ഉള്ളൊഴുക്ക് റിയലിസത്തെ ഇതിവൃത്തത്തിനുള്ളില്‍ നിന്നും നിര്‍മ്മിക്കുന്നു
മലയാള സിനിമ പലപ്പോഴും ആണഹന്തയുടെ ആഘോഷത്തിലാണ്. വളരെ അപൂര്‍വമായിമാത്രം അത് കലയെ, വേറിട്ടൊരു ഇതിവൃത്തത്തെ, ആഗ്രഹിക്കുന്നു. ഈ സിനിമ അങ്ങനെയൊന്നാണ്.
സിനിമ ഫിക്ഷനാണ്, അതിന്റെ എല്ലാ സാങ്കേതികത്തികവിലും : സാങ്കേതികതയെ അതിജീവിയ്ക്കുന്ന ഫിക്ഷന്‍ സിനിമ സ്വപ്നം കാണുന്നുണ്ടാവണം. അതുകൊണ്ടുതന്നെ ഫിക്ഷന്റെ എല്ലാ സാധ്യതയും സിനിമയും പരീക്ഷിക്കുന്നു. ഇന്നലെ കുടുംബത്തിനൊപ്പം ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ‘ഉള്ളൊഴുക്ക്’ കാണുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ‘റിയലിസം’ ഫിക്ഷന്റെ സാധ്യതയായി മലയാള സിനിമ ഉപയോഗിക്കുന്നതിലെ പാരമ്പര്യരീതിയെപ്പറ്റിയായിരുന്നു. അതിലെ പ്രധാന സ്വഭാവം അഭിനേതാക്കളില്‍ ആശ്രയിക്കുക എന്നാണ്. ചിലപ്പോള്‍ അതു സിനിമയ്ക്ക് വളരെ ‘ഭാരിച്ച പണി’യാണ്. ‘ഉള്ളൊഴുക്ക്’ ആ അര്‍ത്ഥത്തില്‍ അഭിനേതാക്കളെ ആശ്രയിക്കുന്ന സിനിമയാണ്. എന്നാല്‍, അഭിനയത്തെ (performance എന്ന നിലയ്ക്ക് ) ആശ്രയിക്കുന്നത് ഈ സിനിമയുടെ ‘വിജയം’ ആകുന്നത്, മലയാളത്തിലെ അസാധാരണരായ അഭിനേതാക്കള്‍ ചിലര്‍ ഇതിന്റെ ഭാഗമാവുന്നതുകൊണ്ടാകും – ഉര്‍വശിയും പാര്‍വതിയും. മറ്റൊരാള്‍ അര്‍ജുന്‍ രാധാകൃഷ്ണനും (അയാള്‍ തന്റെ കഥാപാത്രത്തിന്റെ കണ്‍വട്ടത്തില്‍ നിന്നും മാറി പോവുന്നതേ ഇല്ല.)
എന്നാല്‍, ഈ സിനിമ, റിയലിസത്തെ ഇതിവൃത്തത്തിനുള്ളില്‍ നിന്നും നിര്‍മ്മിക്കുന്നു എന്നതു ശ്രദ്ധേയമാണ്. അതിനാല്‍ അഭിനേതാക്കളെ അമിതമായി ആശ്രയിക്കുന്നതിനെ സൂക്ഷ്മതയോടെ ബാലന്‍സ് ചെയ്യാനും കരുതലിലെടുത്തിരിക്കുന്നു. ‘കഥ’യെ (ഉള്ളടക്കത്തെ ) പുറത്ത്, സമൂഹത്തില്‍ കണ്ടെത്തുക, അല്ലെങ്കില്‍ അവിടെ ഉള്ളതിനെ ഇവിടെ പ്രതിഫലിപ്പിക്കുക എന്ന രീതിയാണ്, പൊതുവേ, നമ്മുടെ റിയലിസ്റ്റിക് സിനിമയ്ക്കും പരിചയം – നമ്മുടെ ചെറുകഥാ സാഹിത്യത്തിനെന്നപോലെ. അങ്ങനെയാണ് റിയലിസം സോഷ്യല്‍ റിയലിസത്തിലേക്കും ഡേര്‍ട്ടി റിയലിസത്തിലേക്കും മാറുന്നത്. (‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘കാതല്‍’ തുടങ്ങി സമീപകാലത്തെ സിനിമകള്‍ പോലെ.) പക്ഷേ, ‘ഉള്ളൊഴുക്ക് ‘ ഒരു പ്രാര്‍ത്ഥനപോലെ അതിനെ പ്രതിരോധിക്കുന്നു. സിനിമയുടെ എല്ലാ സാധ്യതയിലേക്കും കടന്നുചെല്ലാന്‍ ആഗ്രഹിക്കുന്നു.
നമുക്കറിയാം, മലയാള സിനിമ പലപ്പോഴും ആണഹന്തയുടെ ആഘോഷത്തിലാണ്. വളരെ അപൂര്‍വമായിമാത്രം അത് കലയെ, വേറിട്ടൊരു ഇതിവൃത്തത്തെ, ആഗ്രഹിക്കുന്നു. ഈ സിനിമ അങ്ങനെയൊന്നാണ്.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in