SC/ST ഇ-ഗ്രാന്റ് നല്‍കാത്തത് ജാതീയ വിവേചനം – എം. ഗീതാനന്ദന്‍

ധനപ്രതിസന്ധിയുടെ പേരിലാണ് ഇ-ഗ്രാന്റുകള്‍ വൈകുന്നതെന്നും എസ്.സി./ എസ്.ടി. വകുപ്പ് ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ധനകാര്യവകുപ്പ് പരിഗണിക്കുന്നില്ല എന്നുമാണ് കഴിഞ്ഞ 3 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ എസ്.സി./ എസ്.ടി, വികസനഫണ്ടിന്റെ മൃഗീയ ഭൂരിപക്ഷവും ഉപയോഗിക്കാറില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കോര്‍പസ് പണ്ടിന്റെയും സ്ഥിതി ഇതുതന്നെ.

ദലിത്-ആദിവാസി വിദ്യാര്‍ഥികളുടെ ഗ്രാന്റുകള്‍ നല്‍കുന്നതില്‍ വിവേചനവും ജാതീയമായ അവഗണനയും അവസാനിപ്പിക്കണമെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദന്‍. ആദിശക്തി സമ്മര്‍ സ്‌കൂള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസി പണിയ വിഭാഗത്തില്‍ നിന്നും ആദ്യമായി എം.ബി.എ. പാസ്സായ മണികണ്ഠന്‍ സി, അധ്യക്ഷത വഹിച്ചു. രേഷ്മ.കെ.ആര്‍. (ബി.എഡ്. വിദ്യാര്‍ഥിനി), സി.എസ്.മുരളി,പി.ജി. ജനാര്‍ദ്ദനന്‍, പി.വെള്ളി (അട്ടപ്പാടി), സുരേഷ് കക്കോട് (വി.ജി.എം.എസ്), സി.ജെ തങ്കച്ചന്‍, സതീ ശ്രീ ദ്രാവിഡ് (എം.എസ്.ഡബ്‌ള്യു), അഭിലാഷ് (എം.ജി.യൂനിവേഴ്‌സിറ്റി), രാഹുല്‍.എം.ജെ. (എല്‍.എല്‍.ബി. സ്റ്റുഡന്റ് ), രമേശന്‍ കൊയാലിപുര, സുനി, പ്രഭാകരന്‍, മേരി ലിഡിയ തുടങ്ങിയവര്‍ സംസാരിച്ചു. മുരുകേശന്‍ അട്ടപ്പാടിയുടെ നേതൃത്വത്തില്‍ ഗോത്രഗാനവും ആലപിച്ചു.

സര്‍ക്കാര്‍ / എയ്ഡഡ് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ എസ്.സി./എസ്. ടി. വിദ്യാര്‍ത്ഥികളുടെ അലവന്‍സുകള്‍ 3500 രൂപയും, പ്രൊഫഷണല്‍ കോളേ ജുകള്‍ക്ക് 4500 രൂപയുമാണ് നിലവിലുള്ള ഗ്രാന്റ് പ്രൈവറ്റ് അക്കോമഡേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് 1500 രൂപ (എസ്.സി.) യും, 3000 രൂപ (എസ്.ടി.) യുമാ ണ്. ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക് 200 രൂപ പോക്കറ്റ് മണി. വര്‍ഷങ്ങള്‍ക്ക് ശേഷം 190 ല്‍ നിന്ന് ഈ സര്‍ക്കാര്‍ 200 രൂപയാക്കി വര്‍ദ്ധിപ്പി ച്ചു. ഡോളേഴ്‌സിന് മാസം 800 രൂപ നല്‍കുന്നു. ഒരു വര്‍ഷത്തിലധികമായി ഈ തുകകള്‍ ലഭിച്ചിട്ട്. കൊച്ചിയില്‍ 50 ഓളം എസ്.ടി. വിദ്യാര്‍ത്ഥികള്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നുണ്ട്. ഇവര്‍ക്ക് കോര്‍പസ് ഫണ്ടില്‍ നിന്നും അധിക തുക നല്‍കാറുണ്ടെങ്കിലും കഴിഞ്ഞ അധ്യയന വര്‍ഷകാലത്തേത് ഉള്‍പ്പെടെ (2023 ജനുവരി മുതല്‍) നല്‍കിയിട്ടില്ല. മേല്‍പറഞ്ഞ തുകകള്‍ കൊണ്ട് കേരളത്തിലെ നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ച് ഒരു വിദ്യാര്‍ത്ഥിക്കും പഠിക്കാന്‍ കഴിയില്ലെന്നിരിക്കെ, വല്ലപ്പോഴും സര്‍ക്കാര്‍ തരുന്ന തുച്ഛമായ തുകകൊണ്ട് ആദിവാസി – ദലിത് വിദ്യാര്‍ത്ഥികള്‍ പഠിക്കണം എന്ന് നിര്‍ബന്ധിക്കുന്നിടത്താണ് ജാതിവിവേചനം. ഒരു മന്ത്രിയുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ ശമ്പളം ധന പ്രതിസന്ധിയുടെ പേരില്‍ വെട്ടി കുറക്കാറില്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. താമസം, ഭക്ഷണം എന്നിവയ്‌ക്കെല്ലാം വരുന്ന യഥാര്‍ത്ഥ ചെലവ് കണക്കാക്കി 6500-7000 രൂപ പ്രതിമാസം നല്‍കണമെന്ന് എസ്.സി./എസ്.ടി. വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും പട്ടികജാതി – വര്‍ഗ്ഗക്കാര്‍ക്ക് മാത്രം ധനകാര്യ വകുപ്പ് ചെലവ് ചുരുക്കുകയാണ്)

ഗവേഷക വിദ്യാര്‍ത്ഥികളുടെ സ്‌കോഷര്‍ഷിപ്പുകള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുക, പ്രതിമാസം നല്‍കാനുള്ള നടപടി സ്വീകരിക്കുക, 40 വയസ്സ് എന്ന പ്രായപരിധി എടുത്തുകളയുക, ഇ-ഗ്രാന്റുകള്‍ നല്‍കാന്‍ 2.50 ലക്ഷം എന്ന വരുമാനപരിധി നീക്കം ചെയ്യുക, വിദേശപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലുള്ള സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുക., ഇ-ഗ്രാന്റുമായി ബന്ധപ്പെട്ട് എസ്.സി./എസ്.ടി. വകുപ്പ് ഇറക്കിയ ഉത്തരവില്‍ ഗ്രാന്റുകള്‍ നല്‍കുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന ക്ലോസ് നീക്കം ചെയ്യുക; ഹോസ്റ്റല്‍ അലവന്‍സുകള്‍ പോക്കറ്റ് മണി തുടങ്ങിയവ പ്രതിമാസം നല്‍കുക, സെമസ്റ്റര്‍ ഫീ അധ്യയനമാസങ്ങളില്‍ തുടക്കത്തില്‍ നല്‍കുക, സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞ ഫ്രീഷിപ്പ് കാര്‍ഡ് ഇ-ഗ്രാന്റ് സിന് അപേക്ഷിച്ചാല്‍ ഉടനടി നല്‍കുക. UG/PG/BEd / MSW തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുമ്പോള്‍ (പ്രത്യേകിച്ചും സ്വന്തം ജില്ല വിട്ട് പുറത്തുപോകുമ്പോള്‍ വരുന്ന ചെലവുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുക (നിലവില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ണ്ട്), യു.ജി. പി.ജി. പ്രവേശനത്തിന് അപേക്ഷ നല്‍കുന്നത് സൗജന്യമാക്കുക പ്രവേശന സമയത്ത് മുന്‍കൂര്‍ ഫീസ് വാങ്ങരുതെന്ന ഉത്തരവ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക, പ്രവേശന പരീക്ഷകള്‍ക്ക് യാത്രാചെലവുകളും മറ്റ് ധനസഹായവും നല്‍കുക., എല്ലാ ജില്ലകളിലും / നഗരങ്ങളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരം ഭിക്കുക, പട്ടികവര്‍ഗ്ഗവകുപ്പ് പ്രത്യേക ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുക, ജില്ല – ബ്ലോക്ക് പഞ്ചായത്തുകളോട് കെട്ടിടനിര്‍മ്മാണ ഫണ്ട് വകയിരുത്താന്‍ ആവശ്യപ്പെടുക. എസ്.സി./എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും കാഷ് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ ലാപ്‌ടോപ്പ് വാങ്ങുന്ന തിന് മാത്രം ശേഷിയില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കി പദ്ധതി അട്ടിമറിക്കുന്ന നടപടി പുനഃപരിശോധിക്കുക., ഇ-ഗാന്റ് സ് തുകയും വിദ്യാഭ്യാസ ഗ്രാന്റുകളും നല്‍കുന്നതില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും, വിവിധ ട്രെയിനിംഗ് പരിപാടികള്‍ക്ക് കരാര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് പുനഃപരിശോധിക്കുക. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഗ്രാന്റുകള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുക, നിലവില്‍ യൂണിഫോം അലവന്‍സ് സെക്കന്ററി തലം വരെ മാത്രമാണ്. പ്ലസ് ടു, നഴ്‌സിംഗ്, ബി.എഡ്, ചില ഡിഗ്രി / ബി.വോക് കോഴ്‌സുകള്‍ക്ക് യൂണിഫോം അലവന്‍സ് പ്രത്യേകമോ, ലംപ്‌സം ഗ്രാന്റിനോടൊപ്പമോ നല്‍കുക, എസ്.സി./എസ്.ടി. വിഭാഗത്തിലെ അതിപിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് മുന്‍ഗണന നല്‍കുക, പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക., എസ്.സി./എസ്.ടി. വിഭാഗത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം, ഹോസ്റ്റല്‍ സൗകര്യം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കുക, പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക., സര്‍ക്കാര്‍ / എയ്ഡഡ് / സ്വകാര്യ ഹോസ്റ്റലുകള്‍ എന്നിവയില്‍ താമസി ക്കുന്നവരുടെ അലവന്‍സുകള്‍ യഥാര്‍ത്ഥ ചെലവ് കണക്കാക്കി വര്‍ദ്ധിപ്പിക്കുന്നത് വരെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് (പ്ലാന്‍ഫണ്ട്) നിന്നും കഴിച്ച് ബാക്കി തുക കോര്‍പസ് ഫണ്ടില്‍ നിന്നും നല്‍കുക. ഇത് എല്ലാ ജില്ലകളിലും നടപ്പാക്കുക., ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താമസ സൗകര്യവും സ്‌കോളര്‍ഷിപ്പുകളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ധനപ്രതിസന്ധിയുടെ പേരിലാണ് ഇ-ഗ്രാന്റുകള്‍ വൈകുന്നതെന്നും എസ്.സി./ എസ്.ടി. വകുപ്പ് ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ധനകാര്യവകുപ്പ് പരിഗണിക്കുന്നില്ല എന്നുമാണ് കഴിഞ്ഞ 3 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ എസ്.സി./ എസ്.ടി, വികസനഫണ്ടിന്റെ മൃഗീയ ഭൂരിപക്ഷവും ഉപയോഗിക്കാറില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കോര്‍പസ് പണ്ടിന്റെയും സ്ഥിതി ഇതുതന്നെ. ഏറെക്കുറെ പൂര്‍ണ്ണമായി ചെലവഴിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ വെട്ടിക്കുറവ് വരുത്തുന്നുവെങ്കില്‍ അത് ഗുരുതരമായ വിവേചനമാകും എന്ന് മാത്രമല്ല, വികസനഫണ്ട് ചെലവഴിക്കുന്ന മേഖലകളെ കൂടി (വിദ്യാഭ്യാസ മേഖല തകര്‍ക്കലായിരിക്കും ഫലം. എസ്.എസി/എസ്.ടി. വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശങ്ങള്‍ സര്‍ക്കാരിന്റെയും ബഹുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് സമരം നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply