സൈക്കിളുകള്‍ നിരത്തുകളെ തിരിച്ചു പിടിക്കട്ടെ
പി കൃഷ്ണകുമാര്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന് ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് ഗതാഗതം. താന്‍ ജനിച്ചു വീണ ചുറ്റുപാടില്‍ തന്നെ വളരുകയും ജീവിക്കുകയും അവസാനം മരിക്കുകയും ചെയ്യുന്നവര്‍ ഇന്നു വളരെ കുറവാണ്. പലവിധ കാരണങ്ങളാല്‍ മനുഷ്യസമൂഹത്തിന് ഇന്ന് ഗതാഗതമില്ലാത്ത അവസ്ഥയെകുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. നിത്യജീവിതത്തില്‍ മനുഷ്യനു പലവിധ വസ്തുക്കളും സേവനങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അവയുടെ ലഭ്യതയാണ് നമ്മുടെ ഗതാഗതാവശ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഈ ലഭ്യത രണ്ട് തരത്തില്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഒന്ന്്, ആവശ്യമുള്ള വ്യക്തിയും ആ വ്യക്തിക്ക് ആവശ്യമായ വസ്തുവോ സേവനമോ […]
ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന് ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് ഗതാഗതം. താന്‍ ജനിച്ചു വീണ ചുറ്റുപാടില്‍ തന്നെ വളരുകയും ജീവിക്കുകയും അവസാനം മരിക്കുകയും ചെയ്യുന്നവര്‍ ഇന്നു വളരെ കുറവാണ്. പലവിധ കാരണങ്ങളാല്‍ മനുഷ്യസമൂഹത്തിന് ഇന്ന് ഗതാഗതമില്ലാത്ത അവസ്ഥയെകുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
നിത്യജീവിതത്തില്‍ മനുഷ്യനു പലവിധ വസ്തുക്കളും സേവനങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അവയുടെ ലഭ്യതയാണ് നമ്മുടെ ഗതാഗതാവശ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഈ ലഭ്യത രണ്ട് തരത്തില്‍ വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഒന്ന്്, ആവശ്യമുള്ള വ്യക്തിയും ആ വ്യക്തിക്ക് ആവശ്യമായ വസ്തുവോ സേവനമോ പ്രവര്‍ത്തിയോ തമ്മിലുള്ള ദൂരം കുറച്ച്്, രണ്ട്, വ്യക്തിയും ആവശ്യമായ വസ്തുവോ സേവനമോ പ്രവര്‍ത്തിയോ തമ്മിലുള്ള ഗതാഗതത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച്. ഇതാണ് ഗതാഗതത്തിന്റെ അടിസ്ഥാനം. ഈ വസ്തുതയുടെ വെളിച്ചത്തിലായിരിക്കണം വിവിധ ഗതാഗത പ്രശ്‌നങ്ങളെ വിശകലനം ചെയ്യേണ്ടത്.
സഞ്രാരത്തിനും ചരക്ക് കടത്തിനും മറ്റുമായി മനുഷ്യര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഗതാഗതരൂപങ്ങളില്‍ ഏറ്റവും ലളിതവും മഹനീയവുമാണ് സൈക്കിള്‍. നിര്‍മ്മിക്കാനാവശ്യമായ വളരെ കുറച്ച് അസംസ്‌കൃത വസ്തുക്കളും ഊര്‍ജ്ജവും മാത്രമേ സൈക്കിളിന് ആവശ്യമുള്ളു. നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ സൈക്കിള്‍ അതുപയോഗിക്കുന്ന മനുഷ്യന്റെ ഊര്‍ജ്ജത്തെ മാത്രമാണ് ആശ്രയിക്കുന്നത്. വല്ലപ്പോഴും അറ്റകുറ്റ പണികള്‍ക്കു വേണ്ടിവരുന്ന ചുരുങ്ങിയ ചിലവ് മാത്രമേ ആകെ വേണ്ടൂ. ഊര്‍ജ്ജ ഉപഭോഗമില്ല, മലിനീകരണമില്ല, ആരോഗ്യകരം, സുരക്ഷിതം, വളരെ കുറച്ചു സ്ഥലം മാത്രം മതി എന്നിങ്ങനെ നിരവധി ഗുണങ്ങള്‍.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുമുമ്പുവരെ നമ്മുടെ നാട്ടില്‍ നിരവധി സൈക്കിള്‍ സവാരിക്കാരുണ്ടായിരുന്നു. മിക്കവാറും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളും ദൈനംദിന സവാരിക്ക് സൈക്കിളുകളെയാണ് ആശ്രയിച്ചിരുന്നത്. അല്‍പ്പം ചിലര്‍ക്കൊഴിച്ചാല്‍ മറ്റുള്ളവര്‍ക്കെല്ലാം തന്നെ മോട്ടോര്‍ വാഹനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതായിരുന്നില്ല. പിന്നീട് ബജാജ് സ്‌കൂട്ടറിന്റേയും ഇന്ദ് – സുസുത്തി, ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളുളുടേയും മാരുതി കാറിന്റേയും വരവോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ആദ്യം ദീര്‍ഘദൂരയാത്രക്ക് മാത്രം കാറുകളും ഇരുചക്രവാഹനങ്ങളും ഉപയോഗിച്ചിരുന്നവര്‍ പിന്നെ ചെറിയ യാത്രകള്‍ക്കും അവയെ ആശ്രയിക്കാന്‍ തുടങ്ങി. സൈക്കിളുകള്‍ പതുക്കെ ഉപേക്ഷിക്കപ്പെട്ടു. ഒരു ജനതയുടെ മാനസികാടിമത്തം പൂര്‍ത്തിയായി.
നിരത്തുകളില്‍ വാഹനഗതാഗതം ഭീമമായ തോതില്‍ കൂടിയപ്പോള്‍ മോട്ടോര്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനു പകരം ഭരണകൂടം അവക്ക് ചുവപ്പു പരവതാനി വിരിക്കുകയാണ് ചെയ്തത്. കാല്‍നടക്കാരേയും സൈക്കിള്‍ യാത്രക്കാരേയും പൂര്‍ണ്ണമായും അവഗണിച്ച്, നിരത്തുകളുടെ അരികുവരെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ടാര്‍ ചെയ്തു നല്‍കി. തങ്ങള്‍ക്കു ലഭിച്ച അപ്രമാദിത്തത്തില്‍ മറിമറന്ന്് മോട്ടോര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപായാന്‍ ആരംഭിച്ചതോടെ ജീവഭയത്താല്‍ അവശേഷിച്ച കാല്‍നടക്കാരനും സൈക്കിള്‍ യാത്രക്കാരനും നിരത്തുകളില്‍ നിന്ന് പിന്‍മടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതാണ് കേരളത്തിന്റെ അവസ്ഥ.
ഇതിനിടയിലാണ് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ ഗണ്യമായ പങ്ക് മോട്ടോര്‍ വാഹനങ്ങള്‍ക്കാമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. സ്വകാര്യ മോട്ടോര്‍ വാഹനങ്ങളില്‍ ഊന്നുന്ന ഗതാഗത നയം സുസ്ഥിരമല്ലെന്നും കാല്‍നടക്കും സൈക്കിള്‍ പോലുള്ള യന്ത്രരഹിത വാഹനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന പുതിയൊരു ഗതാഗത സംസ്‌കാരം ഭൂമിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും തിരിച്ചറിയാന്‍ തുടങ്ങി.
മാറിമറിഞ്ഞ ജീവിതക്രമം സംഭാവന ചെയ്ത ജീവിതശൈലീ രോഗങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമെന്ന നിലയില്‍ സൈക്കിള്‍ സവാരി ഒരു ആരോഗ്യ സംരക്ഷണ ഉപാധിയായും ഇന്ന് പ്രാമുഖ്യം നേടിയിട്ടുണ്ട്. പുതിയൊരു സുസ്ഥിര വികസന ദര്‍ശനത്തിന്റെ ഭാഗമായി ഹരിത ഗതാഗത രൂപങ്ങളെ പിന്തുണക്കുന്നവരും വ്യായാമത്തിലധിഷ്ഠിതമായ ആരോഗ്യ രക്ഷാമാര്‍ഗ്ഗമായി കാണുന്നവരും സൈക്കിള്‍ സവാരിയില്‍ വീണ്ടും താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ സൈക്കിള്‍ സവാരിക്കുള്ള സാധ്യതകള്‍ നമ്മുടെ നിരത്തുകളില്‍ ഏരെക്കുറെ ഇല്ലാതായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റോഡുകളില്‍ സൈക്കിള്‍ ട്രാക്ക് എന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വേണം ഇന്ധനവര്‍ദ്ധനക്കെതിരായ ഹര്‍ത്താലുകളെ കാണേണ്ടത്. അതില്‍ പ്രതിഷേധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം സൈക്കിള്‍ സവാരിയല്ലേ? പുറന്തള്ളപ്പെട്ട സൈക്കിളുകളുമായി നിരത്തുകളിലേക്ക് തിരിച്ചുവരികയാണ് വേണ്ടത്. ഹര്‍ത്താലുകള്‍ അങ്ങനെ സൈക്കിളുകളുടെ ഉത്സവമാക്കി മാറ്റണം. പ്രതിഷേധിക്കാന്‍ സൈക്കിള്‍ സവാരിയേക്കാള്‍ ഫലപ്രദമായി മറ്റെന്തുണ്ട്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in