ഇന്ത്യയെ മത ഫാസിസ്റ്റ് രാഷ്ട്രമാക്കരുത്, ബഹുസ്വര, മതേതര, ജനാധിപത്യ, ഫെഡറല്‍ രാഷ്ട്രമായി നിലനിര്‍ത്തുക

വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും സാഹോദര്യവും നിലനില്‍ക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കേണ്ടതുണ്ട്. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മാത്രമേ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയൂ. വിനാശം വിതച്ചുകൊണ്ടിരിക്കുന്ന വികസനത്തിനു പകരം പാരിസ്ഥിതിക നീതി ഉറപ്പാക്കുന്ന ഒരു വികസന നയമുണ്ടാകണം. ചേരികളിലും പുറമ്പോക്കുകളിലും കോളനികളിലും കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഉള്‍പ്പെടെ തുല്യത ഉറപ്പാക്കുന്ന ലിംഗ നീതിയുടെ രാഷ്ട്രീയം രൂപപ്പെടണം.

ജനാധിപത്യ രാഷ്ട്രീയ സമ്മേളനം – എറണാകുളം ജില്ലാ സംഘാടക സമിതി രൂപികരണം സെപ്റ്റംബര്‍ 8ന്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ സമസ്ത മേഖലകളിലും ശക്തിപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയം ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം രാജ്യത്തിന്റെ സമ്പദ്ഘടനയെയും സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളെയും തകര്‍ത്തു. അതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ജനാധിപത്യവിരുദ്ധ നടപടികളാണ് രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുന്‍ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ജന നേതാക്കളെയും ആയിരക്കണക്കിന് പൗരന്മാരെയും തടവിലാക്കി ജമ്മു കശ്മീരിനെ വിഭജിക്കുകയും ഭരണഘടനയുടെ 370ാം വകുപ്പനുസരിച്ചുള്ള പ്രത്യേകാവകാശം റദ്ദാക്കുകയും ചെയ്ത നടപടി. എന്‍ഐഎ- യുഎപിഎ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ളവ പൗരാവകാശങ്ങള്‍ക്കും ഫെഡറലിസത്തിനും ഭീഷണിയാണ്. ഒരു രാജ്യം, ഒരു നിയമം, ഒറ്റ തെരഞ്ഞെടുപ്പ്്, ഒരു സൈനിക മേധാവി, ആണവായുധ പ്രയോഗത്തിലെ നയം മാറ്റം തുടങ്ങിയവയെല്ലാം അധികാര കേന്ദ്രീകരണത്തിന്റെ തുടര്‍ച്ചയാണ്.
മറുവശത്ത് സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെയും ഇതര ന്യൂനപക്ഷങ്ങളെയും അപരവല്‍ക്കരിക്കുകയും ചെയ്യുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതരും മുസ്ലിങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിച്ചുകൊണ്ട് ദലിത,് ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളും സാമൂഹിക നീതിയും ഇല്ലാതാക്കി.
ദേശീയ സമ്പത്തും പൊതുസ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിലൂടെ വലിയ തോതിലുള്ള നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. ആദിവാസികളുടെ അവകാശങ്ങള്‍ അട്ടിമറിക്കുകയും ഭൂമിയും വിഭവങ്ങളും കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ദാനമായി നല്‍കുകയും ചെയ്യുന്നു. കടക്കെണിയിലും വിളനാശത്തിലും വിലയിടിവിലും ജീവിതം ദുരിതത്തിലായ കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുകയാണ്. വ്യത്യസ്ത ജന വിഭാഗങ്ങളുടെ പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്നു. സവര്‍ണ ജാതീയ അതിക്രമങ്ങളും വിവേചനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെയും വൈവിധ്യങ്ങളെയും ഫെഡറലിസത്തെയും തകര്‍ത്ത് ഒരു ഫാസിസ്റ്റ് ഭരണകൂടവും ഹിന്ദു രാഷ്ട്രവും സ്ഥാപിക്കാനാണ് ബിജെപി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നത്.

 

 

 

 

 

 

 

 

എന്നാല്‍ അപകടകരമായ ഈ സാഹചര്യത്തെ നേരിടാന്‍ ഒരു പ്രതിപക്ഷം പോലുമില്ലാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നിലനില്‍പ്പിനായി പാടുപെടുകയാണ്. ഇടതുപക്ഷമാകട്ടെ ഒരു ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ സാന്നിധ്യം പോലുമല്ലാതായി.
ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ദലിത,് ആദിവാസി ജനതയുടെയും മല്‍സ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് അസംഘടിത ജനവിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ഇതിനിടയിലാണ് സവര്‍ണ ഹിന്ദുത്വ ശക്തികള്‍ ഭിന്നതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ആചാര സംരക്ഷണത്തിന്റെയും മറവില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തെ മറികടക്കുന്നതിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയവും വിശാല ജനകീയ പ്രസ്ഥാനവും അനിവാര്യമായിരിക്കുന്നു. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും സാഹോദര്യവും നിലനില്‍ക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കേണ്ടതുണ്ട്. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മാത്രമേ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയൂ. വിനാശം വിതച്ചുകൊണ്ടിരിക്കുന്ന വികസനത്തിനു പകരം പാരിസ്ഥിതിക നീതി ഉറപ്പാക്കുന്ന ഒരു വികസന നയമുണ്ടാകണം. ചേരികളിലും പുറമ്പോക്കുകളിലും കോളനികളിലും കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ഉള്‍പ്പെടെ തുല്യത ഉറപ്പാക്കുന്ന ലിംഗ നീതിയുടെ രാഷ്ട്രീയം രൂപപ്പെടണം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്. ആദിവാസികള്‍, ദലിതര്‍, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍ , കര്‍ഷകര്‍, തൊഴിലാളികള്‍, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. സമ്പദ്ഘടനയെയും സാമൂഹിക ക്രമത്തെയും പുനസംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു നവ ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്തണം.
അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സെപ്റ്റംബര്‍ 8ന് ഞായറാഴ്ച്ച ഉച്ചക്ക് 2ന് എറണാകുളം കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍ ജില്ലാ കണ്‍വന്‍ഷന്‍ നടക്കുന്നത്.

സംഘാടക സമിതിക്ക് വേണ്ടി

അഡ്വ. കെ വി ഭദ്രകുമാരി 9447790003, കെ ഡി മാര്‍ട്ടിന്‍ 9746399137, ടി ടി വിശ്വംഭരന്‍ 9496744612, അഡ്വ. എന്‍ എം സിദ്ദിഖ് 9961967433, കെ സുനില്‍ കുമാര്‍ 9847072664, എം പത്മകുമാര്‍ 9388863359, എം ജെ പീറ്റര്‍ 9895561484, പി വി സാനു 9961100181, കെകെഎസ് ചെറായി 7034643573, പ്രശാന്ത് അപ്പുല്‍ 94001 90555

പുതിയ രാഷ്ട്രീയപ്രസ്ഥാനത്തെ കുറിച്ച് സണ്ണി എം കപിക്കാട്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply