
ലയം ചിത്ര ശില്പകലാ ക്യാമ്പ് ശ്രദ്ധേയമാകുന്നു
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള കലാകാരന്മാരുടെയും ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ള കലാകാരുടെയും ശക്തമായ പ്രധിനിധ്യംകൊണ്ടാണ് ലയം ചിത്രകലാ ക്യാമ്പ് തികച്ചും വ്യത്യസ്തമാകുന്നത്. ഈ സാമൂഹിക വിഭാഗങ്ങളിലുള്ളവരുടെ ഒറ്റക്കുള്ള ഒരു ക്യാമ്പ് നടത്തുകയല്ല, മറിച്ചു മറ്റു കലാകാരന്മാരോടൊപ്പം ഒരേ വേദിയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.
ലയം എന്ന പേരില്‍ കേരള ലളിതകലാ അക്കാഡമിയുടെ ചിത്ര ശില്‍പ്പകല ക്യാമ്പ് ജനാധിപത്യനിലപാടുകൊണ്ടും വ്യത്യസ്തവിഭാഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും മാതൃകയാണ്. അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് പല സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രാതിനിധ്യത്തില്‍ ഒരു ക്യാമ്പ് നടക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള കലാകാരന്മാരുടെയും ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ള കലാകാരുടെയും ശക്തമായ പ്രധിനിധ്യംകൊണ്ടാണ് ലയം ചിത്രകലാ ക്യാമ്പ് തികച്ചും വ്യത്യസ്തമാകുന്നത്. ഈ സാമൂഹിക വിഭാഗങ്ങളിലുള്ളവരുടെ ഒറ്റക്കുള്ള ഒരു ക്യാമ്പ് നടത്തുകയല്ല, മറിച്ചു മറ്റു കലാകാരന്മാരോടൊപ്പം ഒരേ വേദിയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. ലളിതകലാ അക്കാഡമിയിലും സംഗീത നാടക അക്കാഡമിയിലുമായിട്ടാണ് പരിപാടി നടക്കുന്നത്.
ജൂലൈ 17 മുതല്‍ 23 വരെയാണ് ക്യാമ്പ് നടക്കുന്നത്. ചലച്ചിത്ര സംവിധായകനും നടനുമായ മധുപാലാണ് ഉദ്ഘാടനം ചെയ്തത്. നാല്പതിനാല് കലാകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍ മ്യൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുകൊണ്ട് നവോത്ഥാനമതില്‍ എന്ന് പേരിട്ട ലളിത കലാഅക്കാഡമിയുടെ മതിലില്‍ ചുമര്‍ചിത്രരചനയും പൂര്‍ത്തിയാക്കി. നവോത്ഥാനകാലഘട്ടത്തിലെ സാമൂഹിക അനുഭവങ്ങളും കേരളയീയ അവസ്ഥയും ചിത്രീകരിക്കുന്നതാണ് നവോത്ഥാന മതില്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ് അംഗപരിമിതരായവര്‍, ട്രാന്‌സ്‌ജെന്‌ഡേഴ്‌സ് എന്നീ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ എന്നും അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് അക്കാദമി നടത്തുന്നതെന്നും അക്കാദമി ചെയര്‍മാന് ശ്രി നേമം പുഷ്പരാജ് പറയുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in