ാര്‍ച്ച് 17 – ആദിവാസി – ദളിത് – ബഹുജന സംഗമത്തിന്റെ രാഷ്ട്രീയ പ്രസക്തി

സന്തോഷ് കുമാര്‍ ‘സാമൂഹിക അന്തര്‍വ്യാപനം” സാധ്യമാകുന്ന ( Social endosmosis ) സമൂഹത്തിലേ ജനാധിപത്യം നിലനില്‍ക്കൂ എന്നതായിരുന്നു അബേദ്കറിന്റെ നിരീക്ഷണം. സാഹോദര്യമുള്ള വ്യവസ്ഥിതിയില്‍ മാത്രമേ സാമൂഹിക അന്തര്‍വ്യാപനം സാധ്യമാകുകയുള്ളു എന്നും അതുകൊണ്ട് സാഹോദര്യം തന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം നിരീക്ഷിച്ചു. അംബേദ്കറിന്റെ വാക്കുകളില്‍ ‘Democracy is not merely a form of Government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude […]

mmmസന്തോഷ് കുമാര്‍

‘സാമൂഹിക അന്തര്‍വ്യാപനം” സാധ്യമാകുന്ന ( Social endosmosis ) സമൂഹത്തിലേ ജനാധിപത്യം നിലനില്‍ക്കൂ എന്നതായിരുന്നു അബേദ്കറിന്റെ നിരീക്ഷണം. സാഹോദര്യമുള്ള വ്യവസ്ഥിതിയില്‍ മാത്രമേ സാമൂഹിക അന്തര്‍വ്യാപനം സാധ്യമാകുകയുള്ളു എന്നും അതുകൊണ്ട് സാഹോദര്യം തന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം നിരീക്ഷിച്ചു. അംബേദ്കറിന്റെ വാക്കുകളില്‍ ‘Democracy is not merely a form of Government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude of respect and reverence towards fellowmen.’ ജനാധിപത്യത്തെക്കുറിച്ച് ലോകത്ത് അതുവരെ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും ഉന്നതമായ രാഷ്ട്രീയ വിവക്ഷയായിരുന്നു അംബേദ്കര്‍ മുന്നോട്ട് വെച്ചത്. ആത്യന്തികമായി ജനാധിപത്യമെന്നത് വ്യക്തികളെ തുല്യ പൗരന്‍മാരായി കാണുന്നതും തുല്യനീതി ഉറപ്പുവരുത്തുന്നതുമായ ജീവിത തത്വമാണ്. വിവക്ഷിക്കപ്പെട്ട ജനാധിപത്യമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത് നമുക്ക് ഏവര്‍ക്കും അറിയാം. അത് കൊളോണിയല്‍ മൂല്യബോധങ്ങള്‍ സ്വാംശീകരിച്ചതും ഫ്യൂഡലുകളിലേയ്ക്കും അര്‍ദ്ധ ഫ്യൂഡലുകളിലേയ്ക്കും ഉന്നത ജാതിശ്രേണിയിലേയ്ക്കും സവര്‍ണ്ണരിലേയ്ക്കും കൈമാറ്റം ചെയ്യപ്പെട്ട ഒരു അധികാര വ്യവസ്ഥിയായാണ് ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്നത്. ബ്രാഹ്മണിക്കല്‍ അധികാരഘടന തന്നെയാണ് അതിന്റെ അടിസ്ഥാനം. ‘പട്ടികജാതിക്കാരന്‍’ ആയിരുന്നിട്ടും പട്ടികജാതി /പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രിയായിരുന്നിട്ടും എ കെ ബാലന് ‘അത് ഞങ്ങളുടെ കാലത്തെ ഗര്‍ഭമല്ലെന്ന്’ അട്ടപ്പാടിയിലെ അമ്മമാരെ നോക്കി പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. ജനാധിപത്യ പ്രയോഗത്തിലൊക്കെ തന്നെ  ജാതീയവും വംശീയവുമായ ഘടകങ്ങള്‍ മുഴച്ച് നില്‍ക്കുന്നത് കാണാം. അതുകൊണ്ടാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത് ജനാധിപത്യമല്ലെന്ന് നമുക്ക് പറയേണ്ടി വരുന്നത്. ഇരുന്നൂറിലധികം ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടും പ്രതികളെ കണ്ടെത്താനോ ശിക്ഷിക്കുവാനോ നമ്മുടെ ഭരണകൂടത്തിന് കഴിയാത്തതും അതുകൊണ്ടാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരയെങ്കിലും ആദിവാസി സ്വയംഭരണ മേഖലയായിരുന്ന അട്ടപ്പാടിയില്‍ ഇന്ന് അവര്‍ ഒരു ന്യൂനപക്ഷ ജനതയായും രാഷ്ട്രീയമായും സാമൂഹികമായും പുറംന്തള്ളപ്പെട്ട ജനതയായും മാറുന്നത് ജനാധിപത്യം സ്വാംശീകരിച്ചിരിക്കുന്ന ജാതീയ മൂല്യബോധങ്ങള്‍ കൊണ്ടാണ്. എന്ന് കരുതി ആദിവാസികള്‍ക്കും ദളിതര്‍ക്കും ജനാധിപത്യത്തെ നിഷേധിക്കാനും കഴിയില്ല. ഇന്ത്യയില്‍ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും അതിപിന്നോക്ക ജനങ്ങളും എന്തെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യപരമായി നേടിയെടുത്തതും ഭരണഘടനനാ പരിരക്ഷയിലൂടെ സ്ഥാപിച്ചെടുത്തതുമാണ്. വോട്ടവകാശവും പൗരാവകാശവും, വിദ്യാഭ്യാസത്തിനും തൊഴിലിനും, വഴി നടക്കാനും വസ്ത്രം ധരിക്കുവാനുമുള്ള അവകാശങ്ങളുമെല്ലാം നേടിയെടുത്തത് ജനാധിപത്യ പോരാട്ടങ്ങളിലൂടെ തന്നെയാണ്.
ആദിവാസികളുടെയും ദളിതരുടെയും മത്സ്യത്തൊഴിലാളികളുടെയും പിന്നാക്ക ജനതയുടെയും അവകാശ സ്ഥാപിക്കലിന് ജനാധിപത്യത്തെ ജനാധികാര ജനാധിപത്യമായി വികസിപ്പിച്ച് സാമൂഹിക ജനാധിപത്യം സ്ഥാപിക്കുക മാത്രമാണ് മുന്നിലുള്ള വഴി. പൗരന് തുല്യപദവി വിഭാവനം ചെയ്യുന്ന സാമൂഹിക ജനാധിപത്യം ആര്‍ജ്ജിക്കാന്‍ കഴിയുന്നതോടു കൂടി തന്നെ സാമൂഹിക – രാഷ്ട്രീ അധികാരങ്ങള്‍ കൈവന്നു തുടങ്ങും. സാമൂഹിക വിപ്ലവം ലക്ഷ്യം വെച്ച് സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ നിന്ന് ഉയര്‍ന്നു വരുന്ന നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയേ സാമൂഹിക ജനാധിപത്യം സാധ്യമാകൂ. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ  ഏകപക്ഷീയമായ പ്രയോഗത്തിലൂടെയോ ചിന്താധാരയിലൂടെയോ പൊടുതനെയോ മാറ്റിയെടുക്കാവുന്ന ഒന്നായി അല്ല ഇന്ത്യയിലെ അസമത്വം നിലനില്‍ക്കുന്നത്. സാമൂഹിക വിപ്ലവം ഒരു സാമൂഹിക പ്രക്രിയ ആയതു കൊണ്ട് ആദിവാസി ദളിത് രാഷ്ട്രീയം ഉയര്‍ത്തി നിരന്തരം ഇടപെടുക മാത്രമാണ് വഴി.  മധുവിന്റെ വംശീയ കൊലപാതകത്തെ തുടര്‍ന്ന് രൂപപ്പെടുത്തേണ്ട മുന്നേറ്റങ്ങളെ ജാതി വിരുദ്ധ പോരാട്ടമായും സാമൂഹിക ജനാധിപത്യനു വേണ്ടിയുള്ള പ്രക്ഷോഭമായും നമുക്ക് വിഭാവനം ചെയ്യണ്ടതുണ്ട്. സ്വയംഭരണാവകാശവും വനാവകാശവും നടപ്പിലാക്കുക, അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  മാര്‍ച്ച് 17 ന് നടക്കുന്ന ആദിവാസി – ദളിത് – ബഹുജന സംഗമത്തിന്റെ രാഷ്ട്രീയ പ്രസക്തിയും അതുതന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply