ഈ കുടിയൊഴിക്കലില്‍ പി രാജീവിന് എന്തു പറയാനുണ്ട്?

കോറോണക്കാലത്ത് ജപ്തി നടപടകിളും ഒഴിപ്പിക്കലുകളും ഉണ്ടാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പോലീസ് അതിക്രമം. കൊറോണക്കാലമായതിനാല്‍ തുടര്‍ന്ന് മുന്‍സിഫ് കോടതിയെ സമീപിക്കാനുമായില്ല.  മാത്രമല്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും നിലവിലുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് പോലീസും ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബത്തെ തെരുവിലിട്ട് ചവുട്ടിമെതിച്ചത്. ഈ സംഭവം നടക്കുമ്പോള്‍ തന്നെയാണ് ഭൂപരിഷ്‌കരണം മുതലാളിത്ത ആവശ്യമാണെന്ന് രാജീവ് പറയുന്നത്. ഈ കുടുംബങ്ങളുടെ കണ്ണീര്‍ തന്നെയാണ് അതിനുള്ള മറുപടി.

ഭൂപരിഷ്‌കരണം മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണെന്നാണല്ലോ സിപിഎം നേതാവ് പി രാജീവ് പറയുന്നത്. അതിനദ്ദേഹം കാണുന്ന ന്യായീകരണമോ? ഭൂമി വിതരണം ചെയ്തു കഴിഞ്ഞാല്‍ കീഴ്ജാതി സമൂഹങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അവരുടെ പിന്നാക്കാവസ്ഥയില്‍ നിന്ന് സാമ്പത്തികമായും സാമൂഹികമായും പുരോഗതി ഉണ്ടാകുകയും വാങ്ങല്‍ ശേഷി കൂടുകയും ചെയ്യും. അവര്‍ സോപ്പും ബ്രഷും കാറും ചീപ്പുമൊക്കൊ വാങ്ങിക്കും. ഈ വാങ്ങല്‍ ശേഷി മുതലാളിത്തത്തെയാണ് വികസിപ്പിക്കുന്നത്. എത്ര ലളിതമായ രാഷ്ട്രീയ വിശകലനം. എന്നാല്‍ സഖാവേ, മുതലാളിത്തത്തെ വികസിപ്പിക്കാനല്ല, കയറികിടക്കാനും മണ്ണില്‍ അദ്ധ്വാനിച്ച് മാന്യമായി ജീവിക്കാനുമാണ് ദളിതരും ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യതൊഴിലാളികളുമടങ്ങുന്ന വലിയൊരു ജനസമൂഹം ഭൂമിക്കായി ശബ്ദമുയര്‍ത്തുന്നത്. ഒന്നാം ഭൂപരിഷ്‌കണത്തില്‍ വഞ്ചിക്കപ്പെട്ട അവര്‍ രണ്ടാം ഭൂപരിഷ്‌കരണത്തിനായി വാദിക്കുന്നത്. ഹാരിസണും ടാറ്റയുമടങ്ങുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ താങ്കളുടെ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന കേരള സര്‍ക്കാര്‍ ഭൂരഹിതര്‍ക്കൊപ്പമല്ല, കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ്. എന്നിട്ടും താങ്കള്‍ പറയുന്നു ഭൂപരിഷ്‌കരണം മുതലാളിത്ത മുദ്രാവാക്യമാണെന്ന്….!!

തിരുവനന്തപുരത്ത് ആറ്റിപ്ര മണ്‍വിളയില്‍ കഴിഞ്ഞ ദിവസം കൊവിഡിന്റെ മറവില്‍ താങ്കളുടെ സര്‍ക്കാരിന്റെ പോലീസും ഗുണ്ടകളും ചേര്‍ന്ന് ആറു ദളിത് കുടുംബങ്ങളെ ഒരു നൂറ്റാണ്ടായി താമസിക്കുന്ന കുടിലുകളില്‍ നിന്ന് കുടിയൊഴിപ്പിച്ചതിനെ ഏതു രാഷ്ട്രീയ നിലപാടില്‍ നിന്നാണ് താങ്കള്‍ ന്യായീകരിക്കുക? ഉറങ്ങിക്കിടന്നിരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉടുതുണിപോലും മാറാന്‍ സമ്മതിക്കാതെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനുള്ളില്‍ 10 മണിക്കൂര്‍ അടച്ചിടുകയായിരുന്നു. 98 വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ രാജാവ് പതിച്ചുനല്‍കിയ ‘ഒറ്റിഭൂമി’യില്‍ നിന്നാണ് കുടുംബങ്ങളെ ഇറക്കി വിട്ടത്. മാത്രമല്ല അവരുടെ വീടുകളും കൃഷിയും ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കുകയായിരുന്നു.

ആറ്റിപ്ര മണ്‍വിള ചെങ്കോടിക്കാട് 47 സെന്റ് ഭൂമിയിലെ ആറു വീടുകളാണ് തകര്‍ത്തത്. ഉറങ്ങിക്കിടന്ന സ്ത്രീകളെയും കൊച്ചു കുട്ടികള്‍ അടക്കമുള്ള പെണ്‍കുട്ടികളെയും വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ വലിച്ചിഴച്ച് വാഹനത്തിനുള്ളില്‍ കയറ്റുകയായിരുന്നു. കുളിച്ചുകൊണ്ട് നിന്ന പുരുഷന്മാരെ അതേവേഷത്തിലാണ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ ഒരുമുറിക്കുള്ളില്‍ വൈകിട്ട് മൂന്നുവരെ 10 മണിക്കൂറോളം പൂട്ടിയിട്ടു. വെള്ളമോ ഭക്ഷണമോ നല്‍കിയല്ലെന്ന് ആരോപണമുണ്ട്. ഈ സമയം കൊണ്ട് പാലീസും മറ്റ് ചിലരും ചേര്‍ന്ന് വീടും മരങ്ങളും കൃഷിയും നിലംപരിശാക്കി. വീടിനുള്ളില്‍ നിന്നും സാധനങ്ങള്‍ വലിച്ചുവാരി പുറത്ത് ഇട്ടു. സാധനങ്ങള്‍ എടുത്ത് മാറ്റുവാന്‍ പോലും അനുവദിച്ചില്ല. ആകെയുള്ള സമ്പാദ്യവും വിവിധ രേഖകളും നശിപ്പിക്കപ്പെട്ടു. കൊറോണയുടെ പേരു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തകരെപ്പോലും അടുക്കാന്‍ അനുവദിച്ചില്ല. പത്ത് മണിക്കൂര്‍ ശേഷം സ്റ്റേഷനില്‍ നിന്ന് പുറത്തുവന്നവര്‍ക്ക് പെരുമഴയത്ത് എങ്ങോട്ട് പോകണമെന്ന് പോലും അറിയാമായിരുന്നില്ല. കുട്ടികള്‍ വിശന്നു നിലവിളിച്ചു. പൊതുപ്രവര്‍ത്തകന്‍ ചിലര്‍ ഇടപെട്ട് താല്‍ക്കാലികമായി ചില വീടുകളില്‍ താമസമൊരുക്കി.

1922 ല്‍ തിരുവിതാകൂര്‍ രാജാവ് ഇവരുടെ പൂര്‍വികന്‍ അനന്തകാളിക്ക് ഒറ്റിയായി പതിച്ചുനല്‍കിയിതായിരുന്നു ഈ 47 സെന്റ് ഭൂമി. ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള തൃപ്പാപ്പൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് പള്ളിവേട്ടയക്ക് ചൂട്ടുകറ്റകെട്ടി വെളിച്ചം നല്‍കിയിരുന്നത് ഈ കുടംബങ്ങളാണ്. അതിനായിരുന്നു പാരിതോഷികം. ആറ്റിപ്ര വില്ലേജിലാണ് ഈ ഭൂമിയുടെ രേഖകള്‍ ഉള്ളത്. ഭൂമി 10 വര്‍ഷം കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം
ആകും. എന്നാല്‍ ഇതിനെപ്പറ്റിയുള്ള അജ്ഞതകാരണം ഇവര്‍ പട്ടയത്തിന് അപേക്ഷ നല്‍കുകയോ കരം അടയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതറിയാവുന്ന സമീപവാസിയുടെ നേതൃത്വത്തില്‍ ചിലര്‍ ഭൂമി അവരുടേതെന്ന് വ്യാജരേഖയുണ്ടാക്കി, കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അതില്‍ രാജീവിന്റെ പാര്‍ട്ടിക്കാരുമുണ്ടത്രെ. കൃത്യമായി കേസ് നടത്താനറിയാത്തതിനാല്‍ മുന്‍സിഫ് കോടതിയില്‍ ഇവര്‍ പരാജയപ്പെട്ടു. എന്നാല്‍ ചില പൊതു പ്രവര്‍ത്തകരുടെ സഹായത്തോടെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. സ്റ്റേയുടെ കാലാവധി കഴിഞ്ഞ മാസം 17 വരെയായിരുന്നു.

കോറോണക്കാലത്ത് ജപ്തി നടപടകിളും ഒഴിപ്പിക്കലുകളും ഉണ്ടാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പോലീസ് അതിക്രമം. കൊറോണക്കാലമായതിനാല്‍ തുടര്‍ന്ന് മുന്‍സിഫ് കോടതിയെ സമീപിക്കാനുമായില്ല.  മാത്രമല്ല കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജിയും നിലവിലുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് പോലീസും ഗുണ്ടകളും ചേര്‍ന്ന് ആറ് പട്ടികജാതി കുടുംബത്തെ തെരുവിലിട്ട് ചവുട്ടിമെതിച്ചത്. ഈ സംഭവം നടക്കുമ്പോള്‍ തന്നെയാണ് ഭൂപരിഷ്‌കരണം മുതലാളിത്ത ആവശ്യമാണെന്ന് രാജീവ് പറയുന്നത്. ഈ കുടുംബങ്ങളുടെ കണ്ണീര്‍ തന്നെയാണ് അതിനുള്ള മറുപടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply