
മദ്യാസക്തി, രോഗമാണെന്ന തിരിച്ചറിവാണ് പ്രധാനം
അവരെ പലപ്പോഴും ഏതെങ്കിലും ഡി അഡിക്ഷന്‍ സെന്ററുകളിലോ മാനസികാശുപത്രിയിലോ ആണ് എത്തിക്കുക. മറ്റു രോഗികളെ പരിചരിക്കുന്നപോലെ കൂടെയിരിക്കാനോ പരിചരിക്കാനോ ആരും തയ്യാറാകാറില്ല. ബലം പ്രയോഗിച്ചാണ് ഇവരെ അവിടെയെത്തിക്കുക. പലപ്പോഴും സെല്ലുകളില്‍ അടച്ചിടും. ക്രൂരമായ മര്‍ദ്ദനങ്ങളും ഷോക്കടിപ്പിക്കലും ദൈവത്തെ കുത്തിവെക്കലുമൊക്കെയാണ് പല ഡി അഡിക്ഷന്‍ സെന്ററുകളിലും നടക്കുന്നത്. മദ്യാസക്തരോഗത്തിന് ഒറ്റമൂലിയൊന്നുമില്ലെന്ന് WHO തന്നെ വ്യക്തമാക്കിയിട്ടും പലപ്പോഴും അപകടകരമായ മരുന്നുകള്‍ ഇവര്‍ക്ക് നല്‍കുന്നു. പലപ്പോഴും അവര്‍ തിരിച്ചുവരുന്നത് കൂടുതല്‍ മോശമായ അവസ്ഥയിലായിരിക്കും.
കൊവിഡിനെതിരായ യുദ്ധത്തിലാണ് ലോകത്തിന്റെ എല്ലാ ഭാഗവുമെന്നപോലെ കേരളവും. ഈ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. അതേസമയം ഈ പോരാട്ടത്തില്‍ വീഴ്ചകള്‍ പറ്റാതിരിക്കാനുള്ള മുന്‍കരുതലുകളും അനിവാര്യമാണ്. അതിലൊരുവിഷയത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബാറുകളിലും ബീവറേജുകള്‍ക്കുമുന്നിലുമുള്ള ജനകൂട്ടത്തെ നിയന്ത്രിക്കുക എന്ന സദുദ്ദേശത്തോടെയാണ് അവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും മദ്യവില്‍പ്പന പരിപൂര്‍ണ്ണമായി അവസാനിപ്പിച്ചതും. എന്നാല്‍ ഈ വിഷയത്തിന്റെ മറുവശവും കാണാന്‍ നാം തയ്യാറാകണം. അല്ലെങ്കില്‍ അതു നയിക്കുക മറ്റൊരു ദുരന്തത്തിലായിരിക്കും. പ്രസ്തുത തീരുമാനം പുറത്തുവന്നയുടന്‍ വടകരയിലെ ഒരു ബീവറേജിനു മുന്നിലെ കാഴ്ച കേരളം കാണുകയുണ്ടായി. മദ്യം വാങ്ങാനെത്തിയവരെ നിയന്ത്രിക്കാനാവാതെ പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്യുന്ന കാഴ്ച. ലാത്തിചാര്‍ജ്ജിനു ശേഷം പിരിഞ്ഞുപോയവര്‍ ഒരു പെഗിനും പൈന്റിനുമൊക്കെയായി വീണ്ടും തിരിച്ചുവരുന്ന കാഴ്ച. ഇതിനകം മദ്യം ലഭിക്കാതെ മുന്നുപേര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്തുവന്നു. ഒരുപക്ഷെ വലിയ സാമൂഹ്യവിപത്തിലേക്കായിരിക്കും ഇതു നീങ്ങുക.
സാക്ഷരരാണെന്നഭിമാനിക്കുമ്പോഴും മലയാളികള്‍ മനസ്സിലാക്കാത്ത നിരവധി വിഷയങ്ങളുണ്ട്. അതിലൊന്നാണ് മദ്യാസക്തി – ആള്‍ക്കഹോളിസം – എന്നത് ഒരു മാരകരോഗമാണ് എന്നത്. ഈ രോഗമുള്ളവരെ രോഗികളായി കണ്ടുവേണം ഇടപെടാനും ചികത്സിക്കാനും. മദ്യപാനികള്‍ പൊതുവില്‍ രണ്ടുതരത്തിലുണ്ട്. ഏകദേശം 80 ശതമാനംപേരും സോഷ്യല്‍ ഡ്രിങ്കേഴ്‌സ് എന്നു വിളിക്കപ്പെടുന്നവരാണ്. അവരൊരിക്കലും അമിതമായി മദ്യപിക്കാറില്ല. സാമ്പത്തികാവസ്ഥയും സാമൂഹ്യാവസ്ഥയുമൊക്കെ അനുസരിച്ചാണ് അവരുടെ മദ്യപാനം. അവരെ കുടിയന്മാര്‍ എന്ന് ആരും വളിക്കാറില്ല. ബാക്കിവരുന്ന 20 ശതമാനം പേര്‍ മദ്യാസക്തിരോഗികളാണ്. അവരെയാണ് ഈ വിഷയം ഗുരുതരമായി ബാധിക്കുക. ഇവരിന്ന് കേരളത്തില്‍ പതിനായിരകണക്കിനുണ്ട്. ഒറ്റയടിക്ക് മദ്യം ലഭിക്കാതിരുന്നാല്‍ ഇവര്‍ക്കുണ്ടാകുന്ന ശാരീരിക – മാനസിക പ്രശ്‌നങ്ങള്‍ നിസ്സാരമായി കാണരുത്. ഓക്കാനം, ഛര്‍ദ്ദി, ഉത്കണ്ഠ, ചിന്തയിലും പ്രവര്‍ത്തികളിലും അസാധാരണത്വങ്ങള്‍, കേള്‍വിയിലും കാഴ്ചയിലും വിഭ്രാന്തി, സ്വബോധം പൂര്‍ണ്ണമായി നഷ്ടപ്പെടല്‍, എന്നിങ്ങനെ പോയി പല്‌പ്പോഴും ആത്മഹത്യയില്‍ തന്നെ അതെത്താം.
ഇതൊരു രോഗമാണെന്നു തിരിച്ചറിഞ്ഞ്, മറ്റു രോഗികളെ ചികത്സിക്കുന്നപോലെ ഇവരേയും ചികത്സിക്കാനാണ് വീട്ടുകാരും സമൂഹവും തയ്യാറാകേണ്ടത്. എന്നാല്‍ മിക്കപ്പോഴും അതുണ്ടാകുന്നില്ല. അവരെ പലപ്പോഴും ഏതെങ്കിലും ഡി അഡിക്ഷന്‍ സെന്ററുകളിലോ മാനസികാശുപത്രിയിലോ ആണ് എത്തിക്കുക. മറ്റു രോഗികളെ പരിചരിക്കുന്നപോലെ കൂടെയിരിക്കാനോ പരിചരിക്കാനോ ആരും തയ്യാറാകാറില്ല. ബലം പ്രയോഗിച്ചാണ് ഇവരെ അവിടെയെത്തിക്കുക. പലപ്പോഴും സെല്ലുകളില്‍ അടച്ചിടും. ക്രൂരമായ മര്‍ദ്ദനങ്ങളും ഷോക്കടിപ്പിക്കലും ദൈവത്തെ കുത്തിവെക്കലുമൊക്കെയാണ് പല ഡി അഡിക്ഷന്‍ സെന്ററുകളിലും നടക്കുന്നത്. മദ്യാസക്തരോഗത്തിന് ഒറ്റമൂലിയൊന്നുമില്ലെന്ന് WHO തന്നെ വ്യക്തമാക്കിയിട്ടും പലപ്പോഴും അപകടകരമായ മരുന്നുകള്‍ ഇവര്‍ക്ക് നല്‍കുന്നു. പലപ്പോഴും അവര്‍ തിരിച്ചുവരുന്നത് കൂടുതല്‍ മോശമായ അവസ്ഥയിലായിരിക്കും.
തികച്ചും വ്യത്യസ്ഥമായ ശൈലിയില്‍ ചികിത്സ നടത്തുന്നവരും അപൂര്‍വ്വമായുണ്ട്. ടാംപറിംഗ് മെത്തേഡ് എന്നാണ് അതറിയപ്പെടുന്നത്. അതു മറ്റൊന്നുമല്ല. മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറച്ചുകൊണ്ടുവരിക എന്നതാണത്. അതിനുപക്ഷെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും പിന്തുണ അനിവാര്യമാണ്. രോഗിയാണെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തില്‍ സ്വസ്ഥമായി ഇരിക്കാന്‍ അവനെ അനുവദിക്കുകയും നല്ല മദ്യം ലഭ്യമാക്കുകയും വേണം. ദിനം പ്രതി മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരണം. കൂടെ കരിക്കും കഞ്ഞിവെള്ളവും ജ്യൂസുകളും മറ്റും നല്‍കാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ വിചാരിച്ചാല്‍ ഓരോ പ്രദേശത്തുമുള്ള മദ്യാസക്തി രോഗികളെ എളുപ്പം കണ്ടെത്താനാകും. അവരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും കുടുംബത്തിന്റേയും കൂട്ടായ്മയില്‍ ഈ രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും. 16 വര്‍ഷമായി തൃശൂരില്‍ പൂമലയിലെ പുനര്‍ജനി ഡി അഡിക്ഷന്‍ & റി ഹാബില്‍റ്റേഷന്‍ സെന്ററിലെ പ്രവര്‍ത്തനാനുഭവത്തില്‍ നിന്നാണ് ഇതെല്ലാം പറയുന്നത്. 16000ത്തോളം പേരെ ഇതിലൂടെ രക്ഷപ്പെടുത്താനായിട്ടുണ്ട്.
ഈയവസവരത്തില്‍ ഇത്തരമൊരു രീതി പരീക്ഷിക്കാനാണ് സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകേണ്ടത്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരെല്ലാം ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. അല്ലാത്തപക്ഷം കൊറോണയെപോലെതന്നെ ഗൗരവപരമായ സാമൂഹ്യപ്രശ്‌നമായി ഇതു മാറും. അതിനു പുറമെയാണ് വ്യാജമദ്യനിര്‍മ്മാണവും മയക്കുമരുന്നുപയോഗവും വ്യാപകമാകാനുള്ള സാധ്യത. അതിനാല്‍ തന്നെ കൊവിഡിനെപോലെതന്നെ മദ്യാസക്തിരോഗത്തേയും എല്ലാവരും ഐക്യപ്പെട്ട് നേരിടണമെന്ന് മനസ്സിലാക്കേണ്ട സമയമാണിത്.
(16 വര്‍ഷമായി, മദ്യാസക്തി രോഗത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലാണ് ലേഖകന്‍. ഫോണ്‍ 9747201015)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in