ദേവിക ഡിജിറ്റല്‍ വിവേചനത്തിന്റെ രക്തസാക്ഷി

ഉത്തരവാദിത്യമുള്ള ഒരു ജനാധിപത്യ ഗവര്‍മെന്റ് ഈ സൗകര്യങ്ങള്‍ ഡിജിറ്റല്‍ വിഭവങ്ങളിലും അവസരങ്ങളിലും പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാമായിരുന്നുള്ളു. മറിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പിന്നെ പരിഹരിച്ചോളമെന്ന വാദം ഭരണഘടന ഉറപ്പു നല്കുന്ന അവസരസമത്വത്തിന്റെ ലംഘനമാണ്.

കേരളത്തിലെ ഓണ്‍ലൈന്‍ വിദ്യാദ്യാസ രീതി വിദ്യാഭ്യാസ അവകാശമെന്ന സങ്കല്പത്തിനെതിരായിട്ടാണ് ആരംഭിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാതെ ക്ലാസില്‍പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥിയുടെ ദുരനുഭവം. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ഡിജിറ്റല്‍ സാങ്കേതിക വിദ്യയും അതിന്റെ ദൗതീക സൗകര്യവും പ്രാപ്യമല്ലാത്ത ജനതകളോട് കാണിക്കുന്ന വിവേചനത്തിന്റെ ഇരയായിട്ടാണ് ദേവികയുടെ മരണത്തെ കാ ണെണ്ടത്.പൊതു വിദ്യഭ്യാസ രംഗത്തെ ഏതൊരു പരിഷ്‌ക്കരണവും സമൂഹത്തിലെ സാമ്പത്തീകവും സാമൂഹികവുമായ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉറപ്പാക്കുന്ന രീതിയില്‍ മാത്രമെ നടപ്പാക്കാവു. ഇപ്പോള്‍ സ്‌കൂള്‍ തലത്തില്‍, [കോളേജ് സര്‍വ്വകലാശാല തലങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതും] നടപ്പാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതി വിവേചന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ [അവര്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്നവരാണ് ] ഡിജിറ്റല്‍ സാങ്കേതിക വിദ്യയും അതിന്റെ സൗകര്യങ്ങളും വിഭവങ്ങളുമില്ലാതെ പുറത്തായിരിക്കുന്നത്.ഈ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം അധ്യയനവും പാഠപുസ്തക ഭാഗങ്ങളും ഡിജിറ്റല്‍ മെറ്റിരിയലായി ലഭിക്കുന്നില്ല എന്നത് വിവേചനം മാത്രമല്ല പുറംതള്ളലും കൂടിയാണ്. ഉത്തരവാദിത്യമുള്ള ഒരു ജനാധിപത്യ ഗവര്‍മെന്റ് ഈ സൗകര്യങ്ങള്‍ ഡിജിറ്റല്‍ വിഭവങ്ങളിലും അവസരങ്ങളിലും പങ്കാളിത്തമില്ലാത്ത സാമൂഹിക വിഭാഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാമായിരുന്നുള്ളു. മറിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പിന്നെ പരിഹരിച്ചോളമെന്ന വാദം ഭരണഘടന ഉറപ്പു നല്കുന്ന അവസരസമത്വത്തിന്റെ ലംഘനമാണ്. തുല്യ പൗരത്വ അവകാശത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസം ഒരു അവകാശമായി നിലനില്‍ക്കുന്നത് . ദലിതരുടെയും ആദിവാസികളുടെയും വിദ്യാഭ്യാസ അവകാശങ്ങളും അവസരങ്ങളും ഞങ്ങള്‍ പിന്നെ പരിഗണിക്കുന്നതാണ് എന്ന ഫൂഡല്‍ ചാരുകസേര വാദങ്ങള്‍ ഉന്നയിക്കുന്നവരുടെ ജാതി/വംശീയ ബോധങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ പേരില്‍ അടിച്ചിറക്കേണ്ട. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ‘സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത് ഡിജിറ്റലി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍ ഡിജിറ്റല്‍ പ്രിവിലേജ് ഉള്ളവരെ മുന്‍നിര്‍ത്തിയാണ്.അത് വിവേചനപരമാണ്. ഈ വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഈ കുട്ടി. This is nothing but institutionally induced killing of a digitally underprivilegd student.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply