ഋതു വിരാമത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തന്റെ സൃഷ്ടികള്‍ ആയുധമാക്കി കൊണ്ട് വര്‍ത്തമാനകാല സമസ്യകളോട് ധീരമായി പോരാടുകയാണ് ഋതുപര്‍ണോഘോഷ് ചെയ്തു കൊണ്ടിരുന്നത്.കേവലം രണ്ട് പതിറ്റാണ്ട് കൊണ്ട് തന്റെ സര്‍ഗ്ഗനൈപുണ്യം കൊണ്ട് അസാധാരണമായ കൈയ്യൊതുക്കത്തോട് കൂടിയുള്ള നിരീക്ഷണ പാടവത്തോടെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ഗ്ഗധനരാല്‍ സമ്പന്നമായ ബംഗാള്‍ സിനിമാ ചരിത്രത്തിലേക്ക് തൊണ്ണൂറുകളില്‍ ഒരാള്‍ നിശബ്ദനായി കടന്നുവന്നു.പ്രമേങ്ങളിലെ വ്യത്യസ്ത കൊണ്ടും കാവ്യാത്മകമായ സൃഷ്ടിപരത കൊണ്ടും അയാള്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുത്തു. പക്ഷേ ഹ്രസ്വകാലം കൊണ്ട് കുറെയധികം സവിശേഷമായ സര്‍ഗ്ഗസൃഷ്ടികള്‍ നമുക്ക് സമ്മാനിച്ചു കൊണ്ട് അതിവേഗം ആ മനുഷ്യന്‍ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്ക് തന്റെ ചലച്ചിത്ര സപര്യ പൂര്‍ത്തിയാക്കി നടന്നകന്ന് പോയി. അതെ ഋതുപര്‍ണോഘോഷ് എന്ന ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച പ്രതിഭശാലിയുടെ അസാന്നിധ്യത്തിന് ഇന്ന് ഒന്‍പത് ആണ്ടുകള്‍ പൂര്‍ത്തിയാകുന്നു. എങ്കിലും കാഴ്ചയുടെയും പരിവര്‍ത്തനങ്ങളുടെയും വസന്തം ഒരുക്കിയ ചലച്ചിത്ര ഭൂമികയില്‍ ആ പേര് ഇന്നും മായാതെ നില്‍ക്കുന്നുണ്ട്.

ഓരോ സിനിമയും അതിന്റെ ഉത്ഘടവും കാവ്യാത്മകവുമായ ആഖ്യാനശൈലി കൊണ്ട് വേറിട്ടുനിന്നു.1992ല്‍ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഹീരേര്‍ അങ്തി മുതല്‍ മരണപ്പെടുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തീകരിച്ച സത്യാന്വേഷിവരെ വ്യത്യസ്തകള്‍കൊണ്ട് തല ഉയര്‍ത്തിനിന്ന ചിത്രങ്ങളാണ്. പല ചലച്ചിത്ര ആഖ്യാതാക്കകളും പറയാന്‍ മടിച്ച പല വിഷയങ്ങളും ഋതു തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള സ്വത്വ സംഘര്‍ഷങ്ങളെ ഋതു ചലച്ചിത്രാവിഷ്‌കരിച്ചപ്പോള്‍ അത് തനിക്ക് നേരെ പിടിച്ച കണ്ണാടി പോലെയായിരുന്നു. ഒരുഘട്ടത്തില്‍ അപ്രതീക്ഷിതമായി ഋതു തന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ മധ്യവര്‍ഗ്ഗ സിനിമ പ്രേക്ഷകരെ നിശബ്ദരാക്കി. പൊതുബോധം അംഗീകരിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ക്കപ്പുറമുള്ള സ്വവര്‍ഗസ്‌നേഹത്തെയും ഉഭയലൈഗീകതയെകുറിച്ചുമൊക്കെയുള്ള ചലച്ചിത്ര പ്രമേങ്ങള്‍ ദേശീയ തലത്തില്‍ പോലും നിരവധി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി.

ടാഗോര്‍ കൃതിയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ ആഴത്തെ അതിഗംഭീരമായി അവതരിപ്പിച്ച ചിത്രാംഗദയില്‍ ഉടല്‍ സംഘര്‍ഷങ്ങളിലമരുന്ന രുദ്രചാറ്റര്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋതുപര്‍ണഘോഷ് എന്ന അഭിനേതാവിനെയും സംവിധായകനെയും നമുക്ക് ഒരിക്കലും മറക്കാന്‍ ആവുകയില്ല.ടാഗോറിനെയും അദ്ദേഹത്തിന്റെ കൃതികളെയും അത്യന്തം ആരാധിച്ചിരുന്ന ഋതു തന്റെ പല ചിത്രങ്ങളും ടാഗോറിന്റെ കഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചവയായിരുന്നു. അദ്ദേഹത്തോടുള്ള കടുത്ത ആരാധനയുടെ സാക്ഷ്യമായാണ് 2012 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ജീബന്‍ സ്മൃതി എന്ന ഡോക്യൂമെന്ററി. സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കിയാണ് ഋതു തന്റെ പല സൃഷ്ടികളും ആവിഷ്‌കരിച്ചിരിക്കുന്നത്. ശിശിരേന്ദു മുഖോപാദ്ധ്യായ യുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആദ്യചിത്രമായ ഹീരേര്‍ അങ്തി സംവിധാനം ചെയ്തത്. ടാഗോറിന്റെ കൃതികളില്‍ നിന്ന് ചോക്കെര്‍ ബാലിയും, നൗകാഡൂബിയും, ഒ ഹെന്റിയുടെ ദി ഗിഫ്റ്റ് ഓഫ് ദ മെജൈ എന്ന ചെറുകഥയില്‍ നിന്ന് റെയിന്‍ കോട്ട് തുടങ്ങിയ
ചിത്രങ്ങള്‍ ഋതു അണിയിച്ചൊരുക്കി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഋതുവിന്റ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ ;ഉനിഷെ ഏപ്രില്‍; മനുഷ്യബന്ധങ്ങളുടെ വൈകാരികതലങ്ങളെ ആഴത്തില്‍ തൊട്ടുണര്‍ത്തുന്ന ഒരു ചിത്രമാണ്. പ്രശസ്തയായ സരോജിനി എന്ന നര്‍ത്തകിയും അവരുടെ മകള്‍ അദിതിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ മനോഹരമായ ഒരു ആവിഷ്‌കാരമാണ് ഉനിഷി ഏപ്രില്‍ ഒരു വര്‍ഷകാല സന്ധ്യയില്‍ തന്റെ പൂര്‍വ്വകാല പ്രണയിനിയെ തേടി അവളുടെ വീട്ടിലെത്തുന്ന മനുവിന്റെയും നീരുവിന്റെയും കഥ പറഞ്ഞ റെയിന്‍കോട്ട് പ്രണയത്തിന് ഊഷ്മളത ഒട്ടുംതന്നെ മങ്ങലേല്‍ക്കാതെ നമ്മെ കാണിച്ചു തരുന്നു. ദീര്‍ഘമായ മൗനങ്ങളും നിശ്വാസങ്ങളുമൊക്കെ മെഴുകുതിരി വെട്ടത്തിലൂടെ നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ആഖ്യാനശൈലി കൊണ്ട് തന്നെ സിനിമ ഒരു കവിത പോലെ മനോഹരമായിതീരുന്നു. സ്ത്രീ മനസ്സിന്റെ ആഴങ്ങളെയും അതിന്റെ സങ്കീര്‍ണ്ണതകളെയും ഇത്ര തീവ്രതയോടെ ഒപ്പിയെടുത്ത് മറ്റൊരു സംവിധായകന്‍ ഉണ്ടായിരുന്നില്ല. ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ ഫ്രെയിമുകളിലും നമുക്ക് മുമ്പില്‍ അവതരിപ്പിച്ച ഓരോ സ്ത്രീജീവിതങ്ങളും ശക്തമായ സാന്നിധ്യം കൊണ്ട് ഇന്നും അണയാതെ നില്‍ക്കുന്നു. സ്‌ത്രൈണതയുടെ അവ്യാഖ്യായമായ ജീവിതാവസ്ഥകളെ അസാമാന്യമായ ചാതുരിയോടെ ആവിഷ്‌കരിച്ചുകൊണ്ട് അനുവാചകഹൃദയങ്ങളില്‍ തിരയിളക്കാന്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു.

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തന്റെ സൃഷ്ടികള്‍ ആയുധമാക്കി കൊണ്ട് വര്‍ത്തമാനകാല സമസ്യകളോട് ധീരമായി പോരാടുകയാണ് ചെയ്തുകൊണ്ടിരുന്നത്.കേവലം രണ്ട് പതിറ്റാണ്ട് കൊണ്ട് തന്റെ സര്‍ഗ്ഗനൈപുണ്യം കൊണ്ട് അസാധാരണമായ കൈയ്യൊതുക്കത്തോട് കൂടിയുള്ള നിരീക്ഷണ പാടവത്തോടെ ഇന്ത്യന്‍ മധ്യവര്‍ഗ്ഗ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1963 ഓഗസ്റ്റ് 31ന് കൊല്‍ക്കത്തയിലായിരുന്നു ഋതുപര്‍ണഘോഷിന്റെ ജനനം. പിതാവായ സുനില്‍ ഘോഷ് ഡോക്യുമെന്ററി സംവിധായകനായിരുന്നു. സംവിധാനരംഗത്ത് പിതാവായിരുന്നു ഋതുവിന്റ ഗുരു . പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തു തുടങ്ങിയ ഋതു പിന്നീട് സിനിമയിലേക്ക് ചുവട് മാറ്റുകയായിരുന്നു. സംവിധാനം ചെയ്ത 20 സിനിമകളില്‍ 12നും ദേശീയപുരസ്‌കാരം നേടിയ ഋതു സത്യജിത്ത് റേയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ കണ്ട ഒരു മഹാപ്രതിഭ തന്നെയായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേപോലെ ഒരു ദിവസം നിനച്ചിരിക്കാതെ തന്റെ നാല്‍പ്പത്തി ഒന്‍പതാം വയസില്‍ മരണം വന്ന് അദ്ദേഹത്തെ നിശബ്ദമായി പുല്‍കിയെങ്കിലും അഭ്രപാളിയിലെ പ്രേക്ഷക മനസിലൂടെ ആ പേര് മായാതെ നിലനില്‍ക്കും….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply