രോഗികളുടെ അവകാശങ്ങള്‍ : ഉദാസീനത അവസാനിപ്പിക്കണം

അസം ഘടിതരായതിനാലാണ് പലപ്പോഴും ദുഖത്തിലും അരിശത്തിലും ബന്ധു ക്കളും നാട്ടുകാരും ആശുപത്രികളേയും ഡോക്ടര്‍മാരേയും ആക്രമിക്കുക എന്ന തെറ്റായ രീതി സ്വീകരിക്കുന്നത്. അതിനെല്ലാം അറുതിവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നിട്ടും അത്തരമൊരു ലക്ഷ്യത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെടുന്ന രോഗികളുടെ അവകാശപത്രികയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാസീനമാണെന്നതാണ് ഖേദകരം.

രോഗികളുടെ അവകാശം മനുഷ്യാവകാശമാണെന്ന നയം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ദേശീയ മനുഷ്യാവകാശ കമ്മീഷണ്‍ തയ്യാറാക്കിയ നയ രേഖയെക്കുറിച്ച് മറുപടി നല്‍കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനമാണ് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷണ്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് രോഗികളുടെ അവകാശരേഖ സംസ്ഥാന സര്‍ക്കാരുകള്‍ വഴി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. ഈ അവകാശ രേഖയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി സുധീര്‍ കുമാര്‍ 2018 ആഗസ്റ്റ് 30-ന് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ആശുപത്രിപ്രവര്‍ത്തകരും സര്‍ക്കാരും മറ്റ് ഏജന്‍സികളും വീഴ്ച വരുത്തി എന്ന് കാണിച്ച് തിരുവനന്തപുരത്തെ അഭിഭാഷകനായ ജി ഗോപിദാസ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ആശുപത്രിപ്രവര്‍ത്തകരും സര്‍ക്കാരും മറ്റ് ഏജന്‍സികളും വീഴ്ച വരുത്തി എന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

കണ്ണില്‍ ചോരയില്ലാത്ത കച്ചവടമേഖലയായി ആരോഗ്യരംഗം മാറിയതിനാലാണ് ഇത്തരത്തിലുള്ള നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ആ കച്ചവടത്തില്‍ ഏറ്റവും മുന്‍നിരയിലാണ് കേരളത്തിന്റെ സ്ഥാനം. ഭീകരമായി ചൂഷണം ചെയ്യപ്പെടുന്ന രോഗികള്‍ക്ക് വലയി ആശ്വാസമാണ് കരട് നയരേഖ. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരാതി പരിഹാരസെല്‍ നിര്‍ബന്ധമാക്കണമെന്നാണ് കരടിലെ ഏറ്റവും ശ്രദ്ധേയമായ നിര്‍ദ്ദേശം. ചികിത്സയുമായി ബന്ധപ്പെട്ട പരാതികള്‍ എവിടെ നല്‍കണമെന്ന് സാധാരണക്കാര്‍ക്ക് അറിയാത്ത അവസ്ഥയാണ് നിലവിലുളളത്. പരാതി കിട്ടി 24 മണിക്കൂറിനകം നടപടികള്‍ ആരംഭിക്കണമെന്നും 15 ദിവസത്തിനകം വിശദ വിവരങ്ങള്‍ രോഗിയെ അറിയിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അറിയാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെടുന്ന രോഗികള്‍ക്ക് ഇതൊരു ആശ്വാസമാണ്. നടപടികളില്‍ തൃപ്തരല്ലെങ്കില്‍ രോഗികള്‍ക്ക് ജില്ലാതല ത്തിലും സംസ്ഥാനതലത്തിലുമുള്ള അതോറിറ്റികളെ സമീപിക്കാം. ബില്‍ തര്‍ക്കങ്ങളുടെ പേരില്‍ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരു തെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. സിറിഞ്ചും ഗ്ലൗസും മുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കുവരെ 600 ശതമാനം വില കൂടുതല്‍ ഈടാക്കുന്നതു അവ സാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

രോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മറ്റനവധി നിര്‍ദ്ദേശങ്ങളും കരടിലുണ്ട്. ഡിസ്ചാര്‍ജ്ജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോര്‍ട്ടുകളും രോഗികള്‍ക്കു നല്‍കുക, ഏതെങ്കിലും മരുന്നുകടകളേയോ ഫാര്‍മസികളേയോ ശുപാര്‍ശ ചെയ്യാതിരിക്കുക, മരുന്നു പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുക, പരീക്ഷ ണങ്ങള്‍ മൂലം ബുദ്ധിമുട്ടോ മരണമോ സംഭവിക്കുന്നവര്‍ക്ക് സംരക്ഷണവും സൗജന്യചികിത്സയും നഷ്ടപരിഹാരവും നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമകാലികാവസ്ഥയില്‍ വളരെ പ്രസക്തമാണ്. പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നല്‍കുന്നതെങ്കില്‍ ആ വിവരം മുന്‍കൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രോഗിയുടെ അടുത്ത ബന്ധു ക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങള്‍, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍, നഷ്ടപരിഹാര സാധ്യത കള്‍ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം. ഇപ്പോള്‍ മിക്കവാറും ഇതൊന്നും സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. വളരെ പ്രധാനപ്പെട്ട മറ്റൊന്ന് രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കലാണ്. ചികിത്സാവേളയില്‍ മാത്രമല്ല, മരണത്തിലും മരണ ശേഷവും രോഗിയുടെ അന്തസ്സ് മാനിക്കണം. കൂടാതെ സുതാര്യതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന കാലമായിട്ടും ചികിത്സാ നിരക്കുകള്‍ ഇപ്പോള്‍ സുതാ ര്യമല്ല. തോന്നിയ പോലെയാണ് ഓരോ ആശുപത്രിയും അത് ഈടാക്കുന്നത്. ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുകയും പരസ്യമാക്കുകയും വേണമെന്ന നിര്‍ദ്ദേശവും കരടിലുണ്ട്. മറ്റൊരു പ്രധാന നിര്‍ദ്ദേശം മറ്റു ഡോക്ടര്‍മാരുടേയോ വൈദ്യശാഖകളുടേയോ ഉപദേശമോ ചികിത്സയോ തേടാനുള്ള രോഗികളുടെ ജനാധിപത്യാവകാശമാണ്. അതു പലപ്പോഴും തങ്ങള്‍ക്ക് അപമാനമായിട്ടാണ് ഡോക്ടര്‍മാര്‍, പ്രത്യേകിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ കാണുന്നത്.

ഞങ്ങളുടെ ടെലഗ്രാം ചാനലിൽ അംഗമാവൂ

രോഗികളോടുള്ള സമീപനത്തില്‍ പൊതുവില്‍ അലോപ്പതി ഡോക്ടര്‍മാര്‍ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. രോഗിയുടെ പ്രശ്നങ്ങള്‍ വിശദമായി കേള്‍ക്കാന്‍ പോലും പലര്‍ക്കും സമ യമില്ല. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ചികിത്സയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ രോഗിയുടെ അറിവോടും പങ്കാളിത്തത്തോടും സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കില്‍, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പുവരുത്തണം. എന്താണ് രോഗം, നല്‍കാന്‍ പോകുന്ന ചികിത്സ എ ന്തൊക്കെ, തുടര്‍ നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം. ചിലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കണം, രോഗികള്‍ക്കും ബന്ധു ക്കള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കണം, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപ പ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം, രോഗം ഏതെങ്കിലും വിധ ത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്, രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാ പിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറിന്റെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകള്‍ എന്നിവ രോഗി ക്ക് അറിയാന്‍ കഴിയണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം. മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാ ഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആശുപത്രിയുടെ കവാടത്തിലും, വിവരങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ് തുടങ്ങിയ രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയല്ലേ മറുപടി?

ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇന്ന് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്നു. അതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ കയ്യേറ്റം ചെയ്യപ്പെടുന്നതും ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നതും ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതുമെല്ലാം നിത്യസംഭവമായി മാറുകയാണ്. ഏറ്റവും അസംഘടിതരായ വിഭാഗമാണ് രോഗികള്‍ എന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അവസാനമുണ്ടാകുന്നില്ല. അസം ഘടിതരായതിനാലാണ് പലപ്പോഴും ദുഖത്തിലും അരിശത്തിലും ബന്ധു ക്കളും നാട്ടുകാരും ആശുപത്രികളേയും ഡോക്ടര്‍മാരേയും ആക്രമിക്കുക എന്ന തെറ്റായ രീതി സ്വീകരിക്കുന്നത്. അതിനെല്ലാം അറുതിവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നിട്ടും അത്തരമൊരു ലക്ഷ്യത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെടുന്ന രോഗികളുടെ അവകാശപത്രികയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാസീനമാണെന്നതാണ് ഖേദകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply