്ല.അവന്‍ അനുഭവിക്കുന്ന വേദന പകര്‍ന്ന് കൊടുത്തില്ല.അത് പഠിച്ചു് നമ്മുടെ മക്കള്‍ ജീവിത പരീക്ഷ വിജയിക്കേണ്ട എന്നു നാം തീരുമാനിച്ചു. പറയുമ്പോഴോ കൃഷിയാണ് നമ്മുടെ മുഖ്യമായ വരുമാന മാര്‍ഗ്ഗം. പക്ഷേ ലോക രാജ്യങ്ങളില്‍ വെച്ചു ഇന്ത്യയിലെ പോലെ കൃഷിയേയും കര്‍ഷകനേയും കര്‍ഷക തൊഴിലാളിയേയും അവജ്ഞയോടെ അവഗണനയുടെ പടുകുഴിയില്‍ തള്ളിയിരിക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ജനസമൂഹം വേറെയുണ്ടാകുമോ. ഇതുമൂലം എന്ത് സംഭവിക്കുന്നു കൃഷിയോട് താല്‍പ്പര്യം നഷ്ട്ടപ്പെട്ട പുതിയ തലമുറ സ്വാഭാവികമായും എന്തെങ്കിലും ഒരു തൊഴില്‍ തേടി ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നു. തന്മൂലം പാടങ്ങള്‍ തരിശു കിടക്കുന്നു, പറമ്പുകള്‍ കാട് കയറി നശിക്കുന്നു.നാട്ടില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊള്ളുന്നു. കൃഷിയേയും കര്‍ഷകനേയും കര്‍ഷക തൊഴിലാളിയേയും അവഗണിക്കുന്ന ഒരു സമൂഹം,വരും കാലങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് കൊടിയ ദുരന്തമായിരിക്കും.അതിനു സാമൂഹ്യ, സാമ്പത്തീക ആരോഗ്യപരമായ മാനങ്ങളുണ്ടാകാം. കേവലം വര്‍ഷത്തില്‍ ഒരു ദിവസം കര്‍ഷക ദിനമായി ആചരിച്ചത് കൊണ്ടോ, പൊന്നാട ചാര്‍ത്തി ആദരിച്ചത് കൊണ്ടോ, പരിഹരിക്കാവുന്നതല്ല നാം നേരിടുന്ന പ്രശ്‌നം.കര്‍ഷകനില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടിയിരിക്കുന്നു. മറ്റേതൊരു തൊഴിലിനേയും പോലെ കൃഷി ഒരു അന്തസ്സുള്ള തൊഴിലാണ് എന്ന ബോധം നാട്ടിലും സമൂഹത്തിലും സൃഷ്ടിക്കേണ്ടിയിരിക്കുന്നു.കൃഷിയിലൂടെ കര്‍ഷകന് മാന്യമായ വരുമാനം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെ തന്നെ ഉത്പ്പാദിപ്പിക്കാനുള്ള നയങ്ങളും പരിപാടികളും ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.തരിശ് കിടക്കുന്ന പാടങ്ങളും, പറമ്പുകളും കൃഷി ചെയ്യാന്‍ തല്‍പ്പരരായവര്‍ക്ക് അവ കൃഷിക്കായി വിട്ടുകൊടുക്കുവാന്‍ തക്ക നിയമങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഹൃസ്വകാല വിളയായാലും ദീര്‍ഘകാല വിളയായാലും ശരി വിള ഇറക്കാനുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ തന്നെ വഹിക്കണം. ആവശ്യമെങ്കില്‍ നിര്‍ധനരായ കര്‍ഷകര്‍ക്ക് വിളവ് ലാഭം ഉണ്ടാകുന്നത് വരെ ജീവസന്ധാരണത്തിനുള്ള ഒരു നിശ്ചിത തുക സര്‍ക്കാര്‍ നല്‍കേണ്ടിയിരിക്കുന്നു. കാര്‍ഷീക നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ തലമുറകളില്‍ കൂടി നമ്മുടെ നാട്ടിലെ കര്‍ഷകര്‍ നേടിയ പ്രായോഗീക അറിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വേണം അവ നടപ്പില്‍ വരുത്താന്‍. സര്‍ക്കാരിന്റെ പല പദ്ധതികളുടേയും വന്‍ പരാജയത്തിനു പിന്നിലെ മുഖ്യഹേതു ഇത് തന്നെയാണ്.പരമാവധി രാസവളങ്ങളും രാസകീട നാശിനികളും കളനാശിനികളും ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ ജൈവ കൃഷി ലക്ഷ്യം വെക്കുക. കന്നുകാലികള്‍ക്ക് അവയുടെ ജൈവപരമായ പ്രത്യേകതകള്‍ നില നിറുത്താനുതകുന്ന തരത്തില്‍ പൂര്‍ണ്ണമായും സസ്യാഹാര സമ്പുഷ്ടമായ സമീകൃതാഹാരം ലഭ്യമാക്കുക. കര്‍ഷകരുടേയോ കര്‍ഷകത്തൊഴിലാളികളുടേയോ മക്കള്‍ക്ക് മാത്രമായി എല്ലാ ഉന്നത വിദ്യാഭ്യാസ മേഖലയിലും നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുക. കുടുംബത്തിന്റെ അത്താണിയായ ഒരു കര്‍ഷകന്‍ മരണപ്പെടുകയോ, മാരകമായ മാറാരോഗങ്ങള്‍ക്ക് വിധേയനാവുകയോ ചെയ്താല്‍ അവരുടെ പേരിലുള്ള ബാങ്ക്, സൊസൈറ്റി, സംഘം,എന്നിവയിലെ മുഴുവന്‍ കടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷക നേയോ കുടംബത്തിനേയോ ഋണ മോചിതരാക്കണം. വരുമാന രേഖകള്‍ നിഷ്‌ക്കര്‍ഷിക്കാതെ കര്‍ഷകര്‍ക്ക് പലിശരഹിതമോ ഇളവോടു കൂടിയതോ ആ യ ഭവനനിര്‍മ്മാണ വായ്പ അനുവദിക്കുക. കൃഷിയെ രാജ്യരക്ഷ പോലെ പ്രാധാന്യമുള്ള ഒരു വിഷയമായി നില നിറുത്തുകയും ഭരണഘടനാപരമായ എല്ലാ സംരക്ഷണവും പരിഗണനയും നല്‍കുകയും ചെയ്യണം. പ്രകൃതിയെ മാത്രം ആശ്രയിച്ചു നിലകൊള്ളൂന്ന ഒരു കാര്‍ഷീക പദ്ധതിയുടെ വിജയ സാധ്യത പ്രകൃതിയുടെ ആനുകൂല്യമാണ് എന്നിരിക്കെ അതിന്റെ അപകട സാധ്യതയുടെ ബാധ്യത മുഴുവന്‍ ഒരു സാധു കര്‍ഷകന്റെ തലയില്‍ കെട്ടി വെച്ചു കൊണ്ട് കയ്യും കെട്ടി മാറി ഇരിക്കുന്നത് ഒരു ആധുനീക സമൂഹത്തിലെ ഭരണകൂടത്തിന് ചേര്‍ന്ന നടപടിയായി കരുതാമോ. രണ്ടായിരത്തിയേഴില്‍ വെറും നാലായിരം കോടി ഉറുപ്പിക മാത്രമാണ് രാജ്യത്തെ മുഴുവന്‍ കാര്‍ഷീക കടങ്ങളും എഴുതി തള്ളാന്‍ സര്‍ക്കാരിന് ചെലവായത്. അതിന്റെ എത്രയോ ഇരട്ടിക്ക് മേല്‍ വരുന്ന തുകയും തട്ടിയെടുത്ത് കൊണ്ടാണ് ഭരണ കൂട ഒത്താശയോടെ ഒരു മദ്യചക്രവര്‍ത്തി രാജ്യം വിട്ടിരിക്കുന്നത്. അതിനെ നിസ്സാരമായി കണക്കാക്കുന്ന ഭരണകൂടങ്ങള്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതക്കും വിശപ്പടക്കാനുള്ള വകയുണ്ടാക്കി തരുന്ന കര്‍ഷകനും കൃഷിക്കും എന്തെങ്കിലും ആനുകൂല്യം നല്‍കുമ്പോള്‍ മാത്രം നെറ്റി ചുളിയുന്നു. ഇപ്പറഞ്ഞവയെല്ലാം തന്നെ നമ്മുടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ കാലാകാലങ്ങളായി പല രൂപത്തിലും ഭാവത്തിലുമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ആനൂകൂല്യങ്ങളാണ്. പുതിയതായി ഒന്നും തന്നെ ഇവിടെ ഉന്നയിക്കപ്പെട്ടിട്ടില്ല. പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇവ യൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല, ആരും ഒട്ടു ചോദിച്ചിട്ടുമില്ല എന്നു മാത്രം.ഇങ്ങനെയൊക്കെ നട പ്പാകുമെങ്കില്‍ മൃതപ്രായമായി കിടക്കുന്ന നമ്മുടെ കാര്‍ഷീക മേഖല ഉയിര്‍ത്തെഴുന്നേറ്റേക്കാം. ഒരു പക്ഷേ പുതിയ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കാം.
അറുപത്തി നാല് വര്‍ഷം കൊണ്ട് നമ്മുടെ ഉദ്യോഗസ്ഥവൃന്ദവും ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വവും റിയല്‍ എസ്റ്റേറ്റ് ലോബിയും കൂടി തകര്‍ത്ത് തരിപ്പണമാക്കിയ കേരളത്തിന്റെ കാര്‍ഷീക സംസ്‌കൃതിയുടെ ഉയിര്‍ത്തെഴുനേല്‍പ്പി നെക്കുറിച്ചുള്ള ചിന്തകളാകട്ടെ ഈ അറുപത്തിനാലാം കേരളപ്പിറവി ദിനത്തില്‍ നമ്മെ നയിക്കുന്നത്. സ്വപ്നം കാണാന്‍ നമുക്ക് തല്‍ക്കാലം ആരുടേയും അനുവാദം വേണ്ടല്ലോ. ഭാവിയില്‍ വേണ്ടി വന്നു കൂ ടായ്കയില്ല.വിഷലിപ്തമല്ലാത്ത കൃത്രിമമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് മലയാളികളുടെ മാതൃ ഭൂമിയായ കേരളത്തിന്റെ അറുപത്തിനാലാം പിറന്നാളിനെ നമുക്ക് വരവേല്‍ക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in