591 ക്വാറികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളുവെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

സജിത്ത് പരമേശ്വരന്‍ സംസ്ഥാനത്ത് നിലവില്‍ 591 ക്വാറികള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. 4070 ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുമ്പ് നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. 2001 കരിങ്കല്‍ ക്വാറികളും 2069 ചെങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്. കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ 2146 ക്വാറികള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, 11 മാസം കഴിഞ്ഞപ്പോഴേക്കും മന്ത്രിയുടെ കണക്കില്‍ ക്വാറികള്‍ നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. […]

qqq

സജിത്ത് പരമേശ്വരന്‍

സംസ്ഥാനത്ത് നിലവില്‍ 591 ക്വാറികള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. 4070 ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുമ്പ് നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. 2001 കരിങ്കല്‍ ക്വാറികളും 2069 ചെങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്. കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ 2146 ക്വാറികള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, 11 മാസം കഴിഞ്ഞപ്പോഴേക്കും മന്ത്രിയുടെ കണക്കില്‍ ക്വാറികള്‍ നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. പുതിയ കണക്കും മന്ത്രി നിയമസഭയില്‍ തന്നെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ നല്‍കിയ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നിലവില്‍ 2000ല്‍ പരം കരിങ്കല്‍ ക്വാറികള്‍ സംസ്ഥാനത്ത് സജീവമായി നിലനില്‍ക്കുന്നുവെന്നാണ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ സൂചിപ്പിക്കുന്നത്. ചെങ്കല്‍ ക്വാറികളുടെ എണ്ണം 1500ല്‍ അധികം വരുമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി നിലവില്‍ വന്നെങ്കിലൂം സംസ്ഥാന സര്‍ക്കാര്‍ അത് പാലിക്കാന്‍ തയാറാകാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. നിലവില്‍ നൂറില്‍ താഴെ ക്വാറികള്‍ക്ക് മാത്രമാണ് പരിസ്ഥിതി അനുമതിയുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 2653 കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് മന്ത്രി പറയുന്നത്.
2011 മേയിലെ കണക്ക് അനുസരിച്ച് 2022 ക്വാറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതായി മന്ത്രി പറയുന്നു. ഓരോ വര്‍ഷം കൂടുമ്പോഴും ക്വാറികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ് മന്ത്രി കണക്ക് നിരത്തി വ്യക്തമാക്കിയത്. 201213ല്‍ 1956 ക്വാറികളും 201314ല്‍ 1466 ക്വാറികളും 201415ല്‍ 1394 ക്വാറികളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. 2015 അവസാനം 591 ക്വാറികള്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് തിരുവനന്തപുരംആറ്, കൊല്ലം57, പത്തനംതിട്ട39, കോട്ടയം 50, ഇടുക്കി 21, എരണാകുളം73, തൃശൂര്‍42, പാലക്കാട്97, മലപ്പുറം58, കോഴിക്കോട്48, വയനാട്54, കണ്ണൂര്‍39, കാസര്‍ഗോഡ്ഏഴ് എന്നിങ്ങനെയാണ് കണക്ക്. ഇതോടൊപ്പം തന്നെ 2011 മേയ് മാസത്തിനുശേഷം റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്കും മന്ത്രി സൂചിപ്പിക്കുന്നു. അനുമതി നല്‍കിയ ക്വാറികളുടെ കണക്കും റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്കും തമ്മില്‍ യാതൊരു പൊരുത്തവും ഇല്ലെന്നുള്ളതാണ് വിചിത്രം.
2011 മേയില്‍ തിരുവനന്തപുരം ജില്ലയില്‍ 156 ക്വാറികളാണുണ്ടായിരുന്നത്. അനുമതി റദ്ദാക്കിയത് അഞ്ച് എണ്ണത്തിന്റെ മാത്രമെന്ന് മന്ത്രി പറയുന്നു. നിലവിലുള്ളത് വെറും ആറ് ക്വാറികള്‍ മാത്രം. കൊല്ലം ജില്ലയില്‍ ആകെ ഉണ്ടായിരുന്നത് 73 ക്വാറികള്‍ മാത്രം. എന്നാല്‍ 99 ക്വാറികളുടെ അനുമതി റദ്ദാക്കിയതായാണ് മന്ത്രിയുടെ ഭാഷ്യം. നിലവിലുള്ളത് 57 എണ്ണം. പൊരുത്തപ്പെടാത്ത ഈ കണക്കിന് പിന്നിലെ കളി ദുരൂഹത ഉണര്‍ത്തുന്നു. പത്തനംതിട്ടയില്‍ 146 ക്വാറികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ അനുമതി റദ്ദുചെയ്തു. നിലവില്‍ 39 ക്വാറികള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂവത്രെ. കോട്ടയത്ത് 240 ക്വാറികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 50 എണ്ണം മാത്രം. 116 ക്വാറികളുടെ അനുമതി റദ്ദുചെയ്തുവെന്ന് പറയുമ്പോള്‍ കണക്കിലെ പൊരുത്തക്കേട് കൂടുതല്‍ വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത് എറണാകുളം ജില്ലയിലാണ്. 280 ക്വാറികള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 73 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നാണ് മന്ത്രി പറയുന്നത്. 105 ക്വാറികളുടെ അനുമതിയാണ് ജില്ലയില്‍ റദ്ദുചെയ്തിട്ടുള്ളത്. ഇടുക്കിയില്‍ 87 ക്വാറികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 21 ആയി കുറഞ്ഞു. കണക്കിലെ പൊരുത്തക്കേട് വലുതാണെങ്കിലും കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അതിമൃദുല മേഖലയായ ഇവിടെ കേവലം നാല് എണ്ണത്തിന്റെ അനുമതി മാത്രമാണ് റദ്ദാക്കിയത്.
2011ന് ശേഷം വയനാട്ടില്‍ റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്ക് മന്ത്രി വ്യക്തമാക്കിയിട്ടില്ല. 114 ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിലവില്‍ 54 എണ്ണം മാത്രമേ ഉള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. കാസര്‍ഗോഡ് 142 ക്വാറികള്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ അത് ഏഴായി ചുരുങ്ങിയെന്ന് കണക്കില്‍ വ്യക്തമാകുന്നു.
ഇവിടെ വെറും രണ്ടെണ്ണത്തിന്റെ അനുമതിയാണ് റദ്ദാക്കിയിട്ടുള്ളത്. കണ്ണൂരില്‍ നാലുവര്‍ഷം മുമ്പുണ്ടായിരുന്ന 39 ക്വാറികളും ഇപ്പോഴൂം നിലനില്‍ക്കുന്നു. അതോടൊപ്പം ഇവിടെ 149 ക്വാറികള്‍ റദ്ദാക്കിയെന്നും പറയുന്നു. ഇത് എങ്ങനെ സാധിക്കും എന്ന കാര്യം വ്യക്തമല്ല.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply