ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കുമോ?
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ (ഇന്ത്യ) ലിമിറ്റഡിന്റെ മാതൃസ്‌ഥാപനങ്ങളായ മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡും ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്‌ഫീല്‍ഡ് (യു.കെ) ലിമിറ്റഡും ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത് ഇംഗ്ലീഷ് കമ്പനി നിയമപ്രകാരമായതിനാല്‍ അവര്‍ക്കു സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലുള്ള എല്ലാ അവകാശവും നഷ്‌ടപ്പെട്ടതായി റവന്യൂ വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന അനധികൃതഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചിട്ടുണ്ട്. 1984ല്‍ കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഹാരിസണ്‍സ് കമ്പനിക്ക് […]
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ (ഇന്ത്യ) ലിമിറ്റഡിന്റെ മാതൃസ്‌ഥാപനങ്ങളായ മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡും ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്‌ഫീല്‍ഡ് (യു.കെ) ലിമിറ്റഡും ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത് ഇംഗ്ലീഷ് കമ്പനി നിയമപ്രകാരമായതിനാല്‍ അവര്‍ക്കു സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലുള്ള എല്ലാ അവകാശവും നഷ്‌ടപ്പെട്ടതായി റവന്യൂ വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഹാരിസണ്‍ കൈവശപ്പെടുത്തിയിരിക്കുന്ന അനധികൃതഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചിട്ടുണ്ട്.
1984ല്‍ കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഹാരിസണ്‍സ് കമ്പനിക്ക് അവരുടെ പൂര്‍വസ്‌ഥാപനങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാനാവില്ലെന്നു നാലു ജില്ലകളിലെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. 1866ലെ ഇന്ത്യന്‍ കമ്പനി നിയമവും തുടര്‍നിയമങ്ങളും പാലിക്കാത്ത കമ്പനികള്‍ക്കു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്ന് 1956ലെ നിയമത്തില്‍ പറയുന്നു. നിലവിലുള്ള ഹാരിസണ്‍സ് മലയാളം കമ്പനി 1984ലാണ് കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌തത്. മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡും ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്‌ഫീല്‍ഡ് (യു.കെ) ലിമിറ്റഡും 1908ലെ ഇംഗ്ലീഷ് കമ്പനി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌തവയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ അവയുടെ കൈവശഭൂമി സര്‍ക്കാരില്‍ നിക്ഷിപ്‌തമാകേണ്ടിയിരുന്നു. 1866ലെ ഇന്ത്യന്‍ കമ്പനി നിയമം, 1882, 1913 വര്‍ഷങ്ങളിലെ ഭേദഗതി, കൈമാറ്റം ചെയ്യപ്പെട്ട കമ്പനികളുടെ രജിസ്‌ട്രേഷനായി 1942ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് എന്നിവയ്‌ക്കു വിധേയമായല്ല യു.കെ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാതന്ത്ര്യാനന്തരം 37 വര്‍ഷത്തിനുശേഷം 1984ല്‍ ഇന്ത്യന്‍ നിയമപ്രകാരം നിലവില്‍വന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പൂര്‍വസ്‌ഥാപനങ്ങളുടെ കൈവശഭൂമിയില്‍ അവകാശമുന്നയിക്കുന്നതിനു നിയമപ്രാബല്യമില്ലെന്നും രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ജന്മിമാരില്‍നിന്നു പാട്ടത്തിനു ലഭിച്ച ഭൂപ്രദേശങ്ങളാണ് 1923ല്‍ മലയാളം പ്ലാന്റേഷന്‍ (യു.കെ) ലിമിറ്റഡിന്റെ പേരിലേക്കു മാറ്റിയത്.
അതേസമയം ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കുത്തകകള്‍ കൈവശംവച്ചിരിക്കുന്ന അനധികൃതഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു ഭൂമി എന്ന പദ്ധതിയിലേക്കു മാറ്റുമെന്നു റവന്യു മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. ഹാരിസണ്‍ 60000 ല്‍പരം ഏക്കര്‍ അനധികൃതമായി കൈവശംവച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും ശക്‌തമായ നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം ഇക്കാര്യത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ എറണാകുളം ജില്ലാകലക്‌ടര്‍ രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് തീരുമാനമെടുക്കും. ടാറ്റയുടെ കൈവശമുള്ള അനധികൃതഭൂമിയെക്കുറിച്ച് കണക്കുകള്‍ തയാറാക്കിക്കൊണ്ടിരിക്കുന്നു.
സംസ്‌ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത രണ്ടുലക്ഷത്തില്‍പ്പരം പേരാണ് ഭൂരഹിതര്‍ക്കു ഭൂമി എന്ന പദ്ധതിയില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവര്‍ക്കു നല്‍കാനായി ഈ ഭൂമി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള ആര്‍ജ്ജവം മന്ത്രിക്കും സര്‍ക്കാരിനുമുണ്ടെങ്കില്‍… കാത്തിരുന്നു കാണാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in