2019- ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പോരാടുക
ജിഗ്നേഷ് മേവാനി 2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അവ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരായ സമരമാണ്. തങ്ങള്‍ അധികാരത്തിലിരിക്കുന്നത് ഭരണഘടന തിരുത്താന്‍ തന്നെയാണെന്ന് പല ബിജെപി നേതാക്കളും പ്രത്യക്ഷമായും പരോക്ഷമായും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അവരുടെ മോഹം വെറും വ്യാമോഹമായി മാറാനാണ് പോകുന്നത്. അതിനുള്ള ഉത്തരവാദിത്തം ഇന്ത്യയിലെ എല്ലാ പ്രസ്ഥാനങ്ങളുമുണ്ട്. എത്ര അഭിപരായഭിന്നതകളുണ്ടെങ്കിലും ഫാസിസസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഐക്യപ്പടേണ്ട സമയമാണിത്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പ്രധാന ശക്തിയായി മാറാന്‍ പോകുന്നത് ദളിത് […]
ജിഗ്നേഷ് മേവാനി
2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അവ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരായ സമരമാണ്. തങ്ങള്‍ അധികാരത്തിലിരിക്കുന്നത് ഭരണഘടന തിരുത്താന്‍ തന്നെയാണെന്ന് പല ബിജെപി നേതാക്കളും പ്രത്യക്ഷമായും പരോക്ഷമായും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അവരുടെ മോഹം വെറും വ്യാമോഹമായി മാറാനാണ് പോകുന്നത്. അതിനുള്ള ഉത്തരവാദിത്തം ഇന്ത്യയിലെ എല്ലാ പ്രസ്ഥാനങ്ങളുമുണ്ട്. എത്ര അഭിപരായഭിന്നതകളുണ്ടെങ്കിലും ഫാസിസസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഐക്യപ്പടേണ്ട സമയമാണിത്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പ്രധാന ശക്തിയായി മാറാന്‍ പോകുന്നത് ദളിത് – ആദിവാസി – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങളാണ്. അതിനാല്‍ തന്നെ ഈ വിഭാഗങ്ങളേയും അവരുടെ ഐക്യത്തേയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അക്രമത്തിനായി തൃശൂലുകള്‍ പോലും വിതരണം ചെയ്യുന്നു. രാജ്യമെങ്ങും ഇവര്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുന്നു. എന്നാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടുന്നില്ല. മറുവശത്ത് ദളിതുകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദരശേഖര്‍ രാവണെ പോലുള്ളവരെ മാസങ്ങളായി അനാവശ്യമായി തുറുങ്കിലടച്ചിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് sc/st പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന സുപ്രിം കോടതിവിധിയേയും നോക്കികാണേണ്ടത്. ഈ വിധി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധമായ ജാതിവ്യവസ്ഥക്ക് അനുകൂലവുമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ജുഡീഷ്യറിയുടേയും പാര്‍ലിമെന്റിന്റേയും റോളുകള്‍ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. അതുപോലും പരിഗണിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഓരോ മിനിട്ടിലും ദളിതര്‍ അക്രമിക്കപ്പെടുന്ന രാജ്യത്താണ് ഈ വിധി ഉണ്ടായിരിക്കുന്നത്. എത്രയോ കാലത്തെ ആവശ്യങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് 1989ല്‍ ഈ നിയമംതന്നെ പാസായത്. അതിനെയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്ത്. അതു ചോദ്യം ചെയ്യുന്നതിനു പകരം അനുകൂലമായ രീതിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്ങ് മൂലം. ഈ നിയമം നിലനിന്നിട്ടുപോലും ദളിത് പീഡനങ്ങളില്‍ വളരെ ചെറിയ ഒരു ഭാഗം കുറ്റവാളികള്‍ പോലും ശിക്ഷിക്കപ്പെടുന്നില്ല. ഗജറാത്തിലെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ എനിക്കറിയാം. മറ്റു സംസ്ഥാനങ്ങളും വ്യത്യസ്ഥമല്ല. എന്നിട്ടും ഈ വിധി പുറപ്പെടുവിച്ചവരെ ജനങ്ങള്‍ തന്നെ ഇംപീച്ച് ചെയ്യണം.
ഇന്ത്യയിലെ ദളിതര്‍ ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം സ്വന്തമായി ഭൂമിയും വിഭവങ്ങളും ഇല്ലാത്തതുമാണ്. ഏറ്റവും മികച്ച രീതിയില്‍ ഭൂപരിഷ്‌കരണം നടന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥ മാത്രം നോക്കിയാല്‍ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യമാകും. കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ഭൂപരിഷ്‌കരണത്തില്‍ ആദിവാസി – ദളിത് വിഭാഗങ്ങള്‍ പൂര്‍ണ്ണമായും തമസ്‌കരിക്കപ്പെട്ടു. പ്രകീര്‍ത്തിക്കപ്പെടുന്ന കേരളമോഡലില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും എന്തു സ്ഥാനമാണുളളത്? കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും ഭൂമിയുടേയും വിഭവങ്ങളുടേയും നീതിപൂര്‍വ്വമായ വിതരണം ഉറപ്പക്കണം. ഈ ദിശയിലും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തി കൊണ്ടുവരാനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ഭൂമി, പൗരാവകാശം, അധികാരം എന്ന മുദ്രാവാക്യമയര്‍ത്തി തിരുവനന്തപുരത്തു നടന്ന ദലിത്-ആദിവാസി-ബഹുജന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in