
ചൈനീസ് മോഡല്‍ സോഷ്യലിസം
‘സോഷ്യലിസം ചൈനീസ് സവിശേഷതയനുസരിച്ച് ‘ എന്ന തെങ്ങ് സിയോവോ പിങ്ങിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം പിന്‍തുടര്‍ന്ന്, സോഷ്യലിസ്റ്റ് എന്ന അവകാശപ്പെട്ടു കൊണ്ട്, ഫലത്തില്‍ ഭരണകുട മുതലാളിത്തത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന, ഏറെ അസ്വമത്വങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്നിരിക്കുന്ന രാജ്യമാണ് ചൈന.
ചൈനയുടെ പെട്ടെന്നുണ്ടായ സങ്കേതിക വിദ്യാരംഗത്തെ കുതിച്ചു ചാട്ടം മുതലാളിത്ത ലോകത്തെ പല കാരണത്താല്‍ ഞെട്ടിച്ചിരിക്കുന്നു. ആദ്യമായി സോവിയറ്റ് യൂണിയന്‍ സ്പൂട്ടിണിക്ക് എന്ന ബഹിരാശ പേടകം അയച്ചപ്പോഴും അസുയവഹമായ ഈ ഞെട്ടല്‍ സ്വയം കേമന്‍മാര്‍ എന്നു കരുതുന്ന മുതലാളിത്ത ചേരിക്കാര്‍ക്ക് ഉണ്ടായി.
ലോകം എമ്പാടും ചൈനയുടെ അസാധാരണമായ ഈ മുന്നേറ്റം സാമ്പത്തിക സങ്കേതിക സാമൂഹ്യക രംഗത്തുണ്ടായ വളര്‍ച്ചയെ കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യാന്‍ സാമ്പത്തിക വിദഗ്ധര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയും തുടര്‍ന്നു 1990 ഓടെ സംഭവിച്ച പുട്ടിന്‍ വിലപിച്ചതുപോലുള്ള ഭൗഗോളിക പ്രത്യാഘാതമുണ്ടാക്കിയ പതനത്തോടാണ്. എന്നാല്‍ ചൈനക്ക് അത്തരമൊരു അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ചൈനീസ് നേതൃത്വം ഏറെക്കുറെ ആരംഭത്തിലെ ഇല്ലാതാക്കി എന്നതാണ് വാസ്തവം.
ഇപ്പോഴത്തെ ‘സോഷ്യലിസം ചൈനീസ് സവിശേഷതയനുസരിച്ച് ‘ എന്ന തെങ്ങ് സിയോവോ പിങ്ങിന്റെ മുദ്രാവാക്യം പിന്‍തുടര്‍ന്ന്, ഇപ്പോഴും സോഷ്യലിസ്റ്റ് എന്ന അവകാശപ്പെട്ടു കൊണ്ട്, ഫലത്തില്‍ ഭരണകുട മുതലാളിത്തത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന, ഏറെ അസ്വമത്വങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്നു ചേര്‍ന്നിരിക്കുന്ന രാജ്യമാണ് ചൈന.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആഗോള തലത്തില്‍ ഏറ്റവും അടിസ്ഥാനപരമായ മാറ്റം വന്നുചേര്‍ന്നിരിക്കുന്നത്; ആഗോളവല്‍ക്കണം നിലനില്‍ക്കണമെങ്കില്‍ പഴയ പടിയുള്ള മഹായുദ്ധങ്ങള്‍ സാധ്യമല്ല എന്നതാണ്. തല്‍ഫലമായി, ഉപരോധങ്ങളും, ചുങ്കങ്ങളും ഏര്‍പ്പെടുത്തി വ്യാപര – വ്യവസായ യുദ്ധങ്ങളില്‍ എതിരാളിയെ പരാജയപ്പെടുത്തുക എന്നതാണ് പുതിയ സാമ്രാജ്യത്വ നയമായി തീര്‍ന്നിരിക്കുന്നത്.
ആസ്‌ട്രേലിയന്‍ സ്ട്രാജിക്ക് ഇന്‍സ്റ്റൂട്ടിന്റെ പഠനപ്രകാരം 44 – ല്‍ 37 തന്ത്രപരമായ വ്യാപാര-വ്യവസായരംഗങ്ങളില്‍ ചൈന അമേരിക്കയെക്കാള്‍ മൂന്നിലാണ്. അമേരിക്കയുടെ ഏറ്റവും മികച്ച കമ്പ്യൂടര്‍ ചിപ്‌സ് വാങ്ങിക്കാതിരിക്കാനൂള്ള ഉപരോധം നിലനില്‍ക്കവേയാണ് ചൈന ഡീപ്പ് സീക്ക് എന്ന ആപ്‌ളിക്കേഷന്‍ വഴി നിര്‍മ്മിതബുദ്ധിയില്‍ ഏറെ മുന്നില്‍ എത്തിയിരിക്കുന്നത്. അമേരിക്കയുടെ നിര്‍മിതബുദ്ധിയുടെ പ്രായോഗിക രൂപമായ ‘ചാറ്റ് ജീപിറ്റിയെ’ വെല്ലുന്ന ഡീപ്പ് സീക്ക് എന്ന പ്രോഗ്രാം വളരെ കുറഞ്ഞ ചിലവില്‍ സൃഷ്ടിച്ചു കൊണ്ട്, കനത്ത വെല്ലുവിളിയാണ് ചൈന അമേരിക്കന്‍ സാങ്കേതിക – വ്യവസായിക – വ്യാപാര മേഖലക്ക് ഉയര്‍ത്തിയിരിക്കുന്നത്. സ്വാഭാവികമായി മുതലാളിത്ത വ്യവസ്ഥയുടെ മൗലികമായ വെല്ലുവിളി കമ്പോളമാണെങ്കില്‍, അത് കീഴടക്കുന്നവര്‍, ആഗോള കമ്പോളത്തിന്റെ നിയന്ത്രണം നടത്തുന്നവരായി മാറുന്നു. ചുരുക്കത്തില്‍ ചൈന ഇന്ന് ആഗോള വ്യവസായ വ്യാപാര കേന്ദ്രീകരണത്തിന്റെ സിരാകേന്ദ്രമായി മാറി കഴിഞ്ഞിരിക്കുന്നു.
വില്യം ബളൂ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ‘തെമ്മാടി രാഷ്ട്രം’- എന്ന് അമേരിക്കയെ തന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചതു കൂടാതെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കശാപ്പ് ചെയ്യാന്‍ അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ‘അമേരിക്ക നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാകുന്നു’- എന്ന് നിക്കോലാസ് പാറ എന്ന ലാറ്റിന്‍ അമേരിക്കന്‍ കവി എഴുതിയത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. ‘അമേരിക്കന്‍ ഇടപെടലുകള്‍ വ്യാപാരം മാത്രമാണ്’ എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കൂള്‍റിഡ്ജ് പ്രഖ്യാപിച്ചത്. സ്വയം വ്യവസായരംഗത്ത് നിന്ന് സോവിയറ്റ് യൂണിയനു സംഭവിച്ചതുപോലെ, ആയുധല്ലാതെ മറ്റൊന്നും കാര്യമായി വില്‍ക്കാനില്ലാത്ത ഒരു വന്‍ശക്തിയുടെ നിലയിലേക്ക് കുപ്പുകുത്തുകയാണ് ഇന്ന് അമേരിക്കയും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ചൈനയാകട്ടെ, ആയുധശേഖരം കൂടാതെ സേനയെയും ആധുനികവല്‍ക്കരിക്കുകയും, 6G തുടങ്ങി മികച്ച ഫൈറ്റര്‍ ജറ്റുവരെ മറ്റു വന്‍ശക്തികള്‍ക്ക് ഭീഷണിയായി വികസിപ്പിച്ചു കൊണ്ടുമിരിക്കുന്നു. ഇപ്പോള്‍ ഡീപ്പ് സീക്ക് വന്നതോടെ ചൈന പഴയ സോവിയറ്റ് യൂണിയന്റെ സ്ഥാനത്ത് മറ്റൊരു ശീതയുദ്ധത്തിന് ഇടം സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ സോവിയറ്റു യൂണിയന് ഇല്ലാതിരുന്ന ആഗോളകമ്പോളത്തിലെ വ്യാപാരസ്വാധീനവും, ഒരു ടില്യന്‍ ഡോളറിന്റെ കയറ്റുമതി മിച്ചവും എല്ലാ നിലയിലും ചൈനയെ അജയ്യമായ ഒരു ശക്തിയാക്കി വളര്‍ത്തിയിരിക്കുന്നു.
സോവിയറ്റ് യൂണിയനും ഇത്തരം ഒരു ഭരണകൂട മുതലാളിത്ത വന്‍ശക്തിയായി നിലനില്‍ക്കാമായിരുന്നു. ഇന്ന് റഷ്യന്‍ ഫെഡറേഷനും ഫലത്തില്‍ അത് തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിലും CPSU ന്റെ തകര്‍ച്ചയിലും വിലപിച്ച തെങ്ങ് സിയോ പിങ്ങ് പറഞ്ഞതുപോലെ ‘ഒരു മഹത്തായ പാര്‍ട്ടിയും അതിന്റെ മഹത്തായ ലക്ഷ്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു’. എന്തായാലും മുതലാളിത്തപാത അവലംബിച്ച തെങ്ങ്, CPC നിലനിര്‍ത്തിയാണ് തന്റെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ ചൈനീസ് മാതൃകയില്‍ കെട്ടിപ്പൊക്കിയത്.
അമേരിക്ക ഇന്ന്
മൂന്നാം പൊതു സാമ്പത്തിക കുഴപ്പത്തില്‍പ്പെട്ടുലുയുന്ന സാമ്രാജ്യത്വം അതിനെ മറികടക്കാന്‍ നടത്തിയ തീവ്രശ്രമങ്ങളാണ് ആഗോളവല്‍ക്കരണ നയങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്. അത് പരാജയമായിരുന്നു എന്നാണ് ലോകത്തോട് ട്രംപ് തന്റെ ദേശീയ വാദ സുവര്‍ണ്ണ അമേരിക്ക മുദ്രാവാക്യ നടപടികളിലൂടെ വിളിച്ചു പറയുന്നത്.
‘ലോകാധിപത്യം കയ്യിലെടുക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് അമേരിക്കന്‍ ജനത’ എന്നതായിരുന്നു ജോണ്‍.എഫ്. കെന്നഡിയുടെ നിലപാട്. ‘സ്വാതന്ത്ര്യത്തിന്റെ വൃക്ഷം കാലത്തോട് കാലം രക്തം കൊണ്ട് നനയ്ക്കണം. അത് സ്വാഭാവികമായ വളം മാത്രമാണ്’ എന്നായിരുന്നു തോമസ് ജഫേഴ്‌സണ്‍ന്റെ നിലപാട്. ഈ നിലപാട് പിന്‍പറ്റിയ രക്തപങ്കിലമായ ചരിത്രമാണ് അമേരിക്കയുടേത്. അവര്‍ എന്തൊക്കെ ആധിപത്യത്തിനായി കാട്ടി കൂട്ടുമെന്നത് പ്രവചനാതീതമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in