
ദലിത്-ആദിവാസി വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ് കൊടുത്തുതീര്‍ക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
SC/ST വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ് കുടിശ്ശിക കൊടുത്ത് തീര്‍ത്ത്, പഠന കാലയളവില്‍ വിദ്യാഭ്യാസ ഗ്രാന്റുകള്‍ കിട്ടാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. SC/ST വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, അടിയന്തര പ്രശ്ന പരിഹാരത്തിന് വേണ്ടി ഒരു കാബിനറ്റ് ഉപസമിതിയെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് ദലിത്-ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. പ്രസ്തുത ആവശ്യം മുന്‍നിര്‍ത്തി വിവിധ SC/ST സംഘടനകളുടെ ഏകോപന വേദിയായ അംബേദകറൈറ്റ് ഡമോക്രാറ്റിക് ഫ്രണ്‍ണ്ട് (ADF) 2025, നവംബര്‍ 22 ന് സെക്രട്ടേറിയറ്റിലേക്ക് ഇ-ഗ്രാന്റ്‌സ് പ്രൊട്ടസ്റ്റ് റാലി സംഘടിപ്പിക്കും.
ഇ-ഗ്രാന്റ്‌റ് കുടിശ്ശികയെല്ലാം കൊടുത്തുതീര്‍ത്തെന്ന മന്ത്രി ഒ.ആര്‍. കേളുവിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇത് 2025-26 വിദ്യാഭ്യാസ വര്‍ഷമാണ്. ഈ അധ്യയനവര്‍ഷം പ്രവേശനം നേടിയവരുടെ ഇ-ഗ്രാന്റ് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടക്കുന്നതേയുള്ളൂ. അധ്യയനവര്‍ഷത്തിന്റെ മൂക്കാല്‍ ഭാഗം കഴിഞ്ഞു. ഈ വരുന്ന മാര്‍ച്ച് മാസത്തിനുള്ളില്‍ ഇവരുടെ പേമെന്റ് നടക്കുമെന്ന് എന്താണുറപ്പ് ? ഇ ഗ്രാന്റ്റ് സൈറ്റിലെ വിവരമനുസരിച്ച് കഴിഞ്ഞ അധ്യയന വര്‍ഷത്തേത് (2024-25) പ്രോസസിംഗിലാണ്. കൊടുത്ത ഗ്രാന്റുകളുടെ ആകെ തുകയല്ല പുറത്ത് വിടേണ്ടത്. ഓരോ വിഭാഗത്തിനും (ഡിഗ്രി/പി.ജി, പ്രൊഫഷണല്‍ തുടങ്ങിയവ) ഏത് വര്‍ഷം ഏത് മാസം വരെ നല്കി എന്ന് വ്യക്തമാക്കണം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ദലിത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതരമായ അവഗണന വളരെ തുച്ഛമായ നിരക്കുകളിലാണ് അക്കാദമിക് അലവന്‍സുകള്‍ (ഹോസ്റ്റല്‍ അലവന്‍സ്, സ്‌റ്റൈപന്റ്, ലംപ്‌സംഗ്രാന്റ്, പോക്കറ്റ് മണി എന്നിവ) നല്‍കുന്നുള്ളൂ എന്നതാണ്. പുതിയ കോഴ്സുകള്‍ പഠിക്കണമെങ്കില്‍ സ്വന്തം ഗ്രാമം വിട്ടു വിദൂര ജില്ലകളിലേക്ക് SC/ST വിദ്യാര്‍ത്ഥികള്‍ പോകണം. 2 ദശകത്തിനുള്ളില്‍ നാമമാത്രമായ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ മാത്രമെ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ളൂ. എന്നിട്ടും ഒരു ദശകം മുന്‍പ് നിശ്ചയിച്ച നിരക്കുകളിലാണ അക്കാദമിക് അലവന്‍സുകള്‍ നല്‍കുന്നത്. സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലല ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3,500/- രൂപ മാത്രമെ നല്‍കുന്നുള്ളൂ. സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന SC വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,500/- രൂപയും, 5T വിദ്യാര്‍ത്ഥികള്‍ക്ക് 1,000/- രൂപയുമാണ് നല്‍കുന്നത്. ഡിഗ്രി/പി.ജി വിദ്യാര്‍ത്ഥികളുടെ ലംപ്സംഗ്രാന്റ് 1400/- രൂപയും ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുടെ പോക്കറ്റ് മണി 200/ രൂപ മാത്രവുമാണ്. 10 വര്‍ഷത്തിനുള്ളില്‍ 190 രൂപയില്‍ നിന്നും 200/- രൂപയാക്കി. എം.ബി.ബി.എസ്/എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 4,500/- രൂപ നല്‍കുന്നു. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുകയാണെങ്കില്‍ 1500/- രൂപ മാത്രംനല്‍കുന്നു. ഡേ സ്‌കോളേഴ്സിന് പ്രതിമാസം 800 രൂപ നല്‍കുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കിഫ്ബി (KIFBI) യില്‍ നിന്നും 11,000 കോടിയും, എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക ശമ്പളത്തിന് പ്രതിമാസം 10,000 കോടിയും ചെലവഴിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മന്ത്രിമാരുടെയും, സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി വര്‍ദ്ധിപ്പിക്കുന്നു. ഇവരുടെയെല്ലാം മക്കളെ ഉയര്‍ന്ന തുക നല്‍കി മാത്രമാണ് പഠിപ്പിക്കുന്നത്. ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടും SC/ST വിദ്യാര്‍ത്ഥികളുടെ ഉപജീവനത്തിന് നല്‍കുന്ന തുകയില്‍ എന്തിനാണ് പിശുക്ക് കാണിക്കുന്നത്? പരിമിതമായ തുകപോലും സമയത്ത് നല്‍കുന്നില്ലെങ്കില്‍ ഈ വകുപ്പിന് എന്തിനാണ് ഒരു മന്ത്രി?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വാശ്രയ സ്ഥാപനങ്ങളില്‍ ഫീസ് നിര്‍ണ്ണയിക്കാന്‍ ഒരു ഉന്നതാധികാര സമിതി ഉണ്ട്. പ്രസ്തുത ഫീസുകളെല്ലാം ഇ-ഗ്രാന്റില്‍ ഉള്‍പ്പെടുത്തുന്നില്ല. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ ഫീസ് അടക്കേണ്ടിവരുന്നു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 40 വയസ്സ് പ്രായപരിധി നിശ്ചയിക്കുന്നു. NEP യുടെ ഭാഗമായി ഇ-ഗ്രാന്റ് പരിഷ്‌കരിച്ചപ്പോള്‍ 2.5 ലക്ഷം വാര്‍ഷിക വരുമാന പരിധി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അത് ചോദ്യം ചെയ്തില്ല. ഭരണഘടനാപരമായി നല്‍കേണ്ട വിദ്യാഭ്യാസ സഹായത്തെ കേന്ദ്രസര്‍ക്കാര്‍ ചിലര്‍ക്കു മാത്രം കൊടുക്കുന്ന സ്‌കോളര്‍ഷിപ്പായി മാറ്റി. സംസ്ഥാന സര്‍ക്കാര്‍, അതിനെ എതിര്‍ത്തില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഫീസ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തരത്തിലാക്കി. വര്‍ഷത്തില്‍ 4 തവണ (സെപ്തം 10, ഡിസംബര്‍ 10, ഫെബ്രുവരി 10, മാര്‍ച്ച്) യായി ഗ്രാന്റുകള്‍ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഗൈഡ്ലൈന്‍ മന്ത്രി രാധാകൃഷ്ണണന്റെ ഭരണകാലം (GO(P)No.2/SCSTDD dt. 5-1-2023) അട്ടിമറിച്ച് തീയതി വ്യക്തമാക്കാതെ വര്‍ഷത്തില്‍ ഒരു പ്രാവശ്യം എന്നാക്കി. പഠനകാലയളവില്‍ ഗ്രാന്റുകള്‍ ലഭിക്കാത്ത നിലയില്‍ സങ്കീര്‍ണമാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്.
ഐ .ആര്‍.സദാനന്ദന്‍
(ചെയര്‍മാന്‍, ADF)
8129964678
എം.ഗീതാനന്ദന്‍
(ജനറല്‍ കണ്‍വീനര്‍, ADF)
9746361106
കെ.ടി.ശിവാനന്ദന്‍
(വര്‍ണ്ണവര്‍ സൊസൈറ്റി)
അക്ഷയ S.S
(LLB Student)
കെ.ശിവരാജന്‍
(K C S )
ജീ പുഷ്പരാജന്‍
(KCS)
അഡ്വ: അനില്‍കുമാര്‍ പേയാട്
(ADF)
ശിവരാമന്‍ തിരുമല
(AICSCSTO)
ഗോപി.G
(AICSCSTO)
