സ്വാതന്ത്ര്യ സാക്ഷാത്ക്കാരത്തിന്റെ സാങ്കേതികവിദ്യ.

157 കൊല്ലം മുമ്പത്തെ (1867 Sept 15) തിരുവോണ ദിനത്തിലായിരുന്നു ‘മാനുഷരെല്ലാരുമൊന്നുപോലെയാകണമെന്ന്’ ആശിച്ച കാറല്‍ മാര്‍ക്‌സ് എന്ന മഹാമാനവന്‍ തന്റെ മഹത്തായ കൃതി ‘Das Capital’ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ആ സന്ദര്‍ഭത്തെ ഓര്‍ത്ത് എഴുതിയത്…

കാറല്‍ മാര്‍ക്‌സാണ് ഉല്പാദന ശക്തികളുടെ വികാസം സാമൂഹിക മാറ്റങ്ങള്‍ക്കും സര്‍വ്വോപരി മനുഷ്യസ്വാതന്ത്രൃത്തിലേക്കും വഴി തെളിക്കു മെന്നു കണ്ടെത്തിയത്. മൂലധനത്തിന്റെ മൂന്നാം വാള്യത്തില്‍ മാര്‍ക്‌സ് ചൂണ്ടി കാണിച്ചിട്ടുള്ളത് ‘ വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന്റെ മണ്ഡലം ആരംഭിക്കുന്നത് അനിവാര്യതയാലും, ലൗകിക പരിഗണനകളാലും നിര്‍ണ്ണയിക്കപ്പെടുന്ന അദ്ധ്വാനം അവസാനിക്കുന്നിടത്തു മാത്രമാണ് ‘ ആദ്യത്തെ യഥാര്‍ത്ഥ മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇന്ന് പൂര്‍വ്വാധികം പ്രസക്തി ആര്‍ജിച്ചിരിക്കുന്നു.

മനുഷ്യന്‍ എത്തി നില്‍ക്കുന്ന ജനറേറ്റിവ് നിര്‍മ്മിത ബുദ്ധി (GAl) യുടെ യുഗത്തില്‍ അനായസം നേടിയെടുക്കാനാവുന്നത് തികച്ചും മനുഷരെ പുറത്തു നിര്‍ത്താനാവുന്ന ഉല്പാദന-വിതരണ മേഖലയാണ്. ഇത് ഒരു ഭീഷണിയായി വ്യാഖ്യാനിക്കുമ്പോള്‍ തന്നെ, അതിനുവേണ്ടി ലോക സമൂഹം ഒന്നടങ്കം കടന്നുപോയ തീഷ്ണവും കഠിനവുമായ അനേകം പടവുകള്‍ ഓര്‍ക്കേണ്ടതുണ്ട്. നാളിതുവരെ ലോകവ്യാപകമായി മനുഷ്യര്‍ അനുഭവിച്ച ജീവിതഭാരവും, ഒട്ടനവധി യുദ്ധങ്ങളും, കോളണിയിലിസവും, സാമ്രാജ്യത്വ ചൂഷണങ്ങളും, വിലയേറിയ പരീക്ഷണങ്ങളും ഉല്പാദന രംഗത്തെ മൗലികമായി മാറ്റി മറിക്കുകയുണ്ടായി. തല്‍ഫലമായി എത്തിചേരാന്‍ മനുഷ്യനു മാത്രം കഴിഞ്ഞ പ്രത്യേക ശേഷിയാണ് നിര്‍മ്മിത ബുദ്ധികൊണ്ടുള്ള ഉല്ലാദനരംഗം.

ഇന്ന് ബഹുഭൂരിപക്ഷം വരുന്ന ലോക ജനത നേരിടുന്ന ഭക്ഷണ കാര്യത്തിലും മറ്റു ഉപഭോക്ത വസ്തുക്കളിലുമുള്ള കൃത്രിമ ക്ഷാമങ്ങളും കുറവുകളും ഇറക്കി വെക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപയാഗിച്ചു കഴിയുമെന്നിരിക്കെ, മറിച്ചു ചിന്തിക്കാനുള്ള പ്രവണത സമുഹത്തെ നിരാശപ്പെടുത്തുന്നതാണന്ന് പറയായെ വയ്യ. കൃത്രിമ ബുദ്ധി അഥവാ നിര്‍മ്മിത ബുദ്ധി പെട്ടെന്ന് ഉടലെടുത്തതാണന്ന് ആരും അവകാശപ്പെടില്ല. നൂറ്റാണ്ടുകളായുള്ള ചെറുതും വലുതുമായ കണ്ടുപിടുത്തങ്ങള്‍ അതിന്റെ പിന്നില്‍ ഉണ്ട്. ശിലായുഗത്തിലെ മനുഷര്‍ തൊട്ട് ആദ്യത്തെ ഉരുളുന്ന ചക്രം നിര്‍മ്മിച്ചു ഉപയോഗിച്ചു തുടങ്ങിയ മനുഷ്യന്‍ മുതല്‍ അത്യാധുനിക റോബോട്ടിക് ശാസ്ത്രവും നിര്‍മ്മിത ബുദ്ധിയും ആവിഷ്‌കകരിച്ചവര്‍വരെ അതിനു പിന്നില്‍ അണിനിരക്കുന്നതായി കാണാം.

മനുഷ്യന്‍ കമ്പൂട്ടര്‍ നിര്‍മ്മിച്ച് ഏറെ സങ്കീര്‍ണ്ണമായ പല പണികളും അനായാസമാക്കി തുടങ്ങിയതു മുതല്‍ അവന്റെ മനസ്സില്‍ ഉടലെടുത്തു തുടങ്ങിയ സ്വാതന്ത്ര്യ സാക്ഷാത്ക്കാരത്തിന്റെ ആശാവഹമായ പ്രതീക്ഷകളില്‍, ഇല്ലായ്മ തുടച്ചു നീക്കുകയെന്നതും ലോക കാലാവസ്ഥ മാറ്റത്തെ തടയുകയും, തിരിച്ചു വിടുകയെന്നതും ഉയര്‍ന്ന പട്ടികയില്‍ പെടുത്തിയ ലക്ഷ്യങ്ങളായി മാറിയിരുന്നു

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സങ്കേതിക വിദ്യാരംഗത്തുണ്ടായിട്ടുള്ള ജനറേറ്റിവ് നിര്‍മ്മിത ബുദ്ധി AGI (Artificial generative Intelligence) മനുഷ്യനെക്കാള്‍ പതിന്മടങ്ങ് മികച്ച, സാമാന്യത്തിലേറെ ബുദ്ധിയുള്ള, പ്രവര്‍ത്തന ക്ഷമതയുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ അടങ്ങുന്ന യന്ത്രമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് ആവര്‍ത്തന സ്വഭാവമുള്ളതും, ചില രംഗങ്ങളില്‍ ക്രിയാത്മക സ്വഭാവമുള്ളതുമായ എല്ലാ തൊഴിലും മനുഷ്യനെക്കാള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന AGl – യന്ത്രങ്ങള്‍ ലോകത്ത് ഉടലെടുത്തിരിക്കുന്നു. സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന ഈ പുതിയ കൃത്രിമ നിര്‍മ്മിത ജീവി ഇന്ന് മനുഷ ജീവിതത്തിന്റെ സമസ്ത മേഖലകളിലും കാര്യക്ഷമമായി അതിന്റെ സ്വാധീനം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് നാളിതുവരെ നിലനില്‍നിന്നിരുന്ന സാങ്കേതിക വിദ്യയേയും, തൊഴില്‍ രംഗത്തേയും അടി മുടി മാറ്റിമറിച്ചു കൊണ്ട് തികച്ചും വിപ്ലവകരമായ രീതിയില്‍ വ്യവസായ- വ്യാപാര ജനജീവിത ശൃംഖലകളെ മാറ്റി മറിച്ചു കൊണ്ടാണു താനും.

ഇന്ന് കൃത്രിമ- നിര്‍മ്മിത ബുദ്ധിയാല്‍ മുന്നേറികൊണ്ടിരിക്കുന്ന പ്രധാന രംഗങ്ങളില്‍ വൈദ്യശാസ്ത്രവും, യുദ്ധോപകരണങ്ങളും, ബഹിരാകാശ പരീക്ഷണങ്ങളും, സ്‌പോര്‍ട്‌സുമാണന്നിരിക്കെ, ഏറെ മാറ്റങ്ങള്‍ പൊതുവെ മനുഷ്യദ്ധ്വാനം വേണ്ടി വരുന്ന കൃഷി തുടങ്ങി ഫാക്ടറികള്‍, മറ്റു വ്യവസായ സംരഭങ്ങള്‍ വിദ്യാഭ്യാസം എന്നി തലങ്ങളില്‍, മുന്നോട്ടു നില്‍ക്കുന്ന വികസിത സമൂഹങ്ങളില്‍ പൂര്‍ണ്ണമായും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ടന്നുള്ളതാണ് വസ്തുത. മാറ്റങ്ങള്‍ ചുരുക്കി പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് :

1.സൂപ്പര്‍ കമ്പ്യൂട്ടിംഗില്‍ നിന്ന് സൂപ്പര്‍ ഇന്‍ഡലിജന്‍സ് – Al യിയ്ക്കുള്ള വികാസം, സര്‍വ്വതോമുഖമായ ഒരു വിപ്ലവമാണ് ഉള്‍ക്കൊള്ളുന്നത് എന്നതാണ്.

2 CRISPR cas9 എന്ന പ്രോഗം ഇന്ന് ജീന്‍ എഡിറ്റു ചെയ്തു കൊണ്ട്, മനുഷ്യരിലും, ജീവികളിലും, കൃഷിയിടങ്ങളിലും ഉണ്ടാക്കി കൊണ്ടിരിക്കുന്ന വിപ്ലവം ഈ രംഗത്തെ പൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്താന്‍ പോകുന്നതാണ്.

3. ക്വാണ്ടം കമ്പ്യൂട്ടിംഗ് : നിലവിലുള്ള കമ്പൂട്ടിംഗിനെ മറികടക്കുന്നതും മരുന്നു, ക്രീപ്പ്‌റ്റോഗ്രാഫി, ലോജിസ്റ്റിക്ക് മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തില്‍ എത്തി നില്‍ക്കുന്നതാണ്.

4. Neurolink എന്ന പ്രോഗ്രാം വഴി പാര്‍ക്കിക്‌സണ്‍, അല്‍സിമേഴ്സ് തുടങ്ങി തലച്ചോറിനെ ബാധിക്കുന്നതും മനസികാരോഗ്യത്തെ നിയന്ത്രിക്കുന്നതുമായ പല നൂറോണ്‍ പ്രവര്‍ത്തനങ്ങളേയും രോഗനിര്‍ണ്ണയം ചെയ്തു ചികത്സിക്കാന്‍ കഴിയുന്നതാണ്.

5. ‘മാനവ്’ എന്ന് ഇന്‍ഡ്യയില്‍ വിളിച്ച , യന്ത്ര മനുഷന്‍ ദുരന്ത നിവാരണ – രോഗ നിവാരണ മാനേജ്മന്റ് മേഖലയിലും മെഷിന്‍ ലേണിംഗിലും മികച്ച സേവനങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നു

6. സ്വയം ചിന്തിക്കാനാവുന്ന നിര്‍മ്മിത ബുദ്ധി (GAI) LLM Large language models കൊണ്ട് ഏതു ഭാഷയിലും ഒരുവന് സംസാരിക്കാനാവും എന്നതും, എന്തും എഴുതാനും ക്രിയാത്മകമായി സൃഷ്ടിക്കാനും ആവുമെന്നതും വാര്‍ത്താ മിനിമയ രംഗത്ത് മൗലികമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്.

7. പരീക്ഷണ നീരിഷണം തുടങ്ങി, content സൃഷ്ടിക്കല്‍ മുതല്‍ മറ്റു എല്ലാവിധ ലബോറട്ടറി മേഖലയിലും Al യുടെ മേല്‍ക്കോയ്മ ശക്തി പ്രാപിച്ചു വരുന്നു.

8. Al യുടെ മറ്റൊരു പ്രധാന രംഗമാണ് ബഹിരാകാശ അന്വോഷണങ്ങളില്‍ മനുഷന്റെ വലതുകരമാകുകയെന്നത്. പുതിയ വാസയോഗ്യമായ ഗ്രഹം തിരയുന്നതോടപ്പം മനുഷ്യ അസ്തിത്വത്തിന്റെ മൗലിക സ്വഭാവം മനസ്സിലാക്കുകയെന്നതും Al യുടെ ലക്ഷ്യമാണ്.

9. STARLINKS എന്ന Al പ്രോഗ്രാം ലോകവ്യാപകമായ് Internet അടങ്ങുന്ന സെന്റെലയിറ്റ് കമ്യൂണിക്കേഷനെ നിയന്ത്രിക്കുന്നു. അത് വഴി ഏതു കുഗ്രാമത്തിലും എത്തി ചേരാന്‍ ഇന്ന് വാര്‍ത്താ വിനിമയ സംവിധാനത്തിനാകുന്നു.

10. Alwomb എന്നതുകൊണ്ട് മനുഷന്റെ ശാരീര വൈകല്യങ്ങള്‍ സന്താനലബ്ദിയില്‍ കണ്ടെത്താനാവുന്നു. കുടാതെ മനുഷന്റെ പ്രത്യൂല്‍പ്പാദന ശേഷി ബഹിരാകാശത്ത് സൃഷ്ടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

11. സൂഷ്മവസ്തുക്കള്‍ അഥവാ Nano tech ന്റെ വികാസം വഴി ഉപകരണങ്ങള്‍ യാഥേഷ്ടം ചെറുതും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്നവയാക്കി മാറ്റുകയെന്നതും AI യുടെ ലക്ഷ്യങ്ങളാണ്.

11.പതിന്മടങ്ങായുള്ള വസ്തുതകള്‍, വിവരങ്ങള്‍ താരതമ്യം ചെയ്യാനാവുന്ന Al ഇന്ന് അന്തരീക്ഷ താപവും, കാലവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതില്‍ മനുഷന് മൗലികമായ ഗുണമാണ് ചെയ്യുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍ പറഞ്ഞ തരത്തില്‍, Al യിലുടെ നിര്‍ണ്ണായകവും, തിരികെ പോകാന്‍ ആവാത്തതുമായ ചുറ്റുപാടിലാണ് മനുഷ്യന്‍ എത്തി നിലക്കുന്നതെങ്കിലും, മനുഷ സമൂഹത്തെ സംബന്ധിച്ചിടത്തോളം തികച്ചും സങ്കീര്‍ണ്ണമായ ജീവിത ചുറ്റുപാടുകളാണ് വന്നു കൂടി കൊണ്ടിരിക്കുന്നത്. Al അത്തരം മൗലികമായ പൊതു ജീവിത ചുറ്റുപാടിനെ, സമൂഹത്തെ പുനര്‍ സംഘടിപ്പിക്കുന്നതിലേക്ക് സ്വയം എത്തിചേരാന്‍ കഴിയുന്ന ഒന്നല്ല എന്ന് എടുത്ത് പറയേണ്ടതില്ല. ഇന്ന് തികച്ചും അജ്ഞാനുവര്‍ത്തിയായ യന്ത്രമനുഷ്യന്‍, മനുഷ്യര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താനാവും, അഥവാ കണ്ടെത്തിയാല്‍ തന്നെ നടപ്പിലാക്കാനുമാകും എന്നത് സമൂഹത്തെ നേരിടുന്ന മൗലികമായ പ്രശ്‌നമാണ്.

Al യുടെ ആവിര്‍ഭാവത്തിന് മുമ്പ്് തന്നെ സമൂഹം നേരിടുന്ന പ്രശ്‌നമാണ് ക മ്പോള മാന്ദ്യവും, തൊഴില്‍ ഇല്ലായ്മയും വര്‍ദ്ധിച്ചു വരുന്ന സമ്പത്തിന്റെ കേന്ദ്രീകരണവും. ഈ പ്രശ്‌നങ്ങള്‍ ആഗോളതലത്തില്‍ മത്സരത്തിനും യുദ്ധത്തിനും വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നു. പരിഹാരം കാണാന്‍ മേല്‍ത്തരം വന്‍ശക്തികളായ രാഷ്ട്രങ്ങള്‍ക്ക് തന്നെ കഴിയാത്ത ചുറ്റുപാടാണ് നിലവിലുള്ളത്. അപ്പോള്‍ ഇതാ ഉള്ള തൊഴില്‍ രംഗം തന്നെ മനുഷ്യനെ വേണ്ടാത്ത Al യുടെ അധീശത്വമുള്ള പുതിയ ചുറ്റുപാടിലേക്കു നയിക്കുന്നു. ഇത് മാര്‍ക്‌സ് സൂചിപ്പിച്ചിട്ടുള്ള മിച്ച മൂല്യത്തിനുള്ളില്‍ വരുന്ന സാമൂഹിക സമ്പത്താണ്. മൂലധനത്തിന്റെ 1-ാം വാള്യത്തില്‍ മാര്‍ക്‌സ് പറയുന്നതുപോലെ ‘ മൂലധനം നേരിട്ട് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നില്ല, എന്നാല്‍, പൊതുവെ അത്, സാമ്പത്തിക സാമൂഹിക, രാഷ്ട്രിയ താല്പര്യങ്ങള്‍ മുന്നേറാവുന്ന യന്ത്രങ്ങളിലാണ് താല്‍പ്പര്യം പ്രകടമാക്കുന്നതും നിക്ഷേപം നടത്തുന്നതും. പലപ്പോഴും സങ്കേതികവിദ്യാവികസനത്തിന് അത് തടസങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.’

ഇവിടെ മുതലാളിത്ത താല്പര്യങ്ങള്‍ക്ക് എതിരായി തിരാവുന്ന ചുറ്റുപാടാണ് Al യിലൂടെ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് തര്‍ക്കമറ്റ കാര്യമാണ്. ഒരു ഭാഗത്ത് തൊഴിലില്ലാത്ത ജനതയും മറുഭാഗത്ത് യന്ത്രങ്ങള്‍ രാപകല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും തമ്മില്‍ വളര്‍ന്നു വരുന്ന വൈരുദ്ധ്യം നിലനില്‍ക്കുന്ന മിച്ചമൂല്യ സാമൂഹിക വ്യവസ്ഥക്ക് പരിഹരിക്കാന്‍ അതിന്റെ ഘടനാപരമായ ചുറ്റുപാട് അനുവദിക്കില്ല. ഇവിടെയാണ് സാങ്കേതിക വിദ്യ ഘടനാപരമായ പിന്തിരിപ്പന്‍ വ്യവസ്ഥക്ക് ഭീഷണിയായി തീരുന്നത്. മുന്നോട്ടുള്ള സാമൂഹ്യ ജീവിതത്തിന്റെ കെട്ടുറപ്പ് വ്യവസ്ഥയെ പുരോഗമന ജനധിപത്യ ശക്തികളുടെ നേതൃത്വത്തില്‍ അഴിച്ചു പണിയുന്നതില്‍ തന്നെയാണ് എത്തി നില്‍ക്കുന്നത്. മാര്‍ക്‌സ് മുന്നോട്ടു വെച്ച അനിവാര്യതയെ മാറ്റി തീര്‍ക്കുന്നതില്‍ അടങ്ങിയിരിക്കുന്ന സ്വാതന്ത്ര്യ സാഷാത്ക്കാരവും, തൊഴില്‍ സമയം കുറയുക എന്നുള്ളതും, തല്‍ഫലമായി മാത്രമേ സമൂഹത്തിന് ആര്‍ജിക്കാനാവുകയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply