ഇന്ത്യ ഭരിക്കാന്‍ ഹിന്ദി സംസ്ഥാനങ്ങള്‍ ധാരാളം

ഈയിടെ ഉല്‍ഘാടനം ചെയ്ത പുതിയ ലോകസഭ മന്ദിരത്തില്‍ സീറ്റുകളുടെ എണ്ണം 888 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ചെറിയ വസ്തുത വലിയൊരു രാഷ്ട്രീയ പ്രശ്‌നത്തിലേക്ക് വഴിയൊരുക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ അതിരുകള്‍ അടുത്ത തവണ പുനഃനിര്‍ണ്ണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തേയും ലോകസഭ സീറ്റുകള്‍ പുനഃക്രമീകരിക്കുവാനും ബിജെപി ഒരുങ്ങുന്നുവെന്ന അഭ്യൂഹം നിലവിലുണ്ട്.

ലോകസഭയില്‍ നിലവില്‍ 543 സീറ്റുകളാണുള്ളത് പുറമെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 2 സീറ്റുകളും. ഭരണഘടനയനുസരിച്ച് പരമാവധി 552 സീറ്റുകളാണ് അനുവദനീയം.

ദശവാര്‍ഷിക കാനേഷുമാരി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സീറ്റുകളില്‍ മാറ്റം വരുത്താന്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. 1961ലും 1971ലും നടന്ന കാനേഷുമാരിക്ക് ശേഷം ഈ പുനഃസംഘടന നടന്നിട്ടുമുണ്ട്.

എന്നാല്‍, 1976ലുണ്ടായ ഒരു ഭരണഘടന ഭേദഗതി ഈ പ്രക്രിയയെ തടസ്സപ്പെടുത്തി. സീറ്റുകള്‍ പുതുതായി നിശ്ചയിക്കുന്നതിനോട് ബിജെപി താല്പര്യം കാണിക്കുകയാണിപ്പോള്‍. ഇത് രണ്ട് രീതിയില്‍ ചെയ്യാനാകും. ജനസംഖ്യ അനുപാതം കുറഞ്ഞ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ കുറച്ച്, അനുപാതം കൂടിയ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുക. അല്ലെങ്കില്‍ ആകെ ലോകസഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്, നിലവിലെ സീറ്റുകള്‍ എവിടെയും കുറയ്ക്കാതെ അനുപാതം കൂടിയ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് നല്‍കുക.

2026ല്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിലവിലെ സീറ്റുകള്‍ പങ്കുവെച്ചാല്‍, എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സീറ്റുകള്‍ കുറയും. ഏറ്റവും നഷ്ടം വരുന്ന കേരളത്തില്‍, നിലവിലെ 20 എന്നത് 12 സീറ്റായി കുറയും. 8 സീറ്റുകള്‍ നഷ്ടപ്പെടും. തമിഴ്‌നാട് 8, അന്ധ്രയും തെലങ്കാനയും ആകെ 8, ബംഗാള്‍ 4, ഒഡീഷ 3, കര്‍ണ്ണാടക 2 എന്നിങ്ങനെയാകും സീറ്റുകളുടെ നഷ്ടം. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോ സീറ്റുകള്‍ വീതം കുറയും. ഇതിന്റെ നേട്ടമെല്ലാം കിട്ടുന്നത് ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്. ഉത്തര്‍പ്രദേശ് 11, ബീഹാര്‍ 10, രാജസ്ഥാന്‍ 6, മദ്ധ്യപ്രദേശ് 4 എന്നിവര്‍ക്കാണ് പ്രധാന നേട്ടം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതാണ് പ്രശ്‌നത്തിന്റെ കാതല്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിലവിലെ സീറ്റുകള്‍ വീതം വെച്ചാല്‍ അഹിന്ദി സംസ്ഥാനങ്ങളുടെ ചെലവില്‍ ഹിന്ദി സംസ്ഥാനങ്ങള്‍ക്ക് 33 സീറ്റുകള്‍ അധികമായി കിട്ടും. നിലവില്‍ 543ല്‍ 226 സീറ്റുകളുള്ള ഹിന്ദി ഹൃദയഭൂമിക്ക് 259 സീറ്റുകളാകും. അഹിന്ദി സംസ്ഥാനങ്ങളിലെ ചില പ്രമുഖ നഗരങ്ങളിലെ ഹിന്ദി സംസാരിക്കുന്നവരെ കൂടി കൂട്ടിയാല്‍ ഏതാണ്ട് ഭൂരിപക്ഷമാകും.

മറിച്ച്, ലോകസഭയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചാല്‍, കേരളത്തിന് 20 സീറ്റുകള്‍ നിലനിര്‍ത്താനാകും. പക്ഷെ അപ്പോള്‍ യുപി 143, ബിഹാര്‍ 79, രാജസ്ഥാന്‍ 50 എന്നിങ്ങനെ സീറ്റുകള്‍ ഉയരും. അപ്പോഴും ഹിന്ദി ഹൃദയഭൂമിക്ക് ഏതാണ്ട് ഭൂരിപക്ഷം ഉറപ്പാണ്. ആത്യന്തികമായി ഇതിന്റെ മെച്ചം ആര്‍ക്കാകുമെന്നതില്‍ സംശയമൊന്നുമില്ലല്ലോ?

ഭരണഘടനയുടെ അടിസ്ഥാന ഘടകമായി പണ്ടുതന്നെ സ്വീകരിച്ചിട്ടുള്ള നയത്തിന് എതിരായതിനാല്‍ ഈ നീക്കം പരാജയപ്പെടുത്തണം. ഭൂമിശാസ്ത്രപരമോ ഭാഷാപരമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ വേര്‍തിരിവുകള്‍ പാടില്ലയെന്ന അതിര്‍രേഖയുടെ ഇരുപുറത്തുമായിട്ടാണ് സമകാലീന ഇന്ത്യയില്‍ പുതിയ നയത്തിന്റെ നേട്ടക്കാരും കോട്ടക്കാരുമുള്ളത്.

നേട്ടക്കാര്‍ പ്രധാനമായും ഉത്തരേന്ത്യയിലാണ്. കോട്ടക്കാരാകട്ടെ ദക്ഷിണ, പൂര്‍വ്വ ഇന്ത്യയിലും. നേട്ടക്കാരില്‍ ഭൂരിഭാഗവും ഹിന്ദി സംസാരിക്കുന്നവരാണ്. മിക്കവാറും എല്ലാ അഹിന്ദി ഭാഷക്കാരും (ഒഡിയ, ബംഗാളി, പഞ്ചാബി ഭാഷക്കാരടക്കം) നഷ്ടപ്പെടുന്നവരിലാണ്.

ചരക്ക്, സേവന നികുതി നടപ്പാക്കിയപ്പോള്‍ വിവേചനം നേരിട്ടുവെന്ന് ഇപ്പോള്‍ത്തന്നെ പരാതിയുള്ള, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ തന്നെയാണ് അവ എന്നതാണ് ശ്രദ്ധേയം. സീറ്റുകള്‍ കൂടുതലായി കിട്ടാന്‍പോകുന്ന സംസ്ഥാനങ്ങള്‍ പ്രധാനമായും ബിജെപി ക്ക് പ്രാബല്യമുള്ളവയും ആകുന്നു.

ഈ സാഹചര്യത്തില്‍, ജനസംഖ്യാടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തെ പിന്തുണയ്ക്കുന്നത്, ഇപ്പോള്‍തന്നെ നിലനില്‍ക്കുന്ന ഹിന്ദി സംസാരിക്കുന്നവരുടെ, ഉത്തരേന്ത്യന്‍ മേല്‍ക്കോയ്മ എന്ന ധാരണയെ ഊട്ടിയുറപ്പിക്കും. Hindi states will gain and non-Hindi states will lose if delimitation of parliamentary constituencies is redefined. Its political gain will also be for BJP.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ യൂണിയനെ ഒരുമിപ്പിക്കുന്ന, ഫെഡറല്‍ തത്വത്തെ ഇത് ലംഘിക്കും. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ ജനസംഖ്യയിലുള്ള മുന്‍തൂക്കം, നിലവില്‍തന്നെ ഫെഡറല്‍ തുല്യതയ്ക്ക് ഭീഷണിയാണ്. അത് ഇനിയും വര്‍ദ്ധിപ്പിച്ച്, ഹിന്ദി സംസ്ഥാനങ്ങളുടെ പങ്ക് ലോകസഭയില്‍ ഭൂരിപക്ഷത്തോളം എത്തിക്കുന്നത്, അഹിന്ദി സംസ്ഥാനങ്ങളുടെ കണ്ണില്‍ ലക്ഷ്മണരേഖ കടക്കലാകും. അതുകൊണ്ട്, ഇപ്പോള്‍ത്തന്നെ ഈ വിഷയത്തെ ഗൗരവമായി പരിഗണിച്ച്, തെക്കും വടക്കും (കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഹിന്ദിയും അഹിന്ദിയും) തമ്മില്‍ ഒരു സമവായം രൂപപ്പെടുത്തേണ്ടതുണ്ട് നമ്മുടെ ദേശീയ ഐക്യം വലിയൊരു വര്‍ഗ്ഗീയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍. താല്‍ക്കാലിക തെരഞ്ഞെടുപ്പ് വിജയത്തിനായി, ഇന്ത്യ എന്ന സമൂഹ സങ്കല്പത്തിന് അഗാധമായ മറ്റൊരു മുറിവ് കൂടി ഏല്പിക്കുവാന്‍ ആരും മുതിരില്ലെന്ന് പ്രതീക്ഷിക്കുക.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply