
ഓള്‍ഗ ടോകാര്‍ചുക്കിനും പീറ്റര്‍ ഹന്‍ഡ്കെക്കും സാഹിത്യ നൊബേല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്കെക്ക്. 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക് അര്‍ഹയായി. സാമ്പത്തിക അഴിമതിയുടേയും ലൈംഗികാരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം 2018ലെയും 2019ലെയും പുരസ്‌കരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
[widgets_on_pages id=”wop-youtube-channel-link”]
പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റും നിരൂപകയും മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവുമാണ് ഓള്‍ഗ ടോകാര്‍ചുക്ക്. ജീവിതത്തെ ആധാരമാക്കിയുള്ള സര്‍വ്വ വിജ്ഞാന തുല്യമായ ആഖ്യാന ഭാവന എന്നാണ് സ്വീഡിഷ് അക്കാദമി ഓര്‍ഗയുടെ സൃഷ്ടികളെ വിലയിരുത്തിയത്. മനുഷ്യാനുഭവത്തിന്റെ പരിധികളെയും പ്രത്യേകതകളെയും അന്വേഷിച്ച എഴുത്താണ് പീറ്റര്‍ ഹന്‍ഡ്കെയുടേതെന്നും അക്കാദമി നിരീക്ഷിച്ചു. ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹന്‍ഡ്കെ. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.