![](https://thecritic.in/wp-content/uploads/2013/10/images10.jpg)
സോഷ്യല്‍ മീഡിയക്കും നിയന്ത്രണമാകാം… പക്ഷെ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതില്‍ അല്‍ഭുതമില്ല. മറ്റു മീഡിയകള്‍ക്കുള്ള നിയന്ത്രണങ്ങല്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയക്കുമാകാം. എന്നാല്‍ അതിനപ്പുറമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ഥികളോ രാഷട്രീയ പാര്‍ട്ടികളോ അല്ലാതെ വ്യക്തികള്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി കൂടിയാലോചന തുടരുകയാണെന്ന് കമീഷന്‍ പറഞ്ഞിട്ടുണ്ട്്. ഇവ സ്ഥാനാര്‍ഥികളുമായോ പാര്‍ട്ടികളുമായോ ബന്ധപ്പെട്ട പ്രചാരണമായി കണക്കിലെടുക്കാനാണ് സാധ്യതയെന്നും കമീഷന്‍ […]
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതില്‍ അല്‍ഭുതമില്ല. മറ്റു മീഡിയകള്‍ക്കുള്ള നിയന്ത്രണങ്ങല്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയക്കുമാകാം. എന്നാല്‍ അതിനപ്പുറമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ഥികളോ രാഷട്രീയ പാര്‍ട്ടികളോ അല്ലാതെ വ്യക്തികള്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി കൂടിയാലോചന തുടരുകയാണെന്ന് കമീഷന്‍ പറഞ്ഞിട്ടുണ്ട്്. ഇവ സ്ഥാനാര്‍ഥികളുമായോ പാര്‍ട്ടികളുമായോ ബന്ധപ്പെട്ട പ്രചാരണമായി കണക്കിലെടുക്കാനാണ് സാധ്യതയെന്നും കമീഷന്‍ സൂചിപ്പിച്ചു.
ഇപ്പറഞ്ഞ വിഷയം ആശയപരമായോ പ്രായോഗികമായോ ശരിയല്ല, നടപ്പാക്കാന്‍ കഴിയുകയുമില്ല. ആശയപ്രചരണത്തിനുള്ള ഒരു വ്യക്തിയുടെ അവകാശമാണ് ഇവിടെ നിഷേധിക്കുന്നത്. തീര്‍ച്ചയായും ഇത്തരത്തിലിടുന്ന പോസ്റ്റുകള്‍ വര്‍ഗ്ഗീയത പരത്തുന്നതോ അശ്ലീലമോ വ്യക്തിഹത്യയോ ആണെങ്കില്‍ നടപടിയെടുക്കണം. അതിനുള്ള നിയമങ്ങള്‍ നിലവിലുണണ്ട്. അതു നടപ്പാക്കുകയല്ലാതെ സ്വന്തം ഫേസ് ബുക്്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റിടുന്നത് തടയാന്‍ എന്തവകാശമാണുള്ളത്? അതെങ്ങിനെ സ്ഥാനാര്‍ത്തിയുടെ പ്രചരണത്തില്‍ പെടുത്താനാകും? അങ്ങനെ തീരുമാനിച്ചാല്‍ തന്നെ നടപ്പാക്കാന്‍ കഴിയുമോ?
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രധാന ഉപാധിയായി സോഷ്യല്‍ മീഡിയ മാറുമെന്ന് മുന്‍കൂട്ടി കണ്ടാണ് പെരുമാറ്റ ചട്ടത്തിന്റെ വ്യാപ്തി വിപുലപ്പെടുത്താനുള്ള തീരുമാനമെന്നു വ്യക്തം. സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷന്റെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അവയെ ഫേസ്ബുക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകള്‍, ട്വിറ്റര്‍ പോലുള്ള ബ്‌ളോഗുകളും മൈക്രോ ബ്‌ളോഗുകളും, യൂട്യൂബ് പോലുള്ള കണ്ടന്റ് കമ്യൂണിറ്റികള്‍, ഗെയിം അപ്‌ളിക്കേഷനുകള്‍, വിക്കിപീഡിയ പോലുള്ള പങ്കാളിത്ത പദ്ധതികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കി തരംതിരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ട്വിറ്റര്‍, ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടെ അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷം പ്രചാരണ ചെലവ് സമര്‍പ്പിക്കുമ്പോള്‍ ഇവയുടെ കണക്കും ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ ഇടുന്ന പോസ്റ്റുകള്‍ ടെലിവിഷനില്‍ ചാനലുകളില്‍ ചെയ്യുന്നത് പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ സാക്ഷ്യപ്പെടുത്തണം. സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ ഉള്ള മാധ്യമ നിരീക്ഷണ കമ്മിറ്റികളാണ് ഇവ സാക്ഷ്യപ്പെടുത്തേണ്ടത്. ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ക്കും തെരഞ്ഞെടുപ്പ് പരസ്യം പോസ്റ്റ് ചെയ്യുന്നതിന് നല്‍കുന്ന തുകയുടെ കണക്ക് കമീഷനെ ബോധിപ്പിക്കണം. അതെല്ലാം പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ഉത്തരവാദിത്തമാണ്. എന്നാല്‍ അതിലൊന്നും പെടാത്ത ഒരാള്‍ക്ക് സ്വന്തം ്ഭിപ്രായം പറയാന്‍ നിയന്ത്രണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in