സുഡാനിയാക്കപ്പെട്ട സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരന്‍
അനൂപ് കുമാരന്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഷൈജു ഖാലിദും സമീര്‍ താഹിറും വ്യക്തികള്‍ എന്ന നിലയില്‍ വംശീയ വിവേചനം കാണിക്കുന്നവരാകാന്‍ സാധ്യതയില്ല. മലയാള സിനിമാവ്യവസായം ഒറ്റയടിക്കങ്ങനെ വംശീയ വിവേചനം പുലര്‍ത്തുന്ന ഒന്നാണെന്ന് പറയാനും കഴിയില്ല. മലയാളി സമൂഹം പ്രത്യക്ഷത്തിലും പരോക്ഷമായും ദൈനംദിനത്തില്‍ സ്വാംശീകരിച്ച വംശീയ വിവേചനങ്ങള്‍ മലയാള സിനിമ മൊത്തത്തിലും ഷൈജുവും സമീറും വ്യക്തികള്‍ എന്ന നിലയിലും പിന്‍പറ്റുന്നു എന്നത് സ്വാഭാവികം മാതമാണ്. അതാണ് സാമുവലിനെക്കൊണ്ട് ചില കാര്യങ്ങള്‍ വെളിവാക്കാന്‍ പ്രേരിപ്പിച്ചതും. ഒരു […]
അനൂപ് കുമാരന്‍
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഷൈജു ഖാലിദും സമീര്‍ താഹിറും വ്യക്തികള്‍ എന്ന നിലയില്‍ വംശീയ വിവേചനം കാണിക്കുന്നവരാകാന്‍ സാധ്യതയില്ല. മലയാള സിനിമാവ്യവസായം ഒറ്റയടിക്കങ്ങനെ വംശീയ വിവേചനം പുലര്‍ത്തുന്ന ഒന്നാണെന്ന് പറയാനും കഴിയില്ല. മലയാളി സമൂഹം പ്രത്യക്ഷത്തിലും പരോക്ഷമായും ദൈനംദിനത്തില്‍ സ്വാംശീകരിച്ച വംശീയ വിവേചനങ്ങള്‍ മലയാള സിനിമ മൊത്തത്തിലും ഷൈജുവും സമീറും വ്യക്തികള്‍ എന്ന നിലയിലും പിന്‍പറ്റുന്നു എന്നത് സ്വാഭാവികം മാതമാണ്. അതാണ് സാമുവലിനെക്കൊണ്ട് ചില കാര്യങ്ങള്‍ വെളിവാക്കാന്‍ പ്രേരിപ്പിച്ചതും.
ഒരു ചെറിയ ബഡ്ജറ്റ് ചിത്രം എന്നു മുന്‍കൂട്ടി പറഞ്ഞു (55 + 15) 70 ദിവസത്തേക്ക് ഫ്‌ലൈറ്റ് ടിക്കറ്റടക്കം 1.80 ലക്ഷം രൂപക്ക് നൈജീരിയക്കാരനായ സാമുവലുമായി അഭിനയത്തിനു കരാര്‍ ഉണ്ടാക്കുന്നു. 70 ദിവസമെന്നത് 5 മാസം വരെ നീളുന്നു. സംവിധായകന്റെ ആദ്യ ചിത്രം, പുതുമയുടെ ഊര്‍ജ്ജമുള്ള കഥ പറച്ചില്‍, അവതരണം ഇവ ചെറിയ ബഡ്ജറ്റ് സ്വതന്ത്ര പരീക്ഷണ ചിത്രത്തിന്റെതാകുമ്പോഴും സാങ്കേതിക നിലവാരം, മാര്‍ക്കറ്റിംഗ് തുടങ്ങിയവയില്‍ ചെറിയ ബഡ്ജറ്റ് സിനിമയില്‍ നിന്നും വ്യത്യസ്ഥമായി തികഞ്ഞ പ്രഫഷണലിസത്തോടെയാണ് ഈ സിനിമ പ്രേക്ഷകന്അനുഭവപ്പെടുക. സിനിമ വമ്പന്‍ ഹിറ്റാകുന്നു. സ്വാഭാവികമായും വിജയിച്ച പരീക്ഷണത്തിന്റെ മുതല്‍ മുടക്കുകാര്‍ എന്നനിലയില്‍ ഷൈജുവും സമീറുമടങ്ങുന്നവര്‍ ന്യായമായ ഒരുതുക, മലയാള സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കലാകാരനു ലഭിക്കുന്ന തുക, 5 മാസ അധ്വാനം കണക്കാക്കി, ഫ്‌ലൈറ്റ് ടിക്കറ്റിനു പുറമേ സാമുവലിനു നല്‍കേണ്ടതായിരുന്നു. ഏറ്റവും കുറഞ്ഞത് വ്യാഴാഴ്ച നെടുബശ്ശേരിയില്‍ നിന്ന് വിമാനം കയറുന്നതിന് മുന്‍പായി പോസ്റ്റ് ഡേറ്റഡ് ചെക്കെങ്കിലും നല്‍കണമായിരുന്നു.
ഇതുണ്ടായില്ലയെന്നു മാത്രമല്ല സാമുവല്‍ പറയുന്നത്. ഒരു ചെറിയ ബഡ്ജറ്റ് ചിത്രമെന്നനിലയില്‍ താന്‍ അഭിനയം തുടങ്ങിയെങ്കിലും ചിത്രത്തിന്റെ ക്യാമറയടക്കമുള്ള സാങ്കേതിക ഉപകരണങ്ങളും ഒപ്പം ജോലി ചെയ്യുന്ന മലയാളി കലാകാരന്‍മാര്‍ക്കു ലഭിക്കുന്ന തുകയും കേട്ടപ്പോള്‍ താന്‍ ചതിക്കപ്പെടുകയാണെന്നു മനസ്സിലായി. എങ്കിലും കരാര്‍ പ്രകാരം തുടര്‍ന്നു. സിനിമ വിജയിച്ചു. താന്‍ ഇന്ത്യ വിടുന്നതിന് മുന്‍പ് പലവട്ടം നിര്‍മ്മാതാക്കളുമായി വേതനത്തെ പറ്റി സംസാരിക്കാന്‍ ശ്രമിക്കുകയും അവര്‍ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ദുബായില്‍ എത്തി കണക്ഷന്‍ ഫ്‌ലൈറ്റിനിടയില്‍ മുഴുവന്‍ കാര്യങ്ങളും വ്യക്തമാക്കി നിര്‍മാതാക്കള്‍ക്ക് ഇമെയില്‍ അയച്ചു. അവരതിന് മറുപടി പോലും തന്നില്ല. അതിനാല്‍ മാത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു.
നിര്‍മ്മാതാക്കളുടെ വിശദീകരണം വരുന്നത് കാര്യങ്ങള്‍ പൊതുസമൂഹത്തിലെത്തുകയും ജനങ്ങള്‍ ചതിയെപറ്റി പ്രതികരിക്കയും ചെയ്തതിനു ശേഷം മാത്രമാണ്. മാത്രവുമല്ല അവര്‍ സാമുവലുമായി ഉണ്ടാക്കിയ കരാറില്‍ ഉറച്ചുനിന്ന് ന്യായീകരിക്കയുമാണ്. അവര്‍ ബോധപൂര്‍വ്വം വിട്ടു കളയുന്ന വസ്തുത എന്തെന്നാല്‍ ചെറിയ ബഡ്ജറ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്താണെന്നതാണ് അവരൊരിക്കലും വിശദീകരിക്കുന്നില്ല. ഒരു നൈജീരിയക്കാരനായ കലാകാരന് മാത്രം 5 മാസം ജോലി ചെയ്തതിന് ഫ്‌ലൈറ്റ് ടിക്കറ്റടക്കം 1.80 ലക്ഷം നല്‍കുന്നതാണൊ അതോ സിനിമയുടെ മൊത്തം നിര്‍മ്മാണത്തില്‍ ഈ വ്യവസായത്തിലെ സ്ഥിരം നിരക്കില്‍ നിന്നും വ്യത്യസ്ഥമായി ചുരുങ്ങിയ തുകക്കാണൊ പടം നിര്‍മ്മിച്ചത്?
എന്തുകൊണ്ട് പടം വിജയിച്ചശേഷം സാമുവല്‍ നാട്ടില്‍ പോകുന്നതിനുമുന്‍പ് പലവട്ടം നിങ്ങളുമായി ഈ വിഷയം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ ഒഴിഞ്ഞുമാറി? ഈമെയിലിന് എന്തുകൊണ്ട് മറുപടി കൊടുത്തില്ല? സ്വാഭാവികമായും വംശീയമായ വിവേചനമനുഭവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത്ര വിവേചനം മതി അതു വംശിയമാണെന്നു തിരിച്ചറിയാന്‍. ദൈനംദിനത്തില്‍ കുറഞ്ഞകൂലിക്ക് ബംഗാളിയെ പണിയെടുപ്പിക്കുന്ന നമുക്ക് ഇതു തിരിച്ചറിയാന്‍ അല്പം കാലമെടുക്കും. അതുപക്ഷേ ഷൈജു ഖാലിദിന്റെയും സമീര്‍ താഹിറിന്റെയും മലയാള സിനിമാ വ്യവസായത്തിന്റെയും കുറ്റമല്ല, ഞാനും നിങ്ങളുമടങ്ങുന്ന മലയാളിയുടെ കുറ്റമാണ്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in