കെ സ്വിഫ്റ്റ് മാത്രം പോര, ഇനി പരീക്ഷിക്കാവുന്നത് സ്വകാര്യവല്‍ക്കരണം

ഏറെ തവണ ഈ പംക്തിയില്‍ ചര്‍ച്ച ചെയ്ത വിഷയമാണ് കെ എസ് ആര്‍ ടി സിയുടേത്. എന്നാല്‍ ഒരിക്കലും അവസാനമില്ലാത്ത ഒന്നായി അത് തുടരുക തന്നെയാണ്. കെ സ്വിഫ്റ്റിന്റെ രംഗപ്രവേശനത്തോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയുമാണ്. കെ എസ് ആര്‍ ടി സിയുടെ സ്വകാര്യവല്‍ക്കരണം മാത്രമാണ് പ്രതിവിധി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അതൊഴിവാക്കാനാകുന്ന രീതിയിലുള്ള ഒരു നിര്‍ദ്ദേശവും ഉയര്‍ന്നിട്ടില്ല. പരോക്ഷമായെങ്കിലും സര്‍ക്കാരിന്റെ ലക്ഷ്യം അതുതന്നെയാണ് എന്ന നിഗമനത്തിലെത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതും.

ഏറെ തവണ ഈ പംക്തിയില്‍ ചര്‍ച്ച ചെയ്ത വിഷയമാണ് കെ എസ് ആര്‍ ടി സിയുടേത്. എന്നാല്‍ ഒരിക്കലും അവസാനമില്ലാത്ത ഒന്നായി അത് തുടരുക തന്നെയാണ്. കെ സ്വിഫ്റ്റിന്റെ രംഗപ്രവേശനത്തോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയുമാണ്. കെ എസ് ആര്‍ ടി സിയുടെ സ്വകാര്യവല്‍ക്കരണം മാത്രമാണ് പ്രതിവിധി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അതൊഴിവാക്കാനാകുന്ന രീതിയിലുള്ള ഒരു നിര്‍ദ്ദേശവും ഉയര്‍ന്നിട്ടില്ല. പരോക്ഷമായെങ്കിലും സര്‍ക്കാരിന്റെ ലക്ഷ്യം അതുതന്നെയാണ് എന്ന നിഗമനത്തിലെത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതും.

കെ എസ് ആര്‍ ടി സിയില്‍ നിന്ന് വേര്‍പെട്ട് ഉണ്ടാക്കിയ കെ സ്വിഫ്റ്റ് എന്ന കമ്പനിയുടെ പേരില്‍ കിഫ് ബിയില്‍ നിന്നെടുത്ത ലോണുപയോഗിച്ച് പുറത്തിറക്കിയ ബസുകളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. കരാറടിസ്ഥാനത്തിലാണ് ഇവയിലെ ജീവനക്കാരുടെ നിയമനം. കെ എസ് ആര്‍ ടി സിയുടെ എല്ലാ അടിസ്ഥാന സൗകര്യവും ഉപയോഗിക്കും. മുതല്‍മുടക്കിലേക്കുള്ള വിഹിവും പലിശയുമൊക്കെ ഒഴിച്ചുള്ള തുക കെ എസ് ആര്‍ ടി സിക്കു തന്നെ ലഭിക്ുമെന്നാണ് അറിവ്. അതേ സമയത്തുതന്നെ വിഷുവും ഈസ്റ്ററുമായിട്ടും ശബളം ലഭിക്കാത്തതിന്റെ പേരില്‍ യൂണിയനുകള്‍ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരിക്കുകയാണ്. എല്ലാ മാസവും പോലെ ഈ മാസവും ശബളം കൊടുക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാലത് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ലത്രെ. ആയിരകണക്കിനു കോടികളുടെ കടത്തിലാണ് ഇന്നും കെ എസ് ആര്‍ ടി സി. എന്നാലതിനു പരിഹാരം കണ്ടെത്താനുള്ള ഒരു ദീര്‍ഘവീക്ഷണ പരിപാടിയും സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല എന്നതാണ് വസ്തുത. എല്ലാബജറ്റിലും ചുരുങ്ങിയത് 1000 കോടിയെങ്കിലും അനുവദിക്കും. അത് പോയ വഴി ്ആരുമറിയില്ല. പകരം പൊതുമേഖല എന്നാല്‍ സോഷ്യലിസമാണെന്ന അന്ധവിശ്വാസത്തില്‍ പ്രത്യയശാസ്ത്ര പിടിവാശിക്കായി കോടികളുടെ നഷ്ടം സഹിച്ചും ഈ സ്ഥാപനം നിലനിര്‍ത്തുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. ഇപ്പോള്‍ പക്ഷെ സര്‍ക്കാര്‍ തന്നെ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് സൂചനകള്‍.

കൊവിഡ് കാര്യങ്ങളെ ഏറെ മാറ്റി മറച്ചെങ്കിലും അതിനുമുമ്പ് സ്വകാര്യബസുകള്‍ വന്‍ ലാഭത്തിലോടുമ്പോഴായിരുന്നു അതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് വാങ്ങുന്ന കെ എസ് ആര്‍ ടി സിക്ക് ഈ ഗതികേട് വന്നത്. സ്വകാര്യബസുടമകളുമായുള്ള ധാരണയില്‍ അവയുടെ പുറകില്‍ ആളെ കയറ്റാതെയോടിയ കെ എസ് ആര്‍ ടി സി ബസുകളെ കേരളം മറന്നിട്ടുണ്ടാവില്ല. തങ്ങള്‍ നടത്തുന്നത് സേവനമാണെന്ന അവകാശവാദത്തിലും വലിയ കഴമ്പൊന്നുമില്ല. ലാഭമില്ലാത്ത റൂട്ടുകളിലൊന്നും ഇപ്പോള്‍ ഈ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നില്ല. ശബളവും പെന്‍ഷനും നല്‍കാന്‍ മാസം തോറും ലോണെടുക്കുന്ന, അല്ലെങ്കില്‍ പൊതു ഖജനാവില്‍ ന്ിന്ന് സര്‍ക്കാര്‍ പണം നല്‍കുന്ന, ഒരു സ്ഥാപനമായി മാറിയിട്ടും അടിസ്ഥാനപരമായ ഒരു മാറ്റത്തിനും ആരും തയ്യാറല്ല എന്നതാണ് കൗതുകകരം. എന്തെങ്കിലും നിര്‍ദ്ദേശം വന്നാല്‍ യൂണിയനുകള്‍ തന്നെ എതിര്‍ത്തു തോല്‍പ്പിക്കും. ഇപ്പോള്‍ 10000 കോടിയാണത്രെ സ്ഥാപനത്തിന്റെ കടം. അതായത് ഒരു വണ്ടിക്ക് രണ്ടു കോടി. എന്നിട്ടും യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാന്‍ സര്‍ക്കാരോ മാനേജ്‌മെന്റോ യൂണിയനുകളോ തയ്യാറാകുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ തന്ത്രപരമായ നീക്കമാണ് കെ സ്വിഫ്റ്റിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സിയെ ഇനിയും രക്ഷിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ പൊതുമേഖലയെ കുറിച്ചുള്ള അന്ധമായ വിശ്വാസങ്ങളും യൂണിയനുകളുടെ വെല്ലുവിളികളും മൂലം അതു തുറന്നു പറയാന്‍ സര്‍ക്കാരിനാവുന്നില്ല. അതിനാലാണ് പുതിയ കമ്പനിക്ക് രൂപം കൊടുത്തത്. അതിലാകട്ടെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നില്ല. പകരം തങ്ങള്‍ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്ന കരാര്‍ ജീവനക്കാരെ തന്നെയാണ് നിയമിച്ചിരിക്കുന്നത്. കെ സ്വിഫ്റ്റ് ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ കെ എസ് ആര്‍ ടി സി കൂടുതല്‍ തകരുമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ക്രമേണ തൊഴിലാളികള്‍ പുറത്തുപോകുന്ന അവസ്ഥയാകും. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് കൂടുതല്‍ കൂടുതല്‍ ബസുകള്‍ പുറത്തിറക്കും. സര്‍്ക്കാരിനു നേതൃത്വം നല്‍കുന്ന സിപിഎം ഗതാഗത വകുപ്പേറ്റെടുക്കാതെ തന്ത്രപൂര്‍വ്വം പിന്നില്‍ നിന്ന് നിയന്ത്രിക്കുകയാണെന്നു പറയേണ്ടിവരും. ഇത്തരം അടിസ്ഥാനപരമായ മാറ്റം എല്‍ ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ നടപ്പാക്കാമെന്നു കരുതാനാവില്ല. യുണിയനുകള്‍ പലതും ഇക്കാര്യം തിരി്ച്ചറിയുന്നു എങ്കിലും പ്രതീക്ഷിച്ച പ്രതിഷേധം ഉണ്ടായില്ല എന്നതാണ് വസ്തുത.

സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റെയും പിടിപ്പുകേടും തൊഴിലാളിനേതാക്കളുടേയും തൊഴിലാളികളുടേയും തോന്നിവാസവും തന്നെയാണ് കെ എസ് ആര്‍ ടി സിയുടെ തകര്‍ച്ചക്ക് കാരണം. 5000ത്തോളം ബസുകളുള്ള കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ എണ്ണം ഇരുപത്തയ്യായിരത്തിനു മീതെയാണ്. 7500 പേര്‍ അധികമാണെന്ന് മന്ത്രി തന്നെ പറയുന്നതുകേട്ടു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ 5 വര്‍ഷത്തിനിടയില്‍ കെ എസ് ആര്‍ ടി സി ക്ക് അനുവദിച്ചത് 5000 കോടി രൂപയായിരുന്നു. ദിനംപ്രതി ഒരു കോടിയോളം രൂപ, വേതനം വാങ്ങാനായി കടംവാങ്ങുന്ന തുകക്ക് സര്‍ക്കാര്‍ പലിശ അടക്കുന്നു. ഈ മാസവും വേതനം നല്‍കാന്‍ 30 കോടി കടമെടുത്തു. ഏതാനു ദിവസം മുമ്പ് പെന്‍ഷനും മറ്റുമായി 200 കോടി വേറെ. ഏതെങ്കിലും സ്വകാര്യകമ്പനിയില്‍ ഇതു നടക്കുമോ? എല്ലാം ജനങ്ങളുടെ തലയില്‍ വെക്കാമെന്ന ചിന്തയില്‍ നിന്നല്ലേ ഇതെല്ലാം സംഭവിക്കുന്നത്. കഴിഞ്ഞില്ല, ഏതെങ്കിലും സ്വകാര്യകമ്പനിയാണെങ്കില്‍ എന്തൊക്കെ നടപടിക്രമത്തിന് ശേഷമാണ് സിഇഒയെ നിയമിക്കുക. അങ്ങനെ നിയമിക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സമയവും കൊടുക്കും. എന്നാല്‍ കെഎസ്ആര്‍ടിസി എംഡിമാരെ നിയമിക്കുന്നതോ? എന്തെങ്കിലും മാനദണ്ഡം അതിനുണ്ടോ? മിക്കവാറും പേര്‍ റിട്ടയര്‍ ചെയ്യാറായ ഐ എ എസുകാര്‍. ഇത്തരം മേഖലകളില്‍ ഒരു പരിചയവുമില്ലാത്തവര്‍. ശരാശരി കാലയളവ് ഏതാനും മാസങ്ങള്‍. അതിനിടയില്‍ എന്തെങ്കിലും ആശയങ്ങള്‍ മുന്നോട്ടുവെച്ചാല്‍, തൊഴിലാളിനേതാക്കള്‍ രംഗത്തിറങ്ങും. ഒരു മാറ്റവും അവരനുവദിക്കില്ല. അവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ ആളെ മാറ്റും. വീണ്ടും കോടികള്‍ അനുവദിക്കും. ഈ കൊള്ളയാണ് കാലങ്ങളായി നടക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊന്ന്. ഏതെങ്കിലും സ്വകാര്യകമ്പനിയാണെങ്കില്‍ കോഴിക്കോടും തിരുവനന്തപുരത്തും കാണുന്നപോലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുമോ? ജനങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങള്‍ക്കു ജോലി നല്‍കാനുള്ള സ്ഥാപനം മാത്രമാണ് കെ എസ് ആര്‍ ടി സി എന്നാണ് പൊതുവില്‍ യൂണിയനുകളുടെ നിലപാട്. എന്നാല്‍ അതേ സ്ഥാപനത്തോട് ഒരുത്തരവാദിത്തവും ഇല്ലാത്തവരാണ് ഭൂരിഭാഗവും. എതൊരു മാറ്റത്തിനുള്ള നിര്‍ദ്ദേശത്തേയും സംഘടിതമായി എതിര്‍ക്കുകയാണ് യൂണിയനുകള്‍. കമ്പനി രൂപീകരണമായാലും വികേന്ദ്രീകരണമായാലും ഡ്രൈവര്‍ കം കണ്ടക്ടര്‍ പോസ്റ്റാണെങ്കിലും സ്ഥാപനത്തിന്റെ കെട്ടിടങ്ങളും സ്ഥലങ്ങളും വാടകക്ക് കൊടുക്കലായാലും നഷ്ടത്തിലുള്ള ഡിപ്പോകള്‍ പൂട്ടലായാലും ടിക്കറ്റ് വില്‍പ്പന കുടംുബശ്രീയെ ഏല്‍പ്പിക്കലായാലും മറ്റെന്തായാലും അങ്ങനെതന്നെ.

എന്തായാലും ഈ അവസ്ഥയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കേരളത്തെ കുട്ടിച്ചോറാക്കുന്ന സ്ഥാപനമായി കെ എസ് ആര്‍ ടി സി മാറും. അതിനാല്‍ സര്‍ക്കാരിന്റെ നീക്കം ശരിയാണെന്നു പറയേണ്ടിവരും. പക്ഷെ അതിലൂടെ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ ജീവിതം വഴിയാധാരമാകും. സ്ഥാപനത്തിനു ഇപ്പോള്‍ ഇരുപത്തയ്യായിരം കോടിയുടെ ആസ്തിയുണ്ടെന്ന് ഒരു യൂണിയന്‍ നേതാവ് ചാനലില്‍ പറയുന്നതു കേട്ടും. ‘ഞങ്ങള്‍ക്ക്’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലത് ജനങ്ങളുടേതാണ്. സര്‍ക്കാര്‍ ഉടനെ ചെയ്യേണ്ടത് വെറുതെ കിടക്കുന്ന ആസ്തികളിലൊരു ഭാഗം വിറ്റ് നിലവിലെ കടം വീട്ടലാണ്. വളണ്ടറ ിറിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണം. പിന്നെ ചെയ്യാവുന്നത് സ്വകാര്യവല്‍ക്കരണമാണ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍ക്കട്ടെ.. ഭീകരമായ നഷ്ടത്തിലുള്ളവ ഏറ്റെടുക്കാന്‍ ആളുണ്ടെങ്കില്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കണം. അവശേഷിക്കുന്ന തൊഴിലാളികളെ ഏറ്റെടുക്കണം എന്ന വ്യവസ്ഥയോടെ വേണമത്. കെ എസ് ആര്‍ ടി സി അതില്‍ പെട്ടതാണ്. അല്ലെങ്കില്‍ തന്നെ വലിയ ചാര്‍ജ്് കൊടുത്ത് യാത്ര ചെയ്യുന്ന പൊതുജനം എന്തിന് വീണ്ടും ഭാരം ചുമക്കണം….? നേരത്തെ പറഞ്ഞപോലെ പൊതുമേഖലയാണ് സോഷ്യലിസം, സോഷ്യലിസമാണ് സ്വര്‍ഗ്ഗം എന്ന അന്ധവിശ്വാസമാണ് ഉടന്‍ തിരുത്തേണ്ടത്…. അപ്പോള്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply