ഹോങ്കോങ്ങ് കലാപം ഉടനടി രാഷ്ട്രീയമാറ്റമുണ്ടാക്കില്ല – പക്ഷെ

കെ വേണു ഏതാനും ദിവസം ഹോങ്കോങ്ങിനെയും ചൈനയേയും പിടിച്ചുലക്കിയ ജനകീയപ്രക്ഷോഭം അവിടേയോ ചൈനയില്‍ മൊത്തത്തിലോ ഉടനടി ഒരു രാഷ്ട്രീയ മാറ്റത്തിനു കാരണമാകാനിടയില്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഈ കലാപത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായാല്‍ അത്ഭുതപ്പെടാനുമില്ല. ചൈനയുടെ ഭാഗമായി നിലനില്ക്കുന്ന ഹോങ്കോങ്ങില്‍, മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു പരിധിവരെ ജനാധിപത്യാവകാശങ്ങള്‍ നിലനില്ക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ജനാധിപത്യത്തിനുവേണ്ടിയാണ് പ്രക്ഷോഭം നടന്നത്. 2017ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനാധിപത്യാവകാശങ്ങളാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടത്. അതായിരുന്നു പ്രക്ഷോഭത്തിന്റെ അടിയന്തിരലക്ഷ്യം. രണ്ടുരീതിയിലുള്ള വ്യവസ്ഥകളാണ് ഹോങ്കോങ്ങിലും ചൈനയിലെ […]

hhകെ വേണു

ഏതാനും ദിവസം ഹോങ്കോങ്ങിനെയും ചൈനയേയും പിടിച്ചുലക്കിയ ജനകീയപ്രക്ഷോഭം അവിടേയോ ചൈനയില്‍ മൊത്തത്തിലോ ഉടനടി ഒരു രാഷ്ട്രീയ മാറ്റത്തിനു കാരണമാകാനിടയില്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഈ കലാപത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായാല്‍ അത്ഭുതപ്പെടാനുമില്ല.
ചൈനയുടെ ഭാഗമായി നിലനില്ക്കുന്ന ഹോങ്കോങ്ങില്‍, മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു പരിധിവരെ ജനാധിപത്യാവകാശങ്ങള്‍ നിലനില്ക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ജനാധിപത്യത്തിനുവേണ്ടിയാണ് പ്രക്ഷോഭം നടന്നത്. 2017ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനാധിപത്യാവകാശങ്ങളാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടത്. അതായിരുന്നു പ്രക്ഷോഭത്തിന്റെ അടിയന്തിരലക്ഷ്യം.
രണ്ടുരീതിയിലുള്ള വ്യവസ്ഥകളാണ് ഹോങ്കോങ്ങിലും ചൈനയിലെ മറ്റുഭാഗങ്ങളിലും ഇപ്പോള്‍ നിലനില്ക്കുന്നത്. ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്ന് ഹോങ്കോങ്ങ് ചൈനയുടെ ഭാഗമായപ്പോള്‍ നിലനിന്നിരുന്ന ജനാധിപത്യാവകാശങ്ങള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. ചൈനയുടെ മറ്റു ഭാഗങ്ങളില്‍ അത്തരം അവകാശങ്ങള്‍ നിലനില്ക്കുന്നില്ല. ഈ വൈരുദ്ധ്യം ഏറെ കാലമായി നിലനില്ക്കുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ചൈനയിലെ മറ്റു ഭാഗങ്ങളില്‍ അതില്ല. ഹോങ്കോങ്ങിനു കൂടുതല്‍ ജനാധിപത്യാവകാശം ലഭിക്കുമ്പോള്‍ ചൈനയിലെ മറ്റു ഭാഗങ്ങളിലും അതനുവദിക്കാന്‍ ബ്യൂറോക്രാറ്റിക് നേതൃത്വത്തിനു തയ്യാറാകേണ്ടിവരും. അതിനാല്‍തന്നെ ഈ സമരത്തെ മുളയിലേ നുള്ളേണ്ടത് ചൈനീസ് സര്‍ക്കാരിന്റെ ആവശ്യമാണ്.
അടുത്തയിടെ പല രാജ്യങ്ങളിലും നടന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ ഹോങ്കോങ്ങ് ജനതയേയും പ്രചോദിപ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. സമാധാനപരമായിരുന്നു ഈ പ്രക്ഷോഭമെങ്കിലും ചൈനീസ് സര്‍ക്കാര്‍ അതിനെ ഭയപ്പെടുന്നു. ചൈനയിലെ പല ഭാഗങ്ങളിലും നടക്കുന്ന ചെറിയ തോതിലുള്ള പ്രാദേശിക ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അത് രാസത്വരകമാകുമോ എന്ന ഭയമാണവര്‍ക്ക്. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നടന്ന വിദ്യാര്‍ത്ഥി കലാപത്തെ മറക്കാന്‍ അവര്‍ക്കാവില്ലല്ലോ.
അപ്പോഴും ചൈനീസ് നേതൃത്വത്തില്‍ രണ്ടുപക്ഷങ്ങളുണ്ട്. ഒരുവിഭാഗം ജനാധിപത്യപ്രക്ഷോഭങ്ങളെ അനുകൂലിക്കുന്നു. എന്നാല്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ടെക്‌നോക്രാറ്റുകളിലേക്ക് നേതൃത്വം മാറിയതോടെ ഈ ധാര ദുര്‍ബ്ബലമാണ്. സാങ്കേതിക വിദ്യയിലൂടെ പുരോഗതി എന്ന ഒറ്റ അജണ്ടയാണ് ശക്തം. മാത്രമല്ല പ്രക്ഷോഭത്തിനുമുന്നില്‍ മുട്ടുകുത്തിയാല്‍ ചൈനയില്‍ മൊത്തമത് ആളിപ്പടരുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. മാത്രമല്ല, തങ്ങള്‍ക്ക് രണ്ടുവ്യവസ്ഥകളും ഭംഗിയായി നടപ്പാക്കാന്‍ കഴിയുന്നു എന്ന് ലോകത്തിനു മുന്നില്‍ നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തവും അവര്‍ക്കുണ്ട്. അതിനാല്‍തന്നെ പ്രക്ഷോഭത്തിനു അന്ത്യശാസനം നല്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് സമാധാനപരമായ രീതിയില്‍ പ്രക്ഷോഭം നടത്തുന്നവര്‍ പിന്‍വാങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതവസാനമാകില്ല. ഭാവിയിലും ഈ പ്രക്ഷോഭം ശക്തമാകാനിടയുണ്ട്. ഹോങ്കോങ്ങിനു കൂടുതല്‍ ജനാധിപത്യാവകാശം ലഭിക്കാനായുള്ള പ്രക്ഷോഭം ശക്തിപ്പെടും. അപ്പോള്‍ ചൈനയിലെ മറ്റു ഭാഗങ്ങളിലും അതനുവദിക്കാന്‍ ബ്യൂറോക്രാറ്റിക് നേതൃത്വത്തിനു തയ്യാറാകേണ്ടിവരും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ലോകരാഷ്ട്രീയത്തില്‍തന്നെ നിര്‍ണ്ണായകമായിരിക്കും. എത്ര തടയാന്‍ ശ്രമിച്ചാലും അതു തടയാന്‍ കഴിയുകയുമില്ല.

തൃശൂര്‍ ചലചിത്രകേന്ദ്രം സംഘടിപ്പിച്ച ഹോങ്കോങ്ങ് ചലചിത്രമേളയുടെ ഭാഗമായി നടന്ന അംബ്രലാ റവല്യൂഷന്‍, തുടക്കവും ഒടുക്കവും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply