51 വെട്ടിന്റെ എട്ടാം വാര്‍ഷികം
ഇന്ത്യയിലെ ദളിതരും ന്യൂനപക്ഷങ്ങളും, സ്ത്രീകളും, ആദിവാസികളും കരാര്‍തൊഴിലാളികളും തൊഴില്‍രഹിതരായ യുവാക്കളുമൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ നേതൃത്വമായി മാറണമെന്നതായിരുന്നു ടിപി ചന്ദ്രശേഖരന്റെ ഏറ്റവും ദീപ്തമായ സ്വപ്‌നങ്ങളിലൊന്ന്. – 2012 മെയ് 4ന് അതിക്രൂരമായി കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരനെ സഹപ്രവര്‍ത്തകന്‍ കെ എസ് ഹരിഹരന്‍ അനുസ്മരിക്കുന്നു
സഃ ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് എട്ടു വര്‍ഷമാകുന്നു. മെയ് നാല് ചന്ദ്രശേഖരന്റെ ഓര്‍മ്മദിനമായികേരളത്തിനകത്തും പുറത്തും ആചരിക്കപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയമെന്ന രക്തസാക്ഷി ഗ്രാമത്തില്‍ നിന്ന് സിപിഐഎമ്മിന്റെ നേതൃനിരയിലെത്തുകയും ആശയസമരത്തിന്റെ ഭാഗമായി ആ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളപ്പെടുകയുംചെയ്ത ടിപി ചന്ദ്രശേഖരന്‍ 2008 ല്‍ റവല്യൂഷണറിമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചാണ് പിന്നീട് പ്രവര്‍ത്തിച്ചത്. ഒഞ്ചിയത്തുമാത്രം ഒതുങ്ങിനില്‍ക്കാതെ കേരളമാകെ പുതിയൊരു രാഷ്ട്രീയത്തിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ ഏകോപനസമിതിക്ക് രൂപം നല്‍കി. സിപിഐഎമ്മില്‍ നിന്നു പുറത്തുവന്ന് വ്യക്തികളായും ചെറുഗ്രൂപ്പുകളായും രാഷ്ട്രീയപ്രവര്‍ത്തനം തുടരുന്നവരെ ഏകോപിപ്പിക്കാനും ടിപി ശ്രമിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ സിപിഐഎം വിട്ടവരെയും സ്വതന്ത്ര നിലപാടുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും ഏകോപിപ്പിക്കുന്ന All India Left Co-ordination എന്ന പ്ലാറ്റ്‌ഫോമിന്റെ നേതൃനിരയിലും ടിപി പ്രവര്‍ത്തിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ദില്ലിതുടങ്ങിയ സംസ്ഥാനങ്ങളില്‍ സിപിഐഎം വിട്ടു സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാര്‍ട്ടികളെ യോജിപ്പിച്ച് പുതിയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ്‌സിപിഐഎം ക്രിമിനല്‍ സംഘം 2012 മെയ് 4ന് രാത്രി പത്തേകാലിന് ടിപി. യെവെട്ടിക്കൊന്നത്. അമ്പത്തൊന്ന് വെട്ടുകൊണ്ട് സിപിഐഎം അവസാനിപ്പിക്കാന്‍ ശ്രമിച്ച ടിപി പക്ഷേ രക്തസാക്ഷിത്വത്തിലൂടെ പുതിയൊരു ചരിത്രമെഴുതുകയാണ് ചെയ്തത്. കേരളത്തിനകത്തും പുറത്തും ഈ രക്തസാക്ഷിത്വം സൃഷ്ടിച്ച ചലനങ്ങള്‍ ചെറുതായിരുന്നില്ല.
2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന വടകര മണ്ഡലത്തില്‍ സിറ്റിങ് എംപി അഡ്വ. പി സതീദേവി പരാജയപ്പെടാനിടയായതു മുതല്‍ ചന്ദ്രശേഖരനെ വധിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നുവെന്ന് കേസില്‍ പ്രതികളായവര്‍മൊഴിനല്‍കിയിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ കൊലക്കത്തികൊണ്ട് നേരിടുന്ന സിപിഐഎമ്മിന്റെ സംസ്‌കാരം തുറന്നുകാണിക്കപ്പെട്ടു എന്നതായിരുന്നു ടിപി വധത്തിന്റെ ഫലമായി കേരളത്തില്‍ സംഭവിച്ച മാറ്റം. കൊലപാതകരാഷ്ട്രീയത്തിനു നേരെശക്തമായ ബഹുജനരോഷം നാടാകെ ഉയര്‍ന്നുവന്നു. രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ചന്ദ്രശേഖരനെപ്പോലൊരു രാഷ്ട്രീയനേതാവിനെ കൊലപ്പെടുത്തിയ കേസില്‍പ്പോലും കൊല്ലിച്ചവരെ കണ്ടെത്തി വിലങ്ങുവെക്കുന്നതില്‍ നീതിന്യായ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ പരിമിതികളെക്കൂടി ഓര്‍മ്മിപ്പിച്ചു.
പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനുവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച ടി പിയുടെ സ്വപ്‌നങ്ങള്‍ 2017-ല്‍ പഞ്ചാബിലെ ജലന്ധറില്‍വെച്ച് റവല്യൂഷണറിമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഞങജക) രൂപീകരിക്കപ്പെട്ടതിലൂടെ സഫലമായി. പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാണാന്‍ കഴിയാതെ പോയ ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ (വിശേഷിച്ച് ജാതിവ്യവസ്ഥ അടക്കമുള്ള സാമൂഹ്യ- സാമ്പത്തിക പ്രതിഭാസങ്ങളെ) പുതിയ രീതിയില്‍ സമീപിക്കുന്ന ഈ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തില്‍ ദളിത് സമൂഹത്തില്‍നിന്നുള്ള നേതാക്കളാണ് ബഹുഭൂരിപക്ഷവും എന്ന സവിശേഷതയുണ്ട്. അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തെ സമീപിക്കുന്നതിലും അയ്യങ്കാളി, ശ്രീനാരായണഗുരു, പെരിയോര്‍, മഹാത്മാഫൂലെ, മംഗൂറാം, ഡോഃബി ആര്‍ അംബേദ്കര്‍ തുടങ്ങിയവരുടെ ആശയങ്ങളേയും പ്രായോഗിക പദ്ധതികളെയും ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഈ പാര്‍ട്ടി ബ്രാഹ്മണാധികാരത്തെ ശത്രുപക്ഷത്തുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദുത്വഫാസിസം, സാമ്രാജ്യത്വവിധേയത്വം, എന്നിവക്കെതിരെ നിലപാടുള്ള ആര്‍എംപിഐ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ സംരക്ഷണം പ്രധാന പ്രശ്‌നമായികാണുന്നുണ്ട്. ആധുനികസമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങളെ ഗൗരവമായികാണുന്ന നിലപാടുംസെക്രട്ടറി എന്ന ഏക അധികാരകേന്ദ്രത്തിനു പകരം ചെയര്‍മാന്‍, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍കൂടി ഏര്‍പ്പെടുത്തി പാര്‍ട്ടിയില്‍ അധികാരം വികേന്ദ്രീകരിക്കപ്പെടുന്ന സ്ഥിതിയും ക്രമീകരിച്ചിട്ടുണ്ട്. ഇതെല്ലാം ചന്ദ്രശേഖരന്‍ വിഭാവനം ചെയ്തിരുന്ന പാര്‍ട്ടിസങ്കല്പത്തിന്റെകൂടി ഫലമായിരുന്നു. ഇന്ത്യയിലെ ദളിതരും ന്യൂനപക്ഷങ്ങളും, സ്ത്രീകളും, ആദിവാസികളും കരാര്‍തൊഴിലാളികളും തൊഴില്‍രഹിതരായ യുവാക്കളുമൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ നേതൃത്വമായി മാറണമെന്നതായിരുന്നു ടിപി ചന്ദ്രശേഖരന്റെ ഏറ്റവും ദീപ്തമായ സ്വപ്‌നങ്ങളിലൊന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in